ശാന്തിനാഥ ചർച്ച്
ശാന്തിതടം
സ്ഥലനാമം
അട്ടപ്പാടി മലമടക്കുകളിലെ ഉൾപ്രദേശമാണ് ശാന്തിതടം. ഇൗ സ്ഥലത്തിന്റെ യഥാർത്ഥ പേര് കുറുക്കൻകുണ്ട് എന്നാണ്. വന്യജീവികളുടെ വിഹാരകേന്ദ്രമായതിനാലാണ് ഇൗ പ്രദേശത്തിന് കുറുക്കൻകുണ്ട് എന്ന് പേരുണ്ടായതെന്ന് പഴമക്കാർ പറയുന്നു. അട്ടപ്പാടിയിലെ മറ്റ് കുടിയേറ്റ പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ട സ്ഥലമാണ് ശാന്തിതടം.
ആദ്യനാളുകളും പളളിയും
ജെല്ലിപ്പാറ ഇടവകയുടെ ഭാഗമായിരുന്ന ശാന്തിതടത്തിലെ കൈ്രസ്തവർ തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിർവ്വഹിക്കുവാൻ ജെല്ലിപ്പാറ ദൈവാലയത്തിലാണ് പോയിരുന്നത്. പകൽപോലും വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. എട്ടുകിലോമീറ്ററിൽ അധികം നടന്ന് ജെല്ലിപ്പാറ പള്ളിയിൽ എത്തുക വളരെ ക്ലേശകരമായിരുന്നു. ജെല്ലിപ്പാറ വികാരിയായിരുന്ന ബഹു. സെബാസ്ററ്യൻ മംഗലനച്ചൻ ജനത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി ദൈവാലയം തുടങ്ങാനുള്ള ശ്രമം ആരംഭിച്ചു. അന്ന് തൃശ്ശൂർ രൂപതയുടെ ഭാഗമായിരുന്നു ഇൗ പ്രദേശമെല്ലാം. 38/77 (10.03.77) കല്പനപ്രകാരം സി.പി. ആദം ഹാജി ദാനമായി നൽകിയ 10 ഏക്കർ സ്ഥലം വെട്ടിതെളിച്ച് ചെറിയ ഷെഡ് താത്കാലികമായി പണി തീർത്തു. അന്നത്തെ തൃശ്ശൂർ രൂപതാ ജനറാളായിരുന്ന ബഹു. ജോസഫ് ഇരിമ്പൻ (പാലക്കാട്ടു രൂപതയുടെ പ്രഥമ മെത്രാൻ) 1974 മാർച്ച് 14-ാം തിയ്യതി പ്രസ്തുത ഷെഡ് വെഞ്ചെരിച്ചു. പിന്നീട് ഇടവകക്കാർ സൗജന്യമായി നൽകിയ 3 ഏക്കർ സ്ഥലത്ത് ബഹു. ജോസ് ഇഞ്ചോടി ഇ.ങ.ക വികാരിയായിരിക്കെ 127/77 (8.8.77) കല്പനപ്രകാരം 1977 ആഗസ്റ്റ് 26-ന് അഭിവന്ദ്യ ജോസഫ് മാർ ഇരിമ്പൻ പിതാവ് ദൈവാലത്തിന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്തോടെ ദൈവാലയ നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നു. ബഹു. മാണി പറമ്പേട്ട് ഇ.ട.ഠ യുടെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ ദൈവാലയം 1982 മാർച്ച് 11-ന് അഭിവന്ദ്യ പിതാവ് കൂദാശ ചെയ്ത് ബലിയർപ്പിച്ചു.
പുതിയ പളളിയും നവവൈദികരും
ബഹു. തോമസ് അരിശ്ശേരിയിലച്ചൻ വികാരി ആയിരിക്കെ ജനങ്ങളുടെ ആവശ്യപ്രകാരം പുതിയ ദൈവാലയം നിർമ്മിക്കുവാൻ തീരുമാനിച്ചു. വളരെ മനോഹരമായി പണി കഴിപ്പിച്ച ഇപ്പോഴുള്ള ദൈവാലയം 2004 ഏപ്രിൽ 17-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിച്ചു. പള്ളിയോട് ചേർന്ന് പാരീഷ് ഹാളും പരേതരെ അടക്കം ചെയ്യുന്നതിനുള്ള സെമിത്തേരിയും പണിതീർത്തു. ബഹു. സജി വട്ടുക്കളത്തിലച്ചന്റെ തിരുപ്പട്ട സ്വീകരണം 2008 ഡിസംബർ 29-ന് ഇൗ ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. 2014-ൽ സെമിത്തേരിയിൽ 12 കല്ലറകൾ നിർമ്മിച്ചു. പ്രധാനമായും ജനങ്ങളുടെ ഉൽപന്നപിരിവ്, വരിസഖ്യ, പള്ളിപറമ്പിലെ കൃഷി എന്നിവയാണ്. ധനാഗമമാർഗ്ഗങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വന്യമൃഗങ്ങളുടെ ശല്യവും കുടിയിറക്കത്തിന് ആക്കം കൂട്ടുന്നു. കുടുംബങ്ങളിലെ അംഗസംഖ്യ വളരെ കുറഞ്ഞു. എങ്കിലും ബഹു. വികാരി ഫാ. സന്തോഷ് മുരിക്കനാനിക്കലിന്റെ ശക്തമായ നേതൃത്വത്തിൽ ശാന്തിതടം സ്ഥലപേരിനു അനുയുക്തമായ വിധം തന്നെ ജനമനസ്സിൽ ശാന്തിയും സമാധാനവും നിലനിൽക്കാൻ കഠിനാദ്ധ്വാനം ചെയ്തുവരുന്നു. |