fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Nithyasahaya Matha, Panthalampadam 
Photo
Name:
Nithyasahaya Matha
Place: Panthalampadam
Status:
Parish
Forane:
Vadakkenchery
Founded:
1975
Sunday Mass:
07.30 A.M., 09.45 A.M.
Strengh:
196
Belongs To:
   
Vicar / Dir : Fr. Kachappilly Joby
  Asst.Dir/Vic:
Contact Office :
Panniamkara, Palakkad - 678683
Telephone:
04922265059
 
E-Mail:
Website:
 
History of the of Nithyasahaya Matha
 നിത്യസഹായമാത ചർച്ച്
പന്തലാംപാടം
സ്ഥലനാമം
നൂറ്റാണ്ടുകൾക്ക് മുമ്പ് ഇൗ പ്രദേശം പ്രധാനമായും പാടമായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കുതിരാൻ കടന്ന് മലബാറിലേക്കുള്ള പ്രവേശന കവാടഭാഗമായിരുന്ന ഇൗ വിശാലമായ പ്രദേശത്ത് ടിപ്പുവിന്റെ സൈന്യം ടെന്റ് (പന്തൽ) കെട്ടി ദീർഘകാലം താമസിച്ചിരുന്നതിനാൽ അക്കാലം മുതൽ ഇൗ സ്ഥലത്തിന് പന്തൽപാടം (പന്തലാംപാടം) എന്ന പേര് കൈവന്നുവെന്നാണ് പാരമ്പര്യം.
ആദ്യനാളുകൾ
തൃശ്ശൂരിന്റെയും പാലക്കാടിന്റെയും അതിർത്തി പ്രദേശമായ വാണിയം പാറക്കടുത്താണ് ഇൗ പ്രദേശം. 1950-60 കാലഘട്ടത്തിൽ മദ്ധ്യ തിരുവിതാംകൂറിൽ നിന്ന് കുടിയേറിയ സുറിയാനി ക്രെസ്തവരുടെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് മലയോര കർഷക മേഖലയായ പന്തലാംപാടം. ഇത് വടക്കഞ്ചേരി ഇടവകയുടെ ഭാഗമായിരുന്നു. 1969-ൽ വടക്കഞ്ചേരി വികാരിയായിരുന്ന ബഹു. ജേക്കബ് പനയ്ക്കലച്ചൻ ദീർഘ വീക്ഷണത്തോടെ പന്തലാംപാടത്ത് 34 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ബഹു. ക്ലാരൂസ് ഇങക അച്ചൻ ദൈവാലയ നിർമ്മാണത്തിനും ഇടവകയ്ക്ക് അനിവാര്യമായ സെമിത്തേരിയുടെ അനുവാദത്തിനുമുളള പ്രാരംഭ നടപടികളാരംഭിച്ചു പണി പൂർത്തിയായ നിത്യസഹായമാതാ പളളിയുടെ വെഞ്ചെരിപ്പ് കർമ്മം 1976 സെപ്റ്റംബർ 5-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് നിർവഹിച്ചു. തുടർന്ന് ഞായറാഴ്ചകളിൽ ഇവിടെ ദിവ്യബലി അർപ്പിച്ചുപോന്നു. മുണ്ടക്കയം സ്വദേശി പ്ലാപ്പിള്ളി കൊച്ച് നാലര ഏക്കർ വയൽ പളളിക്ക് സംഭാവന ചെയ്തത് നന്ദിയോടെ അനുസ്മരിക്കുന്നു. പിന്നീട് പളളിയോട് ചേർന്ന് കിടന്നിരുന്ന മുപ്പത്തിനാലര സെന്റ് സ്ഥലം കൂടി പള്ളി വിലയ്ക്കു വാങ്ങി. മത ബോധനത്തിനായി പളളിയോട് ചേർന്ന ഹാൾ ബഹു. തെക്കേപ്പേര മാത്യുവച്ചന്റെ കാലത്ത് പണി തീർത്തു. പാലക്കാട് രൂപതയുടെ പ്രവേശന കവാടമാണ് പന്തലാംപാടം ഇടവക.
പളളിക്കൊരു പളളിക്കൂടം
വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ തല്പരരായിരുന്ന ഇടവകക്കാരും നാട്ടുകാരും ഇടവകക്ക് ഒരു സ്ക്കൂൾ വേണമെന്നാഗ്രഹിച്ചു. സമീപ പ്രദേശത്ത് യു. പി. സ്ക്കൂൾ ഉളളതിനാൽ ഹൈസ്ക്കൂളിനുവേണ്ടിയാണ് ശ്രമിച്ചത്. സംഭാവനയിലൂടെ സമാഹരിച്ച പണം കൊണ്ട് സ്ക്കൂൾ സ്ഥിതി ചെയ്യുന്ന 1.40 ഏക്കർ സ്ഥലം വാങ്ങിച്ചു; ക്രമേണ കെട്ടിടം പണി തീർത്തു. ബഹു. ജോസഫ് കവലക്കാട്ടച്ചൻ സ്ക്കൂളിന് വേണ്ടിയുളള പ്രാരംഭ നടപടികൾ ആരംഭിച്ചു. അച്ചനും വികാരി ബഹു. മാത്യൂ തെക്കേപ്പേര, ശ്രീമാൻ ചെറുനിലം ഒൗതക്കുട്ടി ജേഷ്ഠൻ, ജോസഫ് (കുട്ടി) മലേകണ്ടത്തിൽ, കുഞ്ഞാഗസ്തി വള്ളോംകോട്ട് തുടങ്ങിയവർ സ്ക്കൂളിന്റെ അംഗീകാരത്തിനു വേണ്ടി ചെയ്ത അശ്രാന്ത പരിശ്രമം കാലമെത്ര കഴിഞ്ഞാലും മറക്കാവതല്ല. സ്ക്കൂൾ ഇൗ പ്രദേശത്തിന്റെ അത്യാവശ്യമായതിനാൽ ദൈവാനുഗ്രഹം എന്ന് പറയട്ടെ 1983 ജൂലൈ മാസം 30-ാം തിയ്യതി മേരിമാതാ ഹൈസ്ക്കൂൾ സർക്കാർ അനുമതിയോടെ പ്രവർത്തനം ആരംഭിച്ചു. അങ്ങിനെ പ്രദേശവാസികളുടെ ചിരകാലാഭിലാഷം സാക്ഷാത്ക്കരിക്കപ്പെട്ടു. 2008 ജനുവരി 11-ന് രജത ജൂബിലി ആഘോഷിച്ച ഇൗ സ്ക്കൂൾ ഇൗ നാടിന്റെ സാമൂഹ്യ സാംസ്കാരിക വളർച്ച്ക്ക്് നൽകിയ സംഭാവന അവർണ്ണനീയം തന്നെ.
സന്ന്യാസ ഭവനങ്ങൾ
1981-ൽ ഹോളി ഫാമിലി മഠവും, 1994-ൽ കർമ്മലീത്താ മഠവും 1998-ൽ ങടഎട മൈനർ സെമിനാരിയും ഇൗ ഇടവകാതിർത്തിയിൽ ആരംഭിച്ചതോടെ ഇടവക നാൾക്കുനാൾ ആത്മീയ കൂട്ടായ്മയിൽ വളർന്നുകൊണ്ടിരുന്നു. 1985 ഏപ്രിൽ 7-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പന്തലാംപാടം പളളിയെ ഇടവകയാക്കി പ്രഖ്യാപിച്ചു. ഇവിടെ സ്ഥിരതാമസമാക്കിയ ആദ്യത്തെ വികാരി ബഹു. ജോസ് കല്ലുവേലിൽ അച്ചനാണ്. 1992 ബഹു. സേവ്യർ മാറാമറ്റത്തിലച്ചൻ വികാരിയായി നിയമിതനായി. ഇടവക അംഗങ്ങൾ വർദ്ധിച്ചതോടെ നിലവിലുളള പളളിയിൽ സ്ഥലപരിമിതി അനുഭവപ്പെട്ടു. പഴയപളളി പൊളിച്ച് വലുതാക്കണമെന്ന് യോഗം തീരുമാനിച്ചു. ബഹു. വികാരിയച്ചന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഒന്നടങ്കം ഇൗ സദുദ്ദ്യമത്തിൽ പങ്കുചേർന്നു. പണി പൂർത്തിയാക്കിയ പുതിയ ദൈവാലയം അഭിവന്ദ്യ ഇരിമ്പൻ പിതാവ് 1997 ജനുവരി 3-ന് കൂദാശ ചെയ്ത് ദിവ്യബലി അർപ്പിച്ചു. 2001 ഏപ്രിൽ 29-നായിരുന്നു ഇടവകയുടെ രജതജൂബിലി ആഘോഷം. 
