fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.George, Puliyara 
Photo
Name:
St.George
Place: Puliyara
Status:
Parish
Forane:
Thavalam
Founded:
1982
Sunday Mass:
07.30 A.M.
Strengh:
54
Belongs To:
   
Vicar / Dir : Fr. Ambooken Ananad
  Asst.Dir/Vic:
Contact Office :
Chittur, Palakkad - 678581
Telephone:
04924209363
 
E-Mail:
Website:
 
History of the of St.George
 സെന്റ് ജോർജ് ചർച്ച്
പുലിയറ
സ്ഥലനാമം
"അറ' എന്നതിന് കിടപ്പുമുറി, വാസസ്ഥലം, വേർതിരിക്കപ്പെട്ട എന്നീ അർത്ഥങ്ങളാണുള്ളത്. "പുലികിടന്ന അറയിലൊരു പൂടയെങ്കിലും കാണും' എന്ന പഴമൊഴി പ്രസിദ്ധമാണ്. ജനവാസം കുറവായ കാലത്തിവിടെ പുലിയുടെ വാസസ്ഥലമാകാം. ഇൗ പ്രദേശത്ത് ചത്ത പുലിയുടെ വേർതിരിക്കപ്പെട്ട ശരീരാവശിഷ്ടങ്ങൾ കിട്ടിയതുമാകാം. അക്കാലത്തെ ജനതയുടെ ഒാർമ്മയുടെ ചരിത്രാവശിഷ്ടമാകാം പുലിയറ എന്ന സ്ഥലനാമത്തിന് അടിസ്ഥാനമെന്ന് സ്വഭാവികമായി അനുമാനിക്കാം. 
ആദ്യനാളുകൾ
Old Church

അട്ടപ്പാടിയിലെ ചിറ്റൂർ ഡാമിനുവേണ്ടി 1982-ൽ സർക്കാർ സ്ഥലം ഏറ്റെടുത്തപ്പോൾ കുറവൻപാടി സെന്റ് സെബാസ്റ്റ്യൻ ഇടവകയുടെ സ്ഥലവും നഷ്ടമായി.ഡാമിന്റെ വാട്ടർലെവലിനും മുകളിലായി പള്ളിക്ക് സ്ഥലം കണ്ടെത്തേണ്ടി വന്നു. ബഹു. ജേക്കബ് തൈക്കാട്ടിലച്ചൻ ഇടവക വികാരി ആയിരുന്നപ്പോൾ മേലെ കൊറവമ്പാടിയിൽ പളളി പണിതു. കുറവൻ പാടിയിൽ നിന്നും ഏകദേശം രണ്ടര കിലോമീറ്റർ അകലെ താമസിച്ചിരുന്നവർക്ക് ഇൗ പള്ളിയിൽ എത്തിച്ചേരുവാൻ വളരെ വിഷമമായതിനാൽ പുലിയറ നിവാസികളുടെ സൗകര്യം പരിഗണിച്ച് പുലിയറയിൽത്തന്നെ ഒരു ദൈവാലയം നിർമ്മിക്കാൻ അഭിവന്ദ്യ ഇരിമ്പൻ പിതാവ് നിർദ്ദേശം നല്കി. അതുപ്രകാരം ബഹു. മാണി പറമ്പേട്ടച്ചന്റെ നേതൃത്വത്തിൽ പുലിയറയിൽ വാങ്ങിയ സ്ഥലത്ത് താല്ക്കാലിക പ്രാർത്ഥനാലയം നിർമ്മിക്കുകയും 1982 ജൂൺ 6-ാം തിയ്യതി മുതൽ ദിവ്യബലി അർപ്പണം ആരംഭിക്കുകയം ചെയ്തു. 1983 നവംബർ 23-ന് അഭിവന്ദ്യ ഇരുിമ്പൻ പിതാവ് ഇൗ ദൈവാലയത്തിൽ ഒാദ്യോഗികമായി ആശിർവദിച്ചു. ഇവിടെ സേവനം ചെയ്ത വൈദികരുടെ ത്യാഗനിർഭരമായ ശുശ്രൂഷ ആ പ്രദേശത്തിന് അനുഗ്രഹമായിരുന്നു. പിന്നീട് 1 ഏക്കർ സ്ഥലം വാങ്ങി പള്ളിയോട് ചേർന്ന് നിർമ്മിച്ച പാരീഷ് ഹാൾ കുറച്ചുകാലം ആ പ്രദേശത്തെ കുട്ടികൾക്ക് ഗ്രാമീണ വിദ്യാലയമായി ഉപയോഗപ്പെടുത്തി.
പുതിയപളളി 
ബഹു. ഫ്രാൻസിസ് പൊട്ടത്തുപറമ്പിലച്ചന്റെ കാലത്താണ് വൈദികമന്ദിരം നിർമ്മിച്ചത്. കാലപ്പഴക്കം കൊണ്ട് നശിക്കാറായപ്പോൾ പുതിയ പളളി പണിയുവാൻ എല്ലാവരും ആഗ്രഹിച്ചു. 6/3/2006-ൽ വികാരി ആയി നിയമിതനായ ബഹുമാനപ്പെട്ട ബിജു നിരപ്പേലച്ചന്റെയും ഇടവക ജനത്തിന്റെയും കഠിന പരിശ്രമത്തിന്റെ ഫലമായി പുതിയ ദൈവാലയത്തിന് 2007 ഏപ്രിൽ 11-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ശിലാ സ്ഥാപന കർമ്മം നടത്തി. ബഹു. അച്ചന്റെ നേതൃത്വവും ജനങ്ങളുടെ കഠിനപ്രയത്നവും ഒന്നിച്ചപ്പോൾ പളളിയുടെ പണികൾ വേഗത്തിൽ പൂർത്തിയായി. പണി തീർത്ത പുതിയ പളളി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് 2009 മെയ് 22-ന് വെഞ്ചെരിച്ച് ദിവ്യബലിയർപ്പിച്ചു. സ്ക്കൂൾ സൗകര്യത്തെ പ്രതി ഇവിടെയുളള കുട്ടികൾ സീങ്കര, ജെല്ലിപ്പാറ എന്നിവിടങ്ങളിലെ അനാഥ മന്ദിരങ്ങളിൽ താമസിച്ച് പഠിക്കുന്നു. ഇടവകയിലെ സെമിത്തേരി വളരെ മനോഹരമായി സംവിധാനം ചെയ്തിട്ടുണ്ട്.ജനങ്ങളുടെ സംഭാവന കൊണ്ടാണ് പളളികാര്യങ്ങൾ നടന്നുപോകുന്നത്.