fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Mary Matha, Kalladikode 
Photo
Name:
Mary Matha
Place: Kalladikode
Status:
Parish
Forane:
Ponnamkode
Founded:
1984
Sunday Mass:
07.15 A.M., 09.30P.M.
Strengh:
217
Belongs To:
   
Vicar / Dir : Fr. Aloor John Joseph
  Asst.Dir/Vic:
Contact Office :
Kalladikode, Palakkad - 678596
Telephone:
04924246747
 
E-Mail:
Website:
 
History of the of Mary Matha
 മേരിമാതാ ചർച്ച്
കല്ലടിക്കോട്
സ്ഥലനാമം
ചരിത്രാദീതകാലം മുതൽ സ്ഥലകാലപൂർണ്ണിമക്ക് സഹായകമായി നിലനിന്നുപോരുന്ന വാക്കാണ് കോട്. സ്ഥലത്തിന്റെ കിടപ്പിനെ സൂചിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ സംജ്ഞയാണിത്. ഉദാ: ഒലവക്കോട്, കഞ്ചിക്കോട്, കോല്ലങ്കോട് - കല്ല് + അടി + കോട് = കല്ലടിക്കോട് കല്ലിന്റെ അടിഭാഗം എന്നർത്ഥം. ജൈനമതത്തിന് പ്രാമുഖ്യമുണ്ടായിരുന്ന കാലഘട്ടത്തിൽ, കുന്നിൽ പ്രതിഷ്ഠിച്ച കല്ലിന്റെ അടിഭാഗത്തുള്ള ഭൂപ്രദേശമെന്ന നിലയിലാണ് കല്ലടിക്കോട് എന്ന പേരിനാധാരം (രള. ്്സ വാലത്ത് ജമഴല 20)
ആദ്യനാളുകൾ
Old Church

