Parish of St.Mary, Thathamangalam |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Mary | |||||||||||||
Place: | Thathamangalam | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Thathamangalam | |||||||||||||
Founded: | 1979
|
|||||||||||||
Sunday Mass: |
08.00 A.M. |
|||||||||||||
Strengh: |
70 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Thukkuparambil Betson | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Puthunagaram, Palakkad - 678503 | |||||||||||||
Telephone:
|
04923254517 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Mary |
||||||||||||||
സെന്റ് മേരീസ് ഫൊറോന ചർച്ച് തത്തമംഗലം സ്ഥലനാമം ചിറ്റൂർ പട്ടണവും, 6 കി.മീ തെക്കുപടിഞ്ഞാറുളള തത്തമംഗലവും 1947 ഒക്ടോബർ 10-ന് സംയോജിപ്പിച്ച് ചിറ്റൂർ-തത്തമംഗലം മുസിപ്പാലിറ്റി പുനഃസ്ഥാപിച്ചു. തതമായി (പരന്ന്) കിടക്കുന്ന സ്ഥലമെന്ന അർത്ഥത്തിൽ തതമംഗലം -> കാലാന്തരത്തിൽ തത്തമംഗലമായി ( രള. കോമാട്ടിൽ അച്ചുതമേനോൻ - കൊച്ചിയിലെ സ്ഥലനാമങ്ങൾ) എന്നും വാണിജ്യത്തിനായി ചിറ്റൂരിൽ വന്ന ദത്തൻമാർ (ശൂദ്രന്മാർ) സ്ഥാപിച്ച ദത്തമംഗലമാണിന്ന് തത്തമംഗലമായി പരിണമിച്ചതെന്നും പറയപ്പെടുന്നു (രള. ഢ.ഢ.ഗ.വാലത്ത് ജ. 97).കൂടാതെ പാലക്കാട്ടുശ്ശേരി രാജാവ് മകളുടെ വിവാഹാവസരത്തിൽ കൊച്ചിരാജാവിന് സമ്മാനമായി ഇൗ പ്രദേശം കൊടുത്തതിനാൽ ദത്ത് മംഗലം എന്നും പീന്നീടത് തത്തമംഗലമായെന്നും കരുതുന്നവരുമുണ്ട്. ചരിത്രപരമായി കൊച്ചിരാജാവിന്റെ കീഴിലായിയുന്നു ചിറ്റൂർ, തത്തമംഗലം, പുതുനഗരം, കൊടുവായൂർ എന്നീ പ്രദേശങ്ങൾ. ആദ്യനാളുകൾ തത്തമംഗലത്തെ സുറിയാനി കത്തോലിക്കർ കോയമ്പത്തൂർ രൂപതയുടെ കീഴിലുള്ള അമ്പാട്ടുപാളയം (ചിറ്റൂർ) സെന്റ് ആന്റണീസ് പള്ളിയിലാണ് തങ്ങളുടെ ആദ്ധ്യാത്മികാവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത്. 