fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St. Ignatius, Koonathara 
Photo
Name:
St. Ignatius
Place: Koonathara
Status:
Parish
Forane:
Ottapalam
Founded:
1985
Sunday Mass:
08.00 A.M.
Strengh:
98
Belongs To:
   
Vicar / Dir : Fr. Porathur Renny
  Asst.Dir/Vic:
Contact Office :
Koonathara, Palakkad - 679523
Telephone:
04662227357
 
E-Mail:
Website:
 
History of the of St. Ignatius
സെന്റ് ഇഗ്നേഷ്യസ് പള്ളി
കൂനത്തറ

സ്ഥലനാമം
ഒറ്റപ്പാലത്തിനും ഷൊർണ്ണൂരിനും ഇടയിൽ വാണിയംകുളത്തുള്ള കൂനത്തറ വളളുവനാടിന്റെ സാംസ്കാരിക പൈതൃകം നിറഞ്ഞുനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് കൂനത്തറ. വാണിയംകുളം ചരിത്രപ്രാധാന്യമുള്ള വ്യാപാര കേന്ദ്രമാണ്. ആര്യങ്കാവ് പൂരം ഇവിടുത്തെ വലിയ ആഘോഷമാണ്. കുന്നത്തുതറ ലോപിച്ചാണ് കൂനത്തറ ആയത്. കോയമ്പത്തൂരിൽ നിന്നും മധുരയിൽനിന്നും വാളയാർ ചുരം വഴി കടന്നുവന്ന കച്ചവടക്കാർ കവളപ്പാറ സ്വരൂപത്തോട് ചേർന്ന് കൂനത്തറ അങ്ങാടിയും വാണിയംകുളം ചന്തയും വളർത്തി വലുതാക്കി എന്നാണ് ചരിത്രം സാക്ഷ്യം വഹിക്കുന്നത്.
ആദ്യനാളുകൾ
ഒറ്റപ്പാലം ഇടവകയിലെ കൂനത്തറ ഭാഗത്തുളള കുടുംബയൂണിറ്റാണ് 1985-ൽ സെന്റ് ഇഗ്നേഷ്യസ് ഇടവകയായി രൂപം പ്രാപിച്ചത്. കല്ലിപ്പാടം മുതൽ കണ്ണിയാംപുറം വരെയും ഭാരത പുഴമുതൽ മയിൽവാഹനം, പത്തംകുളംവരെയും വ്യാപിച്ചുകിടക്കുന്ന സുറിയാനി കത്തോലിക്കർ ആദ്ധ്യാത്മിക കാര്യങ്ങൾക്കു വേണ്ടി പോയിരുന്നത് കല്ലിപ്പാടം കാർമ്മൽ ആശ്രമത്തിലായിരുന്നു. ഷൊർണ്ണൂർ ഇടവകയുടെ ഭാഗമായിരുന്നുഇൗ പ്രദേശം. സ്വന്തമായി ദൈവാലയം വേണമെന്ന ആശയം ഇൗ പ്രദേശങ്ങളിലെ ജനങ്ങളിൽ ഉയർന്നുവന്നു. ഇതിനുവേണ്ടി ശ്രീ. വി.ഡി മാണി വണ്ടംപ്രായിൽ പള്ളിക്ക് 20 സെന്റ് സ്ഥലം ദാനം ചെയ്തു. കത്തീഡ്രൽ വികാരിയായിരുന്ന ബഹു സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിൽ അച്ചന്റെ നേതൃത്വത്തിലാണ് ദൈവാലയം പണിയാനാരംഭിച്ചത്. ബഹു. അബ്രാഹം അഴകത്തച്ചൻ വികാരിയായിരുന്നപ്പോഴാണ് പള്ളിയുടെ പണികൾ പൂർത്തിയാക്കിയത്. 1985 ഏപ്രിൽ 18-ാം തിയ്യതി അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പള്ളി വെഞ്ചെരിച്ച് ദിവ്യബലിയർപ്പിച്ചു. 240/89- 16.5.89 ലെ കല്പ്പന പ്രകാരം ബഹു. ജോസ് പി. ചിറ്റിലപ്പളളിയച്ചന്റെ കാലത്ത് 12 സെന്റ് സ്ഥലം കൂടി പള്ളിക്കുവേണ്ടി വാങ്ങിച്ചു. 
