fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Mary, Palakkayam 
Photo
Name:
St.Mary
Place: Palakkayam
Status:
Parish
Forane:
Kanjirapuzha
Founded:
1962
Sunday Mass:
07.30 A.M., 10.00 A.M.
Strengh:
268
Belongs To:
   
Vicar / Dir : Fr. Anjilimoottil Cherian
  Asst.Dir/Vic:
Contact Office :
Palakkayam, Palakkad - 678591
Telephone:
04924256230
 
E-Mail:
Website:
 
History of the of St.Mary
 സെന്റ് മേരീസ് ചർച്ച്
പാലക്കയം 
സ്ഥലനാമം
"പാലക്കയം' എന്ന പേരിന്റെ ഉത്ഭവത്തിന് പറയുന്ന കാരണങ്ങൾ രസകരമാണ്. മലകളും അരുവികളും നിറഞ്ഞ സ്ഥലമാണ് പാലക്കയം. മലമടക്കുകളിൽ നിന്ന് ഒഴുകിവന്ന അരുവികൾ ചേർന്ന പുഴയുടെ തീരത്ത് വലിയൊരു പാലമരം നിന്നിരുന്നു. പാലമരത്തിന്റെ താഴെ പുഴയിൽ അഗാധമായ കയവും. അതിനാൽ ആളുകൾ ഇൗ സ്ഥലത്തെ പാലക്കയം എന്നു വിളിച്ചു. പിൽക്കാലത്തുണ്ടായ ഉരുൾപൊട്ടലിൽ പാലമരം നശിച്ചു; കയം മൂടിപ്പോയി. എങ്കിലും സ്ഥലനാമത്തിന് മാറ്റം വന്നില്ല. പൊന്ന് വിളയിക്കാവുന്ന ഇവിടേക്കുളള കുടിയേറ്റം ഇന്നും നിലച്ചിട്ടില്ല.
ആദ്യനാളുകൾ
1955 - 60 കളിലാണ് മധ്യതിരുവിതാംകൂറിൽ നിന്നും പാലക്കയം ഭാഗത്തേക്ക് കുടിയേറ്റം ആരംഭിച്ചത്. അന്ന് പെരിന്തൽമണ്ണ താലൂക്കിൽപെട്ട ഇൗ സ്ഥലം തലശ്ശേരി രൂപതയുടെ കീഴിലായിരുന്നു. ഇവിടെയുളളവർ ആദ്ധ്യാത്മികാവശ്യങ്ങൾക്ക് ഇരുപതു കിലോമീറ്റർ കാൽനടയായി കോഴിക്കോട് രൂപതയുടെ കീഴിലുള്ള മണ്ണാർക്കാടു ലത്തീൻ പള്ളിയിലാണ് പോയിരുന്നത്. 1961-ൽ കാഞ്ഞിരപ്പുഴ ദൈവാലയം സ്ഥാപിതമായെങ്കിലും തങ്ങൾക്കു സ്വന്തമായി ദൈവാലയം വേണമെന്ന ആഗ്രഹം ശക്തിപ്രാപിച്ചു. ഇക്കാര്യം അനുഭാവപൂർവ്വം വീക്ഷിച്ച കാഞ്ഞിരപ്പുഴ വികാരി ബഹു. സഖറിയാസ് തണ്ണിപ്പാറയച്ചൻ തദ്ദേശവാസികളുടെ യോഗം 1961 ജൂലൈ 19-ാം തിയതി പാലക്കയത്ത് ശ്രീ പൂവത്തുങ്കൽ പാപ്പച്ചന്റെ ഭവനത്തിൽ വിളിച്ചുകൂട്ടി. പ്രസ്തുത യോഗത്തിൽ ദൈവാലയനിർമ്മാണത്തിനുള്ള കമ്മിറ്റിയുണ്ടാക്കി. പ്രസ്തുത യോഗത്തിൽവച്ച് ശ്രീ. പൂവത്തുങ്കൽ മത്തായി ജോസഫ് പള്ളിപണിയുന്നതിന് 10 ഏക്കർ സ്ഥലം 1961 ഡിസംബർ 9-ാം തീയ്യതി സംഭാവനയായി രജിസ്റ്റർ ചെയ്തു നൽകി. പ്രസ്തുത വിവരങ്ങളുൾക്കൊള്ളിച്ച് ദൈവാലയനിർമ്മാണ അനുവാദത്തിനുളള അപേക്ഷ തയ്യാറാക്കി തലശ്ശേരി രൂപതാകച്ചേരിയിലേക്ക് അയച്ചുകൊടുത്തു. എന്നാൽ സ്ഥിരമായി ഒരു വികാരിയുടെ നേതൃത്വത്തിന്റെ അഭാവം കൊണ്ട് പള്ളിപ്പണി പുരോഗമിച്ചില്ല.
