Parish of St.Antony's Forane, Melarkode |
|||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
![]() |
|||||||||||||
Name: |
St.Antony's Forane | ||||||||||||
Place: | Melarkode | ||||||||||||
Status: |
Parish
|
||||||||||||
Forane: |
Melarkode | ||||||||||||
Founded: | |||||||||||||
Sunday Mass: |
07.15 A.M. |
||||||||||||
Strengh: |
130 | ||||||||||||
Belongs To: | |||||||||||||
Website: | www. | ||||||||||||
Vicar / Dir : | Fr. Vadakumchery Thomas | ||||||||||||
Asst.Dir/Vic: | |||||||||||||
Contact St.Antony's Forane, Melarkode, Palakkad - 678703 |
Tel: | 04922243340 / | E-Mail: | ||||||||||
History of St.Antony's Forane |
|||||||||||||
സെന്റ് ആന്റണീസ് ഫൊറോന ചർച്ച് മേലാർകോട് സ്ഥലനാമം മേലാർകോട് എന്ന സ്ഥലനാമത്തെ കുറിച്ച് ഒന്നിലേറെ പരാമർശങ്ങളുണ്ട്. സ്ഥലത്തിന്റെ കിടപ്പിനെ സൂചിപ്പിക്കുന്ന ഭൂമി ശാസ്ത്ര പരമായ വാക്കാണ് ""കോട്'' എന്നത്. ഭൂമിയുണ്ടായ കാലത്തോളം പഴക്കമുണ്ട് ""കോടിന്''. ടിപ്പുവിന്റെ കോട്ടകെട്ടാൻ കല്ലെടുത്ത്, പിന്നീട് കുളമായിതീർന്ന കോട്ടേക്കുളത്തിന് മേലെ കിടക്കുന്ന പ്രദേശമായതു കൊണ്ടാണ് ഇതിന് മേലാർകോട് എന്നു പേരുണ്ടായതെന്ന് സ്ഥലനാമ ചരിത്രകാരനായ ഢ.ഢ.ഗ. വാലത്ത് തന്റെ ചരിത്ര പുസ്തകത്തിൽ ജ. 126 -ൽ സൂചിപ്പിക്കുന്നു. മേലാളൻമാർ (അധികാരികൾ) താമസിച്ചിരുന്ന സ്ഥലമായതുകൊണ്ടാണ് മോലാർകോട് എന്ന പേരുവന്നതെന്നും എെതിഹ്യമുണ്ട്. മേൽ + ആർ + കോട് = മോലാർകോട് എന്നും പറഞ്ഞുകേൾക്കുന്നുണ്ട്. അതായത് ഗായത്രിപുഴയുടെ പടിഞ്ഞാറ് (മേർക്) ഭാഗത്തുള്ള പ്രദേശമായതുകൊണ്ട് മേലാർകോട് എന്ന പേരുവന്നതെന്നും കരുതുന്നവരുണ്ട്. പാലക്കാട് പട്ടണത്തിൽനിന്ന് തൃശൂർ ദേശീയപാത 47-ലൂടെ 22 കിലോ മീറ്റർ പിന്നിട്ടാൽ തൃപ്പാളൂരായി. അവിടെ നിന്ന് ഏകദേശം 4 കിലോമീറ്റർ തെക്ക് മേലാർകോടുഗ്രാമം സ്ഥിതിചെയ്യുന്നു. വീഴ്മല കുന്നുകളുടെയും പാലക്കാടൻ പാടശേഖരങ്ങളുടെയും പശ്ചാത്തലത്തിൽ അഗ്രഹാരങ്ങൾക്കു സമാനമായതും ഇന്നും ""കമ്പോളമെന്ന്'' അറിയപ്പെടുന്നതുമായ അങ്ങാടികൾക്കു