fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St. Mary's, Thachampara 
Photo
Name:
St. Mary's
Place: Thachampara
Status:
Parish
Forane:
Ponnamkode
Founded:
2016
Sunday Mass:
Strengh:
Belongs To:
Website: www.
Vicar / Dir : Fr. Thuruthuvelil Nilesh
  Asst.Dir/Vic:
Contact St. Mary's, Thachampara, Palakkad - 678593
Tel: / E-Mail:
History of St. Mary's
 സെന്റ് മേരിസ് ചർച്ച് 
തച്ചമ്പാറ
മുപ്പത്തിമൂന്ന് വർഷത്തെ കാത്തിരിപ്പിന്റെ സാക്ഷാൽക്കാരമാണ് തച്ചമ്പാറയിൽ സെന്റ് മേരീസ് പളളിയുടെ കൂദാശാകർമ്മത്തോടെ നിറവേറാൻ പോകുന്നത്.
തച്ചമ്പാറയിൽ കുരിശുപളളി പണിയുന്നതിനായി ശ്രീ വേരുങ്കൽ മാത്യൂ മകൻ ദേവസ്യ 1982 ഒാഗസ്റ്റ് 18-ന് പൊന്നംകോട് സെന്റ്ആന്റണീസ് പളളി വികാരി ബഹു. വാഴപ്പിളളി വർഗ്ഗീസച്ചന്റെ പേരിൽ 20 സെന്റ് സ്ഥലം ദാനാധാരം ചെയ്ത് നൽകിയിരുന്നു. 1993 മെയ് 3-ന് അന്നത്തെ വികാരി ബഹു ജോസ് കണ്ണമ്പുഴയച്ചന്റെ അപേക്ഷയിന്മേൽ 1993 സെപ്റ്റംബർ 6-ന് 388/93 നമ്പർ കൽപ്പന പ്രകാരം സെന്റ് മേരീസ് "" ദൈവ സ്നേഹാലയം '' എന്ന പേരിൽ പ്രസ്തുത സ്ഥലത്ത് കുരുശുപളളി പണിയുവാൻ രൂപതാ കാര്യാലയത്തിൽ നിന്നനുവാദം ലഭിച്ചു. 1993 സെപ്റ്റംബർ 8-ന് ബുധനാഴ്ച്ച പരി. മറിയത്തിന്റെ പിറവി തിരുനാൾ ദിനം അഭിവദ്യ ജോസഫ് ഇരിമ്പൻ പിതാവ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. പക്ഷെ പളളിക്ക് നൽകപ്പെട്ട സ്ഥലത്തെ സംബന്ധിച്ച് സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടതിനാൽ പളളിപ്പണി മുടങ്ങിപ്പോയി പിന്നീട് 20 സെന്റിൽ 12.2 സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തീർപ്പ് കല്പ്പിക്കപ്പെട്ട് ലഭിക്കുകയും ചെയ്തിട്ടുണ്ട്. 
അടുത്ത അദ്ധ്യായം വെളിച്ചം കാണുന്നു
2011 മെയ് 8-ന് പൊന്നംകോട് പളളിയിലെ പൊതുയോഗത്തിൽ തച്ചമ്പാറ പളളി പണിയുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിലേക്ക് ആ പൊതുയോഗത്തിൽ നിന്നുതന്നെ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രശ്നാധിഷ്ടിതമായ സ്ഥലത്തിന് അടുത്തുതന്നെ തച്ചമ്പാറ ഭാഗത്ത് താമസിക്കുന്ന 3 കുടുംബ യൂണിറ്റുകളിൽ പെട്ട 105 കുടുംബങ്ങളുടെയും സെന്റ് ആന്റണീസ് ഫൊറോന പളളിയുടെയും മറ്റ് ഉപകാരികളുടെയും സഹായത്തോടെ 04.08.2011-ൽ 35 ലക്ഷം രൂപ ചെലവിൽ 24 സെന്റ് സ്ഥലം വാങ്ങിച്ചു. 2012 മാർച്ച് 25-ന് പരി. കന്യാമറിയത്തിന്റെ മംഗളവാർത്ത തിരുനാളിൽ പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് തച്ചമ്പാറയിലെ ""സെന്റ് മേരീസ്'' പളളിയുടെ ശിലാസ്ഥാപനം നിർവഹിച്ചപ്പോൾ ജനഹൃദയങ്ങളിൽ പുത്തൻ പ്രതീക്ഷയുടെ തളിരുകൾ നാമ്പെടുത്തു. ദൈവാലയ നിർമ്മാണത്തിന് വാക്കാൽ തന്ന അനുവാദം 28.03.2012 ലെ 156/2012 നമ്പർ കല്പ്പനയായി ലഭിക്കുകയും ചെയ്തു. വികാരി ബഹു. പീറ്റർ കുരുതുകുളങ്ങരയച്ചന്റെ നേതൃത്വത്തിൽ ദൈവാലയ നിർമ്മാണം അതി വേഗം പുരോഗമിച്ചു