fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Paul, Pattambi 
Photo
Name:
St.Paul
Place: Pattambi
Status:
Parish
Forane:
Ottapalam
Founded:
1991
Sunday Mass:
10.45 A.M.
Strengh:
83
Belongs To:
   
Vicar / Dir : Fr. Maniyankerikalam Nithin
  Asst.Dir/Vic:
Contact Office :
Pattambi, Palakkad - 679303
Telephone:
04662214244
 
E-Mail:
Website:
 
History of the of St.Paul
 സെന്റ് പോൾസ് ചർച്ച്
പട്ടാമ്പി
സ്ഥലനാമം
ഭാരതപ്പുഴയുടെ വലതുകരയിൽ ഷൊർണ്ണൂരിനും കുറ്റിപ്പുറത്തിനും മദ്ധ്യേ പട്ടാമ്പി താലൂക്കിൽ പെടുന്ന സ്ഥലത്താണ് പട്ടാമ്പി ഇടവക. വിജ്ഞാനകേന്ദ്രം എന്ന പദവി പാരമ്പര്യമായി പട്ടാമ്പിക്കുണ്ട്. സംസ്കൃത ഭാഷാ പണ്ഡിതന്മാരായ ഭട്ട-നമ്പികളുടെ കേന്ദ്രം എന്ന നിലയിലാണ് സ്ഥലത്തിന് പട്ടാമ്പിയെന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജും കാർഷിക ഗവേഷണ കേന്ദ്രവും പട്ടാമ്പിയുടെ മേന്മ ഉയർത്തിക്കാണിക്കുന്നു. പട്ടാമ്പി, ഒാങ്ങല്ലൂർ, വല്ലപ്പുഴ, മരുതൂർ, കൊപ്പം, വിളയൂർ, തിരുവേഗപ്പുറ, കുലുക്കല്ലൂർ, ചാലിശ്ശേരി, തൃത്താല, പട്ടിത്തറ, നാഗലശ്ശേരി, കപ്പൂർ, തിരുമിറ്റക്കോട്, മുതുതല, ആനക്കര എന്നീ 16 പഞ്ചായത്തുകളിലായി വസിക്കുന്ന സുറിയാനി കത്തോലിക്കർക്ക് സൗകര്യപ്രദമായ സ്ഥലത്ത് ദൈവാലയം നിർമ്മിക്കുവാൻ ഷൊർണ്ണൂർ വികാരിയായിരുന്ന ബഹു. ജോസ് പി. ചിറ്റിലപ്പിള്ളി അച്ചൻ 1991-ൽ ശ്രമമാരംഭിച്ചു. അതിനായി പട്ടാമ്പിയുടെ ഹൃദയഭാഗത്ത് 3 ആധാരങ്ങൾ വഴി അര ഏക്കർ സ്ഥലം വാങ്ങി. 
1991-ൽ ക്ലാരിസ്റ്റ് സന്ന്യാസിനികൾ ആരംഭിച്ച സെന്റ് പോൾസ് കോൺവെന്റിന്റെ കപ്പേളയിലായിരുന്നു ഇടവകക്കാർ ദിവ്യബലിക്ക് ഒന്നിച്ചുകൂടിയിരുന്നത്. ഇടവകയുടെ രൂപികരണ പ്രവർത്തനങ്ങൾ ഇവിടെനിന്നുതന്നെയാണ് തുടങ്ങിയത്. 1994-ൽ ബഹു. ആന്റു സി. അരിക്കാട്ട് അച്ചന്റെ നേതൃത്വത്തിൽ പള്ളി നിർമ്മാണത്തിനുളള പ്രവർത്തനം ആരംഭിച്ചു. 1994 നവംബർ 4-ാം തിയ്യതി അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് ദൈവാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ബഹു. സേവ്യർ മാറാമറ്റം അച്ചൻ വികാരിയായിരിക്കുമ്പോഴാണ് ദൈവാലയ നിർമ്മാണം പൂർത്തിയാക്കിയത്. 1998 ജനുവരി 26-ാം തിയതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് സെന്റ് പോളിന്റെ നാമധേയത്തിലുള്ള ദൈവാലയം കൂദാശ ചെയ്തു.
