fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Agnes, Shornur 
Photo
Name:
St.Agnes
Place: Shornur
Status:
Parish
Forane:
Ottapalam
Founded:
1984
Sunday Mass:
07.30 A.M., 09.30 A.M.
Strengh:
95
Belongs To:
   
Vicar / Dir : Fr. Akkattu Debin
  Asst.Dir/Vic:
Contact Office :
Shoranur, Palakkad - 679121
Telephone:
04662223600
 
E-Mail:
Website:
 
History of the of St.Agnes
 സെന്റ് ആഗ്നസ് ചർച്ച്
ഷൊർണ്ണൂർ
സ്ഥലനാമം
പാശ്ചാത്യർ ടവീൃല + ചശഹമ (നിളയുടെ തീരം) എന്നാണ് ഇൗ സ്ഥലത്തെ വിളിച്ചിരുന്നതെന്നും കാലക്രമേണ അത് ലോപിച്ച് ഷൊർണ്ണൂർ ആയെന്നും പറയപ്പെടുന്നുണ്ട്. വള്ളുവനാടൻ സംസ്ക്കാരം ഉൗട്ടിവളർത്തിയ നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഷൊർണൂർ പട്ടണം, ദക്ഷിണ റെയിൽവേയുടെ ഭൂപടത്തിലെ പ്രധാനപ്പെട്ട സ്ഥലമാണ്. ഇവിടുത്തെ സംസ്കാരത്തിൽ മാമാങ്കത്തിന്റെ വാൾപയറ്റും കഥകളിയുടെ കേളികൊട്ടും തെയ്യത്തിന്റെ ശോഭയും താളവും അലിഞ്ഞുചേരുന്നുണ്ട്. വളളുവക്കോനാതിരി, വെളളാട്ടിരി എന്നീ നാട്ടുരാജാക്കന്മാരുടെ പേരിൽ നിന്നാണ് വളളുവനാട് എന്ന പേരിനാധാരമെന്ന് പറയപ്പെടുന്നു. ടിപ്പുവിന്റെ അക്രമണകാലം വരെ വളളുവനാട് എന്നാണ് ഇൗ പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത്. താലൂക്കുകൾ വന്നതോടെ വളളുവനാട് എന്ന ദേശപ്പേര് കാലഹരണപ്പെട്ടു എന്ന് പറയാം.
ആദ്യനാളുകൾ
ഇവിടെയുളള സീറോ മലബാർ വിശ്വാസികൾ കോഴിക്കോട് രൂപതയിലെ സെന്റ് ആന്റണീസ് ലത്തീൻ പളളിയിലാണ് ആത്മീയകാര്യങ്ങൾ നടത്തിയിരുന്നത്. 1982-ൽ ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചൻ പള്ളിക്കുവേണ്ടി 57 സെന്റ് സ്ഥലം കുളപ്പുള്ളി, ഷൊർണ്ണൂർ സ്റ്റേറ്റ് ഹൈവേയിൽ കുളപ്പുള്ളി ജംഗ്ഷനിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരെ കുളഞ്ചേരി കുളത്തിന്റെ സമീപം വാങ്ങിച്ചു. 1984-ൽ ബഹു. അബ്രാഹം അഴകത്ത് ങടഠ വാടകവീട്ടിൽ താമസിച്ച്് ഷേൺസ്റ്റാട്ട് സന്യാസസമൂഹത്തിന്റെയും കർമ്മലീത്ത സന്യാസസമൂഹത്തിന്റെയും ചാപ്പലുകളിൽ ദിവ്യബലി അർപ്പിക്കുകയും ഷൊർണ്ണൂർ ഇടവകയിലെ ശുശ്രൂഷകൾ നിർവ്വഹിക്കുകയും ചെയ്തിരുന്നു. 
പളളിയും പാരിഷ്ഹാളും
ബഹു. ഫാ. ജോസ് പി. ചിറ്റിലപ്പിള്ളി വികാരിയായിരിക്കുമ്പോൾ 252/86 (27.05.1986) കല്പ്പന പ്രകാരം പളളിയും പള്ളിമുറിയും പണിയുവാൻ രൂപതയിൽ നിന്ന് അനുവാദം വാങ്ങിച്ചു. 1986 ഡിസംബർ 21-ന് പളളിമുറിയുടെയും 1988 ജനുവരി 16-ന് പളളിയുടെയും വെഞ്ചെരിപ്പ് കർമ്മം മാർ ജോസഫ് ഇരിമ്പൻ പിതാവ് നിർവഹിച്ചു. 83/1991 ലെ കല്പ്പനപ്രകാരം 22.03.1991-ൽ പാരിഷ്ഹാളിന്റെ നിർമ്മാണം ആരംഭിച്ചു. ഇതിലേക്ക് ബഹു. ജെയിംസ് പറപ്പിള്ളി അച്ചൻ നൽകിയ സാമ്പത്തിക സഹായം നന്ദിപൂർവ്വം ഒാർക്കുന്നു. പാരിഷ്ഹാളിന്റെ വെഞ്ചെരിപ്പ് കർമ്മം അഭിവന്ദ്യ പിതാവ് 1992 ജനുവരി 25-ന് നിർവ്വഹിച്ചു. 
