fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St. Joseph, Ganeshgiri 
Photo
Name:
St. Joseph
Place: Ganeshgiri
Status:
Parish
Forane:
Ottappalam
Founded:
2014
Sunday Mass:
Strengh:
Belongs To:
   
Vicar / Dir : Fr. Akkattu Debin
  Asst.Dir/Vic:
Contact Office :
Telephone:
 
E-Mail:
Website:
 
History of the of St. Joseph
സെന്റ് ജോസഫ്്സ് ചർച്ച്
ഗണേഷ് ഗിരി

ഷൊർണ്ണൂർ സെന്റ് ആഗ്നസ് പളളിയുടെ അഞ്ച് കുടുംബ സമ്മേളന യൂണിറ്റുകളിൽ ഒന്നായിരുന്ന സെന്റ് ജോസഫ് യൂണിറ്റിലെ 20 കുടുംബങ്ങളാണ് ഗണേഷ് ഗിരി, സെന്റ് ജോസഫ് പളളിയിലെ അംഗങ്ങളാകുന്നത്. ഭാരതപ്പുഴയ്ക്കും ഷൊർണ്ണൂർ റെയിൽവേസ്റ്റേഷനും ഇടയിലുളള ഗണേഷ്ഗിരി, മുണ്ടായ എന്നീ ഭാഗങ്ങൾ ഉൾപ്പെട്ട ഗ്രാമപ്രദേശമാണിത്. ഇൗ ഭാഗത്ത് ഒരു പളളിയുണ്ടായാൽ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് മനസ്സിലാക്കിയ വികാരി ബഹു. ജോസ് പി. ചിറ്റിലപ്പളളിയച്ചൻ 1993 മാർച്ച് 30-ന് ഒറ്റപ്പാലം താലൂക്കിൽ മുണ്ടമുക അംശം ഷൊർണ്ണൂർ ദേശത്തെ ആലുക്ക ഇഗ്നേഷ്യസ് മകൻ റാഫേലിൽ നിന്ന് സർവ്വേനമ്പർ 58/1 ബി (1012 ആർ) യിൽപ്പെട്ട 25 സെന്റ് സ്ഥലം വാങ്ങി. 1996-ൽ ഡിസംബർ 1-ന് ബഹു. ആന്റൂ അരിക്കാട്ടച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഇടവകാ പൊതുയോഗത്തിൽ ഗണേഷ് ഗിരിയിൽ പ്രാർത്ഥനാമന്ദിരം നിർമ്മിക്കാനുളള സെന്റ് ജോസഫ് കുടുംബ യൂണിറ്റ് അംഗങ്ങളുടെ അപേക്ഷ അനുഭാവപൂർവ്വം പരിഗണിക്കുകയും അനുവാദത്തിനുള്ള അപേക്ഷ രൂപതാ കാര്യാലയത്തിൽ സമർപ്പിക്കുകയും ചെയ്തു. നിർമ്മാണത്തിന്റെ പ്രാരംഭ തടസ്സങ്ങളെ മറി കടക്കുന്നതിന് വികാരി ബഹു. ഫ്രാൻസീസ് പൊട്ടത്തുപറമ്പിലച്ചൻ ഏറെ പരിശ്രമിച്ചു. രൂപതാ കാര്യാലയത്തിൽ നിന്ന് 29/2009 (22.04.2009) കല്പ്പനപ്രകാരം ഗണേഷ് ഗിരി പളളി പണിയുന്നതിന് അനുവാദം ലഭിച്ചു. അതനുസരിച്ച് 2009 ്രെബഫുവരി 9-ന് അഭിവന്ദ്യ പിതാവ് ഗണേഷ്ഗിരി സെന്റ് ജോസഫ് പളളിയുടെ അടിസ്ഥാനശില ആശിർവദിച്ചു. സർക്കാർ അനുവാദത്തിനുളള അപേക്ഷയും പ്ലാനും കൊടുത്തെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അനൂവാദം നീണ്ടുപോയി.
സർക്കാർ അനുവാദം ലഭിക്കാനുണ്ടായ കാലതാമസവും സാമ്പത്തിക പരാധീനതകളും നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കി. ബഹു. പൊട്ടത്തുപറമ്പിലച്ചനു ശേഷം ബഹു. ജോബി തരണിയിലച്ചനും അനുവാദത്തിനുളള പരിശ്രമങ്ങൾ നടത്തി. ഒാരോന്നിനും നിശ്ചിത സമയമുണ്ടെന്ന് വചനം പഠിപ്പിക്കുന്നതുപോലെ 19.04.2011-ന് ആണ് പാലക്കാട് ജില്ലാ കലക്ട്രേറ്റിൽ നിന്ന് സെന്റ് ജോസഫ് പളളി നിർമ്മാണത്തിനുളള അനുമതിപത്രം ലഭിച്ചത്. 
ധ്രുതഗതിയിൽ പണികൾ നടന്നത് രൂപതയുടെ റൂബി ജൂബിലി സ്മാരകമെന്നോണം 2014 മെയ് 29-ന് ദൈവാലയ വെഞ്ചെരിപ്പ് അഭിവന്ദ്യ പിതാവ് നിർവ്വഹിച്ച് വി.കുർബ്ബാനയർപ്പിച്ചു.