Parish of Holy Trinity Forane, Thavalam |
|||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
![]() |
|||||||||||||
Name: |
Holy Trinity Forane | ||||||||||||
Place: | Thavalam | ||||||||||||
Status: |
Parish
|
||||||||||||
Forane: |
Thavalam | ||||||||||||
Founded: | 1963
|
||||||||||||
Sunday Mass: |
07.15 A.M., 09.30 A.M. |
||||||||||||
Strengh: |
140 | ||||||||||||
Belongs To: | |||||||||||||
Website: | www. | ||||||||||||
Vicar / Dir : | Fr. Plathottathil Biju | ||||||||||||
Asst.Dir/Vic: | Fr. Chiramel Melvin | ||||||||||||
Contact Holy Trinity Forane, Thavalam, Palakkad - 678589 |
Tel: | 04924253344 / | E-Mail: | ||||||||||
History of Holy Trinity Forane |
|||||||||||||
ഹോളി ട്രിനിറ്റി ഫൊറോന ചർച്ച് താവളം അട്ടപ്പാടി മേഖലയുടെ ആദ്യകാലചരിത്രം വളരെ സാഹസികത നിറഞ്ഞതായിരുന്നു. 1960-കളോടെ കൈ്രസ്തവ സഹോദരങ്ങളുടെ കുടിയേറ്റം ഇൗ ഭാഗത്ത് വർദ്ധിച്ചപ്പോൾ ഇവരുടെ ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ തൃശ്ശൂർ രൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് ആലപ്പാട്ട് പിതാവ് പ്രത്യേക താൽപര്യമെടുത്തു. അഭിവന്ദ്യ പിതാവിന്റെ അനുവാദത്തോടെ താവളത്ത് ശ്രീ. പുവ്വത്തിങ്കൽ മാത്തച്ചന്റ ഭവനത്തിൽ 1963 ജൂൺ 30 മുതൽ ഞായറാഴ്ച്ചകളിൽ പാലക്കാട് സെന്റ് റാഫേൽ പളളി വികാരിയായിരുന്ന ബഹു. ജോസഫ് ചുങ്കത്തച്ചനും അദ്ദേഹത്തിന്റെ അസ്തേന്തിമാരും ദിവ്യബലിയർപ്പിച്ച് തുടങ്ങി. പിതാവിന്റെ ആഹ്വാനം അനുസരിച്ച് ബഹു. ജോസഫ് ചുങ്കത്തച്ചൻ കർമ്മലീത്താസഹോദരിമാരെ അട്ടപ്പാടിയിൽ മിഷൻ പ്രവർത്തനത്തിന് ക്ഷണിക്കുകയും അവർക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുകയും ചെയ്തു. 1965 ജനുവരി 18-ാം തീയ്യതി കൂക്കംപാളയത്ത് കർമ്മലീത്താ സന്ന്യാസിനികൾ സ്ഥലം വാങ്ങിക്കുകയും അതിലുണ്ടായിരുന്ന ചെറിയ കെട്ടിടം അറ്റകുറ്റ പണികൾ തീർത്ത്് മഠം ആരംഭിക്കുകയും ചെയ്തു. അന്നുമുതൽ ഇടവകാംഗങ്ങൾക്കുളള വി. കുർബാനയും മറ്റുകൂദാശകളും മഠത്തിന്റെ കപ്പേളയിൽ പരികർമ്മം ചെയ്തുപോന്നു. 1965-ൽ തന്നെ സീങ്കരയിൽ സെന്റ് ജോർജ്ജ് മഠവും 1966-ൽ ജെല്ലിപ്പാറയിൽ മൗണ്ട് മേരി മഠവും സ്ഥാപിതമായി. 1968 ജനുവരി 30-ാം തിയ്യതി മുതൽ ബഹു. ചുങ്കത്തച്ചൻ സീങ്കര, കൂക്കംപാളയം മഠങ്ങളുടെ കപ്ലോനായും 1968 ജൂൺ 10-ാം തിയ്യതി മുതൽ ജെല്ലിപ്പാറ സെന്റ് പീറ്റർ പളളിയുടെ വികാരിയായും ഒൗദ്യോഗികമായി നിയമിക്കപ്പെട്ടു. ബഹു. അച്ചന്റെ തീഷ്ണതയേറിയ ശുശ്രൂഷയും ദീർഘവീക്ഷണവും അട്ടപ്പാടിയിൽ വിവിധ ഇടവകകൾ സ്ഥാപിക്കാൻ പ്രചോദനമായി. 