Parish of St. Theresa's, Dhonigund |
|||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
![]() |
|||||||||||||
Name: |
St. Theresa's | ||||||||||||
| Place: | Dhonigund | ||||||||||||
Status: |
Parish
|
||||||||||||
Forane: |
Thavalam | ||||||||||||
| Founded: | 2006
|
||||||||||||
Sunday Mass: |
03.30 P.M. |
||||||||||||
Strengh: |
32 | ||||||||||||
| Belongs To: | |||||||||||||
| Website: | www. | ||||||||||||
| Vicar / Dir : | Fr. Kalampadan Martin | ||||||||||||
| Asst.Dir/Vic: | Fr. Nedumpurath Antony | ||||||||||||
Contact St. Theresa's, Jellipara, Palakkad - 678582 |
Tel: | / | E-Mail: | dhonigund@palghatdiocese.org | |||||||||
History of St. Theresa's |
|||||||||||||
സെന്റ്. തെരേസാ ചർച്ച് ധോണിഗുണ്ട് ജെല്ലിപ്പാറ ഇടവകയുടെ ഭാഗമായ ധോണിഗുണ്ടിൽ 1980 മുതൽ സി.എസ്.ടി. സഭയിലെ ബഹു. വൈദികർ സേവനം ചെയ്തുവന്നിരുന്നു. 2002-ൽ ധോണിഗുണ്ടിൽ നിന്ന് ജെല്ലിപ്പാറയിലേക്ക് സി.എസ്.റ്റി. ആശ്രമം മാറ്റിയപ്പോൾ പഴയകെട്ടിടം ഉപയോഗശൂന്യമായി തീർന്നു. ധോണിഗുണ്ട് ഭാഗത്തുള്ള ഇടവകക്കാർക്ക് മൂന്ന് കിലോമീറ്ററോളം നടന്നുവേണം ജെല്ലിപ്പാറ ഇടവക ദൈവാലയത്തിലെ കുർബാനയിൽ സംബന്ധിക്കാൻ. ഇൗ പ്രദേശത്ത് ദൈവാലയം പണിതീർത്താൽ നന്നായിരിക്കുമെന്ന് ജനങ്ങൾ വികാരി ബഹു. ജോജി വടക്കേക്കരയച്ചനെ അറിയിച്ചു. |
|||||||||||||


സി.എസ്.റ്റി. സഭയിലെ ബഹു. അച്ചന്മാരുടെ ധോണിഗുണ്ടിലെ സ്ഥലത്തുതന്നെ പള്ളി ആരംഭിക്കാമെന്ന തീരുമാനത്തിൽ സി.എസ്.റ്റി. സഭയുടെ വക സ്ഥലത്തെക്കുറിച്ച് ഇരുഭാഗത്തെ മേലധികാരികളുമായി ചർച്ച ചെയ്ത് ധാരണയിലായി. ഒരേക്കർ വരുന്ന പ്രസ്തുത ഭൂമി ബഹു. അച്ചന്മാരിൽ നിന്ന് വിലകൊടുത്ത് വാങ്ങിച്ചു. ജെല്ലിപ്പാറ പള്ളിയുടെ ആഭിമുഖ്യത്തിൽ ഇവിടെ ചെറിയ സ്റ്റേഷൻപള്ളി പണിതുടങ്ങി. സി.എസ്.റ്റി. സഭയോടുള്ള ബഹുമാനാർത്ഥം സി.എസ്.റ്റി. സഭ മദ്ധ്യസ്ഥയായ വി. ലിസ്യൂവിന്റെ പേരിൽ അവിടെ ദൈവാലയം പണിതീർത്തു. ഇൗ ദൈവാലയം 2006 ഡിസംബർ 9-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിച്ച് ദിവ്യബലിയർപ്പിച്ചു. രൂപതാ കാര്യാലയത്തിൽ നിന്നും 422/2006 - 21.12.06 അനുമതിയോടുകൂടി ഞായറാഴ്ചകളിലും മറ്റു വിശേഷദിവസങ്ങളിലും കുർബാനയും തിരുക്കർമ്മങ്ങളും നടത്തുവാൻ അനുവാദം ലഭിച്ചു. നാലാം ക്ലാസ്സുവരെ കുട്ടികളുടെ വേദപാഠം നടത്തുന്നുണ്ട്. പഠനസൗകര്യാർത്ഥം പല കുട്ടികളും ജെല്ലിപ്പാറ ബോർഡിംങ്ങിലാണ്.