Parish of St.Mary, Palappuram |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Mary | |||||||||||||
Place: | Palappuram | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Ottapalam | |||||||||||||
Founded: | 1984
|
|||||||||||||
Sunday Mass: |
09.00 A.M. |
|||||||||||||
Strengh: |
128 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Joseph Kannamthadam MST | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Palappuram, Palakkad - 679103 | |||||||||||||
Telephone:
|
04662230607 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Mary |
||||||||||||||
സെന്റ് മേരീസ് ചർച്ച് പാലപ്പുറം സ്ഥലനാമം പാലമരത്തോടുളള പാരമ്പര്യ ഭക്തിയിൽ നിന്നാണ് പാലപ്പുറമെന്ന സ്ഥലനാമം ഉണ്ടായതെന്ന് ശ്രീ അനന്തകൃഷ്ണയ്യർ സമർത്ഥിക്കുന്നു. (രള. ഠവല ഋവേിീഴൃമുവശരമഹ ടൗൃ്ല്യ ീള ഇീരവശി ടമേലേ, ങീിീഴൃമുവ, ചീ.10, ഋഗങ.1906,ജ40) ആദ്യനാളുകൾ ഒറ്റപ്പാലം ഷൊർണ്ണൂർ എന്നി പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന പാലപ്പുറത്തേക്ക് 1970 കളിൽ ചങ്ങനാശ്ശേരി പായ്പ്പാട് എന്നീ സ്ഥലങ്ങളിൽ നിന്ന് കുടിയേറ്റം ഉണ്ടായി. ആദ്യകാലത്ത് തങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കായി ഇവിടുത്തെ കൈ്രസ്തവർ ഒറ്റപ്പാലം ലേഡി ഇമ്മാക്കുലേറ്റ് കോൺവെന്റ് ചാപ്പലിലും ഒറ്റപ്പാലം (വരോട്) സുറിയാനി കത്തോലിക്കപ്പള്ളിയിലുമാണ് പോയിരുന്നത്. എന്നാൽ വരോട് പളളിയിലേക്കുള്ള ദൂരം അധികമായതിനാൽ തിരുകർമ്മങ്ങളിൽ കൃത്യ സമയത്ത് എത്തിച്ചേരുവാൻ പലപ്പോഴും സാധിച്ചിരുന്നില്ല. അതിനാൽ തങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഇടവക പളളി വേണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. ഒറ്റപ്പാലം പള്ളി വികാരിയായിരുന്ന ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചനെ ഇൗ ആവശ്യം അറിയിച്ചു. പാലപ്പുറം ഭാഗത്ത് ഒറ്റപ്പാലം-പാലക്കാട് റോഡിനോട് ചേർന്ന് ദൈവാലയത്തിനുവേണ്ടി 1980 ഏപ്രിൽ 22-ന് ആധാരം നമ്പർ 18644, സർവ്വേ നമ്പർ 101 ൽ 40 സെന്റ് സ്ഥലം പാലപ്പുറം സത്യപ്രഭയിൽ മാളിക്കൊന്ന ഇറമ്പാളദ്രി ചന്ദ്രശേഖരന്റെ ഭാര്യ രത്നത്തിന്റെ പക്കൽ നിന്ന് (ശവകുണ്ടുപറമ്പ്) പാലപ്പുറം പള്ളിക്കുവേണ്ടി അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവിന്റെ പേരിൽ ആധാരം ചെയ്തു വാങ്ങി. പ്രസ്തുത സ്ഥലത്ത് 1983 ്രെബഫുവരി 13-ാം തിയ്യതി അഭിവന്ദ്യ പിതാവ് ദൈവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ബഹു. കടമ്പാട്ടുപറമ്പിലച്ചന്റെ നേതൃത്വത്തിൽ പണി തീർത്ത ദൈവാലയം 1983 ഡിസംബർ 21-ാം തിയ്യതി അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. 