വൈദികമന്ദിരത്തിന്റെ നിർമ്മാണത്തിന് ഫാ. സെബാസ്റ്റ്യൻ മംഗലൻ നേതൃത്വം നൽകി. 2002 ഡിസംബർ 18-ന് അഭിവന്ദ്യ മനത്തോടത്ത് പിതാവ് തറക്കല്ലിട്ട വൈദിക മന്ദിരം 2003 നവംബർ 9-ന് പിതാവ് വെഞ്ചെരിച്ചു. 2009 ്രെബഫുവരിയിൽ ബഹു. തട്ടിലച്ചൻ വികാരിയായി ചാർജ്ജെടുത്തു. 2005 ഡിസംബർ 29-ന് ഇടവകാംഗങ്ങളായ ബഹു. ബിജോയ് ചോതിരക്കോട്ടിലിന്റെയും 2009 ഡിസംബർ 28-ന് ബഹു. ജോസഫ് കളപ്പുരക്കലിന്റെയും തിരുപ്പട്ടം ഇടവക ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. 2012 ഒക്ടോബർ 13-ന് 424/ 2012 അനുവാദപ്രകാരം ഇടവക സെമിത്തേരിസെല്ലുകളും കപ്പേളയും പണിത് മനോഹരമാക്കാൻ ബഹു. തട്ടിലച്ചൻ നേതൃത്വം നൽകി. പോത്തുചാടി പ്രദേശത്ത് ശ്രീ മുതുപ്ലാക്കൽ വിനോദ് മാത്യൂ പളളിക്ക് ദാനമായി നൽകിയ ആറേമുക്കാൽ സെന്റ് സ്ഥലത്ത് 377/2010, 25.8.2010 ലെ അനുവാദപ്രകാരം ശ്രീ. ജോസ് മുതുപ്ലാക്കലിന്റെ നേതൃത്വത്തിൽ വി. അൽഫോൻസാമ്മയുടെ നാമത്തിൽ കലാഭംഗിയുളള കപ്പേള പണി തീർത്തു. 2011 ജൂലൈ 31-ന് പ്രസ്തുത കപ്പേള അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. 2013 ്രെബഫുവരി 15-ന് തട്ടിലച്ചൻ റിട്ടയർ ചെയ്തപ്പോൾ ബഹു. ജോസ് കുളമ്പിലച്ചനാണ് വികാരിയായി നിയമിതനായിരിക്കുന്നത്.
രൂപതയുടെ അതിർത്തി പ്രദേശങ്ങളിലൊന്നായ പന്തലാംപാടം ഇടവകക്ക് ലഭിച്ചിട്ടുളള ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങൾ വളരെ ഏറെയാണ്. ഇനിയും മുന്നോട്ടുള്ള പ്രയാണത്തിൽ ഇടവകമദ്ധ്യസ്ഥയായ നിത്യസഹായമാതാവിന്റെ മാദ്ധ്യസ്ഥ്യം അനുഗ്രഹകാരണമാകുമെന്ന പ്രത്യാശയിലാണ് ഇൗ സമൂഹം. മേരിമാതാ ഹൈസ്ക്കൂൾ ഹയർ സെക്കന്ററിയാക്കുന്നതിനുള്ള പരിശ്രമത്തിലാണ്.