നിയമക്കുരുക്കുകൾ മറി കടന്നു
ബഹു. ആന്റു സി. അരിക്കാട്ടച്ചന്റെ കാലത്ത് 13/93 (6.1.93) കല്പ്പനപ്രകാരം പാരിഷ് ഹാളിന്റെ രണ്ടാം നിലയുടെ പണികൾ പൂർത്തിയാക്കി. സെമിത്തേരി നിർമ്മിതിക്കുവേണ്ട അനുവാദത്തിന് അപേക്ഷ നൽകിയെങ്കിലും സമീപവാസികളുടെ എതിർപ്പ് മൂലം വിജയിച്ചില്ല. പിന്നീട് അനുവാദം ലഭിക്കാൻ തടസ്സമായിരുന്ന നിയമക്കുരുക്കുകൾ പരിഹരിച്ച് പണികൾ ധ്രുതഗതിയിൽ നടത്തുവാൻ വികാരി ബഹു. ജോസ് കണ്ണമ്പുഴയച്ചൻ ശക്തമായ നേതൃത്വം നൽകി. ഇടവകാംഗങ്ങൾ ചിരകാല പ്രതീക്ഷയോടെ കാത്തിരുന്ന സെമിത്തേരിയുടെ അനുവാദം സർക്കാരിൽ നിന്ന് ലഭിച്ചു. രൂപതയിൽ സെൽ രൂപത്തിൽ പണി തീർത്ത ആദ്യത്തെ സെമിത്തേരിയാണ് ഷൊർണ്ണൂർ ഉളളത്. പണി തീർന്ന സെമിത്തേരിയുടെ വെഞ്ചെരിപ്പ് കർമ്മം അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് 1999 ജനുവരി 17-ന് നിർവ്വഹിച്ചു. 344/99 കല്പ്പന പ്രകാരം സെപ്റ്റംബർ 8-മുതൽ ഷൊർണ്ണൂർ സെന്റ് ആഗ്നസ് പള്ളി സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. ഇടവക മദ്ധ്യസ്ഥയായ ആഗ്നസ് പുണ്യവതിയുടെ തിരുനാൾ ജനുവരി 21-നോട് അടുത്ത ഞായറാഴ്ച്ചയാണ് ആഘോഷിക്കുന്നത്.
അജപാലന ശുശ്രൂഷയിൽ
71/99 (27.3.99) അനുവാദത്തോടെ ചഒ റോഡിന് അഭിമുഖമായി പണിതീർത്ത മാതാവിന്റെ കപ്പേളയുടെ വെഞ്ചെരിപ്പ് കർമ്മം 1999 ഒക്ടോബർ 3-ന് അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. 2001 മുതൽ ബഹു. ജോസ് ചെനിയാറ അച്ചനും 2005 മുതൽ ബഹു. ഷെർജോ മലേക്കുടിയിലച്ചനും ഇടവകയുടെ ആത്മീയവളർച്ചക്കുവേണ്ടി പ്രവർത്തിച്ചു. 2008 മുതൽ ബഹു. ഫ്രാൻസിസ് പൊട്ടത്തുപറമ്പിലച്ചൻ വികാരിയായി സേവനമനുഷ്ഠിച്ചു. ഇടവകയിലെ സെന്റ് ജോസഫ് യൂണിറ്റ് (ഗണേഷ്ഗിരി) ഭാഗത്ത് പള്ളി വേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ട് ബഹു. ജോസ് പി. ചിറ്റിലപ്പിള്ളി അച്ചൻ വികാരിയായിരിക്കുമ്പോൾ 30.03.1993-ൽ സർവ്വേ നമ്പർ 424 (25 സെന്റ്) വിലയ്ക്കു വാങ്ങിയ സ്ഥലത്ത് രൂപതാ കാര്യാലയത്തിൽ നിന്ന് ലഭിച്ച അനുവാദത്തോടെ 29/2009 22.01.2009-ൽ പുതിയ പളളിക്കുവേണ്ടി സർക്കാരിൽ അപേക്ഷകൾ സമർപ്പിച്ചു. 2009 ്രെബഫുവരി 7-ന് ഗണേഷ്ഗിരിയിലെ പളളിക്ക് അഭിവന്ദ്യ പിതാവ് തറക്കല്ലിട്ടു. വികാരി ബഹു. ജോബി തരണിയിലച്ചന്റെ നേതൃത്വത്തിൽ പണികൾ തുടർന്നു. 2014 ജൂണിൽ വെഞ്ചരിപ്പ്കർമ്മം നടത്തി.
രജതജൂബിലി
പളളിയുടെ രജതജൂബിലിയോട് അനുബന്ധിച്ച് അൾത്താരയും അകത്ത് കൂടുതൽ സ്ഥല സൗകര്യം ലഭിക്കത്തക്ക രീതിയിൽ പളളിയുടെ മുൻവശവും പുതുക്കിപണിതു. സെമിത്തേരിയിൽ പുതിയ 24 കല്ലറകളുടെ പണി പൂർത്തിയാക്കി. 2013 ജനുവരി 19-ന് നടന്ന ജൂബിലി ആഘോഷ പരിപാടിയിൽ വെച്ച് അഭിവന്ദ്യ പിതാവ് ഇടവകയുടെ സ്മരണിക പ്രകാശനം ചെയ്തു.