Parish of St.Thomas, Chittoor ATPY |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Thomas | |||||||||||||
Place: | Chittoor ATPY | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Thavalam | |||||||||||||
Founded: | 1974
|
|||||||||||||
Sunday Mass: |
09.00 A.M. |
|||||||||||||
Strengh: |
116 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Arackal Joseph | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Chittoor, Palakkad - 678581 | |||||||||||||
Telephone:
|
04924209042 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Thomas |
||||||||||||||
സെന്റ് തോമസ് ചർച്ച് ചിറ്റൂർ, അട്ടപ്പാടി സ്ഥലനാമം വിശേഷണ പദങ്ങൾ ചേർന്നാണ് പല സ്ഥലനാമങ്ങളും രൂപപ്പെട്ടിരിക്കുന്നത്. ചിറ്റ്, വൻ,മുതു, പുതു, നെടും, പെരും, കൊടും എന്നീ പദങ്ങളോട് ചേർന്ന് പൂർവ്വപ്രദമായി വരുന്ന സ്ഥലപ്പേരുകൾ അതിന് തെളിവാണ്. "ചിറ്റ്' എന്ന ശബ്ദത്തിന് ചെറുത് എന്നത്ഥമുള്ളതിനാൽ ചിറ്റൂര് എന്നത് ചെറിയ ഉൗരെന്ന് വ്യക്തമാണ്. (രള. ഡോ. എം.വി. വിഷ്ണു നമ്പൂതിരി- നാട്ടറിവും നാമപഠനവും പുറം 134) ആദിനാളുകൾ അട്ടപ്പാടി കുടിയേറ്റത്തിന്റെ ആദ്യഘട്ടത്തിൽ ധാരാളം കൈ്രസ്തവകുടുംബങ്ങൾ ചിറ്റൂർ പ്രദേശത്ത് കൃഷിക്കുവേണ്ടി താമസമാക്കി. ഇവരുടെ ആത്മീയാവശ്യങ്ങൾക്ക് അഗളി, ജെല്ലിപ്പാറ എന്നിവിടങ്ങളിലെ പള്ളികളിലാണ് പോയിരുന്നത്. 1974-ൽ തൃശ്ശൂർ രൂപതാ അദ്ധ്യക്ഷൻ ആയിരുന്ന അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവ് ചുണ്ടകുളം, ചിറ്റൂർ, വെങ്കക്കടവ്, പുലിയറ, കുറവൻപാടി, പുലിയറ, പെട്ടിക്കൽ എന്നീ പ്രദേശങ്ങളിലുള്ള സുറിയാനി കത്തോലിക്കർക്കായി ദൈവാലയം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങിക്കുവാൻ ബഹു. ഫാ. ജേക്കബ് തൈക്കാട്ടിൽ അച്ചനെ ചുമതലപ്പെടുത്തി.അതിനാവശ്യമായ സാമ്പത്തിക സഹായം രൂപതയിൽ നിന്ന് നൽകി. ചുണ്ടകുളത്തായിരുന്നു ആദ്യം സ്ഥലം വാങ്ങിച്ചത്. ആ സ്ഥലത്തുണ്ടായിരുന്ന പഴയ കെട്ടിടം നവീകരിച്ച് ബലിയർപ്പിക്കാൻ 1974 ്രെബഫുവരി 9-ാം തീയ്യതി രൂപതാ കാര്യാലയത്തിൽ നിന്ന് അനുമതി ലഭിച്ചു. 1974 ്രെബഫുവരി 14-ാം തീയ്യതി അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവ് ഇൗ താൽക്കാലിക പള്ളി വെഞ്ചെരിച്ച് ദിവ്യബലിയർപ്പിച്ചു. ഇടവകപ്പളളി 1976 ജനുവരി 18-ാം തീയ്യതി അഭിവന്ദ്യമാർ ജോസഫ് ഇരിമ്പൻ പിതാവ് ചൂണ്ടകുളം പളളിയെ ഇടവകയാക്കി ഉയർത്തി. ബഹു മാത്യു കുന്നേൽ ഢ.ഇ ആയിരുന്നു ആദ്യവികാരി. 1978 സെപ്തംബർ മുതൽ വികാരിമാർ ഇവിടെ സ്ഥിര താമസമാക്കി. ചിറ്റൂർ ഡാമിന് സ്ഥലം അക്വയർ ചെയ്തപ്പോൾ പല കുടംബങ്ങളും ഇൗ പ്രദേശം വിട്ടുപോയി. പിന്നീട് ജനങ്ങളുടെ സൗകര്യത്തെ പ്രതി പള്ളിയും മാറ്റി സ്ഥാപിക്കുവാൻ തീരുമാനിച്ചു. ചിറ്റൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് രണ്ടര ഏക്കർ സ്ഥലം വാങ്ങി. 1990 ്രെബഫുവരി 1-ാം തീയ്യതി വികാരിയായി വന്ന ബഹു. ജോസ് കൊച്ചുപറമ്പിൽ അച്ചൻ ചിറ്റൂരിൽ വാങ്ങിയ സ്ഥലത്ത് പാരിഷ്ഹാൾ പണിയിപ്പിക്കുകയും 1991 സെപ്തംബർ 26-ാം തീയ്യതി അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് ഹാൾ വെഞ്ചെരിച്ച് ദിവ്യബലി അർപ്പിക്കുകയുംചെയ്തു. തുടർന്ന് വി. കുർബാന അർപ്പിച്ചിരുന്നത് പ്രസ്തുത ഹാളിൽ ആയിരുന്നു. മഠവും സ്ക്കൂളും 1991-ൽ ഇടവകയിൽ സേവനത്തിനായി അഡോറേഷൻ കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സ് കോൺവെന്റും സ്ക്കൂളും ആരംഭിച്ചു. ബഹു. സിസ്റ്റേഴ്സിന്റെ സേവനം ഇടവകയുടെ ആത്മീയ വളർച്ചക്ക് വളരെ സഹായകമാണ്. പുതിയപളളി 1991 ഡിസംബർ 16-ന് ഇന്നുകാണുന്ന പുതിയ ദൈവാലയത്തിന് അഭിവന്ദ്യപിതാവ് ശിലാസ്ഥാപനം നടത്തുകയും നിർമ്മാണം പൂർത്തിയാക്കിയ പളളി 1994 ്രെബഫവരി 1-ന് വെഞ്ചെിരിക്കുകയും ചെയ്തു. 1998 ൽ ്രെബഫുവരി 22-ാം തീയ്യതി ഇൗ പള്ളിയുടെ രജത ജൂബിലി ആഘോഷിച്ചു .ഇടവകക്കാർ കർഷകരും കൂലിപണിക്കാരുമാണ്. ഇടവകാംഗങ്ങളുടെ വരിസഖ്യയും ഉൽപന്ന പിരിവും സ്തോത്രക്കാഴ്ചയും പള്ളിപ്പറമ്പിലെ കൃഷിയിൽ നിന്നുളള ആദായം കൊണ്ടും പളളിക്കാര്യങ്ങൾ നടന്നുപോകുന്നു. പളളിയോട് ചേർന്ന് സെമിത്തേരി പണി തീർത്തിട്ടുണ്ട്. പഴക്കം ചെന്ന വൈദികമന്ദിരം പൊളിച്ചുപണിയാനുളള ശ്രമത്തിലാണ് ഇടവകക്കാർ. |
||||||||||||||