fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Joseph, Karara 
Photo
Name:
St.Joseph
Place: Karara
Status:
Parish
Forane:
Thavalam
Founded:
1976
Sunday Mass:
07.45 A.M., 10.00 A.M.
Strengh:
130
Belongs To:
   
Vicar / Dir : Fr. Puthenpurayil Joshy
  Asst.Dir/Vic:
Contact Office :
Karara, Palakkad - 678581
Telephone:
04924209119
 
E-Mail:
Website:
 
History of the of St.Joseph
സെന്റ് ജോസഫ് ചർച്ച്
കാരറ

ആദ്യനാളുകൾ
പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന അട്ടപ്പാടിയിൽ, പ്രകൃതി ലാവണ്യം കൊണ്ട് മനോഹരമാണ് കാരറ. ആദ്യകാലഘട്ടത്തിൽ തമിഴ് വംശജരായ കവറ-വിഭാഗത്തിൽ പെട്ടവർ കൂട്ടമായി താമസിച്ചിരുന്ന ഇൗ സ്ഥലത്തിന് കാലാന്തരത്തിൽ (കവറ + അറ) കാരറ എന്ന പേരുണ്ടായെന്നും പറഞ്ഞ് കേൾക്കുന്നു. മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 1960 മുതൽ കുടിയേറിയവരാണ് കാരറ സെന്റ് ജോസഫ് ഇടവകാംഗങ്ങൾ. കാരറ, മുണ്ടൻപാറ, ഗുഡിയൂർ, ഗുഡൂർ, കതിരംപതി, ആനഗദ്ദ എന്നീ പ്രദേശങ്ങൾ ചേർത്താണ് ഇടവകയ്ക്ക് രൂപം നൽകിയിരിക്കുന്നത്.
ആദ്യദൈവാലയം
ജെല്ലിപ്പാറ ഇടവകയുടെ ഭാഗമായിരുന്നു കാരറ പ്രദേശങ്ങൾ. സഞ്ചാരയോഗ്യമല്ലാത്തവഴിയിലൂടെ അഞ്ച് കിലോമീറ്റർ ദൂരം നടന്ന് ജെല്ലിപ്പാറ പള്ളിയിലെത്തുക പ്രയാസമായതിനാൽ, ജെല്ലിപ്പാറ വികാരി ബഹു. മംഗലനച്ചൻ 1973 ഏപ്രിൽ 24-ന് പള്ളിക്കായി 5 ഏക്കർ സ്ഥലം വാങ്ങി. വിലയിൽ പകുതി സംഖ്യ ശ്രീ. കിണറ്റുകര തടത്തിൽ ഉലഹന്നാനും, ശ്രീ. കല്ലുവേലിൽ തോമസും, ശ്രീ. കല്ലുവേലിൽ ദേവസ്സ്യാച്ചനും കൂടി സംഭാവന നൽകിയതാണ്. ബാക്കി സംഖ്യ തൃശ്ശൂർ രൂപതയിൽ നിന്നും ലഭിച്ചു. 1973 ്രെബഫുവരി 14-നു തൃശ്ശൂർ രൂപതാദ്ധ്യക്ഷൻ പള്ളിപണിയുവാൻ അനുവാദം നൽകി. ബഹു. സെബാസ്റ്റ്യൻ മംഗലനച്ചന്റെ നേതൃത്വത്തിൽ പണിതീർത്ത പള്ളി 1976 ജൂൺ 1-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെരിച്ച് ദിവ്യബലി അർപ്പിച്ചു. 1979 ഒക്ടോബർ 10-ന് ഇൗ പള്ളിയെ ഇടവകയാക്കി ഉയർത്തി. ബഹു. ജോസ് കൊച്ചുപറമ്പിലച്ചന്റെ നേതൃത്വത്തിൽ പണിതീർത്ത പാരീഷ്ഹാൾ 1990 ്രെബഫുവരി 9-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെരിച്ചു. ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെ മേൽനോട്ടത്തിൽ 1995-ൽ വൈദികമന്ദിരത്തിന്റെ പണി പൂർത്തിയായി. 1981-ലാണ് പള്ളിയുടെ മുൻഭാഗത്ത് പ്രധാനകുരിശടി പണിതത്. 1989 -ൽ മുണ്ടൻപാറയിലും 2001-ൽ ഗുഡിയൂരും കുരിശടികൾ സ്ഥാപിച്ചു. 1985-ൽ പള്ളിക്ക് ഇലക്ട്രിസിറ്റി കണക്ഷൻ ലഭിച്ചു. 1989-ൽ പാരിഷ്ഹാളും 1995-ൽ വൈദിക മന്ദിരവും പണി കഴിപ്പിച്ചു.1998 മുതൽ സി.എം.സി. സിസ്റ്റേഴ്സിന്റെ ഒരു കോൺവെന്റും പള്ളിയോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു. 
പുതിയദൈവാലയം 
നിലവിലുള്ള ദൈവാലയം അപര്യാപ്തമായതിനാൽ ബഹു. സേവ്യർഖാൻ വട്ടായിൽ അച്ചൻ വികാരിയായിരിക്കെ പുതിയ ദൈവാലയം നിർമ്മിക്കാൻ ശ്രമമാരംഭിച്ചു. 1997 ജനുവരി 25-ാം തിയ്യതി പാലക്കാട് രൂപതാ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന പെരിയ ബഹു. മോൺ. ജോസഫ് വെളിയത്തിൽ പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ബഹു. തോമസ് ആരിശ്ശേരിലച്ചന്റെ നേതൃത്വത്തിൽ പണിതീർത്ത ദൈവാലയം 2001 ഏപ്രിൽ 30-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിച്ച് ദിവ്യബലി അർപ്പിച്ചു. 2010-ൽ പള്ളിയുടെ മുന്നിൽ പണിതീർത്ത മാതാവിന്റെ ഗ്രോട്ടോ ബഹു. സേവ്യർഖാൻ വട്ടായിൽ അച്ചൻ വെഞ്ചിരിച്ചു. ബഹു. ജോബി തെക്കിനിയേടത്തച്ചന്റെ കാലത്താണ് ഗ്രോട്ടോ നിർമ്മിച്ചത്.
നിർമ്മാണവേദികൾ
പള്ളിയുടെ പ്രധാന സാമ്പത്തികമാർഗ്ഗം ജനങ്ങളുടെ വരിസംഖ്യയും ഉൽപ്പന്ന പിരിവും സ്തോത്രക്കാഴ്ചയും ആണ്. സ്ഥിരം കല്ലറയോടുകൂടിയ സിമിത്തേരിയുടെ പണികൾ ഭംഗിയായി ചെയ്യുവാൻ വികാരി ബഹു. സന്തോഷ് മുരിക്കനാനിയ്ക്കൽ അച്ചന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ സഹകരിച്ച്, പരിശ്രമിച്ചു. 2011-ൽ പള്ളിയുടെ മുകൾഭാഗം മുഴുവൻ സീലിംഗ് നടത്തി നവീകരിക്കുകയും ചെയ്തു. പള്ളിയുടെ മുന്നിൽ സ്ഥാപിച്ച കൽക്കുരിശ് 2013 ജൂൺ 9-ന് മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചിരിച്ചു. ആണ്ടുതോറും വി. യൗസേപ്പിതാവിന്റെയും വി. സെബസ്റ്റ്യാനോസിന്റെയും പരി. അമ്മയുടെയും തിരുനാളുകളാണ് ഇവിടെ ആഘോഷിക്കുന്നത്. റോഡിൽ നിന്ന് പളളിയിലേക്കുളള വഴി കോൺഗ്രീറ്റ് ചെയ്തതോടെ വർഷകാലങ്ങളിൽ പോലും ഭയം കൂടാതെ നടക്കാവുന്ന സ്ഥിതിയിലായി.
ഇടവകയുടെ അജപാലന കാര്യങ്ങളിൽ ബഹു. സിസ്റ്റേഴ്സിന്റെ സേവനം വളരെ പ്രശംസനീയമാണ്.