1965 ജൂൺ 5-ന് സീങ്കരയിൽ ഒാർത്തഡോക്സ് വൈദികൻ ബഹു. വി. എെ. തോമസ്സ് ആരംഭിച്ച എൽ. പി. സ്ക്കൂൾ സി. എം. സി. സന്ന്യാസിനികൾ വിലയ്ക്ക് വാങ്ങിച്ചു. 1966-ൽ സെന്റ് ജോർജ്ജ് എൽ. പി. സ്ക്കൂളിനോട് ചേർന്ന് അനാഥ മന്ദിരം സ്ഥാപിച്ചതോടെ സാമ്പത്തികമായി കഷ്ടപ്പെടുന്ന ഒട്ടനവധി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുളള സൗകര്യം ലഭ്യമായി. 1971-ൽ കൂക്കംപാളയത്ത് സി. എം.സി. മഠത്തോടനുബന്ധിച്ച് ആരംഭിച്ച ഡിസ്പെൻസറി ഗ്രാമവാസികൾക്ക് വളരെ സൗകര്യമായി. 1977-ൽ പ്രസ്തുത ഡിസ്പെൻസറി, ഹോസ്പ്പിറ്റൽ നിലവാരത്തിലേക്ക് ഉയർത്തുവാൻ ബഹു. സഹോദരിമാർ സന്നദ്ധരായി. ഹോസ്പിറ്റൽ കെട്ടിടം 1978 ഒക്ടോബർ 14-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെരിച്ചതോടെ ആരോഗ്യ പരിപാലന രംഗത്ത് വലിയ മുന്നേറ്റം കുറിച്ചു. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്നവരുടെ ആരോഗ്യ പരിപാലനത്തിനായി മൊബൈൽ യൂണിറ്റും അവർ ആരംഭിച്ചു. 1976-ൽ സി. എം. സി. സിസ്റ്റേഴ്സ്, സെന്റ് പീറ്റേഴ്സ് ഹൈസ്ക്കൂൾ ആരംഭിച്ചതോടെ അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠനത്തിൽ ആവേശമുദിച്ചു.1968 ജനുവരി 22-ന് സി.എം.എെ സഭ പാക്കുളം ഭാഗത്ത് സെന്റ് ജോസഫ് ഭവൻ സ്ഥാപിച്ചു. അന്നുമുതൽ അവിടുത്തെ ബഹു. അച്ചന്മാർ ഇടവകയിലെ ആത്മീയ ശുശ്രൂഷയിൽ സഹകാരികളായി. അഭിവന്ദ്യ മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിന്റെ പ്രത്യേക താൽപര്യപ്രകാരം താവളത്ത് 1968-ൽ സ്ഥലം വാങ്ങി ചെറിയ പളളിയും വൈദികമന്ദിരവും പണിതീർത്തു. 1968 ജൂൺ 1-ന് തൃശ്ശൂർ വികാരി ജനറാൾ ബഹു. മോൺ. സഖറിയാസ് വാഴപ്പളളിയച്ചൻ പളളി വെഞ്ചെരിച്ച് വി. കുർബാന അർപ്പിച്ചു. ബഹു. ചുങ്കത്തച്ചൻ താവളം ഇടവകയുടെ ഭാഗമായിരുന്ന കൽക്കണ്ടി, കക്കുപ്പടി, മുക്കാലി, ചോലക്കാട്, ചിന്നപ്പറമ്പ്, കളളമല, വണ്ടൻപാറ ഭാഗങ്ങൾ ചേർത്ത് കളളമലയിൽ (ത്രിത്വമല)പളളിയാരംഭിച്ചു.1972-ൽ ബഹു. ജോസഫ് ചുങ്കത്തച്ചൻ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ ബഹു. ആന്റണി തോട്ടാനച്ചനെ ഏൽപ്പിച്ച് തൃശ്ശൂർക്ക് മടങ്ങിപ്പോയി. അട്ടപ്പാടിയുടെ പ്രേഷിതൻ എന്ന ബഹുമതിയും ബഹു. ചുങ്കത്തച്ചന് സ്വന്തമാണ്. യാത്രാസൗകര്യങ്ങൾ പരിഗണിച്ചുകൊണ്ട് 1973-ൽ നവംബർ 1-ന് താവളം ഹോളിട്രിനിറ്റി പളളിയെ അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവ് അട്ടപ്പാടിയിലെ ഫൊറോനയായി ഉയർത്തി. 