fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Bernaditta, Vattapara 
Photo
Name:
St.Bernaditta
Place: Vattapara
Status:
Parish
Forane:
Kanjirapuzha
Founded:
1992
Sunday Mass:
03.30 P.M.
Strengh:
30
Belongs To:
   
Vicar / Dir : Fr. Kozhipadan Tony
  Asst.Dir/Vic:
Contact Office :
Palakkayam, Palakkad - 678591
Telephone:
04924207685
 
E-Mail:
Website:
 
History of the of St.Bernaditta
 സെന്റ് ബർണ്ണദീത്താസ് ചർച്ച്
വട്ടപ്പാറ
സ്ഥലനാമം
സാമാന്യം ഉയർന്ന ഇൗ പ്രദേശത്തിന്റെ് സ്വാഭവികമായ പാറക്കല്ലിന്റെ ആകൃതിയിയിൽ നിന്നാണ് വട്ടപ്പാറ എന്ന നാമത്തിന്റെ ഉത്ഭവം. പാറക്കെട്ടുകളുടെ വൃത്താകാരവും നീരുറവകളും ഉയർന്നു നിൽക്കുന്ന സഹ്യപർവ്വതവും വട്ടപ്പാറ പ്രദേശത്തെ ആകർഷകമാക്കുന്നു. 
ആദ്യനാളുകൾ
Old Church