വളർച്ചയും ജൂബിലിയും
1999 സെപ്റ്റംബർ ഒന്നാം തീയ്യതിയാണ് കൂനത്തറപ്പളളി സ്വതന്ത്ര ഇടവകയായി (ീൃറലൃ ചീ.345/99)പ്രഖ്യാപിക്കപ്പെട്ടത്. ബഹു. പെരുമ്പിളളിയച്ചന്റെ കാലത്ത് ത്രാങ്ങാലിയിൽ സെമിത്തേരി നിർമ്മിക്കാൻ 20 സെന്റ് സ്ഥലം വാങ്ങിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. ബഹു. കല്ലിങ്കലച്ചന്റെ കാലത്താണ് പള്ളിയോട് ചേർന്ന് 21 സെന്റ് സ്ഥലം കൂടി പളളിക്കുവേണ്ടി വാങ്ങിച്ചത്. 2006 ഡിസംബർ 27-ന് ആയിരുന്നു ബഹു. ജോമോൻ പുത്തൻകളത്തിന്റെ തിരുപ്പട്ടം. ബഹു. റെന്നി കാഞ്ഞിരത്തിങ്കലച്ചന്റെ നേതൃത്വത്തിൽ പണിയിപ്പിച്ച വൈദിക മന്ദിരത്തിന്റെ ആശീർവാദകർമ്മം 13.2.2010-ൽ വികാരിജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിള്ളി അച്ചൻ നിർവ്വഹിച്ചു. അന്നുതന്നെയായിരുന്നു ഇടവകയുടെ രജതജൂബിലി സമാപനവും. ബഹു. ബിജോയ് ചോതിരക്കോട്ടച്ചൻ 2011 ്രെബഫുവരി 28 മുതൽ ഇടവക വികരിയായി സേവനം ചെയ്യുന്നു. ഇടവകക്കാരിൽ ഭൂരിഭാഗവും ചെറുകിട കർഷകരും കൂലിവേലക്കാരുമാണ്. ്രെബഫുവരി ആദ്യത്തെ ഞായറാഴ്ചയാണ് ഇടവകത്തിരുനാൾ. ഇടവക മദ്ധ്യസ്ഥൻ വി. ഇഗ്നേഷ്യസ് ലെയോളയുടെ തിരുനാൾ ജൂലായ് അവസാനത്തെ ഞായറാഴ്ച ആഘോഷിക്കുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കുവേണ്ടി മർത്താ സിസ്റ്റേഴ്സ് 1994-ൽ ആശാദിപം സ്പെഷൽ സ്ക്കൂളും, പ്രായം ചെന്ന സ്ത്രീകൾക്ക് ചാരിറ്റി സിസ്റ്റേഴ്സ് 2008 മുതൽ നടത്തുന്ന ശരണാലയവും സഭയുടെ ശുശ്രൂഷാ വേദികളാണ്.
ഇടവകയ്ക്ക് സ്വന്തമായി സെമിത്തേരിയില്ല. ഒറ്റപ്പാലം വീട്ടാംപാറ പള്ളി സെമിത്തേരിയിലാണ് മൃതസംസ്ക്കാരം നടത്തുന്നത്. ഇടവകയിൽ 5 കുടുംബയൂണിറ്റുകൾ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ഇടവകാംഗങ്ങളിൽ നിന്നും രൂപതയിൽ നിന്നും ലഭിച്ച സംഖ്യ കൊണ്ട് കൂനത്തറക്കും വാണിയംകുളത്തിനും ഇടക്ക് പാതിപ്പാറയിൽ സി. എസ് എെ സെമിത്തേരിയോട് ചേർന്ന് 2011 ൽ 15 സെന്റ് സ്ഥലം വാങ്ങിക്കാൻ കഴിഞ്ഞു. ഇവിടെ സെമിത്തേരി നിർമ്മാണത്തിനുളള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ദൈവാലയം ശുശ്രൂഷകളിലും കുടുംബസമ്മേളനം, മതബോധനം എന്നിവയിലും ബഹു. സിസ്റ്റേഴ്സിന്റെ സേവനം ഇടവകക്ക് വലിയ അനുഗ്രഹമാണ്.