ഫാത്തിമ്മമാതാ പള്ളി
അഗളി
സ്ഥലനാമം
മണ്ണാർക്കാട് നിന്ന് 38 കി.മീ ദൂരെയാണ് അട്ടപ്പാടിയുടെ ആസ്ഥാനമായ അഗളി. മണ്ണാർക്കാട് - അഗളി റോഡ് പോകുന്നത് ഭവാനി പുഴയുടെ തീരത്തുകൂടിയാണ്. മണ്ണാർക്കാട് നിന്നും മുക്കാലി, താവളം, അഗളി, കോട്ടത്തറ കൂടി കോയമ്പത്തൂർക്കുളള വഴി രൂപപെട്ടത് ടിപ്പുവിന്റെ പടയോട്ടത്തോടെയാണ്. അട്ടപ്പാടി ബ്ലോക്കിലെ ആറുവില്ലേജുകളിൽ ഒന്നായ അഗളി ഇന്ന് അഴകേറിയ കൊച്ചു പട്ടണമാണ്. ഇവിടെ നിന്ന് കേവലം പതിനെട്ട് കിലോമീറ്റർ ദൂരമേയുള്ളു തമിഴ്നാട് അതിർത്തി പ്രദേശമായ ആനക്കട്ടിയിലേക്ക് ഇവിടുത്തെ വിളകൾക്ക് തമിഴ്നാടിനോടാണ് കൂടുതൽ സാമ്യം. 66850 ഏക്കർ വിസ്തീർണ്ണം അഗളി പ്രദേശത്തിനുണ്ട്. ബ്രിട്ടീഷുകാർ വ്യാപാരാവശ്യങ്ങൾക്കായി ഇൗ വഴി ഉപയോഗിച്ചിരുന്നു. അട്ടകൾ നിറഞ്ഞതും കറുത്ത മണ്ണായതുകൊണ്ടും കാഴ്ച്ചയിൽ ‘ഡഴഹ്യ’ ്എന്നവർ ഇൗ വഴിയെ വിളിച്ചുപോന്നു. അഗ്ലി പിന്നീട് അഗളിയായി മാറി.
ആദ്യനാളുകൾ
1950 കളിലാണ് ഇവിടേയ്ക്ക് സുറിയാനി കൈ്രസ്തവരുടെ കുടിയേറ്റം ആരംഭിച്ചത്. കൃഷിക്കുവേണ്ടി കൊഴിഞ്ഞാമ്പാറയിൽ നിന്ന് തമിഴ് കൈ്രസ്തവരും ഇവിടെ താമസമാക്കിയിരുന്നു. അന്ന് ഇവിടെ പള്ളികളില്ലായിരുന്നു. തൃശൂർരൂപതാ വികാരിജനറാളായിരുന്ന മോൺ. പോൾ ചിറ്റിലപ്പിള്ളിയച്ചനും പാലക്കാട് വികാരിയായിരുന്ന ബഹു. ജോസഫ് ചുങ്കത്തച്ചനും 1960 മുതൽ അഗളിയിൽ വന്ന് ശ്രീമതി. മാതറസ്സമ്മാൾ, ശ്രീ. എ.കെ. ദേവസ്സി എന്നിവരുടെ വീടുകളിൽ മാസത്തിലൊരിക്കൽ ദിവ്യബലിയർപ്പിക്കുകയും വിശ്വാസ സമൂഹത്തിന് രൂപം കൊടുക്കുകയും ചെയ്തു. 1963 സെപ്റ്റംബർ 20-ാം തിയ്യതി ബഹു. ചുങ്കത്ത് അച്ചൻ പള്ളിയ്ക്കുവേണ്ടി ശ്രീമതി മാതറസ്സമ്മാൾ, ശ്രീമതി ലീലാമ്മാൾ എന്നിവരിൽ നിന്നും 2 ഏക്കർ സ്ഥലം വാങ്ങി. അവിടെ താല്ക്കാലികഷെഡുണ്ടാക്കി മാസത്തിലൊരിക്കൽ ദിവ്യബലിയർപ്പിച്ചു.
പുതിയ പളളിയും പളളിമുറിയും
1968-ൽ പള്ളിയും വൈദികമന്ദിരവും പണിയാനാരംഭിച്ചു. ഇവയുടെ വെഞ്ചരിപ്പ് 1971 സെപ്റ്റംബർ 5-ാം തിയ്യതി തൃശൂർ രൂപതാമെത്രാൻ ദിവംഗതനായ മാർ ജോസഫ് കുണ്ടുകുളം പിതാവ് നിർവഹിച്ചു. 1972 ജൂൺ 16-ാം തീയ്യതി ഫാത്തിമമാതാ പള്ളിയെ ഇടവകയായി ഉയർത്തുകയും ബഹു. തൈക്കാട്ടിലച്ചനെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്തു. അദ്ദേഹം താവളത്ത് താമസിച്ച് ശനിയാഴ്ചകളിൽ വന്ന് ഞായറാഴ്ചകളിൽ വി. ബലിയർപ്പിച്ച് മടങ്ങുകയുമായിരുന്നു പതിവ്.
