fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Mary, Malayakam 
Photo
Name:
St.Mary
Place: Malayakam
Status:
Parish
Forane:
Ottapalam
Founded:
1990
Sunday Mass:
04.00 P.M.
Strengh:
12
Belongs To:
Website: www.
Vicar / Dir : Fr. Kombara Midhul
  Asst.Dir/Vic:
Contact St.Mary, Chazhiyattiri, Palakkad - 679535
Tel: 04662102426 / E-Mail:
History of St.Mary
 സെന്റ് മേരീസ് പള്ളി
മലയകം
പേര് പോലെത്തന്നെ മലകളാൽ ചുറ്റപ്പെട്ടതാണ് ഇൗ പ്രദേശം. തൃശ്ശൂർ രൂപതയോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് മലയകം. 1985-ൽ മർത്താ സന്ന്യാസിനികൾ മഠം ആരംഭിച്ചിരുന്നു. ഇവിടെ ദൈവാലയം നിർമ്മിക്കുന്നതിനായി ശ്രീ. സ്കറിയ ഞാവള്ളി ചൂരനാട്ട് 1989 സെപ്റ്റംബർ 5-ാം തിയ്യതി രണ്ടര ഏക്കർ സ്ഥലം രൂപതക്ക് ദാനം ചെയ്തു. അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് 1989 ജൂലായ് 3-ാം തിയ്യതി പരി. അമ്മയുടെ നാമധേയത്തിലെ പള്ളിക്ക് ശിലാസ്ഥാപനം നടത്തി. ബഹു. ജോസ് പി ചിറ്റിലപ്പിള്ളി അച്ചന്റെ നേതൃത്വത്തിൽ ഇൗ സ്ഥലത്ത് പള്ളി പണിയാരംഭിച്ചു. നിർമ്മാണം പൂർത്തിയാക്കിയ പളളി 1991 മാർച്ച് 9-ാം തിയ്യതി അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ച് ദിവ്യബലി അർപ്പിക്കുകയും ചെയ്തു.
Old Church

കടമ്പൂർ പള്ളിവികാരിയായിരിക്കുമ്പോൾ ബഹു. സജി പനപറമ്പിലച്ചന്റെ നേതൃത്വത്തിൽ പള്ളിയകം, സങ്കീർത്തി, വരാന്ത തുടങ്ങിയ സ്ഥലങ്ങൾ ടൈൽസ് വിരിച്ച് മനോഹരമാക്കി. ഷൊർണ്ണൂർ പളളിയിലെ ബഹു വികാരിമാരാണ് ഇവിടുത്തെ ശുശ്രൂഷകൾ നടത്തിയിരുന്നത്. 
പളളിക്ക് സ്വന്തമായി സെമിത്തേരിയുണ്ട്. മെയ് 1- ന് ഇടവക മദ്ധ്യസ്ഥയായ പരി. കന്യാമറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. 7-12-2012 മുതൽ ഇവിടെ കുടുംബസമ്മേളനവും ആരംഭിച്ചു. വേണ്ടത്ര യാത്രാ സൗകര്യമില്ലാത്തതിനാൽ ഇടവകക്കാരിൽ ചിലർ സമീപ പ്രദേശങ്ങളിലേക്ക് മാറിപ്പോകുകയുണ്ടായി. പളളിക്കാര്യങ്ങളിൽ ബഹു. സിസ്റ്റേഴസ് ചെയ്യുന്ന സേവനങ്ങൾ നന്ദിയോടെ ഒാർക്കുന്നു. പാലക്കാട് ജില്ലയുടെ പുറത്ത് രൂപതക്കുള്ള ദൈവാലയമാണിത്.