Parish of Holy Trinity, Thrithwamala |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
Holy Trinity | |||||||||||||
Place: | Thrithwamala | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Thavalam | |||||||||||||
Founded: | 1968
|
|||||||||||||
Sunday Mass: |
07.30 A.M., 09.30 A.M. |
|||||||||||||
Strengh: |
277 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Cheniyara Jose | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Kalkkandi, Palakkad - 678582 | |||||||||||||
Telephone:
|
04924253254 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of Holy Trinity |
||||||||||||||
ഹോളി ട്രിനിറ്റി ചർച്ച് ത്രിത്വമല 1950 - കളിലാണ് തെക്കൻ കേരളത്തിലെ കോട്ടയം, പാലാ, ചങ്ങനാശ്ശേരി, കോതമംഗലം രൂപതകളിൾപ്പെട്ട സുറിയാനി കൈ്രസ്തവർ അട്ടപ്പാടിയിലെ കൽക്കണ്ടി, കക്കുപ്പടി, മുക്കാലി, ചോലക്കാട്, ചിന്നപ്പറമ്പ്, വണ്ടൻപാറ, തോട്ടപ്പാടി, കളളമല പ്രദേശങ്ങളിലേയ്ക്ക് കുടിയേറ്റം ആരംഭിച്ചത്. പരിമിതമായ യാത്രാസൗകര്യങ്ങൾ, വന്യജീവികളുടെ ഉപദ്രവം, പകർച്ചവ്യാധികൾ എന്നിവ ജനജീവിതം ദുസ്സഹമാക്കിയിരുന്നു. അക്കാലത്ത് കൈ്രസ്തവർ ഇവിടെ നിന്നും 8 കി.മി. അകലെയുളള ജെല്ലിപ്പാറ ദൈവാലയത്തിൽ പോയി ആത്മീയകാര്യങ്ങൾ നടത്തി വന്നു. എന്നാൽ വന്യജീവികളുടെ ആക്രമണവും മോശം കാലാവസ്ഥയും മൂലം ജെല്ലിപ്പാറയിലേയ്ക്കുളള യാത്ര ദുസ്സഹമായ സാഹചര്യത്തിൽ സീങ്കര കപ്പേളയിലും താവളം ദൈവാലയത്തിലും പോയി ആത്മീയ കാര്യങ്ങൾ സാധിച്ചു. ഇൗ കുടുംബാംഗങ്ങൾ ചില സന്ദർഭങ്ങളിൽ നിശ്ചിത ഭവനങ്ങളിൽ ഒരുമിച്ചു കൂടി പൊതുകാര്യങ്ങൾ ചർച്ചചെയ്യുകയും പ്രാർത്ഥിക്കുകയും പതിവായിരുന്നു. 1971 മാർച്ച് മാസത്തിൽ പൂമറ്റം കുര്യന്റെ വീട്ടിൽ ഒരുമിച്ചു കൂടിയപ്പോൾ ഇൗ പ്രദേശത്ത് ഒരു പളളി പണിയുന്നതിനേപ്പറ്റി ചർച്ചയുണ്ടായി. ഇക്കാര്യം താവളം ഇടവക വികാരി ആയിരുന്ന ബഹു. ജോസഫ് ചുങ്കത്തച്ചനെ അറിയിച്ചു. അച്ചൻ ഇൗ പ്രദേശത്ത് വന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും പളളി പണിയേണ്ട ആവശ്യകത മനസ്സിലാക്കുകയും ചെയ്തു. ബഹു. ചുങ്കത്തച്ചൻ ഏതാനും പ്രതിനിധികളെയും കൂട്ടി, തൃശൂർ രൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവിനെ ചെന്നു കാണുകയും ആവശ്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു. ഇൗ പ്രദേശത്തുളളവരുടെ ആത്മീയ കാര്യങ്ങൾക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്യുവാൻ ബഹു. ജോസഫ് ചുങ്കത്തച്ചനെ അഭിവന്ദ്യ പിതാവ് ചുമതലപ്പെടുത്തി. ഇതിന്റെ പ്രാരംഭ നടപടിയായി ശ്രീ. പൂമറ്റം കുര്യന്റെ വീട്ടിൽ മാസത്തിൽ 2 ഞായറാഴ്ച്ചകളിൽ ദിവ്യബലി അർപ്പിച്ചുപോന്നു. ഇൗ കൂട്ടായ്മയിൽ ഒരു ഇടവക ദൈവാലയം എന്ന ആഗ്രഹം ശക്തിപ്രാപിച്ചുവന്നു ദൈവാലയം പണിയുന്നതിന് സ്ഥലം ലഭിക്കുന്നതിനായി അന്നത്തെ ജന്മിയായിരുന്ന ശ്രീ. കല്ലടി കുഞ്ഞബ്ബു സാഹിബിനെ ചെന്നു കാണുകയും അദ്ദേഹം പളളി പണിയുന്നതിനായി 2 ഏക്കർ സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു. ബഹു. ചുങ്കത്തച്ചന്റെ നേതൃത്വത്തിൽ വിശ്വാസികളുടെ കഠിന പരിശ്രമത്തിന്റെ ഫലമായി താൽക്കാലിക ഷെഡ് നിർമ്മിക്കുകയും 1972 മാർച്ച് 26-ാം തിയ്യതി തൃശൂർ രൂപതയുടെ വികാരി ജനറാൾ മോൺ. സഖറിയാസ് വാഴപ്പിളളിയച്ചൻ വെഞ്ചിരിപ്പ് കർമ്മം നടത്തി ദിവ്യബലി അർപ്പിക്കുകയും ചെയ്തു. കളളമല എന്നറിയപ്പെട്ടിരുന്ന ഇൗ പ്രദേശത്ത് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള പള്ളിക്ക് ബഹു. ചുങ്കത്തച്ചൻ ത്രിത്വമല എന്ന് നാമകരണം ചെയ്തു. അന്നു മുതൽ ഇൗ പളളി ത്രിത്വമല പളളി എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി. സീങ്കര കോൺവെന്റിലെ സിസ്റ്റേഴ്സും ഇടവകയിലെ തിരഞ്ഞെടുക്കപ്പെട്ട അൽമായരും ചേർന്ന് മതബോധന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സ്ഥലസൗകര്യം ഇല്ലാതിരുന്നതിനാൽ മരച്ചുവടുകളിൽ നിലത്തിരുന്നാണ് ആദ്യകാലങ്ങളിൽ മതബോധന ക്ലാസ്സുകൾ നടത്തിയിരുന്നത്. 1972 മുതൽ 1976 വരെ ബഹു. ആന്റണി തോട്ടാനച്ചനാണ് ഇവിടെ സേവനം ചെയ്തത്. പളളിയ്ക്കുവേണ്ടി 3 ഏക്കർ സ്ഥലം കൂടി വാങ്ങുകയും 1974-ൽ 5 ഏക്കർ സ്ഥലത്തിന് പട്ടയം ലഭിക്കുകയും ചെയ്തു. 1974-ൽ തന്നെ അച്ചൻന്മാർക്ക് താമസിക്കുന്നതിനായി പളളിയോട് ചേർന്ന് പളളിമുറി പണിയുകയും ദൈവാലയം സ്ഥിതി ചെയ്തിരുന്ന പഴയ ഷെഡ് ഒന്നുകൂടി പുതുക്കിപ്പണിയുകയും ചെയ്തു. ഇടവക സെമിത്തേരിക്കു വേണ്ടി സർക്കാർ അധികാരികളുടെ അടുക്കൽ പല വട്ടം നിവേദനങ്ങൾ അർപ്പിച്ചു. അവസാനം സെമിത്തേരിയും അനുവദിച്ചുകിട്ടി. ഇൗ കാലഘട്ടത്തിൽ കോട്ടയം രൂപതയിൽപ്പെട്ട ക്നാനായ കത്തോലിക്കർക്കായി കോട്ടയം രൂപതയുടെ പളളി വരികയും ക്നാനായ വിശ്വാസികൾ കള്ളമല (രാജഗിരി) സെന്റ് സ്റ്റീഫൻസ് പള്ളിയിലേക്ക്് ഇടവക മാറിപോവുകയും ചെയ്തു. ബഹു. ഫാ. ക്രിസോസ്റ്റോം സി.