ഇടവകയുടെ ആരംഭം
Old Church

അട്ടപ്പാടിയിൽ സേവനത്തിനു വന്ന ഫാ. കുര്യൻ പാണ്ട്യാമ്മാക്കൽ കാലാവസ്ഥ പ്രതികൂലമായതിനാൽ തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണെന്ന് പാലക്കയത്തുളള അദ്ദേഹത്തിന്റെ ചില വീട്ടുകാർ മനസ്സിലാക്കി. അവർ അദ്ദേഹത്തെ സമീപിക്കുകയും പാലക്കയത്തുവന്നു താമസിച്ച് തങ്ങൾക്കുവേണ്ട ആത്മീയ ശുശ്രൂഷ ചെയ്തു തരണമെന്ന് അപേക്ഷിക്കുകയും ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം തലശ്ശേരി രൂപതാദ്ധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ അനുവാദത്തോടെ പാലക്കയത്തു വരുകയും ശ്രീ. പൂവത്തുങ്കൽ തോമസിന്റെ ഭവനത്തിൽ താമസമാക്കുകയും ചെയ്തു. 1962 സെപ്റ്റംബർ 8 -ന് മാതാവിന്റെ ജനനത്തിരുനാളിൽ പാലക്കയത്ത് ആദ്യ ദിവ്യബലിയർപ്പണം നടന്നു. പാലക്കയം പ്രദേശത്തിന്റെ ചരിത്രത്താളുകളിൽ അതു സുപ്രധാന സംഭവമായി ഒാർമ്മിക്കപ്പെടുന്നു. പിറ്റെ ദിവസംതന്നെ പാലക്കയത്തെ കത്തോലിക്കരുടെ ഒരു യോഗം വിളിച്ചുകൂട്ടി സംഭാവനകിട്ടിയ സ്ഥലത്ത് ഷെഡു പണിയാൻ തീരുമാനിച്ചു. രണ്ടാഴ്ച്ച കൊണ്ട് പണി പൂർത്തിയാക്കിയ ഷെഡിൽ ബലിയർപ്പണം ആരംഭിച്ചു. 1962 ഒക്ടോബർ 3-ന് പാലക്കയം പള്ളിയെ പൊറ്റശ്ശേരി പള്ളിയുടെ കുരിശ്ശുപള്ളിയായി തലശ്ശേരി രൂപത അംഗീകരിച്ച് കല്പനപുറപ്പെടുവിച്ചു. അൻപത്തൊൻപത് കുടുംബങ്ങളാണ് അന്നിവിടെ ആദ്യകാലഘട്ടങ്ങളിലുണ്ടായിരുന്നത്. 1962 ഒക്ടോബർ 7-ന് ഒൗദ്യോഗികമായ ആദ്യ പൊതുയോഗം കൂടി ശ്രീ. തോമസ് അഗസ്റ്റ്യൻ പള്ളിവാതുക്കലിനെ ആദ്യ കൈക്കാരനായി തിരഞ്ഞെടുത്തു. ഇക്കാലഘട്ടത്തിൽ 185 കുടുംബങ്ങൾ ഇൗ പ്രദേശത്ത് 
