fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

സാൻജോ ഹൗസിങ് പ്രൊജക്റ്റ്

” സാൻജോ ഹൗസിങ് പ്രൊജക്റ്റ് ” : നൂറു കുടുംബങ്ങൾക്കുള്ള പാലക്കാട് രൂപതയുടെ ഭവന നിർമ്മാണ പദ്ധതി – 2021-2022
പാലക്കാട്‌ : വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം, കുടുംബ വർഷം എന്നിവയുടെ പശ്ചാത്തലത്തിൽ രൂപതയിലെ ഏറ്റവും അർഹരായ 100 കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ച് നല്കുന്ന “സാൻ ജോ ഹൗസിങ് പ്രൊജക്ട് ” പാലക്കാട് രൂപത നടപ്പിലാക്കുന്നു. രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പിതാവാണ് പദ്ധതി പ്രഖ്യാപിച്ചത്. രൂപതയിലെ ഓരോ ഇടവകയിൽ നിന്നും ഏറ്റവും അർഹരായ ഓരോ കുടുംബങ്ങളെ ഈ പദ്ധതയിലേക്കായി തിരഞ്ഞെടുക്കും.
ഏഴ് ലക്ഷം രൂപ നിർമ്മാണ ചെലവി‌ൽ 600 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ അഞ്ച് ലക്ഷം രൂപത നല്കും. ബാക്കി രണ്ടു ലക്ഷത്തിൽ ഒരു ലക്ഷം രൂപ ഗുണഭോക്താവും ഒരു ലക്ഷം രൂപ ഇടവകയും സമാഹരിക്കണം. ഒരു ഇടവകയിൽ നിന്ന് ഏറ്റവും അർഹമായ ഒരു അപേക്ഷയാണ് പരിഗണിക്കുക. സ്വന്തമായി വീടില്ലാത്ത നിരവധി കുടുംബങ്ങൾക്ക് സാൻജോ ഭവന നിർമ്മാണ പദ്ധതി കൈത്താങ്ങായി മാറും.
ആഗോള സഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം ആചരിക്കുമ്പോൾ പാലക്കാട് രൂപതക്ക് രൂപതാ മധ്യസ്ഥനായ യൗസേപ്പിതാവിന്റെ വർഷാചരണം എന്ന സവിശേഷത കൂടിയുണ്ട്.

You may also like...