fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Antony, Ponnamkode 
Photo
Name:
St.Antony
Place: Ponnamkode
Status:
Parish
Forane:
Ponnamkode
Founded:
1978
Sunday Mass:
07.30 A.M., 10.00 A.M.
Strengh:
332
Belongs To:
   
Vicar / Dir : Fr. Kalampadan Martin
  Asst.Dir/Vic:
Contact Office :
Thachampara, Palakkad - 678593
Telephone:
04924240414
 
E-Mail:
Website:
 
History of the of St.Antony
സെന്റ് ആന്റണീസ് ഫൊറോന ചർച്ച് 
പൊന്നംകോട്
സ്ഥലനാമം
വർഷങ്ങൾക്കുമുൻപ് പൊന്നൻ എന്ന പ്രബല വ്യക്തിയ്ക്ക് ഇൗ പ്രദേശത്ത് ധാരാളം സ്ഥലമുണ്ടായിരുന്നു. കാലാന്തരത്തിൽ വ്യക്തിയുടെ പേര് സ്ഥലത്തിനും കൈവന്നു. "കോട്' എന്നവാക്ക് സ്ഥലനാമ പൂർണ്ണിമയ്ക്ക് സഹായകമായി ഉപയോഗിക്കുന്നതാണ്. ഇതാണ് "പൊന്നംകോട്'ന്റെ സ്ഥലനാമ എെതിഹ്യം. പൊന്നൻകോട്ടിൽ എന്ന കുടുംബക്കാർ ഇന്നും ഇവിടെയുണ്ട്.

ആദ്യനാളുകൾ
പൊന്നംകോട്, മാച്ചാംതോട്, ചെന്തുണ്ട്, പുതുക്കാട്, കല്ലൻചോല,തച്ചമ്പാറ,പള്ളിക്കുറുപ്പ് തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊളളുന്നതാണ് പൊന്നംകോട് ഇടവക. കാഞ്ഞിരപ്പുഴ ഫൊറോന പളളിയിൽപെട്ട ഇൗ സ്ഥലങ്ങൾ സന്ദർശിച്ച വികാരി ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിൽ അച്ചൻ നാല്പതോളം കുടുംബങ്ങളുളളതായി കണ്ടെത്തി. അവർക്ക് പൊന്നംകോട് ഭാഗത്ത് ദൈവാലയം ആവശ്യമാണെന്ന് അച്ചന് ബോദ്ധ്യപ്പെട്ടു. അദ്ദേഹം പാലക്കാട് രൂപതാകേന്ദ്രത്തിൽ നിന്ന് ലഭിച്ച ധനസഹായത്തോടെ 1977 ജൂലൈ 7-ന് പൊന്നംകോട് 40 സെന്റ് സ്ഥലം വാങ്ങി. തുടർന്ന് പളളി പണിയെ പറ്റി താൽപര്യപ്പൂർവ്വം ചർച്ചകൾ നടന്നു. ബഹു. അച്ചന്റെ അദ്ധ്യക്ഷതയിൽ 1977 നവംബർ 27 -ന് ""റഹ്മാനിയ'' എസ്റ്റേറ്റ് ഒാഫീസിൽ കൂടിയ കുടുംബനാഥന്മാരുടെ ആദ്യയോഗത്തിൽ ശ്രീ. അബ്രാഹം കൊച്ചുപറമ്പിൽ (പ്രസിഡന്റ്), ശ്രീ. ജോസ് വലിയ പറമ്പിൽ (സെക്രട്ടറി), ശ്രീ. മാന്നുള്ളിൽ ജോയി (ഖജാൻജി)എന്നീ പദവികളോടെ പതിനൊന്നംഗ നിർമ്മാണ കമ്മിറ്റിക്ക് രൂപം നല്കി. 1977 ഡിസംബറിൽ ചെറിയൊരു വീടുൾപ്പെടെയുള്ള 51/2 സെന്റ് സ്ഥലം കൂടി വാങ്ങി. 
