fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Mary, Vimalagiri 
Photo
Name:
St.Mary
Place: Vimalagiri
Status:
Parish
Forane:
Kanjirapuzha
Founded:
1976
Sunday Mass:
07.30 A.M.
Strengh:
61
Belongs To:
   
Vicar / Dir : Fr. Vadakkekudy Febin
  Asst.Dir/Vic:
Contact Office :
Muthukurussi, Palakkad - 678593
Telephone:
04924243293
 
E-Mail:
Website:
 
History of the of St.Mary
 ആദ്യനാളുകൾ
മുതുകുറുശ്ശിയിലെ വാക്കോടൻ മലയുടെ അടിവാരങ്ങളിൽ താമസിക്കുന്ന സുറിയാനി കത്തോലിക്കാ സമൂഹമാണ് വിമലഗിരി ഇടവക സമൂഹം. 1950 കളിൽ മുതുകുറുശ്ശി, പാലക്കയം, പൊറ്റശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ കുടിയേറ്റക്കാർ ആത്മീയ കാര്യങ്ങൾക്കായി മണ്ണാർക്കാട് സെന്റ് ജെയിംസ് ലത്തീൻ പള്ളിയിലാണ് പോയിരുന്നത്. ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് ജനത്തിന്റെ അസൗകര്യം മനസ്സിലാക്കിയ മണ്ണാർക്കാട് പള്ളി വികാരി ബഹു. സ്റ്റനിസ്ലാവൂസച്ചൻ നിർദ്ദേശിച്ചതനുസരിച്ച് വിമലഗിരിയിൽ ദൈവാലയം സ്ഥാപിക്കുവാൻ പരേതനായ മത്തായി മാഞ്ഞൂരാൻ ഒരേക്കർ സ്ഥലം ദാനമായി നൽകി. തലശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഇവിടുത്തെ ജനങ്ങളുടെ നിരന്തരമായ അപേക്ഷ പരിഗണിച്ച് 1957-ൽ ബഹു. ജെസ്റ്റീനിയൻ സി.എം.എെ അച്ചനെ ഇൗ പ്രദേശത്തെ ഉത്തരവാദിത്വം ഏൽപിച്ചു. ബഹു. അച്ചന്റെ നിർദ്ദേശവും മത്തായി മാഞ്ഞൂരാന്റെ സഹായ വാഗ്ദാനവും ഇവിടുത്തുകാരുടെ ആവേശവും ഒത്തുചേർന്നപ്പോൾ ഇൗ കരയിലെ ആദ്യ ദൈവാലയം ഒരു മാസത്തിനുള്ളിൽ ഉയർന്നുവന്നു. 1957-ലെ ഉയിർപ്പ് തിരുനാളിൽ ഇവിടെ ആദ്യമായി ബലിയർപ്പിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ചകളിൽ ഇവിടെ ബലിയർപ്പിച്ചുവന്നു. ബഹു. ജസ്റ്റീനിയനച്ചൻ സ്ഥലം മാറിയപ്പോൾ കാഞ്ഞിരപ്പുഴ പള്ളിയിലെ അച്ചന്മാരാണ് ഇവിടെ ദിവ്യബലി അർപ്പിച്ചിരുന്നത്. കാഞ്ഞിരപ്പുഴ വികാരി ബഹു. സഖറിയാസ് തണ്ണിപ്പാറയച്ചനെ ഇവിടുത്തെയും കൂടി വികാരിയായി തലശ്ശേരി രൂപതയിൽ നിന്ന് നിയമിക്കുകയുണ്ടായി. പക്ഷേ യാത്രാക്ലേശവും ആരോഗ്യകാരണവും മൂലം ക്രമേണ ഇൗ സംവിധാനം നിലച്ചു. അതോടെ വിമലഗിരിക്കാർ കാഞ്ഞിരപ്പുഴ സെന്റ് തോമസ് പള്ളിയുടെ ഭാഗമായി മാറി. 
പുതിയ പളളി
1976-ൽ ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചൻ കാഞ്ഞിരപ്പുഴ വികാരിയായിരുന്നപ്പോൾ വിമലഗിരിയിൽ പളളി പണിയുവാൻ രൂപതകാര്യാലയത്തിൽ നിന്ന് 67/1976 (30.07.1976) കല്പന പ്രകാരം അനുവാദം ലഭിച്ചു. ജനങ്ങളുടെ സഹകരണത്തോടുകൂടി പള്ളിപണി പുരോഗമിച്ചു. പൂർത്തിയാക്കപ്പെട്ട വിമലഗിരിപള്ളിയുടെ വെഞ്ചെരിപ്പുകർമ്മം 1976 ആഗസ്റ്റ് 15-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് നിർവ്വഹിച്ചു. 125/77 കല്പനപ്രകാരം 1977 ആഗസ്റ്റ് 15 മുതൽ വിമലഗിരി നിയത അതിർത്തികളോടെ സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. 1985 ഡിസംബർ 15-ന് പാരീഷ് ഹാൾ അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെരിച്ചു. 