fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Holy Cross, Pulapatta 
Photo
Name:
Holy Cross
Place: Pulapatta
Status:
Parish
Forane:
Olavakode
Founded:
1979
Sunday Mass:
08.00 A.M., 04.00 P.M.
Strengh:
168
Belongs To:
   
Vicar / Dir : Fr. Cheekkapara Joy
  Asst.Dir/Vic:
Contact Office :
Pulapatta, Palakkad - 678632
Telephone:
04662275901
 
E-Mail:
Website:
 
History of the of Holy Cross
ഹോളിക്രോസ് ചർച്ച് 
പുലാപ്പറ്റ

ആദ്യനാളുകൾ 
കോങ്ങാട് മണ്ണാർക്കാട്-സുൽത്താൻ റോഡിന് മദ്ധ്യേയാണ് ഉമ്മനഴി, പുലാപ്പറ്റ എന്നീ ഗ്രാമങ്ങൾ. ഇൗ ഭാഗത്തുളള കത്തോലിക്കർ കാരാകുറുശി ഇടവകക്കാരായിരുന്നു. തുപ്പനാട് പുഴക്ക് പാലം ഇല്ലാതിരുന്നതിനാൽ മഴക്കാലമായാൽ കാരാകുറുശ്ശി പളളിയിൽ ആരാധനക്ക് പോകുക പ്രയാസമായിരുന്നു.അതിനാൽ ഇൗ ഭാഗത്ത് ദൈവാലയം ആവശ്യമാണെന്ന് മനസ്സിലാക്കിയ വികാരി ബഹു. തോമസ് കുഴിപ്പാലയച്ചനും ഇടവകാം ഗങ്ങളും അതിനുളള പ്രായോഗിക മാർഗ്ഗങ്ങൾ ആലോചിച്ച് അഭിവന്ദ്യ ഇരിമ്പൻ പിതാവിനെ കാര്യങ്ങൾ ധരിപ്പിച്ചു. രൂപതാ കാര്യാലയത്തിൽ നിന്ന് 188/77 കൽപ്പനപ്രകാരം 1977 ഡിസംബർ 2-ാം തിയ്യതി രണ്ട് ഏക്കർ 84 സെന്റ് സ്ഥലം പള്ളിയ്ക്കു വേണ്ടി വാങ്ങി. 
സ്വന്തമായൊരു പള്ളി
1978 ്രെബഫുവരി 7-ാം തിയ്യതി ബഹു. ഫാ. തോമസ് കുഴിപ്പാലയച്ചൻ പുലാപറ്റയിൽ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. പൊന്നംകോട് വികാരിയായിരുന്ന ബഹു. ഫാ. വർഗ്ഗീസ് വാഴപ്പള്ളിയച്ചനെ പളളിപണിയുടെ കാര്യങ്ങൾ പിതാവ് ഏൽപ്പിച്ചു. സാമ്പത്തിക പ്രാരാബ്ദത മൂലം താൽക്കാലിക ഷെഡ് രൂപത്തിലായിരുന്നു പള്ളി. പണിപൂർത്തിയാക്കിയ പളളിക്ക് മാർ ജോസഫ് ഇരിമ്പൻ പിതാവ് ഹോളിക്രോസ് എന്ന് പേരിടുകയും 1979 ്രെബഫുവരി 18-ന് വെഞ്ചെിരിക്കുകയും ചെയ്തു. പളളി വന്നതോടെ നിശ്ചയിക്കപ്പെട്ട അതിർത്തിക്കുളളിൽ ആ വർഷത്തിൽ തന്നെ വിട്ടുകാർ 13-ൽ നിന്ന് 68 ആയി ഉയർന്നു. 226/79 ലെ കല്പ്പനപ്രകാരം പുലാപ്പറ്റ പളളിയെ സ്വതന്ത്ര ഇടവകയായി ഉയർത്തുകയും ബഹു. പീറ്റർ കുരുതുകുളങ്ങരയച്ചനെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്തു. 