1975 ജൂൺ 17-ന് ബഹു തൈക്കാട്ടിലച്ചൻ മേലാർകോട് പളളിയിലേക്ക് സ്ഥലം മാറിയപ്പോൾ ജെല്ലിപ്പാറ വികാരിയായിരുന്ന ബഹു. സെബാസ്റ്റ്യൻ മംഗലനച്ചൻ ഇവിടെ വികാരിയായി നിയമിതനായി. ഇവിടെ ആരംഭിച്ച ബോയ്സ് ഹോം പാവപ്പെട്ടകുട്ടികൾക്ക് വലിയ അനുഗ്രഹമായിരുന്നു. ബഹു. മാത്യു കുന്നേലച്ചൻ ആയിരുന്നു ബോയ്സ്ഹോമിന്റെ കാര്യങ്ങൾ നടത്തിയിരുന്നത്.
1978 ഏപ്രിൽ 29 മുതൽ ബഹു. പീറ്റർ മണിമലകണ്ടം അച്ചനും 1979 സെപ്റ്റംബർ 1 -മുതൽ ബഹു. നിക്കോളാസ് പൊറത്തൂർ അച്ചനും ഒാരോ വർഷം വികാരിമാരായി സേവനം ചെയ്തു. 1980 സെപ്റ്റംബർ 1-ന് ജേക്കബ് തൈക്കാട്ടിലച്ചൻ വീണ്ടും വികാരിയായി നിയമിതനായി. 323/84 കല്പനപ്രകാരം വൈദികമന്ദിരത്തിന്റെ മുകളിൽ പണിതീർത്ത മുറികൾ അഭിവന്ദ്യ ഇരിമ്പൻ പിതാവ് വെഞ്ചരിച്ചു. 4.9.85-ന് ബഹു. ജോസ് കല്ലുവേലിൽ അച്ചൻ വികാരിയായി. 415/1985 (10.12.85) കല്പനപ്രകാരം പല്ലിയറ പ്രദേശത്ത് പള്ളിക്കുവേണ്ടി 50 സെന്റ് സ്ഥലം വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബഹു ജോയ് ചീക്കപ്പാറയച്ചൻ, ബഹു. സേവ്യർ കടപ്ലാക്കലച്ചൻ, ബഹു. ജോർജ്ജ് കുന്നപ്പിള്ളിയച്ചൻ വി.സി., ബഹു. ജിജോ ചാലയ്ക്കലച്ചൻ, ബഹു. ആന്റണി തൊട്ടിത്തറയച്ചൻ വി.സി, എന്നിവർ കുറച്ചു നാൾ വികാരിമാരായി സേവനം ചെയ്തിട്ടുണ്ട്.
ഷോപ്പിങ്ങ് കോംപ്ലക്സ്
1991 ്രെബഫുവരി 14-ന് ബഹു. വിൻസെന്റ് ഒല്ലൂക്കാരനച്ചൻ ഇവിടെ വികാരിയായി. 1991 മെയ് 31-ന് രൂപതാ വികാരി ജനറാളായിരുന്ന പെ. ബഹു. ജോസഫ് വെളിയത്തിലച്ചൻ ഇടവകയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിച്ചു.1993 ജനുവരി 28-ന് തൃശൂർ രൂപതാ ബിഷപ്പ് അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിൽ രജതജൂബിലി ആഘോഷങ്ങൾ അരങ്ങേറി. രജതജൂബിലി സ്മാരകമായി പള്ളിയുടെ മുമ്പിൽ ഫാത്തിമ മാതാവിന്റെ കപ്പേള നിലകൊള്ളുന്നു. ബഹു. ജോസ് കൊച്ചുപറമ്പിലച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച ഷോപ്പിങ്ങ് കോംപ്ലക്സ് 1997 മാർച്ച് 15-നു അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചരിച്ചു.1999 മെയ് 20-ന് ബഹു .ജോർജ് പെരുമ്പിള്ളിയച്ചൻ വികാരിയായി ചാർജ്ജെടുത്തു. ഷോപ്പിങ്ങ് കോംപ്ലക്സിന്റെ മുകളിൽ ഫാത്തിമ മാതാ മില്ലേനിയംഹാൾ ക്രിസ്തു ജയന്തി മഹാ ജൂബിലി സ്മരണക്കായി പണിയുവാൻ അദ്ദേഹം മുൻകയ്യെടുത്തു. 2000 ജനുവരി 7-ന് ഹാളിന്റെ വെഞ്ചെരിപ്പ് അഭിവന്ദ്യ പിതാവ് നിർവ്വഹിക്കുകയും ചെയ്തു.
