Parish of St.Peter, Jellippara |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Peter | |||||||||||||
Place: | Jellippara | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Thavalam | |||||||||||||
Founded: | 1960
|
|||||||||||||
Sunday Mass: |
07.30 A.M., 10.00 A.M. |
|||||||||||||
Strengh: |
292 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Olakkengil John Maria Viani | |||||||||||||
Asst.Dir/Vic: | Fr. Kollannur Simon | |||||||||||||
Contact Office : |
Jellipara, Palakkad - 678582 | |||||||||||||
Telephone:
|
04924253335 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Peter |
||||||||||||||
സെന്റ് പീറ്റേഴ്സ് ചർച്ച് ജെല്ലിപ്പാറ ആദ്യനാളുകൾ അട്ടപ്പാടിയിലെ ആദ്യകത്തോലിക്ക ഇടവകയെന്ന ബഹുമതി 1960-ൽ ആരംഭിച്ച ജെല്ലിപ്പാറയിലെ സെന്റ് പീറ്റർ പള്ളിക്കുള്ളതാണ്. കോട്ടയം ജില്ലയിൽ നിന്നുള്ള ആദ്യകാല കുടിയേറ്റ കൈ്രസ്തവരാണ് അട്ടപ്പാടിയെ പുറംലോകത്തിന് വെളിപ്പെടുത്തിയതെന്ന് പറയുന്നതിൽ തെല്ലും തെറ്റില്ല. തൊടുപുഴ താലൂക്കിലെ പൂവ്വത്തുങ്കൽ ജോസഫ് മത്തായി മണ്ണാർക്കാട് മൂപ്പിൽ സ്ഥാനത്തുനിന്നും 02.03.1951-ൽ അട്ടപ്പാടിയിൽ 1000 ഏക്കർ സ്ഥലം 99 വർഷത്തേക്ക് കൃഷി ചെയ്യാൻ പാട്ടത്തിനുവാങ്ങി. വിശാലമായ ഇൗ സ്ഥലങ്ങൾ നോക്കിനടത്തുന്നതിന് വീട്ടുകാരെയും, നാട്ടുകാരെയും അദ്ദേഹം കൊണ്ടുവന്നു. പലർക്കും സ്ഥലം മുറിച്ചു വിറ്റു. ഇതോടെ താവളം, കൂക്കംപാളയം, ജെല്ലിപ്പാറ, കാരറ, മുണ്ടൻപാറ എന്നീ പ്രദേശങ്ങളിൽ കുടിയേറ്റം ആരംഭിച്ചു. നാട്ടിൽ ഇടവക ദൈവാലയുമായി ബന്ധപ്പെട്ട് കൈ്രസ്തവജീവിതം നയിച്ചിരുന്ന ഇവർക്ക് ഇൗ പ്രദേശത്തും ഒരു പള്ളി വേണമെന്ന ആഗ്രഹം വളരെ സജീവമായി വളർന്നു. ആദ്യമിഷനറി കുടിയേറിയവരിൽ ഒരാളുടെ ബന്ധുവും വിശ്രമജീവിതം നയിച്ചിരുന്നവനും കടനാട്ടുസ്വദേശിയുമായ ബഹു. കുര്യൻ പാണ്ട്യാമാക്കലച്ചനെ പൂവ്വത്തിങ്കൽ വീട്ടുകാർ സമീപിച്ച് അട്ടപ്പാടിയിൽ തങ്ങളുടെ ആദ്ധ്യാത്മിക ആവശ്യങ്ങൾ നടത്തിത്തരുവാൻ വരണമെന്ന് അഭ്യർത്ഥിച്ചു. അവരുടെ താൽപര്യപ്രകാരം ബഹു. അച്ചൻ 1958 ഏപ്രിൽ 21 -ന് അട്ടപ്പാടിയിലെത്തി. കൈ്രസ്തവർ കൂടുതലുണ്ടായിരുന്ന മുണ്ടംപാറയിൽ താൽക്കാലിക ഷെഡ് കെട്ടി വി. കുർബാന ആരംഭിച്ചു. ഇൗ പ്രദേശം തൃശ്ശൂർ രൂപതയുടെ കീഴിൽ വരുന്നതാണെന്നു മനസ്സിലാക്കിയ ബഹു. കുര്യനച്ചൻ, തൃശ്ശൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. ബഹു. അച്ചന്റെ മിഷണറി തീക്ഷണത മനസ്സിലാക്കിയ പിതാവ് 1960 ജൂൺ രണ്ടാം തീയതി അദ്ദേഹത്തെ അട്ടപ്പാടി മിഷന്റെ വികാരിയായി നിയമിച്ചു. 1960 നവംബർ 25 വരെ ബഹു. അച്ചൻ അട്ടപ്പാടിയിൽ നിസ്തുല സേവനം അനുഷ്ഠിച്ചു. വാർദ്ധക്യമായതിനാലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാലും ബഹു. പാണ്ട്യാമാക്കലച്ചൻ തന്റെ ബന്ധുക്കൾ താമസിക്കുന്ന പാലക്കയത്തേയ്ക്ക് തിരിച്ചുപോയി. അട്ടപ്പാടിയിലെ ആദ്യമിഷനറി എന്ന അപൂർവ്വ ബഹുമതി എന്നും ബഹു. പാണ്ട്യാമാക്കൽ അച്ചനുള്ളതാണ്. അദ്ദേഹത്തിന്റെ തിരിച്ചു പോകനിന് മുമ്പ് 1960 നവംബർ 15-ന് അഭിവന്ദ്യ ജോർജ്ജ് ആലപ്പാട്ട് പിതാവിന്റെ കല്പ്പന പ്രകാരം ബഹു. സഖറിയാസ് വാഴപ്പിള്ളിയച്ചനും ബഹു. ചുങ്കത്തച്ചനും ജെല്ലിപ്പാറവന്ന് ഇടവകയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു. പ്രേഷിതവര്യൻ ബഹു. ചുങ്കത്തച്ചൻ അട്ടപ്പാടിയിലെ കത്തോലിക്കരുടെ അദ്ധ്യാത്മിക കാര്യങ്ങളുടെ ഉത്തരവാദിത്വം പാലക്കാട് സെന്റ് റാഫേൽ പള്ളി വികാരി ബഹു. ജോസഫ് ചുങ്കത്തച്ചനെ പിതാവ് ഏൽപ്പിച്ചു. ആരംഭകാലത്ത് ബഹു. അസ്തേന്തിമാരെ പാലക്കാട് പള്ളിയുടെ കാര്യങ്ങൾ ഏൽപിച്ച്, ബഹു. ചുങ്കത്തച്ചൻ അട്ടപ്പാടിയിൽ സേവനത്തിനായി കടന്നുവന്നു. അക്കാലത്ത് തൃശ്ശൂർ രൂപത വികാരി ജനറാളായിരുന്ന മോൺ. പോൾ ചിറ്റിലപ്പിള്ളിയും ബഹു. ചുങ്കത്തച്ചനും അട്ടപ്പാടി പ്രദേശത്തിന്റെ വികസനത്തിനു വേണ്ട പദ്ധതികൾ തയ്യാറാക്കി. 1962 ൽ മുണ്ടംപാറയിലെ പുല്ലുമേഞ്ഞ പള്ളി കാട്ടുതീയിൽ കത്തിനശിച്ചു. പുതിയ പള്ളി സ്ഥാപിക്കുന്നത് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ ജെല്ലിപ്പാറയിൽ ആകാമെന്ന് പൊതു ധാരണയായി. പള്ളി വെയ്ക്കുവാൻ പൂവ്വത്തിങ്കൽ വീട്ടുകാർ രണ്ടേക്കർ സ്ഥലം 1962 നവംബർ 1-ന് പള്ളിക്ക് ദാനമായി നൽകി. അവിടെ ജനങ്ങളുടെ ആത്മാർത്ഥ സഹകരണത്തോടെ പണിതുയർത്തിയ പുതിയ പള്ളിയുടെ വെഞ്ചെിരിപ്പുകർമ്മം വികാരി ജനറാൾ മോൺ. സഖറിയാസ് വാഴപ്പിള്ളിയച്ചൻ 