എസ്.ടി. ഇവിടെ വികാരിയായിരിക്കുമ്പോഴാണ് ദൈവാലയം പുതുക്കി പണികഴിപ്പിച്ചത്. 1980 ഏപ്രിൽ 11-ാം തിയ്യതി അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് പുതിയ പളളിയുടെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. 1981 ഒക്ടോബർ 21-ാം തിയ്യതി ത്രിത്വമല പള്ളിയെ ഇടവകയായി ഉയർത്തുകയും ഹോളിട്രിനിറ്റി ഇടവക, ത്രിത്വമല എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഇൗ കാലഘട്ടത്തിൽ കൽക്കണ്ടി ജംഗ്ഷനിൽ കുരിശടി സ്ഥാപിച്ചു. ദു:ഖവെളളിയാഴ്ച ഇവിടേക്ക് പരിഹാരപ്രദിക്ഷണവും ഇടവക തിരുനാൾപ്രദിക്ഷണവും നടത്തിവന്നു. 1983 ജനുവരി 22 മുതൽ ഇവിടെ സ്ഥിരം വികാരി നിയമിതനായി. ബഹു. തോമസ്സ് വടക്കുഞ്ചേരിയച്ചനാണ് ആദ്യത്തെ വികാരി. മാതൃസംഘത്തിനും സെന്റ് വിൻസെന്റ് ഡി. പോൾ സംഘടനക്കും അച്ചൻ രൂപം നൽകി. ബഹു. ജോർജ്ജ് മാളിയേക്കലച്ചനാണ് പാരീഷ്ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇടവകയിൽ കുടുംബയൂണിറ്റുകൾക്ക് ബഹു. തോമസ്സ് പറമ്പിയച്ചൻ തുടക്കം കുറിച്ചു. ഇടവകയിൽ സേവനത്തിനായി ഹോളിഫാമിലി കോൺഗ്രിഗേഷനിൽപ്പെട്ട സിസ്റ്റേഴ്സ് 1992-ൽ പളളിയുടെ സമീപം സ്ഥലം വാങ്ങി കോൺവെന്റ് സ്ഥാപിച്ചു. 1992 ഡിസംബർ 28-ാം തിയ്യതി ത്രിത്വമല ഇടവകയിൽ നിന്നുളള ബഹു. ഗിൽബർട്ട് എട്ടൊന്നിൽ, ബഹു. റെജി മാത്യു പെരുമ്പിളളിൽ, ബഹു. ജോസ് വാട്ടപ്പിളളിൽ, ബഹു. പോൾ വിലങ്ങുപാറയിൽ എന്നീ 4 ഡീക്കന്മാർ ഒരുമിച്ച് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. ഒരേ ഇടവകയിൽനിന്ന് ഒാരേ രൂപതയ്ക്കായി 4 ഡീക്കന്മാർ ഒരുമിച്ച് പുരോഹിതരായത് സഭാ ചരിത്രത്തിലെ എടുത്തു പറയത്തക്ക സംഭവമാണ്. ഇൗ ഇടവകയിൽ ദീർഘകാലം ശുശ്രൂഷ ചെയ്തത് ബഹു. മാത്യു ഞൊങ്ങിണിയച്ചനാണ്. ത്രിത്വമല പ്രദേശത്ത് നിരവധി വികസന പ്രവർത്തനങ്ങൾക്ക് ബഹു. അച്ചൻ നേതൃത്വം നൽകി. 