Parish of St.Mary, Karakurussi |
|||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
![]() |
|||||||||||||
Name: |
St.Mary | ||||||||||||
Place: | Karakurussi | ||||||||||||
Status: |
Parish
|
||||||||||||
Forane: |
Ponnamkode | ||||||||||||
Founded: | 1975
|
||||||||||||
Sunday Mass: |
07.30 A.M., 10.00 A.M. |
||||||||||||
Strengh: |
125 | ||||||||||||
Belongs To: | |||||||||||||
Website: | www. | ||||||||||||
Vicar / Dir : | Fr. Kollannur Jaison | ||||||||||||
Asst.Dir/Vic: | |||||||||||||
Contact St.Mary, Karakurussi, Palakkad - 678595 |
Tel: | 04924249565 / | E-Mail: | ||||||||||
History of St.Mary |
|||||||||||||
സെന്റ് മേരീസ് ചർച്ച് കാരാക്കുറുശ്ശി സ്ഥലനാമം തമിഴ് ചിലപ്പതികാരത്തിൽ ഭൂപ്രകൃതിയെ തരം തിരിച്ചിട്ടുള്ളത് "തിണ' (പ്രദേശം) സങ്കല്പ്പത്തിലാണ്. ഉദാ: അതിലൊന്ന്."കുറുഞ്ഞി' എന്നത് മലമ്പ്രദേശത്തെയാണ് സൂചിപ്പിക്കുന്നത്. "കുറുഞ്ഞി' യാണ് കാലാന്തരത്തിൽ കുറുശ്ശി ആയത്. ഉദാ: മാങ്കുറുശ്ശി, തേങ്കുറുശ്ശി, കാരാകുറുശ്ശി, കുളക്കാട്ടുകുറുശ്ശി. ഇൗ പ്രദേശത്ത് സമൃദ്ധിയായി വളരുന്ന കാരാച്ചെടിയോട് "കുറുഞ്ഞി' ചേർന്നാണ് കാരാക്കുറുശ്ശി എന്ന പേരുലഭിച്ചത്. ആദ്യനാളുകൾ 1950-55 കാലങ്ങളിൽ എടായ്ക്കൽ മുതൽ കൂട്ടിലക്കടവ് വരെയുള്ള പ്രദേശത്ത് 15 കത്തോലിക്കാ കുടുംബങ്ങൾ താമസമാക്കിയിരുന്നു. ആദ്യകാലങ്ങളിൽ അവർ മണ്ണാർക്കാട് സെന്റ് ജയിംസ് പള്ളിയിലാണ് തങ്ങളുടെ ആത്മീയാവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത്. 1960 ജൂലൈ 3-ന് തലശ്ശേരി രൂപതയുടെ കീഴിൽ പൊറ്റശ്ശേരി (ഇന്നത്തെ കാഞ്ഞിരപ്പുഴ) പള്ളി ആരംഭിച്ചതോടെ ഇവിടെയുള്ളവർ അവിടെയാണ് പോയിരുന്നത്. അട്ടപ്പാടി പ്രദേശത്ത് മിഷൻ പ്രവർത്തനത്തിൽ വ്യാപൃതനായിരുന്ന ആദ്യകാല മിഷനറി ബഹു. കുര്യൻ പാണ്ടിയാമാക്കൽ അച്ചൻ ശ്രീ. പുള്ളിക്കാട്ടിൽ മാത്യുവിന്റെയും ശ്രീ. തറയിൽ ദേവസ്സിയുടെയും വീടുകളിൽ ദിവ്യബലി അർപ്പിച്ചിരുന്നു. മുറത്താങ്കൽ അബ്രാഹം മകൻ അഗസ്റ്റിൻ കാരാക്കുറുശ്ശിയിൽ പള്ളിക്കുവേണ്ടി 1 ഏക്കർ സ്ഥലം ദാനം നല്കി. 