Parish of Holy Family, Niravu |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
Holy Family | |||||||||||||
Place: | Niravu | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Ponnamkode | |||||||||||||
Founded: | 2006
|
|||||||||||||
Sunday Mass: |
07.30 A.M. |
|||||||||||||
Strengh: |
46 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Olickal Lalu Joseph | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Palakkayam, Palakkad - 678591 | |||||||||||||
Telephone:
|
04924256494 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of Holy Family |
||||||||||||||
ഹോളി ഫാമിലി ചർച്ച് നിരവ് സ്ഥലനാമം പിതാമഹന്മാരിലൂടെ മലബാറിലേക്ക് കുടിയേറിപ്പാർത്ത് ഏതാനും നസ്രാണി കുടുംബങ്ങൾ പുളിക്കൽ പാടത്തിന്റെയും (കാഞ്ഞിരപ്പുഴ) കൂട്ടക്കയത്തിന്റെയും (കാഞ്ഞിരപ്പുഴ ഡാം) ഫലഭൂവിഷ്ടത കണ്ട് ഇൗ പ്രദേശങ്ങളിൽ താമസം ആരംഭിച്ചു. അതിലേതാനും കുടുംബങ്ങൾ രണ്ടുംകൂടിയിടം കടന്ന് (ഇപ്പോഴത്തെ പാലക്കയം) താമസമാരംഭിച്ചു. ദൈനംദിന ജീവിതത്തിന് വേണ്ട സാധന സാമഗ്രികൾ വാങ്ങുവാൻ ഇടക്കുറുശ്ശിയായിരുന്നു ഏക ആശ്രയം. പാലക്കയത്തുനിന്ന് ഇടക്കുറുശ്ശിക്കുളള വഴി വലിയ കയറ്റങ്ങളായതിനാൽ ഒരു നിരപ്പായ പ്രദേശത്ത് വിശ്രമിക്കാനായി അവർ സ്ഥലം കണ്ടെത്തി. പിന്നീട് ചില കുടുംബങ്ങൾ ഇവിടെ താമസം ആരംഭിക്കുകയും ചെയ്തു. ഇൗ നിരപ്പായ പ്രദേശം പിന്നീട് നിരവ് എന്ന പേരിൽ പരിണമിച്ചു. ആദ്യനാളുകൾ ഇട്ടിലുകളും ഇഞ്ചപടർപ്പുകളും കാട്ടുവളളികളും നിറഞ്ഞ ഇൗ സ്ഥലം പാണ്ടൻ, കൂമ്പൻ, തുമ്പി, വാക്കോടൻ, കല്ലടിക്കോടൻ മലവാരങ്ങളാൽ ചുറ്റപ്പെട്ടതാണ്. പാലക്കയം ഇടവകയുടെ ഭാഗമായ നിരവ്, വാക്കോടൻ മലയുടെ തെക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇൗ പ്രദേശത്ത് യാത്രാസൗകര്യം കുറവായതിനാലും, ചരിഞ്ഞ് കിടക്കുന്ന സ്ഥലമായതിനാലും വളരെ പാവപ്പെട്ടവരാണ് ഇവിടേയ്ക്ക് കുടിയേറിയത്. ഏതാണ്ട് എല്ലാവരും തന്നെ സമീപ പ്രദേശങ്ങളിലെ റബ്ബർ തോട്ടങ്ങളിൽ ടാപ്പിങ്ങ് തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്. ഇൗ പ്രദേശത്തുളളവർക്ക് ആത്മീയ കാര്യങ്ങൾക്കായി പാലക്കയത്തേക്ക് പോകുവാൻ വളരെ ബുദ്ധിമുട്ടായതിനാൽ ഇൗ ഭാഗത്ത് പളളി അനിവാര്യമായിരുന്നു. ജനങ്ങളുടെ അഭ്യർത്ഥന പ്രകാരം ബഹു. ജോർജ്ജ് എടത്തലയച്ചൻ പാലക്കയം വികാരിയായിരുന്നപ്പോൾ ഇവിടെ ദൈവാലയം നിർമ്മിക്കുന്നതിന് രൂപതയുടെ സഹായത്തോടെ ഇടവകക്കാരനായ തൊടിയപ്ലാക്കൽ മാത്യൂ ജോസഫിൽ നിന്നും 48 സെന്റ് സ്ഥലം 2003 സെപ്റ്റംബർ 29-ാം തിയ്യതി (ഉീരൗാമി േ5101/ഉ163) വാങ്ങി. ബഹു. തോമസ് പറമ്പി അച്ചൻ ദൈവാലയം നിർമ്മാണത്തിന് തുടക്കം കുറിച്ചു. പാരിഷ്ഹാൾ പാലക്കാട് രൂപതയിൽ കുടുംബവർഷാചരണത്തിന്റെ ഉദ്ഘാടന ദിവസമായ 2006 മാർച്ച് 19-ാം തിയ്യതി മാർ ജേക്കബ് മനത്തോടത്ത് പിതാവ് പളളിയ്ക്കും പാരീഷ്ഹാളിനും വേണ്ടി തറക്കല്ലിട്ടു. പാരിഷ്ഹാളിന്റെയും മുറിയുടേയും പണികൾ വേഗത്തിൽ ചെയ്തുതീർത്തു. കുടുംബവർഷാചരണമായതിനാൽ പളളിക്ക് ഹോളിഫാമിലി (തിരുക്കുടുംബം) എന്ന പേര് നൽകി. പാരീഷ്ഹാളിന്റേയും പളളിമുറിയുടേയും വെഞ്ചിരിപ്പ് 2006 നവംബർ 30-ൽ അന്നത്തെ വികാരി ജനറാളായിരുന്ന മോൺ. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ നിർവഹിച്ചു. കുർബാനയും വേദപാഠക്ലാസുകളും 380/2006 നമ്പർ കല്പന പ്രകാരം വ്യാഴാഴ്ചകളിൽ വി. കുർബാനയും വി. യൂദാതദ്ദേവുസിന്റെ നൊവേനയും ആരംഭിച്ചു. നിരവ് ഭാഗത്തു അന്നുണ്ടായിരുന്ന 32 കത്തോലിക്ക കുടുംബങ്ങളുടെ പ്രത്യേക അപേക്ഷ പരിഗണിച്ച് 96/2007 നമ്പർ കല്പന പ്രകാരം 2007 ്രെബഫുവരി 10 മുതൽ ഇവിടെ ഞായറാഴ്ച കുർബാന ആരംഭിച്ചു. 2007 ജൂൺ മാസം മുതൽ വേദോപദേശ ക്ലാസ്സുകൾ ആരംഭിക്കുവാൻ സാധിച്ചത് കുട്ടികൾക്ക് അനുഗ്രഹമായി. 425/2007 നമ്പർ കല്പന പ്രകാരം നിരവിനെ 2007 ഒക്ടോബർ 7 മുതൽ സ്റ്റേഷൻപള്ളിയായി പ്രഖ്യാപിച്ചു. പുതിയ പളളി വെഞ്ചരിപ്പ് 2008 ഡിസംബർ 28-ന് തിരുക്കുടുംബത്തിരുനാളിൽ അഭിവന്ദ്യ പിതാവ് നിരവ് ഹോളി ഫാമിലി പളളി വെഞ്ചിരിച്ചു. 12/2008 നമ്പർ കല്പനപ്രകാരം വഴിക്കടവ് ഇടവകയിൽപ്പെട്ട നിരവ് ഭാഗത്തോട് ചേർന്നു കിടക്കുന്ന സ്ഥലത്തു താമസിക്കുന്ന ഒമ്പതു കുടുംബങ്ങളെ അവരുടെ അപേക്ഷ പരിഗണിച്ച് നിരവ് ഇടവകയിൽ ഉൾപ്പെടുത്തി. ഇടവകയെ സെന്റ് മേരീസ്, സെന്റ് ജോസഫ്, സെന്റ് തോമസ്, സെന്റ് സെബാസ്റ്റ്യൻ, സെന്റ് അൽഫോൻസ എന്നീ യൂണിറ്റുകളായി തിരിച്ചിട്ടുണ്ട്. ഇടവകാംഗങ്ങളുടെ വരിസംഖ്യകൊണ്ടാണ് പള്ളിക്കാര്യങ്ങൾ നിർവ്വഹിച്ചുപോരുന്നത്. ദാനമായി ലഭിച്ച സെമിത്തേരി മുവാറ്റുപുഴ മലങ്കര രൂപതയിൽപ്പെട്ട ഇരുമ്പാമുട്ടി സെന്റ് ജോസഫ് പളളിയുടെ സെമിത്തേരിയിൽ നിന്നും കുറച്ചുസ്ഥലം അനുവദിച്ചു കിട്ടുവാൻ മുവാറ്റുപുഴ രൂപത മെത്രാൻ അബ്രാഹം മാർ ജൂലിയോസ് പിതാവിന് 2010 ജനുവരി 25-ന് അപേക്ഷ സമർപ്പിച്ചു. അഭിവന്ദ്യ പിതാവ് പ്രസ്തുത അപേക്ഷ അനുഭാവപൂർവ്വം പരിഗണിച്ചു. രണ്ട് സെന്റ് സ്ഥലം നിരവ് ഇടവകയുടെ സെമിത്തേരിയ്ക്ക് ദാനമായി നൽകുവാൻ പിതാവ് ഇരുമ്പാമുട്ടി വികാരിയച്ചന് കല്പ്പന നൽകി. പിതാവിന്റെയും ഇരുമ്പാമുട്ടി ഇടവകക്കാരുടെയും സന്മനസ്സിന് ഹൃദയപൂർവ്വം നന്ദി പറയുന്നു. സെമിത്തേരിക്ക് ചുറ്റുമതിലും ഏഴ് പൊതുകല്ലറകളും 2011 മാർച്ചിൽ തന്നെ പണിതു ഭംഗിയാക്കി. സാരഥികൾ ബഹു. തോമസ് പറമ്പി അച്ചൻ പാലക്കയം പള്ളിയിൽ നിന്ന് 17.02.2010-ൽ പാലക്കാട് മൈനർ സെമിനാരിയിലേക്ക് സ്ഥലം മാറിയെങ്കിലും നിരവുപള്ളിയുടെ വികാരിയായി അദ്ദേഹം 2013 ്രെബഫുവരി 13-വരെ സേവനം അനുഷ്ഠിച്ചു. ഇടവകക്കാരെ സ്നേഹ എെക്യത്തിൽ സംഘടിപ്പിച്ച് കഠിനാദ്ധ്വാനത്തിലൂടെ ഭൗതീകമായും ആത്മീയമായും തീക്ഷ്ണതയുള്ള ഇടവകയാക്കി രൂപപ്പെടുത്തുവാൻ ബഹു. തോമസ് പറമ്പിയച്ചനും, ബഹു. ജോജി വടക്കേക്കരയച്ചനും സാധിച്ചുവെന്നത് എടുത്തുപറേയണ്ടിയിരിക്കുന്നു. മണ്ണൊലിപ്പ് തടയുന്നതിനായി ബഹു. പറമ്പിയച്ചന്റെ കാലത്ത് ആരംഭിച്ച മതിലിന്റെ കെട്ടുപണി ബഹു. ജോജി വടക്കേക്കരയച്ചന്റെ കാലത്ത് വളരെ വേഗത്തിൽ നടന്നു. |
||||||||||||||