പള്ളി ഷെഡിനോടുചേർന്ന് വേറെയൊരു ഷെഡുണ്ടാക്കി അച്ചൻ താമസം അങ്ങോട്ടു മാറ്റി. 1963 ്രെബഫുവരി 2-ന് പാലക്കയം കുരിശ്ശുപള്ളിയെ കാഞ്ഞിരപ്പുഴ ഇടവകയിൽനിന്നു വേർപെടുത്തി സ്വതന്ത്ര ഇടവകയായി ഉയർത്തി. 1963 സെപ്റ്റംബർ 29-ന് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളാൽ 84 വയസ്സുണ്ടായിരുന്ന പാണ്ട്യാമ്മാക്കലച്ചൻ വിരമിച്ചതിനെത്തുടർന്ന് കാഞ്ഞിരപ്പുഴ വികാരിയായിരുന്ന ബഹു. ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചൻ പാലക്കയം ഇടവകയുടെ ചുമതലകൂടി ഏറ്റെടുത്തു. ബഹു. തോമസ് കാട്ടൂരച്ചന്റെ ആഗമനത്തോടെ പാലക്കയത്തിനു വീണ്ടും സ്ഥിരമായ വികാരിയെ ലഭിച്ചു. ബഹു. കാട്ടൂരച്ചനുശേഷം വന്നെത്തിയത് ബഹു. മാണി കണ്ടത്തിലച്ചനാണ്. അദ്ദേഹത്തിന്റെ കാലത്താണ് ഷെഡ് മാറ്റി ഒാടുമേഞ്ഞ ഒരു ദൈവാലയം ഉയർത്തപ്പെട്ടത്. 1966 ഡിസംബർ മാസത്തിൽ ആരംഭിച്ച ദൈവാലയ നിർമ്മാണ പ്രവർത്തനം 1969 ഒാഗസ്റ്റ് 2 നാണ് തീർന്നത്. അച്ചന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ദേവക്കോട്ടയിൽ നാല് ഏക്കർ സ്ഥലം പലരിൽനിന്നായി സംഭാവന ലഭിച്ചു. ഒരു വിദ്യാലയം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ദൈവത്തിന്റെ പദ്ധതി വേറെയായിരുന്നു. പിൽക്കാലത്ത് അവിടെ ചീനിക്കപ്പാറ ദൈവാലയം സ്ഥാപിക്കപ്പെട്ടു. യാത്രാസൗകര്യങ്ങൾ വളരെ കുറവായിരുന്ന ആ കാലഘട്ടത്തിൽ തലശ്ശേരി രൂപതയുടെ മെത്രാൻ ആദ്യമായി ഇടവക സന്ദർശിച്ചത് 1970 ്രെബഫുവരി 14-നാണ്. തുടർന്ന് ബഹു. മാത്യു കുരുവൻപ്ലാക്കൽ, ബഹു. മാത്യു പൊയ്യക്കര എന്നീ വൈദികരാണ് ഇവിടെ സ്തുത്യർഹമായി സേവനമനുഷ്ഠിച്ചത്. 