1961 ഒക്ടോബർ 10-ന് പൊറ്റശ്ശേരി വികാരി ബഹു. സഖറിയാസ് തണ്ണിപ്പാറയച്ചൻ 3 ഏക്കർ 31 സെന്റ് സ്ഥലം പള്ളിക്കുവേണ്ടി കാണംതീറായി വാങ്ങിച്ചു. അതിന് 1970 ൽ പട്ടയം ലഭിച്ചു. സെമിത്തേരി നിർമ്മിക്കുവാനും വെഞ്ചരിക്കുവാനും അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് 1961 ഒക്ടോബർ 27-ാം തിയ്യതി 296/61 നമ്പർ കല്പന പ്രകാരം അനുവാദം നല്കിയ രേഖയുണ്ട്. 1964-ൽ പൊറ്റശ്ശേരി വികാരി ബഹു. ജോസഫ് വെട്ടിക്കുഴിച്ചാലിൽ അച്ചൻ ഇവിടെ പണിതീർത്ത പള്ളി വെഞ്ചരിച്ച് കുർബ്ബാന അർപ്പിച്ചു. ഇടവകാംഗങ്ങളുടെ ആഗ്രഹപ്രകാരം ദൈവാലയത്തിന് അമലോത്ഭവ മാതാവിന്റെ നാമധേയം നല്കി. പിന്നീട് മാസത്തിലൊരു ഞായറാഴ്ച കാഞ്ഞിരപ്പുഴ പള്ളിയിൽനിന്ന് അച്ചൻ വന്ന് ദിവ്യബലി അർപ്പിച്ചിരുന്നു. പിന്നീട് പുതുക്കി പണിത പള്ളി 1972-ൽ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് വെഞ്ചെരിച്ചു. തലശ്ശേരിയിൽനിന്ന് പാലക്കാട്ടേക്ക് 1974 ൽ സെപ്റ്റംബർ 8-ാം തിയ്യതി പാലക്കാട് രൂപത സ്ഥാപിതമായതോടെ കാരാക്കുറുശ്ശി പാലക്കാട്ട് രൂപതയുടെ ഭാഗമായി. 40/1975 (5-3-75) കല്പനയാൽ അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് കാരാക്കുറുശ്ശിയെ സ്വതന്ത്ര ഇടവകയായി ഉയർത്തി. 1976 മെയ് 5-ാം തിയ്യതി മുതൽ ബ. വികാരിമാർ ഇവിടെ സ്ഥിരതാമസം തുടങ്ങി. പ്രഥമവികാരിയായി വന്നത് ബഹു. ആന്റണി തോട്ടാൻ അച്ചനായിരുന്നു ഇടവകയെ 9 വാർഡുകളായി തിരിച്ചത്. ബഹു. തോമസ് കുഴിപ്പാല വി.സി അച്ചന്റെ നേതൃത്വത്തിൽ പാരിഷ്ഹാളിന്റെയും നിർമ്മാണം ആരംഭിച്ചു. അരപ്പാറയിലും പുലാപ്പറ്റയിലും പൊമ്പ്രയിലും പള്ളികൾ പണിയാൻ ആരംഭിച്ചത് ഇക്കാലത്താണ്. ബഹു. അച്ചന്റെ പരിശ്രമഫലമായി ഉപവി സഹോദരിമാർ 1979-ൽ ഇവിടെ കോൺവെന്റും ആശുപത്രിയും തുടങ്ങി. ബഹു. സിസ്റ്റർമാർ ഇടവക യിലെ അജപാലന ശുശ്രൂഷയിൽ ആത്മാർത്ഥമായി സഹകരിക്കുന്നുണ്ട്. ബഹു. വർഗ്ഗീസ് വാഴപ്പിള്ളി അച്ചന്റെ നേതൃത്വത്തിലാണ് വൈദികമന്ദിരത്തിന്റെയും പാരിഷ്ഹാളിന്റെയും പണികൾ പൂർത്തിയാക്കിയത്. ബഹു. ജോൺ കിഴക്കരക്കാട്ട് അച്ചൻ വികാരിയായിരുന്നപ്പോൾ പാരീഷ് ഹാളിന്റെ മുകളിൽ വൈദികമന്ദിരം പണിതീർത്തു. 