fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Thomas, Palakkuzhy 
Photo
Name:
St.Thomas
Place: Palakkuzhy
Status:
Parish
Forane:
Vadakkenchery
Founded:
1981
Sunday Mass:
07.15 A.M., 10.00 A.M.
Strengh:
198
Belongs To:
   
Vicar / Dir : Fr. Velliamkandathil Jaijin
  Asst.Dir/Vic:
Contact Office :
Palakkuzhy, Palakkad - 678684
Telephone:
04922218210
 
E-Mail:
Website:
 
History of the of St.Thomas
 സെന്റ് തോമസ് ചർച്ച്, പാലക്കുഴി
സ്ഥലനാമം
വൃക്ഷ സസ്യാദികളുടെ അടിസ്ഥാനത്തിൽ ജന്മമെടുത്ത സ്ഥലപ്പേരുകൾ പാലക്കാട് ജില്ലയിൽ ധാരാളമുണ്ട്. (കേരളത്തിലെ സ്ഥല ചരിത്രങ്ങൾ, പാലക്കാട് ജില്ല, വി. വി. കെ വാലത്ത്, പേജ് 18). അക്കൂട്ടത്തിൽ ഒന്നായി പാലക്കുഴി പ്രദേശത്തെ കണക്കാക്കാം.
ആദ്യനാളുകൾ
1960 കളിലാണ് ഇൗ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്. സാധാരണ കർഷകരും എസ്റ്റേറ്റ് തൊഴിലാളികളുമായിരുന്നു ഇവിടുത്തെ കൈ്രസ്തവർ. പളളിയിൽ പോകൂവാൻ യാത്രാ സൗകര്യമില്ലാത്തതിനാൽ ഇവിടെത്തന്നെ കുർബാനയ്ക്ക് സൗകര്യപ്പെടുത്തി തരണമെന്ന അപേക്ഷ വിശ്വാസികൾ പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ഇരിമ്പൻ പിതാവിന് സമർപ്പിച്ചു. പള്ളിവാതുക്കൽ ശ്രീ പി.സി. തോമസിന്റെ ബംഗ്ലാവ് താൽക്കാലിക പളളിക്ക് ഉതകുമെന്ന് ആരോഗ്യപുരം പളളി വികാരി ബഹു. തോമസ് മനച്ചിരിക്കൽ എം.എസ്.ടി, അച്ചനെ ജനങ്ങൾ അറിയിച്ചു. ബഹു. അച്ചൻ ഇക്കാര്യം അഭിവന്ദ്യ ഇരിമ്പൻ പിതാവിനെ അറിയിച്ചു. പ്രസ്തുത ബംഗ്ളാവിൽ പിതാവിന്റെ അനുമതിയോടെ 1978 നവംബർ 27-ാം തിയ്യതി ആദ്യബലി അർപ്പിക്കുകയും തുടർന്ന് മാസത്തിൽ ഒരു ഞായറാഴ്ച എന്ന ക്രമത്തിൽ ദിവ്യബലി തുടരുകയും ചെയ്തു. 
ആദ്യബലിയർപ്പണം
ശ്രീമതി ഏലിയാക്കുട്ടി ജോൺ പള്ളിവാതുക്കൽ കുടുംബക്കാർ പള്ളിക്കുവേണ്ടി ഒരേക്കർ സ്ഥലം ദാനമായി നൽകി. ഇടവകക്കാർ സഹകരിച്ച് ഒരേക്കർകൂടി വിലക്കുവാങ്ങുകയും ചെയ്തു. 287/7.11.83 കല്പ്പന പ്രകാരം ഇൗ സ്ഥലത്ത് ബഹു. സിറിയക് വഞ്ചിപ്പുര എം.എസ്.ടി അച്ചന്റെ നേതൃത്വത്തിൽ താൽക്കാലിക ഷെഡ് പണി കഴിച്ച് 1981 സെപ്റ്റംബർ 27-ന് ദിവ്യബലി അർപ്പിച്ചു. പി. എസ്. എസ്. പി. യുടെ ആഭിമുഖ്യത്തിൽ പൈ്രമറി സ്ക്കൂളിനുളള ക്രമീകരണങ്ങൾ ആരംഭിച്ചു. 1983 നവംബർ 14-ന് സ്ക്കൂളിന് അഭിവന്ദ്യ ഇരിമ്പൻ പിതാവ് തറക്കല്ലിട്ടു. ബഹു. ജോസഫ് കുളത്തിങ്കൽ എം.എസ്.ടി അച്ചന്റെ നേതൃത്വത്തിൽ ഷെഡ്ഡിനു പകരം വി. തോമാസ്ലീഹായുടെ നാമധേയത്തിൽ ചെറിയൊരു ദൈവാലയം നിർമ്മിക്കുകയും 1985 ജൂലൈ 3-ന് മാർ ജോസഫ് ഇരിമ്പൻ പിതാവ് ദൈവാലയം വെഞ്ചരിക്കുകയും ചെയ്തു. 305/8.7.1989 കൽപ്പന പ്രകാരം പാലക്കുഴി സെന്റ് തോമസ് ഇടവകയായി ഉയർത്തി. 