1974-ൽ പാലക്കാട് രൂപത നിലവിൽ വന്നപ്പോൾ ഇവർ സെന്റ് റാഫേൽ കത്തീഡ്രൽ ഇടവകാംഗങ്ങളായി. ഇൗ പ്രദേശത്തുള്ളവർക്ക് ദൈവാലയം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ ദിവംഗതനായ മാർ ജോസഫ് ഇരിമ്പൻ പിതാവ് 1978 ജൂലൈ 24-ാം തിയ്യതി ചറപൊറ്റെ കാഞ്ഞൂരെ വീട്ടിൽ സത്യനാഥന്റെ പക്കൽ നിന്ന് 575 റജിസ്ട്രേഷൻ നമ്പർ പ്രകാരം 26.91 ആർ ( 91 1/2 സെന്റ്) സ്ഥലം വാങ്ങി. 213/1979 കല്പ്പനപ്രകാരം 1979 ഒക്ടോബർ 1-ാം തിയ്യതി തത്തമംഗലം സെന്റ് മേരീസ് ഇടവകയ്ക്ക് രൂപം നല്കി. പ്രഥമ വികാരിയായി ബഹു. മോൺ ജേക്കബ് അടമ്പുകുളം അച്ചനെ നിയമിച്ചു.ആരംഭകാലങ്ങളിൽ വി. കുർബാന അർപ്പിച്ചിരുന്നത് ചിറ്റൂർ വിജയമാതാ കോൺവെന്റ് ചാപ്പലിലാണ്. ഇടവകാംഗമായ ശ്രീ. സി.കെ ഒൗസേപ്പിന്റെ മേൽനോട്ടത്തിൽ പള്ളിപണി പൂർത്തിയായി. 1980 നവംബർ 15-ാം തിയ്യതി അഭിവന്ദ്യ പിതാവ് ഇപ്പോഴത്തെ പള്ളി കൂദാശ ചെയ്ത് ദിവ്യബലിയർപ്പിച്ചു. ബഹു. ജോസ് പി. ചിറ്റിലപ്പിള്ളിയച്ചൻ 1986-ൽ ആദ്യത്തെ വൈദിക മന്ദിരവും പാരിഷ്ഹാളും നിർമ്മിച്ചു. 1987-ൽ ഫാ. ജോസ് പാലയ്ക്കീൽ എം.എ.സ്.ടി നാലു മാസവും ഫാ. തോമസ് മുക്കാലി എം.എസ്.ടി 9 മാസവും 1988 ജൂലൈ 30-ന് ഫാ. ജോസ് ജെ. കണ്ണമ്പുഴ രണ്ടു തവണകളായി 8 വർഷവും ഇടവകയിൽ ശുശ്രൂഷ ചെയ്തു. 1991 ഡിസംബർ 7-ന് റജീിസ്റ്റർ നമ്പർ 2372 പ്രകാരം ചിറ്റൂർ പുഴയുടെ തീരത്ത് 45 സെന്റ് സ്ഥലം സെമിത്തേരിയ്ക്ക് വേണ്ടി വാങ്ങിച്ചു. തത്തമംഗലം പള്ളിയുടെ സെമിത്തേരി ഇന്ന് ചിറ്റൂർ, തത്തമംഗലം, കൊടുവായൂർ ഇടവകകൾ സംയുക്തമായി ഉപയോഗിച്ചു വരുന്നു. പുതിയ ഇടവകകൾ 1995 ജനുവരി 29-ന് തത്തമംഗലം വിഭജിച്ച് ചിറ്റൂർ ഹോളിഫാമിലി ദൈവാലയവും 2004 മെയ് 29-ന് കൊടുവായൂർ സെന്റ് തോമസ് ഇടവകയും നിലവിൽ വന്നു. ഫാ. പീറ്റർ കൊച്ചുപുര, ഫാ. ഫ്രാൻസീസ് അറയ്ക്കൽ, ഫാ. വർഗ്ഗീസ് പുത്തനങ്ങാടി, ഫാ. ജോസഫ് പുലവേലിൽ എന്നീ വൈദികരും ഇവിടെ വികാരിമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 2001-ൽ സ്നേഹഗിരി സിസ്റ്റേഴ്സ് കോൺവെന്റ് ആരംഭിച്ചു. അവർ ഇടവക കാര്യങ്ങളിൽ സജീവ പങ്കാളിത്വം വഹിക്കുന്നു. 2002-ൽ ഫാ. തോം കിഴക്കേടത്തിന്റെ നേതൃത്വത്തിൽ പുതിയ പള്ളി മുറി പണിതീർത്തു. 