കരിമ്പ ഇടവകയുടെ ഭാഗമായിരുന്നു കല്ലടിക്കോട്. കരിമ്പ വികാരിയായിരുന്ന ബഹു. അബ്ദിയാസ് ഇങക കല്ലടിക്കോട് ഭാഗത്ത് പളളി സ്ഥാപിക്കുവാൻ 11 സെന്റ് സ്ഥലം കല്ലടിക്കോട് ചുങ്കത്ത് വാങ്ങി. 1982 മാർച്ച് 19 മുതൽ ബഹു. വർഗ്ഗീസ് വാഴപ്പിളളിയച്ചൻ കല്ലടിക്കോടിന്റെ വികാരിയായി. പള്ളിക്കുവേണ്ടി വാങ്ങിയ സ്ഥലത്ത് ഉണ്ടായിരുന്ന ചെറിയ കെട്ടിടത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി ദിവ്യബലിയർപ്പിക്കുവാൻ രൂപതാകാര്യാലത്തിൽനിന്ന് 104/82 (29.03.82) -ൽ ലഭിച്ച കല്പനപ്രകാരം 1982 ഏപ്രിൽ 11-ന് ബഹു. വാഴപ്പിളളിയച്ചൻ ബലിയർപ്പിച്ചു. 359/83 കല്പനപ്രകാരം 1984 ജനുവരി 15-ന് ഇൗ ആരാധനാ സമൂഹത്തെ അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് ഇടവകയാക്കി ഉയർത്തി. പുതിയ പള്ളി നിർമ്മിക്കുന്നതിന് 272/83 കല്പനപ്രകാരം അനുവാദവും ലഭിച്ചു.
പുതിയ പള്ളിയോടു ചേർന്ന് രണ്ടു സെന്റ് സ്ഥലവും കൂടി വാങ്ങി സങ്കീർത്തി ആ ഭാഗത്ത് നിർമ്മിച്ചു. പണിതീർന്ന ദൈവാലയം 1986 മാർച്ച് 30-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. ഇൗ അവസരത്തിൽ തന്നെ ദൈവാലയത്തോടനുബന്ധിച്ച് 12 സെന്റ് സ്ഥലം കൂടി വാങ്ങി പാരീഷ്ഹാൾ പണി തീർത്തു. 1986 മാർച്ച് 9 മുതൽ 3 മാസത്തേക്ക് പുതിയ പള്ളിയുടെ പണി പൂർത്തിയാകുന്നതുവരെ കുർബാനയും മറ്റ് തിരുകർമ്മങ്ങളും 157/86 കല്പനപ്രകാരം പാരീഷ്ഹാളിലാണ് നടത്തിയത്. 1987 സെപ്റ്റംബർ 9 മുതൽ വികാരിയായി ചാർജെടുത്ത ബഹു. മോൺ. ജോസഫ് വെളിയത്തിൽ അച്ചന്റെ കാലത്ത് 40 സെൻറ് സ്ഥലം കൂടി വാങ്ങിക്കുവാൻ കഴിഞ്ഞു. വൈദിക മന്ദിരം പണികഴിപ്പിച്ച് 1991 നവംബർ 24 അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. പാരീഷ്ഹാളിന്റെ വിസ്തൃതി വർദ്ധിപ്പിച്ചതും ഇൗ കാലയളവിലാണ്.1994 ഡിസംബർ 5-ന് വികാരിയായി ചുമതലയേറ്റ ബഹു. ഫ്രാൻസിസ് പൊട്ടത്തുപറമ്പിലച്ചന്റെ നേതൃത്വത്തിലാണ് മണിമാളികയും നിർമ്മിച്ചത്. 
സെമിത്തേരി
1995 ്രെബഫുവരി 4-ന് വികാരിയായി ചുമതലയേറ്റ ബഹു. ഗിൽബർട്ട് എട്ടൊന്നിലച്ചൻ വികാരിയായിരുന്നപ്പോൾ 35/99 കല്പ്പന പ്രകാരം വൈദികമന്ദിരത്തിന്റെ മുകളിൽ ഒരു നില കൂടി നിർമ്മിച്ചു. 227/95 കല്പനപ്രകാരം ആരംഭിച്ച എൽ.പി. സ്കൂൾ പുതിയ പളളി നിർമ്മാണ സ്ഥലത്തിനു വേണ്ടി 2011-ൽ നിർത്തലാക്കി. 2000 മെയ് 29-ന് വികാരിയായി ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചൻ ചുമതലയേറ്റു. 83/2003-ലെ കല്പ്പനപ്രകാരം കരിമ്പ പള്ളി സെമിത്തേരിയിൽ നിന്ന് ഒരുഭാഗം കല്ലടിക്കോട് പളളി വാങ്ങിച്ചതോടെ സെമിത്തേരിയുടെ ആവശ്യം നിറവേറി. ആയതിന്റെ വെഞ്ചെിരിപ്പ് 2003 ആഗസ്റ്റ് 10-ന് അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. 2003 ്രെബഫുവരി 8-ന് വികാരിയായി നിയമിതനായ ബഹു. മോൺ. സെബാസ്റ്റ്യൻ ഇരിമ്പനച്ചന്റെ മേൽ നോട്ടത്തിൽ നിർമ്മിച്ച മാതാവിന്റെ ഗ്രോട്ടോ 2006 ആഗസ്റ്റ് 14-ന് പിതാവ് വെഞ്ചെരിച്ചു.
പുതിയ പളളി
2009 ്രെബഫുവരി 25-ന് വികാരിയായി ചുമതലയേറ്റ ബഹു. തോമസ് അരിശ്ശേരി അച്ചൻ പള്ളിമുറിയോടുചേർന്ന് അഞ്ചേമുക്കാൽ സെന്റ് സ്ഥലം കൂടി വാങ്ങി. ഇടവകയിൽ വീടുകൾ കൂടിയതോടെ നിലവിലുള്ള പള്ളിയിൽ സ്ഥലപരിമിതി അനുഭവപ്പെട്ടു. നിർമ്മാണ പദ്ധതികൾ തയ്യാറാക്കി രൂപതാ കാര്യാലയത്തിൽ നിന്നുളള അനുവാദത്തോടെ പുതിയ പളളി 2010 സെപ്തംബർ12-ന് അഭിവന്ദ്യ പിതാവ് അടിസ്ഥാനശില സ്ഥാപിച്ചു. 2010 ഒക്ടോബർ 17-ന് വികാരിയായി ചുമതലയേറ്റ ഫാ. ഡോ. സേവ്യർ മാറാമറ്റത്തിന്റെ നേതൃത്വത്തിൽ പുതിയ പള്ളി പണി പൂർത്തിയാക്കി. പള്ളിയുടെ നിർമ്മാണത്തിൽ ഇടവകാംഗങ്ങൾ സർവ്വാത്മന സഹകരിച്ചു. വൃത്താകൃതിയിൽ പണിത പഴയപള്ളിപൊളിച്ചുമാറ്റി. മനോഹരവും വിസ്തൃതവുമായ പുതിയപള്ളിയുടെ കൂദാശകർമ്മം 2013 ജനുവരി 3-ന് അഭിവന്ദ്യപിതാവ് നിർവ്വഹിച്ചു. വൈദികമന്ദിരത്തിന് സമീപം പഴയ പാരീഷ്ഹാളിനു പകരം പുതിയ പാരീഷ്ഹാൾ പണികഴിപ്പിച്ചു. 1984 ആരംഭിച്ച സമരിറ്റൻ മഠത്തിലെ സഹോദരിമാർ ഇടവക കാര്യങ്ങളിൽ അതീവ താല്പര്യത്തോടെ പങ്കുചേരുന്നുണ്ട്. ബഹു. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി ഗ്രാമവാസികൾക്ക് രോഗാവസ്ഥയിൽ നല്ല അഭയകേന്ദ്രമാണ്.