പുതിയരൂപതയിൽ
1974-ൽ പാലക്കാട് രൂപത നിലവിൽ വന്നപ്പോൾ തലശ്ശേരി രൂപതയുടെ കീഴിലായിരുന്ന പാലക്കയം ഇടവക പുതിയ രൂപതയുടെ കീഴിലായി. ബഹു ജോസ് പൊട്ടേപ്പറമ്പിലച്ചനാണ് പാലക്കാട് രൂപതയിൽ നിന്നുള്ള ആദ്യ വികാരിയായി പാലക്കയത്തെത്തുന്നത്. 1975 ഏപ്രിൽ 25-ാം തീയ്യതി ശ്രീ ജോൺ പറപ്പള്ളിച്ചിറയിൽ നിന്നും രണ്ടര ഏക്കർ സ്ഥലം (ആധാരം നമ്പർ 2104)1976 നവംബർ 1-ാം തീയ്യതി അന്ന് വികാരിയായിരുന്ന ബഹു. ജോസ് കണ്ണമ്പുഴയച്ചൻ പള്ളി നിർമ്മിക്കാൻ വാങ്ങിച്ചു. പളളിയുടെ തറ നിരപ്പാക്കാനുള്ള ശ്രമദാനം ആരംഭിച്ചു. അദ്ദേഹത്തിന്റെ അക്ഷീണപരിശ്രമത്തിന്റെ ഫലമായാണ് കള്ളിപ്പാറ-കാഞ്ഞിരപ്പുഴ റോഡ് നിർമ്മിക്കപ്പെട്ടത്. 1975 നവംബർ 25-ന് ആരംഭിച്ച പാലക്കയം-കാഞ്ഞിരപ്പുഴ റോഡുപണി 1976 ജനുവരി 26-ന് അവസാനിച്ചു. ഇന്നത്തെ കാർമ്മൽ യു.പി. സ്കൂൾ തുടങ്ങിവച്ചതും കണ്ണമ്പുഴയച്ചനാണ്. ഇപ്പോൾ പാരിഷ്ഹാൾ സ്ഥിതിചെയ്യുന്ന പത്തു സെന്റ് സ്ഥലം 1977 ഏപ്രിൽ 22-ാം തീയ്യതി ശ്രീ തോമസ് നരിമറ്റം സംഭാവനയായി നൽകിയതാണ്. 
പുതിയപള്ളി
ബഹു. മൈക്കിൾ പനച്ചിക്കലച്ചന്റെ നേതൃപാടവത്തിന്റെയും ജനങ്ങളുടെ കൂട്ടായ്മയുടെയും മകുടോദാഹരണമാണ് പുതിയപള്ളി. പള്ളിപ്പണി തുടങ്ങുന്നതിനു മുൻപ് സെമിത്തേരി പണിയും പള്ളിയിലേക്കുള്ള റോഡിന്റെ പണിയും പൂർത്തിയാക്കി. പളളിയിലേക്കുള്ള റോഡിന് ആവശ്യമായ സ്ഥലം തന്ന് സഹായിച്ച ശ്രീ. തോമസ് വെട്ടത്തിനെ നന്ദിയോടെ സ്മരിക്കുന്നു. 1979 ജനുവരി 21-ന് തറക്കല്ലിട്ട പള്ളിയുടെ പണികൾ തീർന്ന് 1980 ്രെബഫുവരി 8-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെരിച്ചു. 1978 സെപ്റ്റംബർ 17-ന് കർമ്മലീത്ത സന്ന്യാസിനികളുടെ കാർമ്മൽഭവൻ കോൺവെന്റ് ആരംഭിച്ചു. 1979 മാർച്ച് 18-ലെ പൊതുയോഗതീരുമാനപ്രകാരം സ്കൂൾ ബഹു. സിസ്റ്റേഴ്സിനെ ഏല്പിച്ചുകൊടുത്തു. തുടർന്ന് ഫാ. പീറ്റർ മണിമലക്കണ്ടം, ഫാ. നിക്കോളാസ് പൊറത്തൂർ, ഫാ. ജോർജ്ജ് ഒാലിക്കാമല, ഫാ.ജേക്കബ് പനക്കൽ എന്നിവർ ഇടവകയിൽ സ്തുത്യർഹമായ സേവനം കാഴ്ച്ച വെച്ചവരാണ്. ഫാ. അലക്സ് കല്ലറക്കൽ വികാരിയായിരുന്ന അഞ്ചു വർഷക്കാലം ഇടവകയുടെ പുരോഗതി ദ്രുതഗതിയിലായി. 