fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St. Joseph's, Kanjirapuzha Dam 
Photo
Name:
St. Joseph's
Place: Kanjirapuzha Dam
Status:
Parish
Forane:
Kanjirapuzha
Founded:
2006
Sunday Mass:
04.30 P.M.
Strengh:
89
Belongs To:
   
Vicar / Dir : Fr. Kalathara Aibin
  Asst.Dir/Vic:
Contact Office :
Muthukurussi, Palakkad - 678593
Telephone:
 
E-Mail:
Website:
 
History of the of St. Joseph's
 സെന്റ് ജോസഫ്സ് പള്ളി
കാഞ്ഞിരപ്പുഴ ഡാം
ആദ്യനാളുകൾ
പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന പ്രദേശമാണ് കാഞ്ഞിരപ്പുഴ ഡാമും പ്രാന്ത പ്രദേശങ്ങളും. മലകളാൽ ചുറ്റപ്പെട്ട് അടിവാരത്ത് നിറഞ്ഞ് നിൽക്കുന്ന ജലസംഭരണിക്ക് അഭിമുഖമായി തെക്കുഭാഗത്ത് ഉയർന്നുനിൽക്കുന്ന ഇൗ ദൈവാലയം ആരേയും ആകർഷിക്കുന്നതാണ.് കാഞ്ഞിരപ്പുഴ ഡാം സെന്റ് ജോസഫ്സ് ഇടവക 2003 വരെ വിമലഗിരി ഇടവകയുടെ ഭാഗമായിരുന്നു. 1975 മാർച്ച് 1-ാം തിയതി കാഞ്ഞിരപ്പുഴ ഫൊറോനപള്ളിക്ക് കുരിശുപള്ളി സ്ഥാപിക്കാൻ ശ്രീ. തോമസ് മഠത്തിത്താഴെ ഇഷ്ടദാനമായി കൊടുത്ത ആറുസെന്റ് സ്ഥലം വിമലഗിരി ഇടവകാതിർത്തിക്കുള്ളിലായതിനാൽ കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോനപളളിയിൽ നിന്ന് ഇടവക തിരിഞ്ഞപ്പോൾ പ്രസ്തുത സ്ഥലം വിമലഗിരി ഇടവകയുടേതായി. ഇൗ സ്ഥലത്താണ് വിമലഗിരി ഇടവകയിൽ നിന്ന് തിരിഞ്ഞ് കാഞ്ഞിരപ്പുഴ ഡാം സെന്റ് ജോസഫ് പള്ളി പണിതിരിക്കുന്നത്്. 
അദ്ധ്വാനസംതൃപ്തി
ഇടവകക്കാരുടെ സൗകര്യാർത്ഥം വിമലഗിരിപള്ളിയുടെ ജൂബിലിസ്മാരകമായി വാക്കോടൻ കുരിശടിയിൽ ഒരു ദൈവാലയം നിർമ്മിക്കാൻ 2001 മുതൽ ആലോചന ആരംഭിച്ചിരുന്നു. ബഹു. സജി പനപറമ്പിൽ, ബഹു. മാർട്ടിൻ തട്ടിൽ, ബഹു. ആൻസൻ മേച്ചേരി എന്നീ വൈദികർ ഇതിനായി പല വിധത്തിലും വഴിയൊരുക്കിയവരാണ്. 2004 ്രെബഫുവരി 18-ാം തിയ്യതി വികാരിയായി ചാർജെടുത്ത ബഹു. ജോൺസൺ കണ്ണാമ്പാടത്തിലച്ചൻ ദൈവാലയനിർമ്മാണ പദ്ധതികൾക്ക് നേതൃത്വം കൊടുത്തു. 407/2004 കല്പനപ്രകാരം രൂപതാ കാര്യാലയത്തിൽ നിന്ന് ഇതിനുള്ള അനുവാദം ലഭിച്ചു. 2004 ഡിസംബർ 8-ന് വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം നടത്തി. ബഹു. കണ്ണാംപാടത്തച്ചന്റെ കർമ്മകുശലതയും ജനങ്ങളുടെ സന്മനസ്സും സ്ഥിരോത്സാഹവും ഒന്നു ചേർന്നപ്പോൾ ദൈവാലയനിർമ്മാണം അതിവേഗം പൂർത്തിയായി. വി. യൗസേഫ് പിതാവിന്റെ നാമധേയത്തിലുളള ഇൗ ദൈവാലയം 2006 ഡിസംബർ 16-ാം തിയ്യതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് കൂദാശചെയ്ത് പ്രഥമ ബലിയർപ്പിച്ചു. പരിമിത സൗകര്യങ്ങളോടുകൂടിയ പാരിഷ്ഹാളും വൈദിക മന്ദിരവും ഇതോടൊപ്പം പണിതീർക്കാൻ സാധിച്ചുവെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു.
2008 ്രെബഫുവരി 12-ന് ബഹു. ജോൺ പുത്തൂക്കരയച്ചൻ വികാരിയായി സ്ഥാനമേറ്റു. ഇടവകയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാൻ ഒന്നരയേക്കർ സ്ഥലം വാങ്ങുകയും, റബ്ബർ തൈകൾ നടുകയും ചെയ്തു. കുരിശുപള്ളി പണിയാൻ ഒരുസെന്റ് സ്ഥലം 2008-ൽ വട്ടക്കനാലിൽ മൈക്കിൾ ദാനമായി നല്കി. 2011 മെയ് 31 മുതൽ ബഹു. ജോജി വടക്കേക്കരയച്ചനും 2013 ്രെബഫുവരി 13 മുതൽ ബഹു. ജോബി കാച്ചപ്പിളളിയച്ചനും ഇവിടെ നിസ്തുല സേവനം അനുഷ്ഠിച്ചവരാണ്. 2014 ്രെബഫുവരി 17 മുതൽ ബഹു. ഷെർജോ മലേക്കുടിയിലച്ചനാണ് സ്ഥലത്തെ വികാരിയായി ശുശ്രൂഷ ചെയ്യുന്നത്.
കൃഷിയെ മാത്രം ആശ്രയിച്ച് നിലകൊള്ളുന്ന വിശ്വാസികളുടെ സമൂഹമാണ് ഇവിടെയുളളത്. 94 ഭവനങ്ങളുള്ള ഇടവകയിൽ 5 കുടുംബയൂണിറ്റുകൾ വിശ്വാസതീക്ഷ്ണതയോടെ സജീവമായി പ്രവർത്തിക്കുന്നുണ്ട്.