Parish of Our Lady of Mt.Carmel, Nelliyampathi |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
Our Lady of Mt.Carmel | |||||||||||||
Place: | Nelliyampathi | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Melarkode | |||||||||||||
Founded: | 1979
|
|||||||||||||
Sunday Mass: |
09.00 A.M. |
|||||||||||||
Strengh: |
51 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Koikkattil Cris | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Puliyampara, Palakkad - 678511 | |||||||||||||
Telephone:
|
04923246309 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of Our Lady of Mt.Carmel |
||||||||||||||
കർമ്മലനാഥ ചർച്ച് നെല്ലിയാംമ്പതി സ്ഥലനാമരൂപം പാവപ്പെട്ടവന്റെ ഉൗട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതി പ്രകൃതിരമണീയമായതിനാൽ അനുഗ്രഹിക്കപ്പെട്ട പ്രദേശമാണ്. ബ്രിട്ടിഷ് ഭരണകാലത്ത് സ്വർഗ്ഗതുല്യമായിരുന്ന ഇൗ പ്രദേശത്തിന് പഴയകാല പ്രൗഢി നഷ്ടമായെങ്കിലും മനോഹാരിതക്ക് ഇന്നും ഒരു കുറവുമില്ല. പാലക്കാട് ചുരത്തിന്റെ തെക്കുഭാഗത്തെ ദ്വാരപാലകനെപ്പോലെ നിലകൊള്ളുന്ന തെൻമലയുടെ മുകളിലെ ഫലഭൂയിഷ്ടമായ പ്രദേശമാണ് നെല്ലിയാമ്പതി. പാലക്കാട് ജില്ലയിലെ 89 പഞ്ചായത്തുകളിൽ ഒന്നാണിത്. പാലക്കാട് ടൗണിൽ നിന്ന് 52 കിലോമീറ്റർ അകലെയാണ് ഇൗ പ്രദേശം. ഇവിടെ നെല്ലി ധാരാളം വളർന്നിരുന്നതിനാൽ (പതി = മലയിലെ കുടിയിരുപ്പ്) കാലാന്തരത്തിൽ നെല്ലി + പതി = നെല്ലിയാമ്പതിയെന്ന് പേരുണ്ടായി.(രള. ഢ.ഢ.ഗ. വാലത്ത്, കേരള സ്ഥല ചരിത്രങ്ങൾ , പാലക്കാട് പേജ് 161.)കുളിർമയേകുന്ന കാലാവസ്ഥയും പ്രകൃതിരമണീയത മുറ്റി നിൽക്കുന്ന മലകളും തോട്ടങ്ങളും ജനങ്ങളെ ഇങ്ങോട്ട് ആകർഷിച്ചു. ഹൈറേഞ്ച് കാലാവസ്ഥയായതിനാൽ ഇവിടെ ഒാറഞ്ച്, തേയില, കാപ്പി തോട്ടങ്ങൾ ധാരാളമുണ്ടായിരുന്നു. ഇപ്പോൾ പഴവർഗ്ഗതോട്ടങ്ങൾ നാമാവശേഷമായി. കാലാവസ്ഥയ്ക്ക് മാറ്റമില്ലാത്തതിനാൽ വിനോദസഞ്ചാരികളുടെ പറുദീസയാണ് ഇൗ പ്രദേശം. പ്രധാനമായും തോട്ടപ്പണിക്കായി വന്നവരാണ് ഇവിടെയുളള സുറിയാനി കത്തോലിക്കർ. പാടഗിരിയിലെ ലത്തീൻ പളളിയിലാണ് ആദ്ധ്യാത്മിക കാര്യങ്ങൾക്കായി പോയിരുന്നത്. മലയാളി വൈദികരുടെ ശുശ്രൂഷകൾ ലഭിക്കുന്നതിനുവേണ്ടി 1977 ഡിസംബർ 15-ന് ചിലർ മേലാർകോട് വികാരിയായിരുന്ന ബഹു. ജോൺ എലുത്തിങ്കലച്ചനെ സമീപിച്ചു. അദ്ദേഹം സ്ഥലത്തുവന്ന് ജനങ്ങളുടെ താല്പര്യം നേരിട്ടു മനസ്സിലാക്കി. ആദ്യനാളുകൾ ചന്ദ്രമല എസ്റ്റേറ്റ് ഉടമ ശ്രീ. ചന്ദ്രനെ ബഹു. എലുവത്തിങ്കലച്ചൻ സമീപിച്ച് കാര്യങ്ങൾ വ്യക്തമാക്കി. ബഹു. അച്ചന്റെ ആത്മാർത്ഥത മനസ്സിലാക്കിയ ശ്രീ. ചന്ദ്രൻ ഇവിടെയുളള വിശ്വാസികൾക്ക് പളളി സ്ഥാപിക്കാനുളള സ്ഥലം നൽകാമെന്ന് വാഗ്ദാനം ചെയ്തു. എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന സ്വന്തം എൽ.പി സ്കൂൾ നല്ലരീതിയിൽ നടത്തി കൊണ്ടുപോകാൻ തയ്യാറുളള സന്യാസസഭയ്ക്ക് കൈമാറാമെന്നുംകൂടി ബഹു. അച്ചനെ അദ്ദേഹം അറിയിച്ചു. ബഹു. ജോൺ അച്ചൻ പ്രസ്തുത കാര്യം ക്ലാരസഭക്കാരെ അറിയിക്കുകയും അവർ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു. ജനങ്ങളുടെ താല്പര്യ പ്രകാരം ബഹു. അച്ചൻ ഞായറാഴ്ച്ചകളിൽ നെല്ലിയാമ്പതി സ്കൂൾ കെട്ടിടത്തിൽ ദിവ്യബലി അർപ്പിച്ചു തുടങ്ങി. 1979-ൽ പളളി സ്ഥാപിക്കുവാനുളള സ്ഥലം ലഭിച്ചതോടെ ബഹു. ജോണച്ചൻ പളളിനിർമ്മിതിയിൽ വ്യാപൃതനായി. 1979 ഡിസംബർ 16-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് കർമ്മലനാഥ പളളിയുടെ വെഞ്ചിരിപ്പുകർമ്മം നിർവഹിച്ച് ദിവ്യബലിയർപ്പിച്ചു. ബഹു. സിസ്റ്റേഴ്സിന്റെ സേവനം 1980 മെയ് 12-ന് ക്ലാരസഭയിലെ സഹോദരിമാർ പളളി കെട്ടിടത്തിൽ താമസമാക്കി. പാലക്കാട് നിന്ന് ബഹു. അച്ചൻമാർ വന്ന് ശനി, ഞായർ ദിവസങ്ങളിൽ ദിവ്യബലി അർപ്പിച്ചിരുന്നു. ബഹു. ജോസ് മഠത്തിപ്പറമ്പിലച്ചനാണ് വൈദികമന്ദിരത്തിൽ സ്ഥിരതാമസമാക്കിയ ആദ്യ വികാരിയച്ചൻ. 1996 ജനുവരി 17-ന് ബഹു. ജോസ് കന്നുംകുഴിയച്ചൻ തുടങ്ങിവെച്ച പാരീഷ്ഹാളിന്റെ നിർമ്മാണം ബഹു. സേവ്യർ വളയത്തിലച്ചൻ പൂർത്തിയാക്കുകയും രൂപത അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ബഹു. മോൺ. ജോസഫ് വെളിയത്തിലച്ചൻ അതിന്റെ വെഞ്ചിരിപ്പു കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 2004 ജനുവരി 25-ന് ബഹു. സുമേഷ് നാല്പതാംകളം അച്ചന്റെ നേതൃത്വത്തിൽ ക്രമീകരിച്ച ഇടവകയുടെ രജത ജൂബിലി ആഘോഷത്തിൽ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ദിവ്യബലി അർപ്പിക്കുകയും പൊതുസമ്മേളനം ഉത്ഘാടനം ചെയ്യുകയും ചെയ്തു. ഇടവകയ്ക്ക് സ്വന്തമായി സെമിത്തേരിയുണ്ടെന്നത് വലിയ ആശ്വാസമാണ്. ബഹു. സിസ്റ്റേഴ്സ് ഇടവകയുടെ കാര്യങ്ങളിൽ വളരെ താത്പര്യപൂർവ്വം സഹായിക്കുന്നു. |
||||||||||||||