1983 മാർച്ചിൽ അദ്ദേഹം വൈദികമന്ദിരത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഇക്കാലത്ത് വട്ടപ്പാറ, ചീനിക്കപ്പാറ എന്നിവിടങ്ങളിൽ ചെറിയ പള്ളികൾ പണിതീർത്തു. 1986 സെപ്റ്റംബർ 8 മുതൽ 1987 സെപ്റ്റംബർ 8 വരെ നടത്തിയ പള്ളിയുടെ രജതജൂബിലിയാഘോഷങ്ങൾക്ക് ബഹു. കല്ലറയ്ക്കലച്ചനാണ് നേതൃത്വം നൽകിയത്. 1987 സെപ്റ്റംബർ 8-ാം തീയ്യതി നടന്ന രജതജൂബിലി സമാപനാഘോഷങ്ങൾക്ക് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് അധ്യക്ഷത വഹിച്ചു. ബഹു. തോമസ് വടക്കുംചേരിയച്ചനാണ് പാലക്കയത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം വികാരിയായിരുന്നത്. 1990 മാർച്ച് 29-ാം തീയ്യതി ബേബി വാട്ടമ്പാറയുടെ പക്കൽ നിന്നും പളളിപ്പറമ്പിനോടു ചേർന്നുകിടക്കുന്ന റബ്ബർകൃഷി നടത്തിയിട്ടുള്ള ഇരുപത്തഞ്ചര സെന്റ് സ്ഥലം വാങ്ങിച്ചു. 1992 ജനുവരി 6-ന് ഇടവകാംഗമായ ഫാ. സണ്ണി വാഴേപ്പറമ്പിലിന്റെ പുത്തൻ കുർബ്ബാന ആഘോഷപൂർവ്വം പാലക്കയം പള്ളിയിൽ വച്ചു നടന്നു. ബഹു. വടക്കഞ്ചേരിയച്ചന്റെ കാലയളവിലാണ് വൈദികമന്ദിരത്തിന്റെ രണ്ടാംനില പണിത് കൂടുതൽ സൗകര്യപ്രദമാക്കിയത്്. ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചൻ വികാരിയായിരുന്നപ്പോൾ 1998 ജനുവരി 10-ന് അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് പാരിഷ് ഹാളിന്റെ ശിലാ സ്ഥാപനകർമ്മം നിർവഹിച്ചു. പണികൾ പൂത്തിയാക്കുന്നതിന് മുമ്പ് ബഹു. അച്ചന് സ്ഥലമാറ്റം ആയതിനാൽ ബഹു. റോയ് കുളത്തിങ്കലച്ചനാണ് പ്രസ്തുത ദൗത്യം നിറവേറ്റിയത്. 2001 ജനുവരി 7-ന് പാരീഷ് ഹാൾ പിതാവ് വെഞ്ചെരിച്ചു. 
നിരവുഭാഗത്തുളളവർക്ക് പാലക്കയം പളളിയിൽ വിശുദ്ധ കുർബാനക്ക് എത്തിപ്പെടുക പ്രയാസമെന്ന് മനസ്സിലാക്കിയ വികാരി ബഹു. എടത്തലയച്ചൻ അവിടെ പളളിക്കുവേണ്ടി പ്രാരംഭ നടപടികൾ ആരംഭിച്ചു. പാലക്കയം സെന്ററിലെ ടൗണിൽ കുരിശുപള്ളി പണിയുവാൻ അച്ചൻ നേതൃത്വം കൊടുത്തു. പള്ളി സെമിത്തേരിയുടെ വികസനത്തിനുവേണ്ടി 5.6 സെന്റ് സ്ഥലം ശ്രീ. തോമസ് വെട്ടത്ത് ദാനമായി നൽകിയത് നന്ദിയോടെ ഒാർക്കുന്നു. ബഹു തോമസ്സ് പറമ്പിയച്ചൻ വികാരിയായിരുന്നപ്പോൾ വൈദികമന്ദിരം പുതുക്കി പണിതു, ഇടവകയുടെ ആദ്ധ്യാത്മിക വളർച്ചയ്ക്ക് അച്ചൻ വളരെ പരിശ്രമിച്ചു. 