2006-ൽ കാഞ്ഞിരപ്പുഴ ഡാം പള്ളി വന്നതോടെ പഴയ അതിർത്തികൾക്ക് വ്യത്യാസം വന്നിട്ടുണ്ട്. 1977-ൽ ബഹു. ക്ലാരൂസ് സി.എം.എെ. ഇടവകയുടെ പ്രഥമവികാരിയായി നിയമിക്കപ്പെട്ടു. ബഹു. ജോസഫ് വെട്ടുകാട്ടിലച്ചന്റെ തിരുപ്പട്ട സ്വീകരണ ശുശ്രൂഷ ഇവിടെ വച്ച് നടത്താൻ ഇടവകയ്ക്ക് ഭാഗ്യം ലഭിച്ചു. 384/86 കല്പനപ്രകാരം ബഹു. ജോസ് എെക്കര സി.എം.എെ അച്ചൻ പഴയപള്ളി പുതുക്കി പണിതു. പാരിഷ്ഹാൾ, കുരിശ്ശടികൾ എന്നിവ പണികഴിപ്പിച്ചതും ഇക്കാലത്താണ്. ബഹു. പീറ്റർ മണിമലക്കണ്ടം, ബഹു. പോൾ കുന്നത്തുർ, സി.എം., ബഹു. ചാക്കോ പാലിയത്തിൽ സി.എം. ബഹു. ജേക്കബ് കാക്കനാട്. സി.എം. എന്നി വൈദികർ ഇടവകയിൽ നിർവഹിച്ച ശുശ്രൂഷകളെ ഇടവകാംഗങ്ങൾ എന്നെന്നും സ്നേഹാദരങ്ങളോടെ ഒാർക്കുന്നുണ്ട്.
ജൂബീലി ആഘോഷം 
ബഹു. ജോർജ്ജ് എടത്തല അച്ചനാണ് ഇവിടെ താമസിച്ച് വികാരിയ്ക്കടുത്ത ശുശ്രൂഷകൾ ചെയ്തുപോന്ന ആദ്യത്തെ രൂപതാ വൈദികൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സെമിത്തേരിയ്ക്ക് ചുറ്റു മതിൽ കെട്ടുകയും കല്ലറകൾ പണിയുകയും ചെയ്തു. കൂടാതെ 171/98 കല്പന പ്രകാരം വൈദികമന്ദിരത്തിന്റെ പണികൾ ആരംഭിച്ചു. ഫാ. ജോർജ്ജ് മാളിയേക്കലിന്റെ നേതൃത്വത്തിലാണ് വൈദികമന്ദിരത്തിന്റെ പണികൾ പൂർത്തിയാക്കിയത്. ബഹു. സജി പനപറമ്പിൽ അച്ചനാണ് പള്ളിയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചത്. 2001 ഒാഗസ്റ്റ് 15-ന് ബഹു. വികാരിജനറാൾ മോൺ. ജോസ് പി. ചിറ്റിലപ്പള്ളി ഭദ്രദീപം തെളിയിച്ചു ജൂബിലി വർഷം ഉദ്ഘാടനം ചെയ്തു. 2002 ജനുവരി 20-ന് അഭിവന്ദ്യപിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ആയിരുന്നു ജൂബിലി പരിപാടികൾ. ബഹു. ആന്റോ അരിക്കാട്ട് അച്ചൻ കാഞ്ഞിരപ്പുഴ വികാരിയായിരിക്കെ അദ്ദേഹത്തിന്റെ കീഴിൽ ബഹു. മാർട്ടിൻ തട്ടിലച്ചൻ മുതുകുറുശ്ശിയിൽ താമസിച്ച് ഇടവകയുടെ കാര്യങ്ങൾ നിർവ്വഹിച്ചുപോന്നു. 2002 ജൂലായ് 1-ന് ബഹു. മാർട്ടിൻ അച്ചന്റെ സ്ഥലമാറ്റത്തെതുടർന്ന് ബഹു. ആൻസൻ മേച്ചേരി അച്ചൻ വികാരിയായി സ്ഥാനമേറ്റു. അച്ചന്റെ കാലത്ത് വാക്കോടനിൽ ഒരു കുരിശുപള്ളി പണിയുന്നതിനുള്ള ആലോചനകളും ശ്രമങ്ങളും തുടങ്ങി. അക്കാലത്ത് തന്നെ ബ. സ്നേഹഗിരി സഹോദരികൾ ഇവിടെ മഠം പണിയുന്നതിന് സ്ഥലം വാങ്ങുകയും ചെയ്തു. 
ഡാമിൽ പുതിയ പളളി
2004-ൽ ബഹു. ജോൺസൺ കണ്ണാംപാടത്തിൽ അച്ചൻ വികാരിയായിരിക്കുമ്പോഴാണ് വാക്കോടൻ പ്രദേശത്ത് ഒരു പള്ളിയെന്ന സ്വപ്നം യാഥാർത്ഥ്യമായത്. 2006 ഡിസംബർ 16 ന് പ്രസ്തുത ദൈവാലയം അഭിവന്ദ്യപിതാവ് കൂദാശചെയ്തു. ബഹു. ജോൺ പുത്തൂക്കരയച്ചൻ വികാരിയായിരുന്നപ്പോഴാണ് പള്ളിമുറിയ്ക്ക് സമീപമുള്ള സ്ഥലം വാങ്ങിയത്. ബഹു. ജോർജ് വടക്കേക്കരയച്ചന്റെ നേതൃത്വത്തിലാണ് സൺഡേസ്ക്കൂൾ കെട്ടിടം നവീകരിച്ചതും വൈദിക മന്ദിരത്തിന്റെ മുകളിൽ ഷീറ്റ് മേഞ്ഞതും. 2013 ്രെബഫുവരി 13 മുതൽ ബഹു. ജോബി കാച്ചപ്പിളളി അച്ചനും ഇവിടെ സേവനം ചെയ്തു. ഇപ്പാൾ ബഹു. ഷെർജോ മലേക്കുടിയിലച്ചനാണ് ഇൗ പളളിയുടെ വികാരി. ജനങ്ങളിൽ 90% വും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. അതിനാൽത്തന്നെ ജനങ്ങളുടെ സാമ്പത്തിക ഭദ്രത അനുകൂലകാലാവസ്ഥയെ ആശ്രയിച്ചാണ്.