സെന്റ് ആന്റണീസ് ചർച്ച്
കൊഴിഞ്ഞാമ്പാറ
സ്ഥലനാമം
പ്രാചീന ദ്രാവിഡ ജനത തങ്ങളുടെ വാസ സ്ഥാനത്തെ ഉൗര് എന്നാണ് പറഞ്ഞിരുന്നത്. ഉൗരുകളുടെ എണ്ണം കൂടിവന്നപ്പോൾ നാമഭേദങ്ങളും ആവശ്യമായി. പേര് കേൾക്കുന്ന മാത്രയിലവിടുത്തെ ഭൂപ്രകൃതി വേർതിരിച്ചറിയാൻ പര്യാപ്തമാണ് സ്ഥലനാമം തരംതിരിച്ച്് വിളിച്ചുപോന്നത്. ഉദാ: കൊഴിഞ്ഞാമ്പാറ, സ്വരപ്പാറ, കോഴിപ്പാറ, അരപ്പാറ, കടപ്പാറ മേനോൻപാറ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ദേശവാസികൾ ഇവിടങ്ങളിലെ വൻ പാറക്കൂട്ടങ്ങളിൽ ഒളിഞ്ഞുകൂടി കഴിഞ്ഞിരുന്നതിനാൽ സ്ഥലത്തിന് ഒളിഞ്ഞാൾപാറയെന്നും പേരുണ്ടായി. ഒളിഞാൺ പാറയാണ് കാലക്രമത്തിൽ കൊഴിഞ്ഞാമ്പാറയായത്.
ആദ്യനാളുകൾ
പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്ത് തമിഴ്നാട് അതിർത്തിയോടു ചേർന്നു കിടക്കുന്ന കാർഷിക മേഖലയാണ് കൊഴിഞ്ഞാമ്പാറ. 1978 ൽ സി.എം.എെ സഭയുടെ കോയമ്പത്തൂർ പ്രവിശ്യ ഇവിടെ ആശ്രമം ആരംഭിച്ചപ്പോൾ സമീപമുള്ള കത്തോലിക്കർ തങ്ങളുടെ ആദ്ധ്യാത്മീക ആവശ്യങ്ങൾക്ക് ആശ്രമത്തിൽ വന്നിരുന്നു. അഭിവന്ദ്യ പിതാവിന്റെ നിർദ്ദേശപ്രകാരം 1984 ജൂൺ മുതൽ ആശ്രമത്തിൽ ഞായറാഴ്ച്ചകളിൽ കുട്ടികൾക്ക് മതബോധനമാരംഭിച്ചു. 1987 മെയ് 2-ാം തീയതി ബഹു. ജയിംസ് ആളൂർ അച്ചന്റെ നേതൃത്വത്തിൽ പള്ളിക്കായി 30 സെന്റ് സ്ഥലം വാങ്ങി. അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് 1988 ജൂലൈ 3-ാം തീയ്യതി ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മവും 1989 ്രെബഫുവരി 4-ാം തീയ്യതി വി. അന്തോണീസിന്റെ നാമധേയത്തിലുള്ള ദൈവാലയത്തിന്റെ വെഞ്ചരിപ്പും നിർവ്വഹിച്ചു. 123/1989 ലെ കൽപ്പന പ്രകാരം പ്രഥമവികാരിയായി ബഹു. സണ്ണി ഉൗക്കൻ സി. എം. എെ അച്ചൻ നിയമിതനായി. 411/89 ലെ കല്പ്പന പ്രകാരം 1990 ജനുവരി 1-ാം തീയ്യതി സെന്റ് ആന്റണീസ് പളളി ഇടവകയായി ഉയർത്തപ്പെട്ടു. ഇടവകയ്ക്ക് സ്വന്തമായ സെമിത്തേരി 1991-ൽ നിർമ്മിക്കുവാൻ കഴിഞ്ഞു.
വളർച്ചയുടെ പാതയിൽ
പള്ളി ദശവത്സര സ്മാരകമായി നിർമ്മിച്ച ഒാഫീസ് കെട്ടിടത്തിന്റെ ശിലാ സ്ഥാപന കർമ്മം 1999 ജനുവരി 31-നും വെഞ്ചരിപ്പ് 1999 നവംബർ 28-നും പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിർവ്വഹിച്ചു. നവീകരിച്ച പള്ളി അൾത്താരയുടെ ആശീർവാദകർമ്മം 15.9.2002-ന് ബഹു. വികാരി ജനറാൾ മോൺ. ജോസ് പി. ചിറ്റിലപ്പിളളിയച്ചൻ 2002 മെയ് മാസത്തിൽ വികാരിയായി ചാർജ്ജെടുത്ത ബഹു. അനിഷ് ചെറുപറമ്പിലച്ചന്റെ നേതൃത്വത്തിൽ മതബോധനാവശ്യത്തിലേക്ക് പള്ളിയുടെ ഇരുവശത്തുമായി ഷെഡുകൾ നിർമ്മിച്ച് വെഞ്ചെരിപ്പു കർമ്മം കോയമ്പത്തൂർ പ്രൊവിൻഷ്യാൾ ബഹു. ആന്റണി പുത്തനങ്ങാടി അച്ചൻ നിർവ്വഹിച്ചു. രൂപത റൂബിജൂബിലിയോടൊപ്പം ഇടവക രജതജൂബിലി വർഷത്തിലാണിപ്പോൾ. രൂപത വികാരി ജനറാൾ ബഹു. മോൺ ജോസഫ് ചിറ്റിലപ്പിളളി 2013 ജൂൺ 30-ന് ജൂബിലിവർഷം ഉദ്ഘാടനം ചെയ്തു. ജൂബിലി സ്മാരകമായി പള്ളിയുടെ മുഖവാരം പുതുക്കിപ്പണിയുവാൻ തറക്കല്ലിടൽ കർമ്മം 2014 ്രെബഫുവരി ഒമ്പതാം തീയ്യതി ഇടവകയുടെ പ്രഥമ വികാരി ബഹു സണ്ണി ഉൗക്കനച്ചൻ നിർവഹിച്ചു. പണി തീർത്ത മുഖവാരത്തിൽ വെഞ്ചെരിപ്പും, വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മവും 2014 ജൂൺ 15-ന് രൂപതാ വികാരിജനറാൾ മോൺ ജോസഫ് ചിറ്റിലപ്പിള്ളിയച്ചൻ നിർവ്വഹിച്ചു. ഒരു വർഷം വളരെ സ്തുത്യർഹമായി സേവനം ചെയ്ത ബഹു. അനീഷച്ചൻ .......................................... കരിമ്പന്തോ ആശ്രമ സ്ലീപ്പറായി 2014 ജൂലൈ സ്ഥലമാറ്റമായി. ഇപ്പോൾ ബഹു. ജോയ് ചാലിശ്ശേരിയച്ചനാണ് വികാരി. സി.എം.എെ പ്രേഷിത പ്രോവിൻസിന്റെ സന്യാസാർത്ഥികളുടെയും ഇതര സന്യാസ സ്ഥാപനങ്ങളിലെ ബഹു. സിസ്റ്റേഴ്സിന്റെയും സജ്ജീവ സാന്നിദ്ധ്യം ഇടവകക്ക് കൂടുതൽ ആത്മീയ ഉണർവ്വ് നൽകുന്നുണ്ട് . ഇടവക ചെറുതാണെങ്കിലും ഇടവകയിലെ എട്ട് ക്രിസ്തീയ സ്ഥാപനങ്ങൾ സ്തുത്യർഹമായ പ്രേക്ഷിത വേലയാണ് നിർവഹിക്കുന്നത്. |