1984 ജനുവരി 5-ാം തിയ്യതി ഇൗ പള്ളിയെ ഇടവകയാക്കി ഉയർത്തുകയും പ്രഥമവികാരിയായി ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപ്പറമ്പിലച്ചനെ നിയമിക്കുകയും ചെയ്തു. ബഹു. സെബാസ്റ്റൃൻ മംഗലനച്ചൻ വികാരിയായിരുന്നപ്പോൾ ആരംഭിച്ച പാരീഷ്ഹാളിന്റെ നിർമ്മാണം ബഹു. ജോൺ നടക്കലച്ചൻ പൂർത്തിയാക്കുകയും 1990 ഡിസംബർ 8-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിക്കുകയും ചെയ്തു. വളർച്ചയുടെ പാതയിൽ യുവാക്കളിൽ വായനാശീലം വളർത്തുന്നതിനായി 1990-ൽ ലൈബ്രറിയും ആത്മീയ ചൈതന്യം വളർത്തുന്നതിനായി കരിസ്മാറ്റിക്ക് പ്രാർത്ഥനാഗ്രൂപ്പും ആരംഭിച്ചു. 1993 ്രെബഫുവരി 23-ാം തിയ്യതി ആധാരം നമ്പർ 809 പ്രകാരം പാലപ്പുറം പള്ളിയ്ക്കുവേണ്ടി അഭിവന്ദ്യപിതാവിന്റെ പേരിൽ 6 സെന്റ് സ്ഥലം (ശവകുണ്ടുപറമ്പ്) കൂടി വാങ്ങുവാൻ സാധിച്ചു. ബഹു. വർഗ്ഗീസ് പുത്തനങ്ങാടിയച്ചനാണ് മതബോധനവിദ്ധ്യാർത്ഥികളുടെ ഉന്നമനത്തിനായി സി.എൽ,സി യും യുവജനങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ട് കെ.സി.വൈ.എമ്മും ആരംഭിച്ചത്. ബഹു. സെബാസ്റ്റ്യൻ തട്ടിലച്ചൻ ഇടവകയിലെ കർഷകരുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമിട്ട് ഫാം ക്ലബ് ആരംഭിക്കുകയും പലഭാഗങ്ങളായി ചിതറിക്കിടന്നിരുന്ന ദൈവജനത്തെ ഒരുമിച്ചു കൂട്ടുന്നതിൽ വലിയ പങ്കു വഹിക്കുകയും ചെയ്തു. 1994 ജൂൺ 11-ാം തിയ്യതി ലക്കിടിയിൽ സി.എം.സി സമൂഹത്തിന്റെ ഒരു മഠം ആരംഭിച്ചു. എല്ലാ വർഷവും വലിയ ആഴ്ചയിൽ ലക്കിടി സി.എം.സി കോൺവെന്റിൽ നിന്നും പള്ളിയിലേയ്ക്ക് ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി നടത്തിവരുന്നു. ബഹു. ജോർജ്ജ് തെരുവംകുന്നേലച്ചനാണ് കെ.സി.വൈ.എം. സംഘടനയ്ക്ക് പുതുജീവൻ നൽകിയത്. ഇടവകയെ യൂണിറ്റുകളായി തിരിച്ച് ബഹു. വികാരിയച്ചന്റെയും സിസ്റ്റേഴ്സിന്റെയും നേതൃത്വത്തിൽ പ്രാർത്ഥനാകൂട്ടായ്മകൾ സംഘടിപ്പിച്ചു. മാതൃസംഘവും തിരുബാലസഖ്യവും ആരംഭിച്ചു. രൂപതാകാര്യാലയത്തിൽനിന്ന് 564/1998 കല്പനപ്രകാരം പഴയ പള്ളിയുടെ മുകളിൽ ഒരു നിലകൂടി പണിത് മനോഹരമായ പള്ളിമുറി പണിതു, പള്ളിപ്പറമ്പിൽ കുഴൽകിണർ കുഴിക്കുകയും ചെയ്തു. ബഹു. ബെറ്റ്സൺ തൂക്കുപറമ്പിലച്ചൻ 2005 ഡിസംബർ 26-ന് ലക്കിടി പ്രദേശത്ത് പങ്ങാരപ്പിള്ളിക്കരയിൽ കിഴക്കേതോട്ടത്തിൽ ജോസഫ് മകൻ സ്ക്കറിയ പക്കൽ നിന്നും ആധാരം നമ്പർ 3388, സർവ്വേ നമ്പർ 20/4 ൽ 24 സെന്റ് സ്ഥലം പള്ളിയ്ക്കുവേണ്ടി വാങ്ങിച്ചു. പള്ളിയുടെ മുൻഭാഗത്ത് പണി തീർത്ത കുരിശുപള്ളി 2004 ജനുവരി 24-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിച്ചു. പുതിയ പളളിയും പളളിമുറിയും നിലവിലുള്ള ദൈവാലയം അപര്യാപ്തമായപ്പോൾ അഭിവന്ദ്യപിതാവിന്റെ 328/2005, 27/7/2005 കല്പനപ്രകാരം പുതിയ പള്ളി പണിയാൻ അനുവാദം ലഭിച്ചു. 