ഇടവക രൂപം കൊളളുന്നു
രൂപത കാര്യാലയത്തിൽ നിന്ന് 15/78 (07.01.1978) കല്പനാനുവാദത്തോടെ പുതിയ പളളിയുടെ ശിലാസ്ഥാപന കർമ്മം പെരിയ ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചന്റെയും ബഹു. വർഗ്ഗീസ് വാഴപ്പിള്ളി അച്ചന്റെയും കാർമ്മികത്വത്തിൽ 1978 ജനുവരി 14 -ന് നിർവ്വഹിക്കപ്പെട്ടു. ആ വർഷം മെയ് മാസത്തിൽ തന്നെ ബഹു. വാഴപ്പിള്ളിയച്ചൻ പളളിക്കുവേണ്ടി വാങ്ങിയ ചെറിയ വീട്ടിൽ താമസമാക്കുകയും പള്ളിപ്പണിക്ക് നേതൃത്വം നൽകുകയും ചെയ്തു.1978 മെയ് 22-ന് 111/78 കല്പന പ്രകാരം പൊന്നംകോട് നിയതാർത്ഥത്തിൽ ഇടവകയായെങ്കിലും 1978 മെയ് 28-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വി. അന്തോണീസിന്റെ പള്ളിവെഞ്ചെരിപ്പ് വിശുദ്ധ ബലി അർപ്പിച്ചുകൊണ്ട് പുതിയ ഇടവകയുടെ ഒൗപചാരികമായ പ്രഖ്യാപനവും ഉദ്ഘാടനവും നടത്തി.
സാമ്പത്തിക പരാധീനതമൂലം കെട്ടുറപ്പുള്ള ദൈവാലയം പണിയാനായില്ല. തന്മൂലം കേടുപാടുകൾ സംഭവിച്ച പള്ളി പുതുക്കി പണിയേണ്ടിവന്നു. ഇക്കാലയളവിൽ തന്നെ വേദപാഠക്ലാസുകൾ നടത്തുന്നതിന് ഒരു ഹാളും ബഹു. അച്ചന് താമസിക്കാൻ ഒരുമുറിയും പണിതീർത്തു. സെമിത്തേരിയ്ക്കുവേണ്ടി 15 സെന്റ് സ്ഥലം വാങ്ങുകയും ഗവൺമെന്റിൽ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തത് ഇക്കാലത്താണ്. ജർമ്മനിയിലെ "ങശശൈീ'യുടെ സഹായത്തോടെ പണിതീർത്ത വൈദിക മന്ദിരത്തിലേക്ക് ബഹു. വികാരിയച്ചൻ താമസം മാറ്റി.
1988 ജനുവരി 28-ന് ബഹു. വർഗ്ഗീസ് വാഴപ്പിള്ളി അച്ചൻ മേലാർകോട് ഫൊറോന വികാരിയായി സ്ഥലം മാറിയപ്പോൾ ബഹു. ജോസ് കണ്ണമ്പുഴ അച്ചൻ നിയമിതനായി. ഇടവകയിലെ സംഘടനകളും കുടുംബസമ്മേളനങ്ങളും ആരംഭിച്ചത് ഇൗ അവസരത്തിലാണ്. സെമിത്തേരിയിൽ കപ്പേളയും, കല്ലറകളും പണിതീർക്കുകയും പള്ളിയോട് ചേർന്നു കിടന്നിരുന്ന രൂപതാ മൈനർ സെമിനാരി വക 1 ഏക്കർ 341/2 സെന്റ് റബ്ബർ തോട്ടം പള്ളി വിലക്ക് വാങ്ങിക്കുകയും ചെയ്തു.