1976-ൽ, സി. എസ് ടി. സഭാംഗമായ ബഹു. ക്രിസോസ്റ്റോം അച്ചൻ അജപാലനദൗത്യം ഏറ്റെടുത്തു. 1980-ൽ ബഹു. സാവിയോ സി. എസ്. ടി അച്ചനും ഇടവക ശുശ്രൂഷയിൽ പങ്കുചേർന്നു. ഇവർ ഇടവകയുടെ കാർഷികമേഖലയ്ക്ക് പുത്തനുണർവ്വ് നൽകാൻ ശ്രമിച്ചു. ബഹു. ആന്റണി കൈതാരത്തച്ചൻ ഇടവക ദൈവാലയത്തിന്റെ ജീർണ്ണാവസ്ഥ മനസ്സിലാക്കി പൊളിച്ച് മാറ്റുവാനും പുതിയ ഷെഡ് പണിയുവാനും 1984 ഏപ്രിൽ 8-ന് രൂപത കാര്യാലയത്തിൽ നിന്ന് അനുവാദം വാങ്ങി. ദൈവാലയം പൊളിച്ച് മാറ്റി പുതിയ ഷെഡ് അദ്ദേഹം നിർമ്മിക്കുകയും ചെയ്തു. രൂപതാ കാര്യാലയത്തിൽ നിന്ന് ലഭിച്ച അനുമതിയോടെ 1986 ്രെബഫുവരി 2-ന് ബഹു. മോൺ. ജോസഫ് വെളിയത്തിലച്ചൻ പുതിയ ദൈവാലയത്തിന്റെയും വൈദിക മന്ദിരത്തിന്റെയും പണികൾ ആരംഭിച്ചു. പണി തീർന്ന വൈദികമന്ദിരത്തിന്റെ ആശീർവാദം 1985 ഡിസംബർ 25-ന് നടത്തി. വിൻസൻഷ്യൻ സഭാംഗമായ ബഹു. ആന്റണി തൊട്ടിത്തറയച്ചന്റെ നേതൃത്വത്തിൽ ദൈവാലയ നിർമ്മാണം പൂർത്തിയാക്കി. 1988 നവംബർ 29-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പ്രസ്തുത ദൈവാലയം കൂദാശ ചെയ്ത് ബലിയർപ്പിച്ചു. അട്ടപ്പാടിയുടെ സമഗ്രമായ വളർച്ച മുന്നിൽ കണ്ടുകൊണ്ട് സി. എം. എെ. സഭയുടെ ശ്രമഫലമായി പാലക്കാട് രൂപതയിലെ പി. എസ്. എസ്. പി. യുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് 1988 ്രെബഫുവരി 24-ന് അട്ടപ്പാടി സോഷ്യൽ സർവ്വീസ് ഒാർഗ്ഗനൈസേഷൻ ആരംഭിച്ചു. അട്ടപ്പാടിയിലെ അന്നുളള ഇടവക വികാരിമാരും സന്യാസഭവനങ്ങളും അംഗങ്ങളായുളള ജനറൽ ബോഡിയും 14 ഇടവക കേന്ദ്രങ്ങളാക്കി അട്ടപ്പാടിവികസന സമിതിയും (എ. വി. എസ്.) നിലവിൽ വന്നതിലൂടെ സാമൂഹിക സാമ്പത്തിക പിന്നോക്ക അവസ്ഥക്ക് ഒരു പരിധി വരെ പരിഹാരമായി. ജർമ്മനിയിലെ കാൾക്യൂബൽ ഫൗണ്ടേഷനായിരുന്നു ആസ്സോയുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയത്. 1986-ൽ വിൻസൻഷ്യൻ സഭാംഗമായ ബഹു. ആന്റണി തൊട്ടിത്തറയച്ചൻ രൂപതയിൽ നിന്നുളള നിർദ്ദേശപ്രകാരം പഠിക്കാൻ സൗകര്യമില്ലാത്തവരും നിർധനരുമായ ആൺകുട്ടികൾക്ക് വേണ്ടി സെന്റ് ജോസഫ് ബോയ്സ് ഹോമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും 1987-ൽ പൂർത്തിയാക്കുകയും ചെയ്തു. മർത്താ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി മരിയഗൊരേത്തി ബാലഭവൻ 1992-ൽ ആരംഭിച്ചു. 