Parish of Immaculate Heart of Mary, Keralaserry |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
Immaculate Heart of Mary | |||||||||||||
Place: | Keralaserry | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Ottapalam | |||||||||||||
Founded: | 1982
|
|||||||||||||
Sunday Mass: |
09.00 A.M. |
|||||||||||||
Strengh: |
72 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Medakkal Rijo | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Thadukkaserry, Palakkad - 678641 | |||||||||||||
Telephone:
|
04912109943 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of Immaculate Heart of Mary |
||||||||||||||
വിമലനാഥ ചർച്ച് കേരളശ്ശേരി ആദ്യനാളുകൾ പത്തിരിപ്പാലക്കും കോങ്ങാടിനും ഇടയിലുളള ഗ്രാമപ്രദേശമാണ് കേരളശ്ശേരി. 1970 കളിൽ ഇൗ പ്രദേശത്ത് കുടിയേറിപ്പാർത്ത കത്തോലിക്കർ ഒലവക്കോട്, കടമ്പഴിപ്പുറം പള്ളികളിലാണ് ദിവ്യബലിക്കായി പോയിരുന്നത്. ഇൗ പ്രദേശത്തുണ്ടായിരുന്ന എട്ട് കത്തോലിക്കാ കുടുംബങ്ങളെ ചേർത്ത് 1980-ൽ ഒലവക്കോട് വികാരി ആയിരുന്ന ബഹു. സെബാസ്റ്റ്യൻ മംഗലനച്ചൻ കുടുംബസമ്മേളനം ആരംഭിച്ചു. ഇവിടെ ഇടവകയുടെ സാദ്ധ്യത മനസ്സിലാക്കിയ ബഹു. അച്ചൻ ഇക്കാര്യം അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവിനെ അറിയിച്ചു. രൂപത കാര്യാലയത്തിൽനിന്ന് 155/82 -ലെ കല്പ്പനപ്രകാരമുളള അനുമതിയോടെ ശ്രീ. ചെറിയാൻ വർഗ്ഗിസ് പനന്തോട്ടത്തിന്റെ പക്കൽനിന്ന് 2 ഏക്കർ ഭൂമി വാങ്ങിച്ചു. 24.5.82-ലെ കല്പ്പനപ്രകാരം ചെറിയ പ്രാർത്ഥനാലയം പണിയുവാൻ അഭിവന്ദ്യ പിതാവ് അനുവാദം നൽകി. ഇൗ ഉദ്യമം കല്ലേപ്പുളളി മൈനർ സെമിനാരിയിലെ പഴയ കെട്ടിടത്തിന്റെ ഒാടും മരവും റെക്ടർ പെരിയ ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ സംഭാവനയായി നൽകി. സെമിനാരിയും പ്രസ്തുത കെട്ടിടം ഇടവകക്കാർ ശ്രമദാനമായി പൊളിച്ചുകൊണ്ട് വരികയും വെട്ടുകല്ലും മറ്റ് സാധന സാമഗ്രികളും സമാഹരിച്ച് താൽക്കാലിക പളളിയുണ്ടാക്കുകയും ചെയ്തു. 1982 മെയ് 20-ന് അഭിവന്ദ്യ പിതാവ് ദൈവാലയം വെഞ്ചെരിച്ച് ദിവ്യബലി അർപ്പിച്ചു. പുതിയ പളളി ഇടവകയിൽ വീടുകൾ വർദ്ധിച്ചതോടെ 1984 മെയ് 15-ന് കൂടിയ യോഗത്തിൽ പുതിയ പളളി പണിയാനുളള നടപടികൾക്ക് രൂപം നൽകി. രൂപതയിൽനന്ന് 160/84 കല്പ്പന പ്രകാരം പുതിയ പളളി പണിയാനും സെമിത്തേരി നിർമ്മിക്കാനും അനുവാദം ലഭിച്ചു. 1984 മെയ് 20 -ന് അഭിവന്ദ്യ പിതാവ് പുതിയ പളളിക്ക് തറക്കല്ലിടുകയും പണിതീർത്ത ദൈവാലയം 1985 മാർച്ച് 16-ന് പിതാവ് വെഞ്ചെരിച്ച് ദിവ്യബലി അർപ്പിക്കുകയും ചെയ്തു. സെമിത്തേരിക്കുളള അനുമതി ഉ.ഉശ.