2009 ഡിസംബർ 29-ന് ബഹു. ജോമി തേക്കുംകാട്ടിലച്ചന്റെ തിരുപ്പട്ടം പാലക്കയം പളളിയിൽ വെച്ചു നടന്നു. 2010 ്രെബഫുവരി 17 മുതൽ ബഹു. ഷാജു അങ്ങേവീട്ടിലച്ചനാണ് വികാരി. അച്ചന്റെ നേതൃത്വത്തിൽ പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടന്നു. 2011 സെപ്റ്റംബർ 8-ന് പാലക്കാട് രൂപതാ വികാരി ജനറാൾ ഉദ്ഘാടനം ചെയ്ത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദൈവാലയം നവീകരിച്ച് മനോഹരമാക്കി. ബഹു. അച്ചന്റെ നേതൃത്വത്തിലാണ് പള്ളിയുടെ മുഖവാരം പണിതീർത്തതും പള്ളി വിസ്തൃതമാക്കി നവീകരിച്ചതും, മദ്ബഹ മനോഹരമാക്കിയതും. ഇതിന്റെ വെഞ്ചെരിപ്പ് 2013 ജനുവരി 1-ന് മാർ മനത്തോടത്ത് പിതാവ് നിർവ്വഹിച്ചു. സുവർണ്ണജൂബിലി ആഘോഷം 2013 ജനുവരി 24-ന് സാഘോഷം കൊണ്ടാടി. ജൂബിലിയോടനുബന്ധിച്ച് ബോധവൽക്കരണ സെമിനാറുകൾ, വിവാഹജൂബിലി ആഘോഷം, ഇടവകയിൽ സേവനം ചെയ്ത വിശിഷ്ട വ്യക്തികളെ ആദരിക്കൽ, പ്രഥമ ദിവ്യകാരുണ്യസ്വീകരണം, വൈദിക-സന്യസ്ത സംഗമം, സാമൂഹ്യസേവന പ്രവർത്തനങ്ങൾ, സാഹിത്യരചനാ മത്സരങ്ങൾ എന്നിവ വിവിധ ദിനങ്ങളിലായി നടത്തുകയുണ്ടായി. ശ്രീ. ഞാറ്റുകാലായിൽ വർഗ്ഗീസ് വളരെ നിഷ്ടയോടെ ദൈവാലയ ശുശ്രൂഷിയായി സേവനം ചെയ്തുവരുന്നു.
കുരിശ്ശടികൾ 
പാലക്കയത്ത് കുരിശ്ശടിക്കു വേണ്ടി ജോൺ കിഴക്കരക്കാട്ടിൽ നിന്നും 1980 ്രെബഫുവരി 27ന് 548 സ്ക്വയർ ലിങ്ക്സ് സ്ഥലം വാങ്ങി. 1988 മാർച്ച് 17-ന് കൈപ്പൻപ്ലാക്കൽ ജോസ് ഇഞ്ചിക്കുന്നിൽ കുരിശ്ശടിക്കുവേണ്ടി അന്നത്തെ വികാരിയായിരുന്ന ബഹു. തോമസ്സ് വടക്കഞ്ചേരിയച്ചന്റെ പേരിൽ 2 സെന്റ് സ്ഥലം ദാനമായി റജിസ്റ്റർ ചെയ്തുതന്നു. 2005 മാർച്ച് 7-ന് മൂന്നാം തോട് തറപ്പിൽ മേരി ജോസഫ് 0.85 സെന്റ് സ്ഥലം കുരിശ്ശടിക്ക് ദാനമായി ഫാ. തോമസ്സ് പറമ്പിയുടെ പേരിൽ റജിസ്റ്റർ ചെയ്തുതന്നു. 2006 ഒക്ടോബർ 18-ന് താഴെ ഇഞ്ചിക്കുന്നിൽ കുഴിവേലി കൊച്ചുത്രേസ്യ ബഹു. തോമസ്സ് പറമ്പിയച്ചന്റെ പേരിൽ ദാനമായ 1 സെന്റ് സ്ഥലം ഡോക്യു. നം. 6377 പ്രകാരം റജിസ്റ്റർ ചെയ്തുതന്നു. സ്ഥലം ദാനമായി നൽകിയ എല്ലാവരൊടും ഇടവകയുടെ നന്ദി അറിയിക്കുന്നു. ഇങഇ സഹോദരിമാർ ഇടവകയിലെ അജപാലന ശുശ്രൂഷയിൽ ചെയ്യുന്ന സഹായസഹകരണങ്ങൾക്ക് കൃതജ്ഞതയോടെ സ്മരിക്കുന്നു.