സെമിത്തേരി യാഥാർത്ഥ്യമാകുന്നു.
ബഹു. പീറ്ററച്ചന് ശേഷം 1981 സെപ്റ്റമ്പർ 1-ന് ബഹു. ജോസഫ് ചിറ്റിലപ്പിളളിയച്ചൻ വികാരിയായി സ്ഥാനമേറ്റു. താൽക്കാലിക കെട്ടിടത്തിന് ബലക്ഷയമായതിനാൽ പഴയ പളളി പുതുക്കിപ്പണിയാൻ ഇടവകാംഗങ്ങൾ വളരെ ആഗ്രഹിച്ചുവെങ്കിലും”സെമിത്തേരി നിർമ്മാണത്തിന് മുൻഗണന നൽകണമെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ അതിനുളള ക്രമീകരണങ്ങൾ ആരംഭിച്ചു. വളരെയേറെ സാങ്കേതിക പ്രതിബന്ധങ്ങൾ മറി കടന്ന് “സെമിത്തേരി ” എന്ന സ്വപ്നം യാഥാർത്ഥ്യമായി. മഞ്ഞപ്പിത്തം മൂലം മരിച്ച 19 വയസ്സുകാരി ഒഴക്കനാട് അന്നക്കുട്ടിയുടെ മൃതദേഹമാണ് പളളി സെമിത്തേരിയിലെ ആദ്യത്തെ കബറടക്കം. ബഹു. ജോസഫ് ചിറ്റിലപ്പളളിയച്ചനാണ് സെമിത്തേരിയുടെ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചത്. 
പുതിയ പള്ളി
സെമിത്തേരി യാഥാർത്ഥ്യമായപ്പോൾ പുതിയ പളളിപ്പണിയുടെ കാര്യത്തിലായി എല്ലാവരുടേയും ശ്രദ്ധ. 1984 സെപ്റ്റംബർ 14-ന് അഭിവന്ദ്യ പിതാവ് പുതിയ പളളിയുടെ ശിലാ സ്ഥാപന കർമ്മം നിർവഹിച്ചു. ബഹു. ജോസ് പൊട്ടേപറമ്പിലച്ചനാണ് തുടർന്നുളള പണികൾക്ക് നേതൃത്വം നൽകിയത്. പുതിയ പളളി 1986 ഏപ്രിൽ 5-ന് അഭിവന്ദ്യപിതാവ് വെഞ്ചെിരിച്ച് ദിവ്യബലി അർപ്പിച്ചു. പഴയ പളളി വേദപാഠ ക്ലാസുകൾക്കും, വികാരിയച്ചന്റെ താമസത്തിനുമായി സജ്ജമാക്കി. 1990 മാർച്ച് 14-ാം തിയ്യതി ബഹു. വിൻസൻ പ്ലാക്കലച്ചൻ ഇവിടുത്തെ വികാരിയായി ചാർജ്ജെടുത്തു. അദ്ദേഹമാണ് ഇടവകയിൽ താമസിച്ച് ശുശ്രൂഷ തുടങ്ങിയ ആദ്യത്തെ വികാരി. ബഹു. ഫാ. ജോൺസൺ കട്ടിയക്കാരൻ അച്ചനാണ് ഇടവകയിൽ സി.എം.എൽ. സംഘടനയ്ക്ക് രൂപം നൽകിയത്. 
ശുശ്രൂഷക്കായി സന്ന്യാസിനികൾ
1992-ൽ ഡി.ഡി. പി സിസ്റ്റേഴ്സ് ഇടവകയിൽ സേവനം ആരംഭിച്ചു. ഇടവകയുടെ ആത്മീയ കാര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സംഘടനകളെ സജീവമാക്കുവാനും സിസ്റ്റർമാർ പ്രത്യേകം ശ്രദ്ധിച്ചുവരുന്നു. മഠത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള നഴ്സറി ക്ലാസുകളും തിരുവസ്ത്രങ്ങൾ നിർമ്മിക്കുന്ന ടൈലറിംഗ് സെന്ററും ബഹു. സിസ്റ്റർമാർ ആരംഭിച്ചിട്ടുണ്ട്. 2012-ൽ ഇടവകാതിർത്തിയിലുള്ള ഒരു യു.പി.സ്ക്കൂളും അവർ വാങ്ങിച്ച് പ്രവർത്തിക്കുന്നുണ്ട്. 