തുടർന്ന് 1998 ജൂലൈ മുതൽ 3 വർഷക്കാലം ഫാ. മാത്യു മണപ്പാടം വികാരിയായി സേവനമനുഷ്ഠിച്ചു, അതിനുശേഷം ഫാ. ജോർജ്ജ് പെരുമ്പിള്ളിയച്ചനും. 1999 സെപ്റ്റംബർ 1-ന് ആണ് ഇൗ ഇടവക സ്വതന്ത്ര ഇടവകയായി (ഛൃറലൃ ചീ. 343/99) ഉയർത്തപ്പെട്ടത്. 2004 ്രെബഫുവരി മുതൽ 2008 ്രെബഫുവരി വരെ 4 വർഷക്കാലം ഫാ. ബിജു കല്ലിങ്ങൽ വികാരിയായിരുന്നു. ഇൗ കാലഘട്ടത്തിൽ പട്ടാമ്പിക്കടുത്ത ഉള്ളനൂരിൽ 80 സെന്റ് സ്ഥലം വാങ്ങി റബ്ബർ വെച്ചുപിടിപ്പിച്ചു. 2006-ൽ പള്ളിയുടെ മുൻ വശത്തായി കുരിശടി സ്ഥാപിച്ച് പരിശുദ്ധകന്യകാമറിയത്തിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. ഇപ്പോൾ ബഹു. ബിജോയ് ചോതിരക്കോട്ടച്ചനാണ് ഇടവകവികാരി. 2012 ജനുവരി 15-ന് പളളിമുറ്റത്ത് കൽകുരിശ് സ്ഥാപിച്ചു. 16 പഞ്ചായത്തുകളിലായി വളരെ വിസ്തൃതമായ ഇടവകയാണിതെങ്കിലും ഞായറാഴ്ച്ച ആരാധനക്ക് മിക്കവരും എത്തിച്ചേരുന്നുണ്ട്. വേദപാഠ ക്ലാസുകൾ സെന്റ് പോൾസ് സ്ക്കൂളിലാണ് നടത്തുന്നത്. 
സ്വന്തമായി സെമിത്തേരിയില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ഇൗ ഇടവകക്കുണ്ട്. ഒറ്റപ്പാലം ഫൊറോന പള്ളി സെമിത്തേരിയാണ് ഉപയോഗിക്കുന്നത്. ഇടവകാംഗങ്ങൾ കൂടുതലും ചെറുകിട കർഷകരും അദ്ധ്യാപകരും കമ്പനികളിലെ ജോലിക്കാരുമാണ്. ക്ലാരസഭയുടെ സിസ്റ്റേഴ്സ് ദൈവാലയ ശുശ്രൂഷകൾ അതീവതാൽപര്യത്തോടെ നിർവഹിച്ചുപോരുന്നു. ഇടവക മദ്ധ്യസ്ഥനായ വി. പൗലോസ് ശ്ലീഹായുടെയും വി. സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ സംയുക്തമായി ജനുവരി മാസം 26-ാം തിയ്യതി കഴിഞ്ഞു വരുന്ന ഞായറാഴ്ച ആഘോഷിക്കുന്നു. ഇടവക മദ്ധ്യസ്ഥന്റെ തിരുനാൾ പ്രത്യേകമായി ജൂൺ മാസത്തിലെ അവസാനത്തെ ഞായറാഴ്ച്ച സമുചിതമായി കൊണ്ടാടുന്നു. 2001-ൽ 16 പഞ്ചായത്തുകളിലായി ചിതറിക്കിടന്നിരുന്ന 75 കുടുംബങ്ങളെ ഒരുമിച്ചുകൂട്ടി ചെറിയ കുടംബസമ്മേളനങ്ങൾ സംഘടിപ്പിച്ചത് ബഹു. പെരുമ്പിള്ളിയച്ചനാണ്. പള്ളിമുറ്റത്ത് സെമിത്തേരിക്കുവേണ്ടി 2003-ൽ അപേക്ഷ നൽകിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനേ തുടർന്ന് സ്റ്റേ ചെയ്യപ്പെട്ടു. ബഹു. സിസ്റ്റേഴ്സിന്റെ ആഭിമുഖ്യത്തിലുളള സെന്റ് പോൾസ് സ്ക്കൂൾ ഇൗ പ്രദേശത്തെ എല്ലാ ജനങ്ങൾക്കും വലിയ അനുഗ്രഹമാണ്.