െ 35403/84/ഉ4 കല്പ്പന പ്രകാരം ജില്ലാ കലക്ടറിൽ നിന്ന് ലഭിച്ചിരുന്നതിനാൽ സെമിത്തേരിയുടെ വെഞ്ചെരിപ്പ് കർമ്മവും അന്നേ ദിവസം തന്നെ അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. പുതിയ ഇടവകരൂപീകരണത്തിന് ബഹു. അച്ചൻ അനുഷ്ഠിച്ച സേവനങ്ങൾ പറഞ്ഞറിയിക്കാൻ പ്രയാസമാണ്. ബഹു. മംഗലനച്ചനുശേഷം ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചൻ വികാരിയായി നിയമിതനായി. അദ്ദേഹമാണ് പാരീഷ്ഹാൾ നിർമ്മിക്കുവാൻ നേതൃത്വം നൽകിയത്. ദൈവജനത്തോടൊപ്പം തിരുകുടുംബ സന്യാസിനികൾ തടുക്കശ്ശേരിയിൽ നിലവിലുണ്ടായിരുന്നു. യു.പി. സ്ക്കൂൾ വാങ്ങിച്ച് 2002-ൽ പ്രവർത്തനം ആരംഭിച്ചു. 2011-ൽ മഠം സ്ഥാപിച്ചതോടെ ദൈവാലയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുവാൻ ബഹു. സിസ്റ്റേഴ്സിന് കഴിയുന്നുണ്ട്. അവരുടെ ശുശ്രൂഷകൾ നന്ദിയോടെ ഇൗ അവസരത്തിൽ ഒാർക്കുന്നു. മറ്റു കൈ്രസ്തവസ്ഥാപനങ്ങൾ ഒന്നുമില്ലാത്ത ഇൗ പ്രദേശത്ത് മൂല്യാധിഷ്ടിത വിദ്യാഭ്യാസം നല്കുവാൻ ഇൗ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്. പുതിയ വൈദിക മന്ദിരം 2004 ജൂലൈ 15-ന് കാഞ്ഞിരപ്പള്ളി രൂപതയിലെ ബഹു. ജെയിംസ് വെണ്മാന്തറ അച്ചൻ വികാരിയായി നിയമിതനായി. 2005 ജനുവരി 30-ന് 98/2005 കല്പ്പനപ്രകാരം കേരളശ്ശേരി സ്റ്റേഷൻ പളളിയെ ഇടവകപദവിയിലേക്ക് ഉയർത്തി. 22/2006 കല്പ്പനപ്രകാരം 2006 ്രെബഫുവരി 11-ന് ബഹു. വികാരിയച്ചന്റെ കാർമ്മികത്വത്തിൽ പുതിയ വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു. ഇതിനോടൊപ്പം സെമിത്തേരിയിൽ പുതിയ കല്ലറകളും, ചാപ്പലും നിർമ്മിച്ചു. 2007 ജനുവരി 28-ന് സെമിത്തേരിയിൽ പുതുതായി നിർമ്മിച്ച കപ്പേള അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിച്ചു. മെയ് 18,19,20 തിയ്യതികളിലായിരുന്നു ഇടവകയുടെ രജത ജൂബിലി ആഘോഷങ്ങൾ. ജൂബിലി സ്മാരക വൈദികമന്ദിരത്തിന്റെ വെഞ്ചെരിപ്പുകർമ്മവും അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. ബഹു. ജെയിംസ് വെൺമാന്തറ അച്ചൻ നിർവഹിച്ച സേവനങ്ങൾ ഒരിക്കലും മറക്കാനാവില്ല. 2008 ്രെബഫുവരി യിൽ അദ്ദേഹം മാതൃരൂപതയിലേക്ക് തിരിച്ചുപോയി. ബഹു. ജസ്റ്റിൻ കോലങ്കണ്ണി, ബഹു. ആന്റണി പെരുമാട്ടിൽ, ബഹു. ആൻസൻ മേച്ചേരി എന്നീ വൈദികർ ഇടവകയുടെ വളർച്ചയുടെ ചരിത്രത്തിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് ഇപ്പോൾ ബഹു. ആന്റു സി. അരിക്കാട്ടച്ചനാണ് വികാരിയായി ശുശ്രൂഷ ചെയ്യുന്നത്. കൈ്രസ്തവകുടുംബങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പള്ളിയുടെ സ്ഥലപരിമിതി ഉയർത്തുന്ന പ്രശ്നം പരിഹരിക്കാൻ ഇടവകയോഗത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. |
||||||||||||||