ഇടവകയിലെ സമർപ്പിതർ
ഇടവകയിൽ നിന്നുള്ള ആദ്യത്തെ വൈദികനായ ബഹു. സേവ്യർ വട്ടായിൽ 1994 ഏപ്രിൽ 28-ന് പാലക്കാട് കത്തീഡ്രലിൽ വെച്ച് മാർ ജോസഫ് ഇരിമ്പൻ പിതാവിന്റെ കൈവെപ്പ് ശുശ്രൂഷയിലുടെ പുരോഹിതനായി ഉയർത്തപ്പെടുകയം അന്നേദിവസം ദൈവാലയത്തിൽ പ്രഥമദിവ്യബലി അർപ്പിക്കുകയും ചെയ്തു. ഇടവകയിൽ നിന്നുള്ള രണ്ടാമത്തെ വൈദികനായ ബഹു. ജോജി വാവോലിയച്ചൻ 2001 ഡിസംബർ 6-ാം തിയ്യതി ഇൗ പളളിയിൽ വെച്ച് അഭിവന്ദ്യ മനത്തോടത്ത് പിതാവിൽനിന്ന് തിരുപ്പട്ടം സ്വീകരിച്ചു. 2007 ഏപ്രിൽ മാസത്തിൽ ഇടവകയിലെ മൂന്നാമത്തെ വൈദികനായി ബഹു. ഫാ. സാജൻ ചക്കാലയ്ക്കൽ എം.എസ്.ടി തിരുപ്പട്ടം സ്വീകരിച്ചു. ആന്ധ്രയിലെ കടപ്പ രൂപതയ്ക്കു വേണ്ടി സേവനമനുഷ്ഠിക്കുന്ന ബഹു. ഫാ. പീറ്റർ പതിക്കാട്ടിലച്ചൻ ഉൾപ്പെടെ ഇന്ന് ഇടവകയ്ക്ക് നാലു വൈദികരും വിവിധ സന്യാസിനി സഭാസമൂഹങ്ങളിൽ സേവനമനുഷ്ഠിക്കുന്ന 22 സന്യാസിനികളുമുണ്ട്. 
പുതിയ വൈദികമന്ദിരം 
1996-ൽ വികാരിയായി വന്ന ബഹു. സെബാസ്റ്റ്യൻ താമരശ്ശേരിയച്ചൻ വൈദിക മന്ദിര നിർമ്മാണത്തിനു ആരംഭം കുറിച്ചു. ബഹു. ഫ്രാൻസിസ് പൊട്ടത്തുപറമ്പിലച്ചന്റെ നേതൃത്വത്തിൽ പണി പൂർത്തിയാക്കി. 2000 ഒക്ടോബർ 29-ന് വൈദിക മന്ദിരത്തിന്റെ വെഞ്ചെരിപ്പ് അഭിവന്ദ്യ പിതാവ് നിർവഹിച്ചു. ഇക്കാലത്ത് പളളിയോട് ചേർന്ന് 15സെന്റ് സ്ഥലം ആധാര നമ്പർ 2400/97 പ്രകാരം വാങ്ങിച്ചു. അച്ചന്റെ കാലഘട്ടത്തിലാണ് സെമിത്തേരിയിൽ കല്ലറകളുടെ പണി ആരംഭിച്ചത്. ബഹു. ഫാ. ജോർജ്ജ് മാളിയേക്കൽ അച്ചിന്റെ മേൽനോട്ടത്തിൽ പണി പൂർത്തിയാക്കി, പള്ളിയുടെ മുറ്റവും മറ്റും മതിലുകെട്ടി ഭംഗിയാക്കുകയും ചെയ്തു. 