2003 മുതൽ 2005 വരെ ബഹു. ആന്റണി നെടുമ്പുറത്തച്ചനായിരുന്നു ഇവിടത്തെ വികാരി. 2005-ൽ വികാരിയായിരുന്ന ബഹു ജോഷി ചക്കാലയ്ക്കൽ അച്ചൻ പുതൂർഭാഗത്തുള്ള കത്തോലിക്കാകുടുംബങ്ങൾക്കുവേണ്ടി പുതൂരിൽ ഒരു ഏക്കർ സ്ഥലം 2006 മെയ് 3-ാം തീയ്യതി രജിസ്റ്റർ ചെയ്തു വാങ്ങി. ഇൗ ഭാഗം കോട്ടത്തറപ്പള്ളിയുടെ അതിർത്തിയിലാണിപ്പോൾ. നവീകരിച്ച സെമിത്തേരിയുടെ വെഞ്ചെരിപ്പ് കർമ്മം വികാരി ജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിള്ളിയച്ചൻ നിർവഹിച്ചു.
വൈദികമന്ദിരം
2007 നവംബർ 27-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് കല്ലിട്ടുകൊണ്ട് ആരംഭിച്ച പുതിയ വൈദിക മന്ദിരത്തിന്റെ നിർമ്മാണത്തിന് ബഹു ജോഷി ചക്കാലയ്ക്കലച്ചൻ നേതൃത്വം നൽകി. വൈദികമന്ദിരം 2009 ്രെബഫുവരി 10-ാം തിയതി അഭിവന്ദ്യ പിതാവ് വെഞ്ചെരിക്കുകയും ചെയ്തു.
കോട്ടത്തറ പുതിയ സ്റ്റേഷൻ
2009 ്രെബഫുവരി 25-ന് ബഹു. റോയ് കിഴക്കേടത്തച്ചൻ വികാരിയായി ചാർജ്ജ് എടുത്തു. നിലവിലുണ്ടായിരുന്ന കുടുംബയൂണിറ്റുകളെ പുനക്രമീകരിച്ചു. ഇടവകയുടെ കോട്ടത്തറ ഭാഗത്തുള്ള കത്തോലിക്കാ കുടുംബങ്ങൾക്ക് സ്റ്റേഷൻ ദൈവാലയം നിർമ്മിക്കുവാനായി. 2011 ഏപ്രിൽ 26-ന് ഒരു ഏക്കർ സ്ഥലം വാങ്ങിച്ചു. 423/2011 ലെ കല്പന പ്രകാരം കോട്ടത്തറയിൽ പള്ളിപണിയുവാനുളള അനുവാദം രൂപതാ കാര്യാലയത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പഴക്കം ചെന്ന അഗളി പള്ളി പുതുക്കി പണിയുന്നതിന് 2013 സെപ്റ്റംബർ 8-ന് അഭിവന്ദ്യ പിതാവ് തറക്കല്ലിട്ടു. ഒൗദ്യോഗിക അനുവാദത്തിനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നുള്ള വാടകയും ഇടവകാംഗങ്ങളിൽ നിന്നുള്ള വരിസംഖ്യയും നേർച്ച പണവുമാണ് ഇടവകയുടെ നടത്തിപ്പിനുള്ള സാമ്പത്തിക മാർഗ്ഗങ്ങൾ.
1988 മരിയൻ വത്സരമായി ആചരിക്കപ്പെട്ടപ്പോൾ മരിയൻ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെടുവാനുള്ള അസുലഭഭാഗ്യം ഇൗ ദൈവാലയത്തിനുണ്ടായി. ജാതിമതഭേദമെന്യെ ആളുകൾ ഇവിടെ വന്ന് മാതാവിന്റെ അനുഗ്രഹാശിസ്സുകൾ പ്രാപിച്ച് ധന്യരാകുന്നു. എളിയ രീതിയിൽ ആരംഭിച്ച ഇൗ ഇടവക ഇന്ന് ശക്തമായ ഒരു കൈ്രസ്തവ കൂട്ടായ്മയുടെ ഉദാത്ത മാതൃകയായി വളർന്ന് കാണുന്നതിൽ നമുക്ക് ദൈവത്തിന് നന്ദി പറയാം; നമുക്ക് സന്തോഷിക്കാം. ദൈവാലയശുശ്രൂഷയിലും, കുട്ടികളുടെ മതബോധനകാര്യങ്ങളിലും കുടുംബസമ്മേളന പ്രാർത്ഥനായോഗങ്ങളിലും ബഹു. സിസ്റ്റേഴ്സിന്റെ സേവനങ്ങൾ ഇടവക സമൂഹം വളരെ സ്നേഹപൂര്വ്വം ഒാർമ്മിക്കുന്നു. |