fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Infant Jesus, Vazhikadavu 
Photo
Name:
Infant Jesus
Place: Vazhikadavu
Status:
Parish
Forane:
Kanjirapuzha
Founded:
2001
Sunday Mass:
04.00 P.M.
Strengh:
55
Belongs To:
Website: www.
Vicar / Dir : Fr. Vallyapadath Johnson
  Asst.Dir/Vic:
Contact Infant Jesus, Palakkayam, Palakkad - 678591
Tel: 04924256230 / E-Mail:
History of Infant Jesus
ഇൻഫന്റ് ജീസസ് ചർച്ച്
വഴിക്കടവ് 
സ്ഥലനാമം 
ആദ്യകാലങ്ങളിൽ തരിപ്പതി പുഴയിലേക്ക് നടന്നുപോകുന്ന വഴിയും അവിടെയുള്ള കടവും വളരെ പ്രധാനപ്പെട്ടതായതിനാൽ നാട്ടുകാർ സ്ഥലത്തിന് വഴിക്കടവ് എന്നു പേരുനല്കി.
ആദ്യനാളുകൾ
Old Church

പാലക്കയം ഇടവകാംഗങ്ങളായിരുന്നു വഴിക്കടവ് ഭാഗത്തുള്ള ക്രിസ്ത്യാനികൾ. ആ പ്രദേശത്ത് കുരിശടി സ്ഥാപിക്കണമെന്ന ആഗ്രഹം ജനങ്ങൾ വികാരി ബഹു. തോമസ് വടക്കുംഞ്ചേരി അച്ചനെ അറിയിച്ചു. ശ്രീ. ദേവസിക്കുട്ടി പാലാട്ടിൽ അതിനുവേണ്ടി അഞ്ചു സെന്റു സ്ഥലം വാഗ്ദാനം ചെയ്തു. അഞ്ച് സെന്റുകൂടി കിട്ടിയാൽ ചെറിയൊരു ദൈവാലയം തന്നെ നിർമ്മിക്കാം എന്ന് ബഹു. അച്ചന്റെ നിർദ്ദേശമാണ് ഇൗ ഭാഗത്ത് പുതിയൊരു ഇടവകയ്ക്ക് തുടക്കം കുറിച്ചത്. രൂപതകാര്യാലയത്തിൽ നിന്ന് 130/25.3.1994 കല്പന പ്രകാരം പാലാട്ടിൽ തോമസ് മകൻ ദേവസിക്കുട്ടി, ഭാര്യ ഗ്രേസി എന്നിവർ ചേർന്ന് ദാനമായി പത്തു സെന്റ് സ്ഥലം 1994 മാർച്ച് 4-ന് രജിസ്റ്റർ ചെയ്തു തന്നു. 
പള്ളിയുടെ തുടക്കം
ദാനം കിട്ടിയ സ്ഥലത്തുവെച്ച് 1994 മാർച്ച് 27-ന് ഞായറാഴ്ച കൂടിയ യോഗത്തിൽ പളളി നിർമ്മാണ കമ്മിറ്റിക്ക് രൂപം കൊടുക്കുകയും പുതിയ പളളിക്ക് ഇൻഫന്റ് ജീസസ് ചർച്ച് എന്നു പേരു നൽകുവാൻ തീരുമാനിക്കുകയും ചെയ്തു. ഉൗട്ടി രൂപതാംഗമായിരുന്ന ബഹു. സെബാസ്റ്റ്യൻ പാലാട്ടിയച്ചന്റെ പ്രോത്സാഹനവും സാമ്പത്തിക സഹായവും ദൈവാലയനിർമ്മാണം വേഗത്തിൽ ആരംഭിക്കാൻ കാരണമായി. ബഹു. വടക്കുംഞ്ചേരിയച്ചന്റെ പിൻഗാമിയായിവന്ന ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചൻ പളളി നിർമ്മാണം പുനരാരംഭിച്ചു. ബഹു. റോയി കുളത്തിങ്കലച്ചൻ വികാരിയായിരുന്നപ്പോഴാണ് പണികൾ പൂർത്തിയാക്കിയതും 2001 ജൂൺ 3-ാം തിയ്യതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പളളി വെഞ്ചരിച്ച് ദിവ്യബലിയർപ്പിച്ചതും. 
പാലക്കയം ഇടവകയുടെ മൂന്നു കുടുംബസമ്മേളന യൂണിറ്റുകളാണ് വഴിക്കടവ് ഇടവകയായി രൂപപ്പെട്ടത്. പിന്നീട് നിരവിൽ പുതിയ പളളി സ്ഥാപിക്കപ്പെട്ടപ്പോൾ കുറച്ചു വീടുകൾ ആ ഇടവകയിലേക്ക് ചേർക്കപ്പെട്ടു. 
ജനങ്ങളുടെ സംഭാവന കൊണ്ടാണ് പളളിക്കാര്യങ്ങൾ നടന്നു പോകുന്നത്. പാലക്കയം പളളിയുടെ വികാരിതന്നെയാണ് ഇവിടുത്തെയും വികാരി. 2014 ്രെബഫുവരി 17 മുതൽ ബഹു. ജോസ് ചെനിയറയച്ചനാണ് ഇവിടത്തെ വികാരി. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വസ്തുവഹകളെക്കുറിച്ച് ആശങ്കയിൽ കഴിയുന്ന ജനങ്ങൾ ഇടവകയിലെ കർഷക സംരക്ഷണ ജാഗ്രത സമിതിയിലുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണിപ്പോൾ. 
2014 മാർച്ച് 30-ന് ദിവ്യബലിക്ക് ശേഷം ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ അഭിവന്ദ്യ പിതാവ് ആദരിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യത്തെ പ്രതി പലരും കരിമ്പ പൊന്നംകോട് ഭാഗത്തേക്ക് വീടുമാറി താമസിക്കുന്നതിനാൽ ഇവിടെ വീടുകൾ കൂടുന്നില്ല.