2005 ആഗസ്റ്റ് 11-ാം തിയ്യതി പുതിയ ദൈവാലയത്തിന് അഭിവന്ദ്യ പിതാവ് ശിലാസ്ഥാപനം നടത്തി. പള്ളിയുടെ പണികൾ പൂർത്തിയായില്ലെങ്കിലും 2006 ഡിസംബർ 28-ാം തിയ്യതി ബഹു. അരുൺ കലമറ്റത്തിലിന്റെ തിരുപ്പട്ടം പുതിയ ദൈവാലയത്തിൽ വെച്ച് നടത്തുവാൻ സാധിച്ചു. 2008 ഡിസംബർ 13-ാം തിയ്യതി അഭിവന്ദ്യ പിതാവ് ദൈവാലയം കൂദാശ ചെയ്ത് ദിവ്യബലി അർപ്പിച്ചു. ദൈവാലയവെഞ്ചെരിപ്പിനോടൊപ്പം ഇടവകയുടെ രജതജൂബിലിയും ആഘോഷിച്ചു. ബഹു. ആൻസൻ മേച്ചേരിയച്ചന്റെ നേതൃത്വത്തിലാണ് ദൈവാലയത്തിന്റെ സീലിംഗ് പണി മനോഹരമായി പൂർത്തിയാക്കിയത്. 2011 മെയ് 31-ന് ബഹു. ജോസ് കണ്ണംപുഴയച്ചൻ വികാരിയായി ചാജ്ജെടുത്തു. ആധുനികരീതിയിൽ സെമിത്തേരിയിൽ സെൽക്രമീകരണം വരുത്തുവാൻ അച്ചൻ നേതൃത്വം നൽകി. എന്നാൽ ചില തല്പരകക്ഷികളുടെ എതിർപ്പ് മൂലം തൽക്കാലത്തേക്ക് ഇതിൽ മൃതദേഹം സംസ്കരിക്കുന്നില്ല. ജനം പ്രബുദ്ധരാകുമ്പോൾ കാര്യങ്ങൾ എളുപ്പമാകുമെന്ന് പ്രത്യാശിക്കാം. പള്ളിക്ക് ചുറ്റുമതിൽ കെട്ടുകയും ഉൗട്ടുശാല നിർമ്മിക്കുകയും ചെയ്തു. ലക്കിടിപ്രദേശത്തെ പള്ളിവക സ്ഥലം വൃത്തിയാക്കി ചുറ്റും മുള്ളുവേലി കെട്ടി തേക്കിൻ തൈനടുകയും, കപ്പകൃഷി ആരംഭിക്കുകയും ചെയ്തു. ജീവിതത്തിന്റെ നേർക്കാഴ്ച്ച തൃശൂർ രൂപതാംഗമായിരുന്ന ബഹു. പോൾ പൂവത്തിങ്കലച്ചൻ 1981-ൽ ചാരിറ്റബിൾ ട്രസ്റ്റായി സ്ഥാപിച്ച“""പോളി ഗാർഡൻ'' എന്ന ജീവകാരുണ്യ സ്ഥാപനം ഇന്ന് 102 മാനസിക രോഗികൾക്ക് അഭയകേന്ദ്രമാണ്. ഇപ്പോൾ ബഹു. ജോസ് കണ്ണമ്പുഴയച്ചനാണ് ആത്മീയ പിതാവ്. അഗതികളായ കുട്ടികൾക്ക് വേണ്ടി സി.എം.എെ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ""സുഹൃദ്ഭവൻ'' 2008 സെപ്റ്റംബർ 27-ന് അഭിവന്ദ്യ മനത്തോടത്ത് പിതാവ് വെഞ്ചെരിച്ചു. പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ്, പാലപ്പുറം എൻ.എസ്.എസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ തങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കായി ഇൗ ദൈവാലയത്തിലാണ് വരുന്നത്. ഇടവകാതിർത്തിക്കുള്ളിലാണ് കുഞ്ചൻനമ്പ്യാരുടെ ജന്മസ്ഥലമായ ലക്കിടി കിള്ളിക്കുർശ്ശി മംഗലം സ്ഥിതി ചെയ്യുന്നത്്. ഒട്ടേറെ ചരിത്രപ്രാധാന്യമർഹിക്കുന്നതാണ് പാലപ്പുറം. മാതൃഭക്തിയുടെ നിറവിൽ ജീവിക്കുന്ന വിശ്വാസത്തിൽ അടിയുറച്ച ഒരു കൈ്രസ്തവ സമൂഹം ഇന്ന് പാലപ്പുറത്ത് വളർന്നുവരുന്നു. |
||||||||||||||