1963 ഏപ്രിൽ 28-ന് നിർവ്വഹിച്ചു. അട്ടപ്പാടിയിലെ സഭയുടെ വളർച്ച ദീർഘദർശനം ചെയ്ത മോൺസിഞ്ഞോറച്ചൻ കൂടുതൽ സ്ഥലം വാങ്ങിക്കുവാൻ ബഹു. ചുങ്കത്തച്ചനെ പ്രോത്സാഹിപ്പിച്ചു. അതുപ്രകാരം 100 ഏക്കർ സ്ഥലത്തോളം അന്ന് വാങ്ങിക്കുവാൻ കഴിഞ്ഞു. താവളം, ഷോളയൂർ, അഗളി, ചിറ്റൂർ, ത്രിത്വമല, ചുണ്ടംകുളം, കുറവമ്പാടി, കാരറ എന്നീ സ്ഥലങ്ങളിലും കത്തോലിക്ക ഭവനങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയ ബഹു. ചുങ്കത്തച്ചൻ ഇൗ പ്രദേശങ്ങളിൽ സേവനത്തിനായി കൂടുതൽ വൈദികരെ തൃശ്ശൂർ രൂപതാദ്ധ്യക്ഷനോട് അഭ്യർത്ഥിച്ചു. ഇവിടുത്തെ ആവശ്യം മനസ്സിലാക്കിയ അഭിവന്ദ്യ ജോർജ്ജ് ആലപ്പാട്ട് പിതാവ് 4 ബഹുമാനപ്പെട്ട അച്ചന്മാരെ കൂടി ബഹു. ചുങ്കത്തച്ചന്റെ അസ്തേന്തിമാരായി നിയമിച്ചു. അവർ ഇടവകക്കാരുടെ ഭവനങ്ങളിൽ താമസിച്ച് പ്രേഷിത തീക്ഷ്ണതയോടെ പ്രവർത്തനങ്ങൾ തുടർന്നു. സിസ്റ്റേഴ്സിന്റെ പ്രേഷിതമേഖലകൾ അട്ടപ്പാടിയുടെ വളർച്ചയിൽ ബഹു. സിസ്റ്റേഴ്സിന്റെ സേവനങ്ങൾ എത്ര പ്രശംസിച്ചാലും അധികമാവുകയില്ല. 1962-ൽ മർത്ത സന്ന്യാസിനികളെയും, 1966-ൽ കർമ്മലീത്ത സിസ്റ്റേഴ്സിനെയും ഇവിടെ സേവനത്തിനായി കൊണ്ടുവന്നത് ബഹു. ചുങ്കത്തച്ചനാണ്. ബഹു. അച്ചന്റെ ശ്രമഫലമായി സ്കൂൾ അനുവദിച്ചുകിട്ടി. സ്കൂളിന്റെ ചുമതല കർമ്മലീത്ത സന്യാസിനികളെ ഏൽപിച്ചു. പള്ളി വാങ്ങിയ സ്ഥലത്തുനിന്നും 10 ഏക്കർ സ്ഥലം അവർക്കും 16 ഏക്കർ സ്ഥലം മർത്ത സഹോദരിമാർക്കും നൽകി. തൃശ്ശൂർ അരമനയിൽ നിന്നുള്ള അനുവാദത്തോടെ രണ്ടേക്കർ വീതം സ്ഥലം അർഹരായ ഏതാനും വീട്ടുകാർക്ക് ഭാഗിച്ചുകൊടുത്തു. തൃശ്ശൂർ രൂപതയുടെ വികസിത പ്രദേശമെന്ന് അറിയപ്പെട്ടിരുന്ന പാലക്കാട്, കോയമ്പത്തൂർ, അട്ടപ്പാടി പ്രദേശങ്ങളിൽ ഉൗർജ്ജസ്വലതയോടെ പ്രേഷിത ശുശ്രൂഷ നിർവ്വഹിച്ച ബഹു. ചുങ്കത്തച്ചൻ 1972 ഒക്ടോബർ 18-ന് തൃശ്ശൂർക്ക് സ്ഥലംമാറിയപ്പോൾ പിൻഗാമിയായി വന്നത്. യുവപ്രേഷിതനായ ബഹു. സെബാസ്റ്റ്യൻ മംഗലനച്ചനാണ്. സുവിശേഷ പ്രസരിപ്പോടെ ബഹു. മംഗലനച്ചൻ മണ്ണാർക്കാട് നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂർക്ക് റോഡുണ്ടായിരുന്നുവെങ്കിലും അട്ടപ്പാടിയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് പ്രത്യേകിച്ച് ജെല്ലിപ്പാറയിലേക്ക് റോഡില്ലാത്തതിന്റെ ദുരിതം ബഹു. മംഗലനച്ചൻ നേരിട്ടു മനസ്സിലാക്കി. താവളത്തുനിന്ന് ജെല്ലിപ്പാറ, മുണ്ടംപാറ, ഒമ്മല, നക്കുപതി എന്നിവിടങ്ങളിലേക്കുള്ള റോഡ് നിർമ്മാണ പദ്ധതി അദ്ദേഹം തയ്യാറാക്കി. തൃശ്ശൂർ രൂപതയിലെ സി.