വികസനത്തിന്റെ പാതയിൽ
ബഹു. മാളിയേക്കലച്ചനുശേഷം വികാരിയായി ചുമതലയേറ്റത് ബഹു. സേവ്യർ വളയത്തിലച്ചനാണ്. അച്ചന്റെ നേതൃത്വത്തിൽ വൈദിക മന്ദിരത്തോടു ചേർന്നു കിടന്ന 42 1/2 സെന്റ് സ്ഥലം പള്ളിയ്ക്കു വേണ്ടി വാങ്ങിച്ചു. 2004 ജനുവരി മാസത്തിൽ പള്ളിയുടെ രജത ജൂബിലി ആഘോഷിച്ചു. 2003 ഡിസംബർ 29-ന് കുനിപ്പാറ ഭാഗത്ത് പ്ലാച്ചിക്കാട്ടിൽ ശാന്തയും മകൻ അനിൽകുമാറും കൂടി 3 സെന്റ് സ്ഥലം പളളിക്ക് ഇഷ്ടദാനമായി എഴുതി തന്നത് കൃതജ്ഞതയോടെ ഒാർമ്മിക്കുന്നു. പ്രസ്തുത സ്ഥലത്ത് ശ്രീ ജോണി തെക്കേടത്ത് യൂദാശ്ലീഹായുടെ നാമത്തിൽ രണ്ട് നിലയുള്ള ഒരു കുരിശുപള്ളി നിർമ്മിച്ച് ഇടവകയ്ക്കു സമർപ്പിച്ചു. 2013 മുതൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഏതദിന വചനപ്രഘോഷണ ശുശ്രൂഷ നടത്തിവരുന്നു.
പാരീഷ് ഹാൾ
ഇടവകയിൽ ഭവനങ്ങൾ വർദ്ധിച്ചപ്പോൾ പളളിയിൽ പൊതുപരിപാടികൾക്ക് സൗകര്യം ഇല്ലെന്നായി. അതിന് പരിഹാരമെന്നോണം നല്ലൊരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി രൂപതാ കാര്യാലയത്തിൽ സമർപ്പിച്ചു. 169/2008 കല്പ്പനപ്രകാരം പാരീഷ് ഹാളിന്റെ പണികൾക്ക് അനുവാദം ലഭിച്ചു. 2008 ജനുവരി 8-ന് ഒാസ്ട്രേലിയൻ ആർച്ച്ബിഷപ്പ് മാർ മാർക്ക് കോൾറിജിന്റെ സാന്നിധ്യത്തിൽ അഭിവന്ദ്യ മാർ. ജേക്കബ് മനത്തോടത്ത് പിതാവാണ് ഇടവക പാരിീഷ്ഹാളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്. ഇടവകാംഗങ്ങളുടെ സംഭാവനയും ബാങ്ക്ലോണുകളും സമാഹരിച്ച് പണികൾ പൂർത്തിയാക്കി. ബഹു. വളയത്തിലച്ചന്റെ ധീരമായ തീരുമാനവും നേതൃത്വ പാഠവവുമാണ് ഇടവകയുടെ മാസ്റ്റർ പ്ലാൻ സാക്ഷാൽക്കാരത്തിന് കാരണമായത്. 2013 മുതൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഏകദിന വചനശുശ്രൂഷ നടത്തിവരുന്നു. 
13 വീട്ടുകാരായി ആരംഭിച്ച ഇടവകയിൽ ഇപ്പോൾ 172 കുടുംബങ്ങൾ ഉണ്ടെന്നറിയുമ്പോൾ ഇടവകയുടെ ധ്രുതഗതിയിലുളള വളർച്ച മനസ്സിലാക്കാനാകും.