Parish of St. James, Kulakkattukurussi |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St. James | |||||||||||||
Place: | Kulakkattukurussi | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Ottapalam | |||||||||||||
Founded: | 1989
|
|||||||||||||
Sunday Mass: |
11.00 A.M. |
|||||||||||||
Strengh: |
54 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Vazhappilly Jerin | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Kulakkattukurussi, Palakkad - 679517 | |||||||||||||
Telephone:
|
04662275901 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St. James |
||||||||||||||
സെന്റ് ജെയിംസ് ചർച്ച് കുളക്കാട്ടുക്കുറിശ്ശി സ്ഥലനാമം സ്ഥലത്തിന്റെ സവിശേഷതകളുടെ പശ്ചാത്തലത്തിൽ പേരുകൾ രൂപം കൊണ്ടതായി ചരിത്രത്തിൽ കാണുന്നുണ്ടല്ലോ. കുണ്ടും കുഴിയും തോടും കുളവും ഇൗ ഗണത്തിൽ പെടുന്നു. തമിഴകത്തിൽ കുറിഞ്ചി (മല) സ്ഥലവിശേഷണത്തെ വ്യക്തമാക്കുന്നു. കുളവും കാടും കൂടിയ പ്രദേശമായി കുളക്കാട്ടുകുറുശ്ശിയെ മനസ്സിലാക്കാം. (രള. കേരളത്തിലെ സ്ഥല ചരിത്രങ്ങൾ ്.്.സ. വാലത്ത് ു.16). കടമ്പഴിപ്പുറം പളളിയുടെ ഭാഗമായിരുന്നു കുളക്കാട്ടുകുറിശ്ശി. ദൈവാലയ നിർമ്മിതി കുളക്കാട്ടുകുറിശ്ശിയിൽ താമസമാക്കിയ 10 കത്തോലിക്കാ കുടുംബങ്ങൾ ആദ്ധ്യാത്മിക ആവശ്യങ്ങൾക്ക് കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം എന്നീ പള്ളികളിലേക്കാണ് പോയിരുന്നത്. സ്വന്തമായി പള്ളി വേണമെന്ന ആവശ്യം കടമ്പഴിപ്പുറം വികാരിയായിരുന്ന ബഹു. ജോസഫ് ചിറ്റിലപ്പിളളിയച്ചനെ അറിയിച്ചു. സ്ഥലം കണ്ടെത്താനുളള പരിശ്രമങ്ങൾ നടത്തി. രൂപതയിൽ നിന്നുളള സാമ്പത്തിക സഹായം കൊണ്ട് വാങ്ങിയ സ്ഥലത്ത് 1988 നവംബർ മാസത്തിൽ ബഹു. ഫാ. ജോസ് പൊട്ടെപ്പറമ്പിലച്ചൻ ദൈവാലയ നിർമ്മാണം ആരംഭിച്ചു. ബഹു. ഫാ. ജോൺ മൈലംവേലിൽ അച്ചന്റെ മേൽനോട്ടത്തിൽ പണിതീർത്ത ദൈവാലയം 1989 ഒാഗസ്റ്റ് 15-ാം തിയ്യതി വി. ജെയിംസിന്റെ നാമത്തിൽ അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് ആശീർവദിച്ച് ദിവ്യബലി അർപ്പിച്ചു. കപ്പേളനിർമ്മാണവും സെമിത്തേരിയും രൂപതാ കാര്യാലയത്തിൽ നിന്ന് 385/1992 നമ്പർ അനുവാദപ്രകാരം വികാരിയായ ഫാ. വിൽസൺ പ്ലാക്കലച്ചൻ 1992 ഒക്ടോബർ 13-ന് പള്ളിയ്ക്കുവേണ്ടി 94 സെന്റ് സ്ഥലം വാങ്ങുകയും അതിൽ സെമിത്തേരിയുടെ പണികൾ പൂർത്തിയാക്കുകയും ചെയ്തു. ബഹു. അച്ചൻ യുവതീയുവാക്കളെ സംഘടിപ്പിച്ച് ഗഇഥങ-ന് രൂപം നൽകി. 