ബഹു. എമ്മാനുവൽ വട്ടക്കുന്നേൽ സി.എസ്.ടി അച്ചൻ വികാരിയായിരിക്കുമ്പോൾ ഇൗ ദൈവാലയത്തിന്റെ മേൽക്കൂരയും മുഖവാരവും പുതിയതായി പണി കഴിപ്പിച്ചു. 19.5.89 -ൽ വെഞ്ചെിരിപ്പു നടത്തി. 1991 കാലഘട്ടങ്ങളിൽ ബഹു. മാത്യു ചക്കാലക്കൽ സി.എസ്.ടി അച്ചന്റെ നേതൃത്വത്തിൽ എൽ പി സ്കൂളിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തുവാൻ സാധിച്ചു.1996 നവംബർ മാസം അഞ്ചുമുക്കിൽ ശ്രീ കുരുവിള മഠത്തിൽ ദാനമായി നൽകിയ സ്ഥലത്ത് ബഹു. ജോർജ് കാപ്പിലിപ്പറമ്പിൽ സി.എസ്.ടി അച്ചന്റെ നേതൃത്വത്തിൽ കുരിശു പള്ളിയുടെ പണികൾ ആരംഭിക്കുകയും 1997 മെയ് 26-ാം തിയ്യതി അഭിവന്ദ്യ പിതാവ് വെഞ്ചെരിക്കുകയും ചെയ്തു. 
വൈദികമന്ദിരം
325/10.8.99-ലെ കല്പ്പന പ്രകാരം വൈദിക മന്ദിര നിർമ്മാണത്തിന് പിതാവ് അനുവദിച്ചു. ബഹു. അബ്രഹാം കൊറ്റനല്ലൂർ തുടങ്ങി വെച്ച പണികൾ ബഹു. തോമസ്സ് നെടുങ്കനാൽ അച്ചൻ പൂർത്തിയാക്കുകയും 2002 ജൂലൈ 3-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിക്കുകയും ചെയ്തു. പി.സി.എ. പ്രദേശത്തു ശ്രീ. മാണി പറമുണ്ടയിൽ ദാനമായി നൽകിയ സ്ഥലത്തു പ. കന്യാമറിയത്തിന്റെ കപ്പേള ബഹു. തോമസ് നെടുങ്കനാൽ അച്ചന്റെ മേൽനോട്ടത്തിൽ പണി കഴിപ്പിക്കുകയും 2000-ൽ വെഞ്ചെരിപ്പു നടത്തുകയും ചെയ്തു. 
പുതിയപളളി
പളളിയിൽ സ്ഥലപരിമിതി മൂലം പുതിയസ്ഥലത്തേയ്ക്കു പള്ളി മാറ്റി പണിയുന്നതിനെ പറ്റി 2004 ആഗസ്ത് 15-ന് കൂടിയ ഇടവക യോഗത്തിൽ തീരുമാനിച്ചു. 422/2004 - 23.10.2004 കല്പ്പന പ്രകാരം പുതിയ പളളി പണിയുവാൻ അനുവാദം ലഭിച്ചു. 2005 ജനൂവരി 2-ന് പുതിയ പളളിയുടെ ശിലാ സ്ഥാപന കർമ്മം പിതാവ് നിർവഹിച്ചു. വികാരി ബഹു. മാത്യു പനച്ചിപ്പുറത്ത് സി എസ് ടി അച്ചന്റെ മേൽ നോട്ടത്തിൽ 2009 മാർച്ചു മാസത്തോടെ ഇപ്പോഴുള്ള ദൈവാലയത്തിന്റെ പണികൾ പൂർത്തീകരിച്ചു. ദൈവാലയത്തിന്റെ ആശീർവാദം 2009 ഏപ്രിൽ മാസം 18-ാം തിയതി അഭിവന്ദ്യ ജേക്കബ്് മനത്തോടത്ത് പിതാവ് നടത്തി. സാധാരണ കർഷകർ മാത്രമുളള ഇൗ ഇടവകയിൽ വളരെ മനോഹരവും വിശാലവുമായ ദൈവാലയം പണിയുവാൻ സാധിച്ചതിന്റെ പിന്നിൽ ബഹു. മാത്യൂ അച്ചന്റെ ദീർഘ വീക്ഷണത്തോടെയുളള കഠിനാദ്ധ്വാനവും ജനങ്ങളുടെ ആത്മാർത്ഥ സഹകരണവും എടുത്ത് പറയേണ്ടതുതന്നെയാണ്. ഇപ്പോൾ ബഹു. വിപിൻ എലിക്കോട്ടച്ചനാണ് ഇടവകയുടെ വികാരി. 1994-ൽ ആരംഭിച്ച ക്ലാരസന്യാസമൂഹത്തിന്റെ ദീപ്തിഭവൻ മഠം അജപാലന ശുശ്രൂഷകളിൽ സഹായിച്ചുവരുന്നുണ്ട്. 
വി.തോമാശ്ലീഹായുടെയും വി. സെബാസ്ത്യാനോസിന്റെയും തിരുനാൾ സംയുക്തമായി പുതു ഞായറാഴ്ച എല്ലാ വർഷവും ആഘോഷിക്കുന്നു.