1997-ൽ അച്ചന്റെ നേതൃത്വത്തിൽ "ജനകീയ മുന്നേറ്റ സമിതി' രൂപീകരിച്ച് ഇൗ പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചു. ആ ഉദ്യമം 1998-ൽ സഫലമായി. ഇടവകയിൽ കുടുംബങ്ങൾ വർദ്ധിച്ചപ്പോൾ നിലവിലുളള പളളി മതിയാകാതെ വന്നു. പുതിയ പളളി പണിയുവാൻ ഇടവകയോഗം തീരുമാനിച്ചു. നിലവിലുളള പളളിപൊളിച്ച് 120 അടി നീളത്തിലും 35 അടി വീതിയിലും പുതിയ പളളി പണിയുവാൻ രൂപതാ കാര്യാലയത്തിൽ നിന്ന് 312/99 (6.8.1999) കല്പ്പനപ്രകാരം അനുവാദം ലഭിച്ചു. 2001 ജൂൺ 2-ാം തിയ്യതി അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് പുതിയ പളളി വെഞ്ചിരിച്ച് ദിവ്യബലി അർപ്പിച്ചു. വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ ആഴത്തിൽ മനസ്സിലാക്കിയ ബഹു. മാത്യു ഞൊങ്ങിണിയിലച്ചൻ ഇവിടുത്തെ കുടിയേറ്റ കർഷക ജനങ്ങളുമായി ആലോചിച്ച്, സ്ക്കൂൾ തുടങ്ങുവാൻ തീരുമാനിച്ചു. 2000 ജൂൺമാസത്തിൽ പരീക്ഷണാർത്ഥം ഗഏ ക്ലാസുകൾ ആരംഭിച്ചു. 417/2002 കല്പ്പനപ്രകാരം ഡജ സ്ക്കൂളും 193/2003 കൽപ്പന പ്രകാരം 8-10 ക്ലാസും തുടങ്ങുവാൻ രൂപതാ കാര്യാലയത്തിൽനിന്ന് അനുവാദം ലഭിച്ചു. വരും തലമുറയ്ക്ക് കൂടുതൽ നിലവാരമുളള വിദ്യാഭ്യാസം ലഭിക്കുന്നതിനായി 2004 ജൂൺ മാസത്തിൽ സി.ബി.എസ്.ഇ. സിലബസിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെയുളള ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു. 2000-ത്തിൽ ആരംഭിച്ച ത്രിത്വമല ഹോളി ട്രിനിറ്റി സ്കൂൾ 2010 ആയപ്പോഴേയ്ക്കും അഞ്ച് മുതൽ പത്തുവരെ ക്ലാസ്സുകളായി വളരുകയും, സ്കൂളിന്റെ വളർച്ചയ്ക്ക് അനുസരിച്ചുളള സ്ഥല സൗകര്യങ്ങൾ കുറവായപ്പോൾ രൂപതയുടെ സഹായത്തോടെയും, ഇടവകാംഗങ്ങളുടെ സഹകരണത്തോടെയും നിലവിലുളള കെട്ടിടത്തിന്റെ മുകളിൽ 5 ക്ലാസ് മുറികൾ കൂടി നിർമ്മിക്കുകയും ചെയ്തു. 2010 സെപ്തംബർ 9-ാം തിയ്യതി അഭിവന്ദ്യ പിതാവ് പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് പളളിയുടെ സമീപം സ്ഥലംവാങ്ങി വലിയൊരു കുളവും പളളിപ്പറമ്പിൽ വലിയ ടാങ്കും നിർമ്മിച്ചു. കൂടാതെ അഹാഡ്സിന്റെ സഹായത്തോടെ രണ്ട് വലിയ മഴവെളളസംഭരണികൾ നിർമ്മിച്ചിട്ടുണ്ട്. സൗകര്യപ്രദമായ വൈദികമന്ദിരം പണിതീർത്ത് അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് അതിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. ഇൗ കാലഘട്ടത്തിൽ മുക്കാലി പ്രദേശത്ത് കോഴിക്കോട് രൂപതയുടെ കീഴിലുളള ലത്തീൻ ദൈവാലയം