ആർ.എസ്. ന്റെ ഫുഡ് ഫോർ വർക്ക് പ്രോഗ്രാമിൽ റോഡ് പദ്ധതി അദ്ദേഹം ഉൾപ്പെടുത്തി. ഏപ്രിൽ, മെയ് മാസങ്ങളിൽ സെമിനാരിക്കാരും, നാട്ടുകാരും ചേർന്ന് റോഡ് നിർമ്മാണം സജീവമായി. 1974-ൽ പാലക്കാട് രൂപത നിലവിൽ വന്നപ്പോൾ രൂപതാ കാര്യാലയത്തിൽ നിന്ന് ജെല്ലിപ്പാറ പള്ളിയിലേക്ക് അഭിവന്ദ്യ ഇരുമ്പൻ പിതാവിന്റെ ആദ്യകല്പന 13/74-11.09.74-ന് റോഡ് നിർമ്മാണത്തിന് പള്ളി വക സ്ഥലം ആവശ്യമുള്ളിടത്തോളം വിട്ടുകൊടുക്കുവാൻ അനുവദിച്ചുകൊണ്ടായിരുന്നു. ജനങ്ങൾക്ക് തങ്ങളുടെ കാർഷിക വിളകൾ വിൽക്കുവാനും ആവശ്യമായ സാധനങ്ങൾ വാങ്ങുവാനും താവളം വരെ പോകുകയെന്നത് ശ്രമകരമായതിനാൽ ജെല്ലിപ്പാറയിൽ പള്ളിവക സ്ഥലത്ത് ചന്ത തുടങ്ങുന്ന കാര്യത്തെക്കുറിച്ച് ബഹു. മംഗലനച്ചൻ രൂപത കാര്യാലയവുമായി ആലോചിച്ചു. 15/1974 കല്പനപ്രകാരം പിതാവ് അനുവാദം നൽകി. മാർക്കറ്റ് തുടങ്ങുന്നതിന് പഞ്ചായത്ത് അധികാരികളുടെ അനുവാദം ലഭിച്ചതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി. പൊതുജനങ്ങളുടെ മറ്റൊരാവശ്യമായിരുന്നു പോസ്റ്റ് ഒാഫീസും, റേഷൻ കടയും. ഇവയെല്ലാം ബഹു. മംഗലനച്ചന്റെ പരിശ്രമഫലമായി സാധിച്ചുകിട്ടി. 1976 മെയ് മാസം വരെ നാലേകാൽ വർഷം ബഹു. മംഗലനച്ചൻ അട്ടപ്പാടിയുടെ വികസനത്തിനുവേണ്ടി ചെയ്ത കാര്യങ്ങൾ നാട്ടുകാർ നന്ദിയോടെ ഇന്നും ഒാർക്കുന്നുണ്ട്. മിഷനറിമാരുടെ നിര ബഹു. മംഗലനച്ചൻ സ്ഥലം മാറിയപ്പോൾ 1976 മുതൽ 80 വരെയുള്ള കാലയളവിൽ ബഹു. ആന്റണി കൈതാരത്ത്, ബഹു. പോൾ തോട്ടിയാൻ, ബഹു. ഇഞ്ചോടിക്കാരൻ സി.എം.എെ., ബഹു. ഇമ്മാനുവേൽ പാലിയകുന്നേൽ വി.സി., ബഹു. മാണി പറമ്പേട്ട് സി.എസ്.റ്റി. എന്നിവർ ഇടവകയിൽ സേവനം ചെയ്തവരാണ്. ദൈവാലയം പുതുക്കി പണിയുവാനുള്ള അനുവാദം രൂപതയിൽ നിന്ന് 100/84 - 27.03.84 കല്പന പ്രകാരം ലഭിച്ചതിനെത്തുടർന്ന് ജോസഫ് മുണ്ടോലിക്കലച്ചന്റെ നേതൃത്വത്തിൽ പണികൾ ഉൗർജ്ജിതമായി. പണിതീരാത്ത പള്ളിയിൽ വെച്ചായിരുന്നു ജെല്ലിപ്പാറയിലെ ആദ്യത്തെ വൈദികനായ ബഹു. ജോസ് കല്ലുവേലിയിലച്ചന്റെ പ്രഥമ ദിവ്യബലിയർപ്പണം. ബഹു. കൊരട്ടിയിലച്ചന്റെ നേതൃത്വത്തിൽ പളളിയുടെ പണികൾ പൂർത്തിയാക്കുകയും 1988 ഏപ്രിൽ 27-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പള്ളിയുടെ കൂദാശകർമ്മം നിർവ്വഹിക്കുകയും ചെയ്തു. 