Parish of Little Flower, Karimba |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
Little Flower | |||||||||||||
Place: | Karimba | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Ponnamkode | |||||||||||||
Founded: | 1979
|
|||||||||||||
Sunday Mass: |
07.30 A.M., 10.00 A.M. |
|||||||||||||
Strengh: |
215 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Perumbillil Regy Mathew | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Karimba, Palakkad - 678597 | |||||||||||||
Telephone:
|
04924240248 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of Little Flower |
||||||||||||||
ലിറ്റിൽ ഫ്ളവർ ചർച്ച് കരിമ്പ ആദ്യനാളുകൾ പാലക്കാടിനും മണ്ണാർക്കാടിനും മദ്ധ്യേയാണ് കരിമ്പയെന്ന ഗ്രാമപ്രദേശം. ജില്ലയിലെ ആദ്യകാലകുടിയേറ്റ പ്രദേശങ്ങളിൽ ഒന്നാണിത്. കല്ലടിക്കോട്, കരിമ്പ എന്നിവിടങ്ങളിലെ കൈ്രസ്തവർ കാഞ്ഞിരപ്പുഴ പളളിയിലാണ് ആദ്ധ്യാത്മിക കാര്യങ്ങൾക്കായി പോയിരുന്നത്. ഇൗ പ്രദേശങ്ങൾ തലശ്ശേരി രൂപതയുടെ കീഴിലായിരുന്നതിനാൽ തൃശ്ശൂർ ദേവമാത പ്രോവിൻസിലെ ബഹു. സി. എം. എെ. അച്ചന്മാർ കരിമ്പയിൽ ആശ്രമം തുടങ്ങുന്നതിന് അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിളളി പിതാവിന്റെ അനുവാദത്തോടെ 1968 ൽ കരിമ്പയിൽ സ്ഥലം വാങ്ങിച്ചു. ആ നാളുകളിൽ ഇതിന്റെ ചുമതല വഹിച്ചിരുന്ന ബഹു. ജസ്റ്റീനിയൻ സി. എം എെ അച്ചൻ ഇവിടെയുളള കൈ്രസ്തവർക്ക് വേണ്ടി അഭിവന്ദ്യ പിതാവിന്റെ അനുവാദത്തോടെ ശ്രീ ജോസഫ് മംഗലിയുടെ വീട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. കരിമ്പയിലെ സി.എം.എെ. ആശ്രമദൈവാലയം പണി തീർന്ന സി.എം.എെ. ആശ്രമത്തിന്റെ വെഞ്ചെിരിപ്പ് കർമ്മം അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവ് 1971 ഡിസംബർ 17-ന് നിർവഹിച്ചതോടെ ഇൗ പ്രദേശത്തുളളവരുടെ അദ്ധ്യാത്മിക കാര്യങ്ങൾ വികാരിക്കടുത്ത വിധത്തിൽ ചെയ്ത് കൊടുക്കുവാൻ ആശ്രമ സുപ്പിരിയർ ബഹു. ജസ്റ്റീനിയനച്ചനെ അഭിവന്ദ്യ പിതാവ് ഭരമേൽപ്പിച്ചു. ആദ്യത്തെ സംരഭം എന്ന നിലയിൽ കരിമ്പ, കല്ലടിക്കോട് പ്രദേശങ്ങളിലെ ഇടവകക്കാർ 1974 മെയ് 30-ന് പളളി സെമിത്തേരിക്കു വേണ്ടി ഒരു ഏക്കർ സ്ഥലം റജിസ്റ്റർ ചെയ്തുവാങ്ങി. പാലക്കാട് രൂപതയുടെ ഭാഗം 1974 സെപ്റ്റംബർ 8-ന് പാലക്കാട് രൂപത ഒൗദ്യോഗികമായി നിലവിൽ വന്നതോടെ കരിമ്പ ഇടവക പാലക്കാട് രൂപതയിൽ ഉൾപ്പെട്ടു. നിയമാനുസൃതം സെമിത്തേരിയുടെ അനുവാദം ലഭിച്ചതോടെ 1977 ആഗസ്റ്റ് 14-ന് പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ഇരിമ്പൻ പിതാവ് അതിന്റെ വെഞ്ചെരിപ്പ്കർമ്മം നടത്തി. ജനങ്ങളുടെ അഭ്യർത്ഥന പ്രകാരം പിതാവിന്റെ 116/79 14.5.79 കല്പ്പനയിലൂടെ വ്യവസ്ഥകളോടും അതിർത്തികളോടും കൂടി കരിമ്പ ലിസ്യൂ ഹോം പളളിയെ 1979 ജൂണ് 1 മുതൽ ലിറ്റിൽ ഫ്ളവർ ഇടവകയായി ഉയർത്തുകയുണ്ടായി. 