1993-ൽ നരിയമ്പാടം ഭാഗത്ത് ശ്രീ. ജോയ്സ് കല്ലാനിക്കൽ 2 സെന്റ് സ്ഥലം ഇഷ്ടദാനമായി നൽകി. പ്രസ്തുത സ്ഥലത്ത് 333 /94 കല്പ്പന പ്രകാരം വി. യൗസേഫ് പിതാവിന്റെ നാമത്തിൽ കുരിശുപള്ളി പണിതീർത്തു. ബഹു. ജോസ് പൊന്മാണിയച്ചൻ ഇടവകയിൽ സി.എം.എൽ സംഘടനയ്ക്കു രൂപം നൽകി. ബഹു. സെബാസ്റ്റ്യൻ താമരശ്ശേരിയച്ചൻ വികാരിയായിരിക്കുമ്പോഴാണ് ഇടവകയിൽ മാതൃസംഘം പ്രവർത്തനമാരംഭിച്ചത്. 1998-99 ൽ ബഹു. ഫ്രാൻസിസ് പൊട്ടത്തുപറമ്പിലച്ചൻ വികാരിയായിരിക്കുമ്പോൾ പള്ളിയ്ക്കു വേണ്ടി 50 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാൻ സാധിച്ചു. ബഹു. ജോർജ്ജ് മാളിയേക്കലച്ചനു ശേഷം 2003-ൽ വികാരിയായി ബഹു. സേവ്യർ വളയത്തിലച്ചൻ സ്ഥാനമേറ്റു. 2004-ൽ സി.എം.സി സന്യാസിനി സമൂഹം ഒരു മഠം ഇടവകപള്ളിയോട് ചേർന്ന് സ്ഥാപിച്ചു. കൂട്ടത്തിൽ എൽ. പി. സ്ക്കൂളും സിസ്റ്റേഴ്സ് വാങ്ങിച്ചു. സൗകര്യാർത്ഥം വേദപാഠക്ലാസ്സുകൾ കോൺവെന്റ് സ്കൂളിലേയ്ക്കു മാറ്റപ്പെട്ടു. ഇടവകയുടെ ആത്മീയ വളർച്ചയ്ക്കും ദൈവാലയ ശുശ്രൂഷക്കും ബഹു. സിസ്സ്റ്റർമാരുടെ സേവനം എടുത്തുപറയേണ്ടിയിരിക്കുന്നു. ഇടവകയിൽ നിന്നുള്ള പ്രഥമ വൈദികനായ ബഹു. ജോമിസ് കൊടകശ്ശേരിയച്ചൻ ഇൗ ഇടവകപ്പളളിയിൽ വെച്ചാണ് തിരുപ്പട്ടം സ്വീകരിച്ചത്. പുതിയ പളളി ഇടവകയിൽ ഭവനങ്ങൾ വർദ്ധിച്ചപ്പോൾ പളളി പുതുക്കി പണിയണമെന്ന് ഇടവകാംഗങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചു. 2008 സെപ്റ്റംബർ 21 അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പുതിയ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. പള്ളിയുടെ പണി പുരോഗമിക്കുന്നതിനോടൊപ്പം സെമിത്തേരിയിൽ കോൺക്രീറ്റ് കല്ലറകൾ പണിയുവാനും സാധിച്ചു. 2013 ജനുവരി 28-ന് പുതിയ പളളിയുടെ കൂദാശ കർമ്മം അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് നിർവ്വഹിച്ചു. ജനങ്ങളുടെ അത്യുത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും സഹൃദയരായ ഉപകാരികളുടെ ഉദാരമായ സംഭാവനകൾ കൊണ്ടും വികാരി ബഹു. വളത്തിലച്ചന്റെ കർമ്മധീരതയാലുമാണ് മനോഹരമായ ദൈവാലയവും വൈദികമന്ദിരവും പാരീഷ്ഹാളും പണിതീർക്കാൻ കഴിഞ്ഞത്. ബഹു. ജിനോ പുറമടം അച്ചാനാണ് ഇപ്പോഴത്തെ വികാരി. സ്ഥലസൗകര്യമായപ്പോൾ മതബോധന ക്ലാസുകൾ മഠം സ്ക്കൂളിൽ നിന്ന് പളളിയിലേക്ക് മാറ്റുകയുണ്ടായി. |
||||||||||||||