നടുവിലായി വി. അന്തോണീസിന്റെ ഫൊറോനപള്ളി തലയുയർത്തി നിൽക്കുന്നു. മലബാറിൽ ഇന്നുള്ള സീറോ മലബാർ പള്ളികളിൽ ഏറ്റവും പുരാതന പള്ളിയെന്ന ബഹുമതി ഇതിനുമാത്രമുള്ളതാണ്. പഴമയുടെ പാരമ്പര്യം തൃശൂരുനിന്നുള്ള"" നസ്രാണി'' വണിക് സംഘങ്ങൾ പണ്ട് കാൽനടയായി ഇതുവഴി പൊള്ളാച്ചിയിലേയ്ക്ക് പോയിരുന്നു. ഇവിടം അവരുടെ ഇടത്താവളമായിരുന്നു. ഏകദേശം 400 വർഷം മുമ്പ് കുടിയേറിവരുടെ പിൻതലമുറക്കാരാണ് ഇന്നത്തെ മേലാർകോട് കൈ്രസ്തവരെന്ന് വിശ്വസിച്ചുവരുന്നു. 1599-ലെ ഉദയംപേരൂർ സൂനഹദോസിനു മുൻപുതന്നെ മേലാർകോട് പള്ളി നിലനിന്നിരുന്നുവെന്ന് ഫാ. സി.കെ. മറ്റത്തിന്റെ 1949-ൽ പ്രസിദ്ധീകരിച്ച "ചരിത്ര ചർച്ച' എന്ന പുസ്തകത്തിൽ നിന്ന് മനസ്സിലാക്കാം. അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു ""ഗീവർഗ്ഗീസ് അർക്കദിയാക്കോന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലുണ്ടായിരുന്ന 105 ഇടവകകളിൽ മേലാർകോട് പള്ളിയും ഉൾപ്പെട്ടിരുന്നു'' (പേജ് 122). 18-ാം നൂറ്റാണ്ടിൽ തൃശ്ശൂരിൽ നിന്നും ഇവിടെ കുടിയേറിപ്പാർത്ത സിറിയൻ ക്രിസ്ത്യാനികളാണ് മേലാർകോട് പള്ളിയുടെ സ്ഥാപകർ. (രള. ഢ.ഢ.ഗ. വാലത്ത്, കേരളത്തിലെ സ്ഥലചരിത്രങ്ങൾ, പാലക്കാട് ജില്ല. പേജ് 202.) കുടിയേറ്റ കൈ്രസ്തവരുടെ ആത്മീയ കാര്യങ്ങൾക്കായി ചില താല്ക്കാലിക സംവിധാനങ്ങൾ ആരംഭത്തിലുണ്ടായിരുന്നു. പിന്നീട് ചെറിയൊരു പള്ളി പണിതീർത്തു. പിന്നീട് ഇൗ പള്ളി അപര്യാപ്തമെന്നു കണ്ട് കോയമ്പത്തൂർ രൂപതയിൽനിന്ന് വന്ന മിഷനറി വൈദികൻ ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ചതാണ് 2001 വരെ ഉണ്ടായിരുന്ന പള്ളി. ആ പളളിയുടെ അൾത്താരഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ കബറിടം. ആ മിഷനറി വൈദികന്റെ പാവനസ്മരണയ്ക്കായി ജനുവരി 8-ന് "മൂപ്പനച്ചന്റെ കുർബാന'- എന്ന പേരിൽ ഇന്നും ദിവ്യബലി അർപ്പിക്കുന്നുണ്ട്. ജനുവരി 5, 6, 7 എന്നീ തിയ്യതികളിൽ ആഘോഷിക്കുന്ന ഇടവക തിരുനാളിന്റെ സമാപനം കുറിച്ചുകൊണ്ടാണ് മൂപ്പനച്ചന്റെ കുർബാന. ഏതൊരു നസ്രാണി (സീറോമലബാർ) പള്ളിയേയും പോലെ ആരംഭത്തിൽ ഇൗ പള്ളി അങ്കമാലി അതിരൂപതയിലായിരുന്നു. പിന്നീട് സുറിയാനിക്കാർക്കായി വരാപ്പുഴ തുടങ്ങിയപ്പോൾ മേലാർകോട് അതിന്റെ കീഴിലുമായി.1886-ൽ വരാപ്പുഴ ലത്തീൻ അതിരൂപതയായി ഉയർത്തിയപ്പോൾ അതിന്റെ അതിർത്തികളുടെ വ്യാപ്തി കുറഞ്ഞു. ഇക്കാലത്ത് മേലാർകോടുപള്ളി കോയമ്പത്തൂർ ലത്തീൻ രൂപതയിലേക്ക് ചേർക്കപ്പെട്ടു. 