പുതിയ പളളി അനിവാര്യം
കുട്ടികളുടെ പഠനസൗകര്യം കണക്കിലെടുത്ത് പലരും പൊന്നംകോട് ഭാഗത്ത് താമസ്സമാക്കിയതോടെ പളളിയിൽ സ്ഥലപരിമിതി അനുഭവപ്പെട്ടു. വിസ്തൃതമായ പളളി പണിയണമെന്നത് അടിയന്തര പ്രാധാന്യമുളള കാര്യമായി വികാരി ബഹു. സെബാസ്റ്റ്യൻ മംഗലനച്ചൻ യോഗത്തിൽ അവതരിപ്പിച്ചു. 1997 ്രെബഫുവരി 18-ന് 43/97 കല്പന പ്രകാരം പുതിയ ദൈവാലയ നിർമ്മാണത്തിനുള്ള അനുവാദം ലഭിച്ചു. അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് തന്റെ ആദ്യ ഇടവക സന്ദർശന വേളയിൽ, 1997 മാർച്ച് 2-ന് പുതിയ പള്ളിയുടെ ശിലാസ്ഥാപന കർമ്മം നടത്തി. 1997 ഏപ്രിൽ 30-ന് മംഗലനച്ചന്റെ പിൻഗാമിയായി ബഹു. ആന്റോ അരിക്കാട്ടച്ചൻ ചുമതലയേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദൈവാലയ നിർമ്മാണം പുരോഗമിച്ചു. ഇടവക ജനത്തിന്റെ നിർലോഭമായ സഹകരണത്താൽ വിസ്തൃതമായ ദൈവാലയം 2002 ജനുവരി 5-ന് അഭിവന്ദ്യ പിതാവ് കൂദാശ ചെയ്ത് ബലിയർപ്പിച്ചു. അന്നുതന്നെ വൈദികമന്ദിരവും പിതാവ് വെഞ്ചെരിച്ചു. 2002 ജനുവരി 28-ന് ബഹു. ആന്റോ അരിക്കാട്ടച്ചൻ കാഞ്ഞിരപ്പുഴ ഫൊറോന വികാരിയായിസ്ഥലം മാറിയപ്പോൾ ബഹു. സെബാസ്റ്റ്യൻ താമരശ്ശേരി അച്ചൻ വികാരിയായി സ്ഥാനമേറ്റു. പൊന്നംകോട് സെന്റ് ആന്റണീസ് ഇടവക സ്ഥാപനത്തിന്റെ രജത ജൂബിലി വർഷത്തിന്റെ ഉദ്ഘാടനം 2002 മെയ് 22-ന് വികാരി ജനറാൾ മോൺ. ജോസ് പി. ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. ഒരുവർഷം നീണ്ടു നിന്ന ജൂബിലി ആഘോഷ പരിപാടികൾക്ക് ധ്യാനങ്ങൾ, ഭവനസന്ദർശനം, ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നല്കൽ, സ്കോളർഷിപ്പ്, വിവാഹസഹായം, ജൂബിലി ഗേറ്റിന്റെ നിർമ്മാണം, മനോഹരമായ ചുറ്റുമതിൽ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ബഹു. താമരശ്ശേരിയച്ചൻ നേതൃത്വം നല്കി. 2003 ഏപ്രിൽ 27-ന് അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ആഘോഷമായ വി. കുർബാനയോടെ രജത ജൂബിലി വർഷത്തിന്റെ സമാപനം കുറിച്ചു. 
31.01.2005-ൽ ബഹു. താമരശ്ശേരിയച്ചൻ ആരോഗ്യപുരത്തേയ്ക്ക് സ്ഥലം മാറിയപ്പോൾ ബഹു. ജോസ് ചെനിയറ അച്ചനും അദ്ദേഹത്തിനുശേഷം 12.02.2008-ൽ ബഹു. ജോർജ്ജ് മാളിയേക്കലച്ചനും വികാരിമാരായി സ്തുത്യർഹമായ സേവനം ഇടവകയ്ക്കായി കാഴ്ചവച്ചു. വൈദികമന്ദിരം കുറേക്കൂടെ സൗകര്യപ്രദമാക്കാൻ ബഹു. മാളിയേക്കൽ അച്ചൻ നേതൃത്വം നൽകി. 2007 ഡിസംബർ 31-ന് ബഹു. ബിനു പൊൻകാട്ടിലച്ചന്റെ പൗരോഹിത്യസ്വീകരണം ഇൗ ഇടവക ദൈവാലയത്തിൽവച്ച് നടത്തപ്പെട്ടു. 2010 ്രെബഫുവരി 17-ന് ബഹു. പീറ്റർ കുരുതുകുളങ്ങരയച്ചൻ വികാരിയായി സ്ഥാനമേറ്റു. 
പൊന്നം കോട് ഫൊറോന
പാലക്കാട് രൂപതയിൽ നിലവിലിരുന്ന 8 ഫൊറോനകൾ 11 ഫൊറോനകളാക്കി വർദ്ധിപ്പിച്ചപ്പോൾ രജത ജൂബിലി പിന്നിട്ട പൊന്നംകോട് സെന്റ് ആന്റണീസ് പള്ളി 2010 ജൂലായ് 3-ന് ഫൊറോന പള്ളിയായി ഉയർത്തപ്പെട്ടു. കാഞ്ഞിരപ്പുഴ ഫൊറോനയിൽ നിന്ന് വേർപെടുത്തി രൂപീകരിക്കപ്പെട്ട പൊന്നംകോട് ഫൊറോനയിൽ പൊന്നംകോട,് അരപ്പാറ, കാരാകുറുശ്ശി, പൊമ്പ്ര, ചുള്ളിയാംകുളം, കല്ലടിക്കോട്, കരിമ്പ, നിരവ്, തോണിക്കുഴി പ്രയർഹാൾ എന്നീ പള്ളികൾ ഉൾപ്പെടുന്നു. പൊന്നംകോട് ഫൊറോനയുടെ ഒൗപചാരിക ഉദ്ഘാടനം 2010 ആഗസ്റ്റ് 7-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിന്റെ മുഖ്യകാർമികത്വത്തിലും പൊന്നംകോട്, കാഞ്ഞിരപ്പുഴ ഫൊറോനകളിലെ ബഹു. വൈദികരുടെ സഹകാർമ്മികത്വത്തിലും അർപ്പിക്കപ്പെട്ട വി. കുർബാന മദ്ധ്യേ നടന്നു. 2011 മെയ് 8-ന് കൂടിയ പൊതുയോഗത്തിൽ തച്ചമ്പാറ ഭാഗത്ത് പളളിയുടെ ആവശ്യകത ചർച്ച ചെയ്ത് തീരുമാനിച്ചു. സ്ഥലം വാങ്ങുന്നതിലേക്ക് 6 ലക്ഷം രൂപ കൊടുക്കുവാനും നിശ്ചയിച്ചു. 2011 നവംബർ 13-ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഇടവക സന്ദർശ്ശിക്കുകയുണ്ടായി. ദൈവാലയ തിരുമുറ്റത്തെ 21 അടി ഉയരമുള്ള കരിങ്കൽ "കുരിശ്ശടി' ഇതേ ദിവസത്തിന്റെ സ്മരണയ്ക്കായി അഭിവന്ദ്യ പിതാവ് ആശീർവദിച്ചു. 2012 മാർച്ച് 11 -ന് കൂടിയ ഇടവകയോഗത്തിൽ തച്ചമ്പാറ ഭാഗത്ത് പുതിയ പളളി സ്ഥാപിക്കുന്ന കാര്യം ചർച്ച ചെയ്യുകയും അതിനാവശ്യമായ നടപടിക്രമങ്ങൾ നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. 
പാരിഷ് ഹാൾ
ഇടവകാംഗങ്ങളുടെ സാമൂഹ്യാവശ്യങ്ങൾക്ക് ഉതകുന്ന പാരീഷ്ഹാൾ വേണമെന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുമാറ് 2012 ജൂലൈ 16-ന് പാരീഷ്ഹാളിന്റെ ശിലാസ്ഥാപനകർമ്മം വികാരിജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിളളി അച്ചൻ നിർവ്വഹിച്ചു. ബഹു. വികാരിയച്ചന്റെ ശക്തമായ നേതൃത്വത്തിൽ വിശാലമായ ഹാളിന്റെ പണികൾ ദ്രുതഗതിയിൽ പുരോഗമിച്ചുവരുന്നു. മണ്ണാർക്കാട് വെച്ച് 2013 ഒക്ടോബർ 12-16 വരെ നടത്തിയ മേഖല അഭിഷേകാഗ്നി ബൈബിൾ കൺവെൻഷനിൽ പൊന്നംകോട് സജീവ പങ്കാളിത്വം വഹിച്ചു. ഇറ്റലിയിലെ പാദുവയിൽനിന്ന് മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് കൊണ്ടുവന്ന് സമ്മാനിച്ച വി. അന്തോണിസിന്റെ തിരുശേഷിപ്പ് (ഋഃ ഇൗീേ), 19.01.2014-ൽ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിളളി ഇടവകയിൽ ആഘോഷമായി പ്രതിഷ്ഠിച്ചു. അതോടൊപ്പം തച്ചമ്പാറ ഭാഗത്തുളളവരുടെ സൗകര്യാർത്ഥം ദൈവാലയം വേണമെന്ന ആവശ്യവും യാഥാർത്ഥ്യമാകുന്നുണ്ട്. 1981 ൽ ആരംഭിച്ച ഹോളിഫാമിലി കോൺവന്റ് ഇടവകയുടെ എല്ലാ കാര്യങ്ങളിലും സജീവമായി പങ്കുചേരുന്നുണ്ട്.