സ്ഥാപിതമായപ്പോൾ ലത്തീൻ റീത്തിൽപ്പെട്ട 30 കുടുംബങ്ങൾ സെന്റ് ജ്യൂഡ് ഇടവകയിലേയ്ക്ക് മാറിയെങ്കിലും ഇടവകയിൽ കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചതിനാൽ നിലവിലുളള കുടുംബയൂണിറ്റുകൾ വിപുലീകരിച്ച് 16 യൂണിറ്റുകൾ സംഘടിപ്പിക്കുകയും എല്ലാ മാസവും ഒരേസമയത്ത് എല്ലാ യൂണിറ്റുകളിലും ബഹു. വികാരി അച്ചന്റേയും ബഹു. സിസ്റ്റേഴ്സിന്റേയും, ബഹു. മതാധ്യാപകരുടെയും നേതൃത്വത്തിൽ കുടുംബപ്രാർത്ഥനാ കൂട്ടായ്മകൾ നടത്തിവരികയും ചെയ്യുന്നുണ്ട്. 2003 ജനുവരി മാസത്തിൽ അഭിവന്ദ്യ പിതാവ് എല്ലാ കുടുംബയൂണിറ്റുകളിലും സന്ദർശനം നടത്തിയത് കുടുംബയൂണിറ്റുകളുടെ പുത്തനുണർവ്വിന് കാരണമായി. കൽക്കണ്ടി ജംഗ്ഷനിലുളള കുരിശടി പൊളിച്ച് മൂന്നു നിലകളിലുളള മനോഹരമായ കുരിശുപളളി നിർമ്മിയ്ക്കുകയും 2006 ഏപ്രിൽ 24-ന് അഭിവന്ദ്യ പിതാവ് വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 2009 - 2010 കാലഘട്ടത്തിൽ ഇടവകയിലെ 16 കുടുംബ യൂണിറ്റുകളിലും സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുകയും ഇൗ പതിനാറു സംഘടനകളും ഒരുമിപ്പിച്ചുകൊണ്ട് ത്രിത്വമല വികസനസമിതി എന്ന പേരിൽ സംഘടന രൂപീകരിച്ച് സർക്കാരിന്റെ ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു. ഇപ്പോൾ ഇൗ സംഘടന പാലക്കാട് രൂപതയിലെ പി. എസ.് എസ്. പി. യുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. ഇൗ പ്രദേശത്തിന്റെ വികസനപാതയിൽ ത്രിത്വമല വികസനസമിതി നിർണ്ണായക പങ്ക് വഹിക്കുന്നു. ഇടവക കൂട്ടായ്മയിൽ ആരെങ്കിലും മരണപ്പെട്ടാൽ ആ കുടുംബത്തെ സാമ്പത്തികമായും മറ്റും സഹായിക്കുന്നതിനുവേണ്ടി 2009 നവംബർ മാസത്തിൽ "ത്രിത്വമല മൃതസംസ്കാര സഹകരണസമിതി'-ക്ക് രൂപം നൽകി. ത്രിത്വമല ഇടവക ദൈവവിളിയുടെ വിളനിലമാണ്. 2006 മുതൽ തുടർച്ചയായി എല്ലാ വർഷവും ത്രിത്വമല ഇടവക പാലക്കാട് രൂപതയ്ക്ക് നവവൈദികരെ നൽകിവരുന്നു. നാളിതുവരെ ത്രിത്വമല ഇടവകയിൽ നിന്നും 9 വൈദികരും 16 സഹോദരിമാരും സഭയിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. 4 വൈദിക വിദ്യാർത്ഥികൾ സെമിനാരി പഠനം തുടരുന്നു. 2012 ൽ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സഹോദരികൾ ആകാശപ്പറവകൾക്കുവേണ്ടി ഒരു ഭവനം ഇവിടെ ആരംഭിച്ചിട്ടുണ്ട്. |
||||||||||||||