1993 മെയ് 30-ന് ഞായറാഴ്ച്ച ബഹു. സെബാസ്റ്റ്യൻ മംഗലനച്ചൻ ഇടവകയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. ബഹു. തട്ടിൽ സെബാസ്റ്റ്യനച്ചൻ ജൂബിലി സ്മാരകമായി പാരിഷ്ഹാൾ നിർമ്മാണ ധനശേഖരണാർത്ഥം നാടകം നടത്തി ഫണ്ട് സമാഹരിക്കുകയും ജൂബിലിയാഘോഷങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ബഹു. വിൻസെന്റ് ഒല്ലുക്കാരനച്ചൻ പാരിഷ്ഹാൾ നിർമ്മാണം കൂടുതൽ ഉൗർജ്ജിതപ്പെടുത്തി. 1998 ൽ ബഹു. സെബാസ്റ്റ്യൻ വെട്ടിക്കൽ സി. എം. അച്ചൻ വൈദികനായി അഭിക്ഷിതനായത് ഇൗ പളളിയിൽ വെച്ചാണ്. ബഹു. ജോസ് കൊച്ചുപറമ്പിലച്ചന്റെ നേതൃത്വത്തിലാണ് പളളിയോട് ബന്ധപ്പെട്ട കാർഷിക കാര്യങ്ങൾ ശക്തി പ്രാപിച്ചത്. ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ ഒരു വർഷത്തോളം മാത്രമെ ഇവിടെ വികാരിയായിരുന്നുളളു എങ്കിലും സാമ്പത്തികമായി കഷ്ടപ്പെടുന്നവരെ സഹായിക്കാനുളള പദ്ധതികൾക്ക് രൂപം നൽകി. ബഹു. ജോയ് ചീക്കപ്പാറയച്ചന്റെ ശ്രമഫലമായി പളളിയകം ടൈൽസ് വിരിക്കുകയും സീലിംഗ് നടത്തുകയും ഇന്റീരിയർ ഡെക്കറേഷനിലൂടെ ദൈവാലയം മനോഹരമാക്കുകയും ചെയ്തു. ഇടവകാംഗങ്ങളായ ബഹു. ജെയ്ജിൻ വെളളിയാംകണ്ടത്തിൽ, ബഹു. നിലേഷ് തുരുത്തിവേലിൽ എന്നിവർ 2007 ഡിസംബർ 29-നും ബഹു. തോമസ് കുളമ്പളളി 2011 ഡിസംബർ 31-നും ഇൗ ദൈവാലയത്തിൽ വെച്ച് വൈദികരായി അഭിഷിക്തരായി. 2010 ്രെബഫുവരി 17- ന് ബഹു. ഗിൽബർട്ട് എട്ടൊന്നിലച്ചൻ ഇടവകയുടെ അജപാലന ശുശ്രൂഷ ഏറ്റെടുത്തു. അദ്ദേഹം വൈദികമന്ദിരം പുനഃക്രമീകരിക്കുകയും പളളിമുറിയുടെ മുന്നിൽ ഒാപ്പൺഹാൾ നിർമ്മിക്കുകയും ചെയ്തു. താവളം ഇടവകയുടെ ചരിത്രത്തിൽ തങ്കലിപികളിലെഴുതപ്പെട്ട സംഭവമാണ് നമ്മുടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ ഇടവകസന്ദർശനം. 2011 നവംബർ 11-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവും ഒന്നിച്ച് പളളിയിലെത്തിയ കർദ്ദിനാൾ തിരുമേനിക്ക് ഇടവകമക്കൾ ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും ഇടവക ജനത്തിന് കർദ്ദിനാൾ തിരുമേനി സന്ദേശം നൽകുകയും ചെയ്്തു. സുവർണ്ണജൂബിലിക്കായി ഒരുങ്ങുന്ന താവളം ഇടവകയുടെ വിശ്വാസ പരിശീലന സെന്ററിന്റെയും ഷോപ്പിങ്ങ് കോംപ്ലക്സിന്റെയും അടിസ്ഥാന ശിലകൾ കർദ്ദിനാൾ തിരുമേനി ആശിർവദിച്ചു. 2013 മാർച്ച് 7-ാം തിയ്യതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പ്രസ്തുത ശിലകൾ യഥാസമയം സ്ഥാപിക്കുകയും ചെയ്തു. 1963-ൽ ആരംഭിച്ച ദൈവാലയം അതിന്റെ സുവർണ്ണ ജൂബിലിക്ക് 2012 സെപ്റ്റംബർ 30-ന് മാർ ജേക്കബ് മനത്തോടത്ത് പിതാവ് ദിവ്യബലിയർപ്പിച്ച് തുടക്കം കുറിച്ചു. ഇടവകപളളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകൾ പാലക്കാട് രൂപതയുടെ പ്രകാശ ഗോപുരമാണല്ലോ. |
|||||||||||||