2004 ്രെബഫുവരി 7-ന് ഇടവകയുടെ രജതജൂബിലിയാഘോഷത്തിന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് മുഖ്യ കാർമ്മികത്വം വഹിച്ചു. ബഹു. റോബി കൂന്താണിയിൽ അച്ചന്റെ കാലത്ത് ദൈവാലയത്തിന്റെ ഉൾവശം നവീകരച്ച്, മുകളിൽ ഷീറ്റ് മേഞ്ഞ് ഹാൾ സജ്ജമാക്കി, പള്ളിയോടനുബന്ധിച്ച് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ബഹു. കിഴക്കേടത്തച്ചൻ തുടക്കം കുറിച്ചു. തത്തമംഗലം ഫൊറോന 299/2010 കല്പ്പന പ്രകാരം തത്തമംഗലം പള്ളിയെ 2010 ജൂലൈ 3 മുതൽ ഫൊറോന പള്ളിയായി ഉയർത്തുകയും ബഹു. ബിജു പ്ലാത്തോട്ടത്തിലച്ചനെ ഫൊറോന വികാരിയായി നിയമിക്കുകയും ചെയ്തു. ബഹു. അച്ചന്റെ നേതൃത്വത്തിൽ പളളിയുടെ മുൻഭാഗത്ത് ഗ്രോട്ടോ പണി തീർത്തു; 2011 ഡിസംബർ 11-ന് അഭിവന്ദ്യ പിതാവ് ഗ്രോട്ടോ വെഞ്ചെരിച്ചു. 2012 ്രെബഫുവരി 22-ന് ബഹു. മാർട്ടിൻ കളമ്പാടനച്ചൻ വികാരിയായി ചാർജ്ജെടുത്തു. സ്ക്കൂളിന്റെ അഭിവൃദ്ധിക്കായി ബഹു. അച്ചന്റെ നേതൃത്വത്തിൽ പുതിയ ക്ലാസ്മുറികൾ പണി തീർത്തു. 2013 ജൂൺ 3-ന് അഭിവന്ദ്യ പിതാവ് സ്ക്കൂൾ കെട്ടിടത്തിന്റെ ആശീർവാദകർമ്മം നിർവഹിച്ചു. സെന്റ് മേരീസ് സ്ക്കൂൾ സ്ഥലത്തെ നല്ല നിലവാരം പുലർത്തുന്ന സെന്റ് മേരീസ് സ്ക്കുളിന് പുതിയ കെട്ടിട സമുച്ചയം വന്നതോടെ പുറംഭംഗിയും കൈവന്നു. സ്ക്കൂളിന് സർക്കാർ അംഗീകാരം ലഭിക്കുവാനുളള നടപടിക്രമത്തിന്റെ ഭാഗമായി സ്ക്കൂളിന്റെ പ്രവർത്തനം സെന്റ് മേരീസ് എജുക്കേഷണൽ ചാരിറ്റബിൽ ട്രസ്റ്റിന്റെ കീഴിൽ 2014 ജനുവരി 16-ന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇടവകയിൽ സംഘടനകളും മതബോധന ക്ലാസുകളും സജീവമായി പ്രവർത്തിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളും സാധുസഹായ പ്രവർത്തനങ്ങളും എല്ലാവർഷവും ക്രമമായി ചെയ്തുവരുന്നു. ഇവിടെയുള്ളവർ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സാമാന്യം മെച്ചപ്പെട്ട നിലവാരം പുലർത്തുന്നവരാണ്. കൃഷിയും ഇതരജോലികളെയും ആശ്രയിച്ച്് കഴിയുന്നവരാണ് 75% ആളുകളും. പട്ടണത്തിന്റെയും ഗ്രാമത്തിന്റെയും സമിശ്ര ജീവിത ശൈലി ഇൗ ഇടവകയിൽ ദർശിക്കാനാകും. ഇടവകയിലെ സന്ന്യാസഭവനങ്ങൾ അജപാലനശുശ്രൂഷയിൽ നല്കുന്ന സഹായങ്ങൾക്ക് ഇടവകാംഗങ്ങൾ എപ്പോഴും നന്ദിയുളളവരാണ്. |
||||||||||||||