126/31.5.79 കല്പ്പനപ്രകാരം ബഹു. അബ്ദിയാസ് സി. എം. എെ അച്ചനെ ആദ്യ വികാരിയായി നിയമിച്ചു. ഇടവകാംഗങ്ങൾ വർദ്ധിച്ചതോടെ ദൈവാലയത്തിന്റെ വലുപ്പം കൂട്ടുകയുണ്ടായി. ജനങ്ങളുടെ സാമൂഹിക ആവശ്യങ്ങൾക്കും കുട്ടികളുടെ മത പഠനത്തിനും ഉതകുന്ന ഹാൾ പണിയുവാൻ ബഹു. അച്ചൻ നേതൃത്വം നൽകി. ബഹു. മാർട്ടിൻ സി. എം എൈ അച്ചൻ ആവിഷ്കരിച്ച വിവാഹ സഹായ നിധി പാവപ്പെട്ട പെൺകുട്ടികൾക്ക് വലിയ ആശ്വാസമാണ്. ഇടവകയിൽ പ്രാർത്ഥനാ ഗ്രൂപ്പിന് തുടക്കം കുറിച്ചത് ബഹു. റാഫേൽ കാഞ്ഞിരത്തിങ്കലച്ചനാണ്. ആകാശപ്പറവകൾക്ക് കുടുംബം "ഇൗ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നിരിക്കുന്നത്' എന്ന യേശു വചനത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ച് കരിമ്പ ഇടവകാംഗമായ ശ്രീ ജോർജ്ജ് തുണ്ടത്തിൽ 1997 ്രെബഫുവരി 8-ന് അനാഥ മക്കൾക്കായി ആരംഭിച്ച തിരുക്കുടുംബാശ്രമവും, ആകാശപ്പറവകൾക്കായി ബഹു സണ്ണി ഉൗക്കൻ സി. എം എെ. യുടെ ആത്മീയനേതൃത്വത്തിൽ 1997 മെയ് 25-ന് ആരംഭിച്ച ത്രിത്വാശ്രമവും ഇടവകയുടെ ആത്മിയ സാമുഹിക പ്രതിബദ്ധതയെ എടുത്ത് കാണിക്കുന്നു. 135/28.4.2001 ലെ കല്പ്പന പ്രകാരം ത്രിത്വാശ്രമത്തിൽ ദിവ്യബലിയർപ്പിക്കുവാൻ അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് അനുവാദം നൽകി. ഇതിലെ കത്തോലിക്കരെ കരിമ്പ സെമിത്തേരിയിലാണ് 2013 മുതൽ സംസ്കരിക്കുന്നത്. കർമ്മലീത്ത സന്ന്യാസിനികളുടെ കോൺവെന്റ് 1979-ൽ കരിമ്പയിൽ ആരംഭിച്ചു. ബഹു. റോണി തുണ്ടത്തിൽ എം. സി. ബി. എസ്. അച്ചന്റെ പൗരോഹിത്യ സ്വീകരണം 2012 ഡിസംബർ 27-ന് ഇൗ ഇടവക പളളിയിൽ വെച്ച് നടത്തപ്പെട്ടു. 118/2003 കല്പ്പനപ്രകാരം കരിമ്പ പളളിയുടെ സ്ഥലത്ത് നിന്ന് 14 സെന്റ് സ്ഥലം കല്ലടിക്കോട് ഇടവക സെമിത്തേരിക്കായി കൊടുക്കുവാൻ തീരുമാനം ആയതോടെ കല്ലടിക്കോട് ഇടവകയ്ക്കും സ്വന്തമായി സെമിത്തേരിയുണ്ടാക്കാൻ കഴിഞ്ഞു. ബഹു. റാഫേൽ പുല്ലോക്കാരനച്ചന്റെ മേൽനോട്ടത്തിൽ പണി തീർത്ത മാതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചെരിപ്പ് കർമ്മം 2003 ആഗസ്റ്റ് 10-ന് പിതാവ് നിർവഹിച്ചു. 2010 മെയ് 29-ന് കരിമ്പയിലേയും സമീപ പ്രദേശങ്ങളിലേയും നാനാജാതി മതസ്ഥരേയും ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു ആകാശപറവകൾക്കുളള ത്രിത്വാശ്രമത്തിന്റെ ചുമതലയുണ്ടായിരുന്ന ബഹു. സണ്ണി പാറയിലച്ചൻ ബൈക്ക് അപകടത്തിൽപ്പെട്ട ദാരുണമരണം. കരിമ്പാശ്രമദൈവാലയത്തിന്റെ തറയോട് ചേർന്നുളള കല്ലറയിലാണദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചിരിക്കുന്നത്. ബഹു. കർമ്മലീത്താസഭ വൈദികർക്ക് ഇവിടെ കല്ലറ നിർമ്മിച്ചിട്ടുണ്ട്. പാലക്കാട് രൂപത നിലവിൽ വരുന്നതിന് മുമ്പും പിമ്പും സി. എം. എെ. സഭയിലെ ബഹു. അച്ചൻമാരാണ് കരിമ്പ ഇടവകയിൽ ആത്മിയശുശ്രൂഷ ചെയ്തിരിക്കുന്നത്. ക്രിസ്തീയകൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും വളർത്തുന്നതിനും വികാരി ബഹു. ജോയ് ചാലിശ്ശേരിയച്ചൻ വളരെയേറെ ശ്രദ്ധിച്ചിരുന്നു. എക്യുമെനിക്കൽ കൂട്ടായ്മ പ്രശംസനീയമാണ്. അജപാലന ശുശ്രൂഷയിൽ ബഹു. സിസ്റ്റേഴ്സിന്റെ സേവനം വളരെ വിലപ്പെട്ടതാണ്. |
||||||||||||||