കാഞ്ഞിരപ്പുഴ പളളിയുടെ ഭാഗമായിരുന്ന വട്ടപ്പാറ പ്രദേശത്തേയ്ക്ക് 1960-കളിൽ കുറവിലങ്ങാട്, കടുത്തുരുത്തി ഭാഗങ്ങളിൽ നിന്ന് കുടിയേറ്റം ആരംഭിച്ചിരുന്നു. വട്ടപ്പാറ, പാമ്പാടിക്കുന്ന് പ്രദേശങ്ങളിലെ സുറിയാനി കത്തോലിക്കർ തങ്ങളുടെ ആത്മീയ കാര്യങ്ങൾക്ക് കാഞ്ഞിരപ്പുഴ പള്ളിയിലാണ് പോയിരുന്നത്. 1962-ൽ പാലക്കയം പള്ളി നിലവിൽ വന്നപ്പോൾ ഇവർ പാലക്കയം സെന്റ മേരീസ് ഇടവകാംഗങ്ങളായി. എന്നാൽ 7 കിലോമീറ്റർ ദുർഘടമായ മലമടക്കിലൂടെയുള്ള യാത്രയുടെ കഷ്ടപ്പാട് മനസ്സിലാക്കിയ പാലക്കയം പളളിയുടെ അന്നത്തെ വികാരിയായിരുന്ന ബഹു. അലക്സ് കല്ലറയ്ക്കലച്ചൻ 1984 സെപ്റ്റംബർ 8-ന് വട്ടപ്പാറ ദേശത്തുള്ളവരുടെ യോഗം വിളിച്ചുകൂട്ടി ദൈവാലയം പണിയുന്നതിനെക്കുറിച്ച് ആലോചിച്ചു. ഇൗ അവസരത്തിൽ് ആനന്ദമന്ദിരത്തിൽ തോമസ് ഭാര്യ ശ്രീമതി ആനിയമ്മ ഒന്നരയേക്കർ സ്ഥലം പള്ളിക്ക് ഇഷ്ടദാനമായി നൽകി.
പളളിവെഞ്ചരിച്ചു
1985 ഡിസംബർ 14-ാം തീയ്യതി അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വി. ബർണ്ണദീത്തായുടെ നാമത്തിലുള്ള രൂപതയിലെ ഏക ദൈവാലയത്തിന് ശിലാസ്ഥാപനം നടത്തി. ഇടവക ജനത്തിന്റെ ആത്മാർത്ഥമായ സഹകരണത്തോടെ ബഹു. കല്ലറക്കലച്ചൻ തുടങ്ങിവച്ച ദൈവാലയ നിർമ്മാണം ബഹു. തോമസ് വടക്കുംഞ്ചേരിയച്ചൻ പൂർത്തിയാക്കി. പ്രസ്തുത ദൈവാലയം 1992 ്രെബഫുവരി 22-ാം തീയ്യതി അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ച് വി. കുർബാനയർപ്പിച്ചതോടെ ജനങ്ങളുടെ ചിരകാലാഭിലാഷം സാക്ഷാത്ക്കരിക്കപ്പെട്ടു.
വൈദികമന്ദിരവും സെമിത്തേരിയും
ബഹു. ജോസ് കണ്ണമ്പുഴ അച്ചന്റെ അശ്രാന്ത പരിശ്രമ ഫലമായിട്ടാണ് വട്ടപ്പാറക്കുളള വഴി വെട്ടിയുണ്ടാക്കിയത്. പളളിയോട് ചേർന്ന് പണിതീർത്ത വൈദികമന്ദിരത്തിന്റെ വെഞ്ചെിരിപ്പുകർമ്മം 2001 മെയ് 13-ന് അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് നിർവ്വഹിച്ചു. ഇടവകയ്ക്ക് സ്വന്തമായി സെമിത്തേരി വേണമെന്ന തീരുമാനത്തോടെ ബഹു. തോമസ് ആരിശ്ശേരിൽ അച്ചന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമം ഫലമണിഞ്ഞു. ബഹു. കടമ്പാട്ടുപറമ്പിലച്ചനും ബഹു. മുകാലയിലച്ചനും ബഹു. പുത്തുരച്ചനും, ബഹു. പാറയിലച്ചനും ഇവിടെ സ്തുത്യർഹമായ സേവനം ചെയ്ത വൈദികരാണ്. 
കുടിയിറങ്ങുന്നു
തുടക്കത്തിൽ ഇൗ ഇടവകയിൽ 56 കുടുംബങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ശരിയായ റോഡോ മറ്റ് വികസന പ്രവർത്തനങ്ങളോ ഇല്ലാത്തതിനാൽ ഇടവക ജനങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കരിമ്പ, കല്ലടിക്കോട്, പൊന്നംകോട് എന്നീ പ്രദേശങ്ങളിലേയ്ക്ക് താമസം മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇപ്പോൾ ഇടവകയിൽ 22 കുടുംബങ്ങൾ മാത്രമേയുളളൂ. ഇടവകക്കാർ കർഷകരാണ്. പള്ളിയ്ക്ക് ആദായങ്ങൾ ഒന്നുംമില്ലാത്തതിനാൽ വരിസംഖ്യ, ഉൽപ്പന്നപ്പിരിവ്, സംഭാവനകൾ മുതലായവയിലൂടെയാണ് ഇടവകയുടെ കാര്യങ്ങൾ നടത്തപ്പെടുന്നത്. ഇടവകയിൽ കെ.സി.വൈ.എം സംഘടന സജീവമായി പ്രവർത്തിക്കുന്നു. ഇടവകയിലെ മുഴുവൻ ആളുകളെയും ഒന്നിപ്പിച്ച് ഏക കുടുബസമ്മേളനയൂണിറ്റാക്കി പ്രാർത്ഥനാ സമ്മേളനങ്ങൾ നടത്തിവരുന്നു. 2009-2012 കാലഘട്ടത്തിൽ പള്ളിപ്പറമ്പിൽ തേക്കിൻ തൈകൾ വച്ചുപിടിപ്പിച്ചു. ഇടവക ജനത്തിന്റെ സഹകരണത്തോടെ പള്ളിയുടെ ചുറ്റുമുള്ള കയ്യാലപ്പണി പൂർത്തിയാക്കി പളളിമുറ്റം നിരത്തി മോടിപിടിപ്പിക്കുകയും ചെയ്തു. 
പളളി പുനരുദ്ധാരണം
22.02.2012-ന് ബഹു. ജിജോ പാറയിലച്ചൻ മാറിപ്പോയതിനേത്തുടർന്ന് ബഹു. ജോഷി പുത്തൻപുരയിലച്ചനാണ് പുതിയ വികാരിയായി നിയമിതനായിരിക്കുന്നത്. ബഹു. അച്ചന്റെ നേതൃത്വത്തിൽ പളളിയുടെ മുഖവാരത്തിന്റെ പണികൾ പൂർത്തിയാക്കുകയും 2014 ്രെബഫുവരി 22 ന് അഭിവന്ദ്യ പിതാവ ് അതിന്റെ വെഞ്ചെിരിപ്പ് കർമ്മം നിർവഹിക്കുകയും ചെയ്തു.