1887-ൽ തൃശൂർ വികാരിയാത്ത് ആരംഭിച്ചപ്പോൾ അതിനു കീഴിലുമായി. 1896-ൽ സുറിയാനിക്കാരുടെ രണ്ടു വികാരിയാത്തുകളെ മൂന്നാക്കി പുനർവിഭജിച്ച് മൂന്നു തദ്ദേശീയ മെത്രാന്മാരെ നൽകിയപ്പോൾ അവരുടെ അധികാരപരിധി വരാപ്പുഴ ലത്തീൻ അതിരൂപതയുടെ ഉളളിൽ മാത്രമായി ചുരുക്കി. അപ്പോൾ ഇടവക വീണ്ടും കോയമ്പത്തൂർ ലത്തീൻ രൂപതയിലേയ്ക്ക് മാറ്റി. ഇൗ അവസരത്തിൽ തദ്ദേശിയനായ ബഹു. ആന്റണി മഞ്ഞളി അച്ചനായിരുന്നു മേലാർകോട് വികാരി. ബഹു. അന്തോണി മഞ്ഞളിയച്ചൻ തനിക്ക് ദേഹസുഖമില്ലാത്തതിനാൽ അടുത്തു വരുന്ന ധ്യാനത്തിന് സംബന്ധിക്കുവാൻ പ്രയാസമാണെന്നും അതിനാൽ രണ്ടാമത്തെ ബാച്ചിൽ ധ്യാനം കൂടുവാൻ അനുവദിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് 1891-ൽ അഭിവന്ദ്യ അഡോൾഫുസ് എഡ്വിൻ മെഡ്ലിക്കോട്ട് പിതാവിന് അയച്ച കത്തിന്റെ കോപ്പിയും അപേക്ഷ അനുവദിച്ചതായി അറിയിച്ചുകൊണ്ടുളള അഭിവന്ദ്യ പിതാവിന്റെ മറുപടിയുമാണ് ഏറ്റവുംപഴയ രേഖയായി ഇവിടെ കാണുന്നത്. 1904-ൽ ബഹു. അംബ്രോസ് നാഥൻ അച്ചനാണ് കോയമ്പത്തൂർ രൂപതയിൽ നിന്നുളള ആദ്യത്തെ വികാരിയായി ഇവിടെ വന്നിട്ടുളളത്. 1955 ഒക്ടോബർ അവസാനം വരെ മേലാർകോട് ഇടവക കോയമ്പത്തൂർ രൂപതയുടെ കീഴിലായിരുന്നു. ആ കാലഘട്ടത്തിൽ വികാരിയായിരുന്നത് ബഹു. സെബാസ്റ്റ്യൻ മുരിക്കാത്തറ അച്ചനായിരുന്നു. തൃശൂർ മെത്രാനായിരുന്ന മാർ ജോൺ മേനാച്ചേരി പിതാവ് ഇൗ പള്ളി തൃശൂർ മിസ്സത്തിൽ ചേർത്തു കിട്ടാൻ റോമിലേയ്ക്ക് അപേക്ഷിച്ചിരുന്നു. ഇൗ ഇടവകക്കാരനും തൃശൂർ രൂപതാംഗവുമായിരുന്ന ബഹു. ലൂയിസ് ചിറ്റിലപ്പിള്ളിയച്ചൻ ഇൗ ആവശ്യത്തിനായി ഇടവകക്കാരെ സംഘടിപ്പിച്ച് പലപ്പോഴും റോമിലേയ്ക്ക് അപേക്ഷകൾ അയച്ചിട്ടുണ്ട്. തൃശ്ശൂർ രൂപതയുടെ ഭാഗം 1955 ഏപ്രിൽ 29 ലെ "സേപ്പേ ഫിദേലിയും'(ടമലുല ളലറലഹശൗാ) എന്ന ബൂളവഴി ഭാഗ്യസ്മരണാർഹനായ 12-ാം പീയൂസ് പാപ്പ തൃശൂർ രൂപതയുടെ ഭരണാധികാരം കോയമ്പത്തൂർ ലത്തീൻ രൂപത മുഴുവനിലേയ്ക്കും വികസിപ്പിച്ചു . തുടർനടപടിയായി മേലാർകോട് പളളി തൃശ്ശൂർ രൂപതയുടെ കീഴിലായി. ആ വർഷം ഒക്ടോബർ 7-ാം തിയതി ബഹു. സഖറിയാസ് വാഴപ്പിള്ളിയച്ചൻ വികാരിയായും ബഹു. ലൂയിസ് ചിറ്റിലപ്പിള്ളിയച്ചൻ അസ്തേന്തിയായും മേലാർകോടു പള്ളിയുടെ ചാർജ്ജ് ഏറ്റെടുത്തു. ഒക്ടോബർ 23-ന് തൃശ്ശൂർ മെത്രാൻ മാർ ജോർജ്ജ് ആലപ്പാട്ട് ഇവിടെ ഒൗദ്യോഗിക ഇടയസന്ദർശനം നടത്തി. തദവസരത്തിൽ പള്ളിയങ്കണത്തിൽ കൂടിയ പൊതുസമ്മേളനത്തിൽ കോയമ്പത്തൂർ മെത്രാൻ അഭിവന്ദ്യ ഫ്രാൻസീസ് എം. ശൗരിമുത്തു പിതാവും സന്നിഹിതനായിരുന്നു. അന്ന് ഇൗ പ്രദേശത്തുണ്ടായിരുന്ന ഏക സുറിയാനി പള്ളിയായ മേലാർകോടു പള്ളിയുടെ താക്കോലുകൾ അദ്ദേഹം തൃശൂർ മെത്രാന് കൈമാറി. അങ്ങനെ തൃശൂർ ബിഷപ്പ് ഇൗ പുതിയ ""വികസിതപ്രദേശ''ത്തിന്റെ (ഋഃലേിറലറ അൃലമ) അധികാരം ഒൗദ്യോഗികമായി ഏറ്റെടുത്തു. ബഹു. സഖറിയാസ് അച്ചനൊടൊപ്പം മറ്റു വൈദികരും സന്യാസിനി സന്യാസികളും പുതിയ പ്രേഷിത മേഖലയിലേയ്ക്ക് കടന്നുവന്നു. ഇടയനില്ലാതെ അലഞ്ഞിരുന്ന സുറിയാനി ക്രിസ്ത്യാനികളെ വിവിധ സ്ഥലങ്ങളിൽ ഒന്നിച്ച് ചേർത്ത് പള്ളികളും സ്ഥാപനങ്ങളും ആരംഭിച്ചു. 1973 ഒക്ടോബർ 24-ലെ കല്പനയനുസരിച്ച് 1973 നവംബർ ഒന്നു മുതൽ മേലാർകോടിന് ഫൊറോന പദവി ലഭിച്ചു. 1974 ജൂൺ 20-ലെ "" അപ്പസ്തോലിക്കോ റെക്വിരന്തെ'' (അുീീെേഹശരീ ഞലൂൗശൃലിലേ) എന്ന പേപ്പൽ ബൂള വഴി ഇൗ പ്രദേശം തൃശൂർ രൂപതയിൽ നിന്നു വിഭജിച്ച് പാലക്കാടു രൂപതസ്ഥാപിതമായി. ഇൗ പള്ളിയ്ക്ക് പിൽക്കാലത്ത് ഇരു വശങ്ങളിലേയ്ക്ക് എടുപ്പുകൾ ഉണ്ടാക്കി. തെക്കുവശത്തെ എടുപ്പിനു മുകളിലായി 1955-ൽ വൈദിക വസതിയുമൊരുക്കിയിരുന്നു.1861-ൽ ആരംഭിച്ചെന്ന് വിശ്വസിച്ചുവരുന്ന ഒരു എൽ.പി സ്കൂൾ പള്ളിമുറ്റത്തുതന്നെ ഉണ്ടായിരുന്നു. 1855-ൽ വടക്കേ എടുപ്പിനോടുചേർന്ന് ശ്രീ. കെ.എൽ. ആന്റണി കുറ്റിക്കാടൻ പണികഴിപ്പിച്ച് സംഭാവനചെയ്തതായി രേഖപ്പെടുത്തിയ മണിമാളിക സ്ഥിതിചെയ്യുന്നു. 2001-ൽ മണിമാളിക ഒഴികെയുള്ളവയെല്ലാം പൊളിച്ചുമാറ്റി പുതിയ പള്ളിയും വൈദികമന്ദിരവും പണി തുടങ്ങി. 