1991 ്രെബഫുവരി 10-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വൈദികമന്ദിരം വെഞ്ചെരിച്ചു. പള്ളിയുടെ മുന്നിലും കാരാക്കുറുശ്ശിയിലും കരിയോടും കുരിശടികൾ നിർമ്മിച്ചത് ബഹു. ജോൺ കിഴക്കരക്കാട്ട് എം.എസ്.ടി അച്ചന്റെ കാലത്താണ്. തോണിക്കുഴിയിൽ പള്ളിയ്ക്കുവേണ്ടി സ്ഥലം വാങ്ങിയത് ബഹു മാത്യു പ്ലാത്തോട്ടം എം.എസ്.ടി അച്ചൻ വികാരിയായിരുന്നപ്പോഴാണ്. പുതിയപളളി ബഹു. ജോയി ചീക്കപ്പാറ അച്ചന്റെ കാലത്ത് പള്ളിയോട് ചേർന്ന് 1 ഏക്കർ 441/2 സെന്റ് സ്ഥലം വാങ്ങി. 1964ൽ പണിതീർത്ത ദൈവാലയം ജീർണ്ണാവസ്ഥയിലായതിനാലും സ്ഥലപരിമിതി അനുഭവപ്പെട്ടതിനാലും പുതുക്കി പണിയുവാൻ ഇടവകയോഗം തീരുമാനിച്ചു. ബഹു. അച്ചൻ ജനങ്ങളെ കർമ്മനിരതരാവാൻ മാനസികമായി ഒരുക്കി. രൂപതാ കാര്യാലയത്തിൽ നിന്ന് 356 (9-6-1997) കല്പനപ്രകാരം പള്ളി പുതുക്കി പണിയുവാൻ അനുവാദം ലഭിച്ചു. 7.9.1997-ൽ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പുതിയ പള്ളിക്ക് ശിലാസ്ഥാപനം നടത്തുകയും പണി തീർത്തപളളി 2002 മെയ് 2-ന് കൂദാശ ചെയ്യുകയും ചെയ്തു. ബഹു പോൾ തോട്ടിയാനച്ചന്റെ കാലത്ത് നടവഴി കെട്ടുകയും കൽക്കുരിശ് സ്ഥാപിക്കുകയും ചെയ്തു. സുവർണ്ണജൂബിലിയും സ്മാരകവും ബഹു. ജോൺ ആളൂർ അച്ചന്റെ കാലത്താണ് ഇടവകയുടെ സുവർണ്ണജൂബിലി ആഘോഷിച്ചത്. ഇടവകയിൽ ആത്മീക നവീകരണത്തിന് ജൂബിലി പരിപാടികൾ പര്യാപ്തമായിരുന്നു. ജൂബിലി സ്മാരകമെന്നോണം കുന്നിൻ മുകളിലെ സെമിത്തേരി താഴെക്കുമാറ്റി മനോഹരമാക്കി. അതോടൊപ്പം പൊതുപരിപാടികൾ നടത്താനുള്ള നല്ലഗ്രൗണ്ടും തയ്യാറാക്കി. അഭിവന്ദ്യ പിതാവ് 2010 ഒക്ടോബർ 24-ന് ജൂബിലി പതാക ഉയർത്തി ഉദ്ഘാടനം ചെയ്ത സുവർണ്ണജൂബിലി 31.12-2011-ൽ സമാപിച്ചു. ബഹു. സേവ്യർ വളയത്തിലച്ചനാണ് ഇപ്പോഴത്തെ വികാരി. |
|||||||||||||