1989 മുതൽ 96 വരെയുള്ള വർഷങ്ങളിൽ ബഹു. ആന്റോ അരിക്കാട്ട്, ബഹു. റാഫേൽ വേഴപ്പറമ്പിൽ വി.സി., ബഹു. വിൽസൺ മൊയലൻ സി.എം.എെ., ബഹു. പീറ്റർ കൊച്ചുപുരയ്ക്കൽ, ബഹു. ജോർജ്ജ് എടത്തല, ബഹു. ജോസ് കുളമ്പിൽ എന്നിവർ സേവനം ചെയ്തിട്ടുണ്ട്. 1991-ൽ ഇടവകാംഗങ്ങളായ ബഹു. തോമസ് ആലയ്ക്കകുന്നേൽ വി.സി. യുടെയും 2012-ൽ ബഹു. ഷിനോജ് കളരിയ്ക്കലച്ചന്റെയും തിരുപ്പട്ടം ഇൗ ദൈവാലയത്തിൽ വെച്ചാണ് നൽകപ്പെട്ടത്. 344/97 - 04.06.92 കല്പനപ്രകാരം ബഹു. കുളമ്പിലച്ചന്റെ നേതൃത്വത്തിൽ പാരീഷ്ഹാളിന്റെ പണി ആരംഭിച്ചു. 217/96 - 10.12.92 ലെ കല്പനപ്രകാരം കണ്ടിയൂർ ഭാഗത്ത് സംഭാവനയായി ലഭിച്ച സ്ഥലത്ത് കുരിശടി നിർമ്മിക്കാൻ അനുവാദം ലഭിച്ചു. 1134/2000 - 17.10.2000 ലെ കല്പനപ്രകാരമാണ് പള്ളിവക സ്ഥലത്ത് ബഹു. കുളമ്പിലച്ചന്റെ നേതൃത്വത്തിൽ സെന്റ് പീറ്റേഴ്സ് കോംപ്ലക്സ് പീടിക മുറികളും മനോഹരമായ വൈദിക മന്ദിരവും കാൽവരി മൗണ്ട് കുരിശുമലയും പണികഴിപ്പിച്ചത്. ബഹു. തോമസ് പറമ്പിയച്ചന് ശേഷം ബഹു. ജേക്കബ് മാവുങ്കലച്ചൻ വികാരിയായി സ്ഥാനമേറ്റു. 316/2005 - 13.07.2005 ലെ കല്പനപ്രകാരം ജെല്ലിപ്പാറ ജംഗ്ഷനിൽ കുരിശടി പണികഴിപ്പിച്ചത് ബഹു. മാവുങ്കലച്ചന്റെ നേതൃത്വത്തിലാണ്. ബഹു. ജോർജ്ജ് വടക്കേക്കരയച്ചന്റെ സേവനകാലത്താണ് ഇടവകയുടെ സുവർണ്ണജൂബിലി ആഘോഷിച്ചത്. ജൂബിലിയോടനുബന്ധിച്ച് പള്ളി മനോഹരമാക്കുകയും പാരീഷ് ഹോളിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു. ബഹു. രാജു പുളിക്കത്താഴെയച്ചനുശേഷം ഇപ്പോൾ ബഹു. ബിജു പ്ലാത്തോട്ടത്തിലച്ചനാണ് ഇടവക വികാരി. ഒന്നരമാസക്കാലം (04.01.2012 - 22.02.2012) എറണാകുളം അതിരൂപതയിലുള്ള ബഹു. ജോമോനച്ചൻ ഇടവക ശുശ്രൂഷ ചെയ്തിട്ടുണ്ട്. പള്ളിയുടെ മുന്നിൽ പുതിയതായി സ്ഥാപിച്ചിരിക്കുന്ന കൽക്കുരിശ് ജീവിതദുരിതങ്ങളുടെ നടുവിലും പൂർവ്വികർ അനുഷ്ഠിച്ച വിശ്വാസ ജീവിതത്തിന്റെ ഉണർത്തുഗീതമായി നിലകൊള്ളുന്നു. |
||||||||||||||