2001 ജൂലൈ 3-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പുതിയ പള്ളിക്ക് തറക്കല്ലിട്ടു. ബഹു. ജോർജ്ജ് നരിക്കുഴി അച്ചന്റെ ശക്തമായ നേതൃത്വത്തിൽ ചുരുങ്ങിയ കാലയളവിൽ പണികൾ പൂർത്തിയാക്കി. 2003 ആഗസ്റ്റ് 15-ാം തിയതി അഭിവന്ദ്യ പിതാവ് പുതിയ പള്ളി കൂദാശ ചെയ്ത് ബലിയർപ്പിച്ചു. അന്നുതന്നെ വൈദിക ഭവനവും വെഞ്ചെരിച്ച് ഉദ്ഘാടനം ചെയ്തു. പള്ളികൾ വർദ്ധിച്ചപ്പോൾ മേലാർകോട് ഫൊറോന വിഭജിച്ച് 1998 ജനുവരി 6 മുതൽ വടക്കഞ്ചേരി ലൂർദുമാതാ പള്ളി കേന്ദ്രമാക്കി പുതിയ ഫൊറോനയും 2010 ജൂലൈ 3 മുതൽ മംഗലംഡാം സെന്റ് സേവിയേഴ്സ് പള്ളി കേന്ദ്രമാക്കി മറ്റൊരു ഫൊറോനയും നിലവിൽ വന്നു. ഇപ്പോൾ 6 പള്ളികളും ഒരു കുരിശു പള്ളിയുമാണ് മേലാർകോടു ഫൊറോനയിലുളളത്. 1972-ൽ ഹോളിഫാമിലി സഭയുടെ ഒരു മഠം ഇവിടെ ആരംഭിച്ചു. ഇടവകയിലെ വിവിധ ശുശ്രൂഷാ മേഖലകളിൽ അവർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. 1861 മുതൽ പള്ളിയുടെ മാനേജുമെന്റിൽ പ്രവർത്തിച്ചുവന്നിരുന്ന ലോവർ പൈ്രമറി സ്കൂൾ 1977-ൽ ദാനമായി ബഹു. സിസ്റ്റേഴ്സിനു കൈമാറി. ഇൗ പള്ളിക്ക് പഴയകാലത്ത് നെൽവയലുണ്ടായിരുന്നു. "പാട്ടനിലങ്ങൾ പാട്ടകാർക്ക്' പതിച്ചുകൊടുക്കുന്ന നിയമം വന്നപ്പോൾ എല്ലാം കൈവശക്കാരുടെ സ്വന്തമായി. ശേഷിച്ച മൂന്ന് ഏക്കർ ഭൂമി കുറച്ചുകാലം മുമ്പ് വിൽക്കുകയും ചെയ്തു. 53 സെന്റ് സ്ഥലം മാത്രമേ 2009 വരെ ഉണ്ടായിരുന്നുള്ളൂ. ബഹു. സെബാസ്റ്റ്യൻ മംഗലനച്ചൻ വികാരിയായിരുന്നപ്പോൾ 331/2 സെന്റ് സ്ഥലം പാരിഷ് ഹാൾ പണിയാനായി 2009-ൽ തീറുവാങ്ങിയിട്ടുണ്ട്. പള്ളിയുടെ അനുദിനചെലവുകൾ ജനങ്ങളിൽ നിന്നുള്ള വരിസംഖ്യ, നേർച്ചകാഴ്ചകൾ, സംഭാവനകൾ എന്നിവയിലൂടെ നടന്നുപോകുന്നു. സഭയിലെ പ്രധാനതിരുനാളുകളും ജനുവരി മാസത്തിലെ പിണ്ടിപ്പെരുന്നാളും സാഘോഷം ഇവിടെ കൊണ്ടാടുന്നു. മേയ് മാസ റാണിയുടെ തിരുനാൾ മേയ് അവസാന ഞായറാഴ്ചയും വി. റാഫേൽ മാലാഖയുടെ ഉൗട്ടുതിരുനാൾ നവംബർ രണ്ടാം ശനിയാഴ്ച കഴിഞ്ഞുള്ള ഞായറാഴ്ചയും ഇവിടെ ആഘോഷിയ്ക്കുന്ന ചെറിയ തിരുനാളുകളായി ആഘോഷിക്കുന്നു. പ്രശാന്തമായ ഗ്രാമീണാന്തരീക്ഷത്തിൽ സാധാരണക്കാരുടെ കൂട്ടായ്മയായ ഇൗ പുരാതന കത്തോലിക്കാസമൂഹം പ്രേഷിതാഭിമുഖ്യത്തോടെ വിശ്വാസത്തിൽ ശക്തി പ്രാപിച്ചു കാണുന്നതിൽ ഏറെ അഭിമാനിക്കാം. |
|||||||||||||