fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Sebastian, Njarakode 
Photo
Name:
St.Sebastian
Place: Njarakode
Status:
Parish
Forane:
Olavakode
Founded:
1997
Sunday Mass:
06.30 A.M.
Strengh:
25
Belongs To:
   
Vicar / Dir : Fr. Kanjirathingal Renny
  Asst.Dir/Vic:
Contact Office :
Nochipully, Palakkad - 678592
Telephone:
 
E-Mail:
Website:
 
History of the of St.Sebastian
 ആദ്യനാളുകൾ
മൈലംപുളളി സെന്റ് മേരീസ് പളളിയുടെ ഭാഗമായിരുന്നു ഒടുവങ്ങാട്, നൊച്ചിപ്പുളളി, ഞാറക്കോട് പ്രദേശങ്ങൾ. ഇവിടെയുളള 25 കുടുംബങ്ങളെ ഉൾകൊളളിച്ച് വികാരി ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചൻ ഞാറക്കോട് സെന്റ് സെബാസ്റ്റ്യൻ കുടുംബയൂണിറ്റ് രൂപീകരിച്ചു. ഇവർ ക്രിസ്ത്യൻ ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ ഒരു ഫണ്ട് ആരംഭിച്ചിരുന്നു. മരണാനന്തര ആവശ്യങ്ങൾക്കായി സഹായം നല്കുക എന്നതായിരുന്നു ഇൗ ഫണ്ടിന്റെ പ്രധാനലക്ഷ്യം. ഇൗ സൊസൈറ്റിയുടെ കെവശമുണ്ടായിരുന്ന എട്ട് സെന്റ് സ്ഥലത്തിൽ അഞ്ച് സെന്റ് ഒരു കുരിശുപളളി സ്ഥാപിക്കുന്നതിനുവേണ്ടി 1992 മെയ് 13-ന് പളളിക്ക് നല്കുകയുണ്ടായി. മാസംതോറും കുടുംബസമ്മേളനവും 15 ദിവസം കൂടുമ്പോൾ സൊസൈറ്റി മീറ്റിംഗും കൃത്യമായി നടന്നിരുന്നു.
1994-ൽ ബഹു. പഞ്ഞിക്കാരൻ സെബാസ്റ്റ്യനച്ചൻ മൈലംപുളളിയിൽ വികാരിയായിരിക്കുമ്പോൾ ക്രിസ്ത്യൻ ചാരിറ്റബിൾ സൊസൈറ്റി നല്കിയ പണവും അരമനയിൽ നിന്നു നല്കിയ സഹായവും പഞ്ഞിക്കാരനച്ചന്റെ ശ്രമഫലമായി സമാഹരിച്ച തുകയും ചേർത്ത് ഇപ്പോൾ പളളി സ്ഥിതി ചെയ്യുന്ന എൺപത്തി ഏഴ് സെന്റ് സ്ഥലം പുതുപ്പറമ്പിൽ ജോസഫ്, മറ്റത്തിൽ ജോസഫ് എന്നിവരിൽ നിന്നും വാങ്ങിച്ചു.
ബഹു. ജോൺസൺ വീപ്പാട്ടുപറമ്പിലച്ചന്റെ കാലത്താണ് പളളിയുടെ 87 സെന്റ് സ്ഥലത്ത് ക്രിസ്ത്യൻ ചാരിറ്റബിൽ സൊസൈറ്റിയുടെ ഫണ്ട് ഉപയോഗിച്ച് 180-ഒാളം റബ്ബർതൈകൾ നട്ടുപിടിപ്പിച്ചത്. എന്നാൽ ആ വർഷത്തെ ശക്തമായ വരൾച്ചയിൽ റബ്ബർ തൈകൾ ഒട്ടുമുക്കാലും ഉണങ്ങിപ്പോയി. പിന്നീട് മൈലംപുളളി പളളിയിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് റബ്ബർ തൈകൾ നട്ടുപിടിപ്പിച്ചു.
ചാക്കുപളളി
Old Church

ഇൗ പ്രദേശങ്ങളിലെ വിശ്വാസികൾക്ക് മൈലംപുളളി ദൈവാലയത്തിൽ ആത്മീയാവശ്യങ്ങൾക്ക് വന്നെത്തുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കി, വികാരി ബഹു. പൊന്മാണി ജോസച്ചന്റെ ത്യാഗോജ്ജ്യലമായ നേതൃത്വത്തിൽ, പാലക്കാടിന്റെ പ്രഥമമെത്രാൻ മാർ ജോസഫ് ഇരിമ്പൻ പിതാവിന്റെ ആഗ്രഹപ്രകാരം ചാക്കുകൊണ്ട് മറച്ചുളള ഒരു താല്കാലിക ഷെഡ്ഡിൽ ഞാറക്കോട് സെന്റ് സെബാസ്റ്റ്യൻ പളളിക്ക് ആരംഭം കുറിച്ചു. 1997 സെപ്തംബർ 8-ന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെിരിപ്പ് കർമ്മം നടത്താമെന്ന് സമ്മതിച്ചിരുന്നെങ്കിലും ഒാഗസ്റ്റ് 23-ന് പിതാവ് ദിവംഗതനായതിനാൽ അന്നത്തെ വികാരി ജനറാൾ ബഹു. മോൺ. ജോസ് പി. ചിറ്റിലപ്പിളളിയച്ചൻ മുൻനിശ്ചയിച്ച ദിവസം തന്നെ പളളിയുടെ വെഞ്ചെിരിപ്പ് കർമ്മം നിർവ്വഹിച്ചു.
പുതിയ പളളി
4 മാസം കഴിഞ്ഞപ്പോൾ ചാക്കുകൊണ്ടുളള ചുമരുകൾക്ക് പകരം ഇഷ്ടികച്ചുമര് വെച്ച് പുതുക്കിപ്പണിത പളളി 2008 മാർച്ച് 8-ന് മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിച്ചു.
2002 ജൂൺ മാസത്തിൽ രൂപത മതബോധനകേന്ദ്രത്തിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായത്തോടുകൂടി സെന്റ് സെബാസ്റ്റ്യൻ സൺഡേസ്കൂൾ യൂണിറ്റിന് ആരംഭം കുറിച്ചു. മുണ്ടൂർ വിമൽറാണി ആരാധനാ മഠം പ്രൊവിൻഷ്യൻ ഹൗസിലെ സിസ്റ്റേഴ്സ് രണ്ട് പേർ ഉൾപ്പടെ പത്ത് മതാദ്ധ്യാപകർ ഇൗ വിശ്വാസ പരിശീലനരംഗത്ത് ശുശ്രൂഷ ചെയ്യുന്നു.
ക്രിസ്ത്യൻ ചാരിറ്റബിൾ സൊസൈറ്റി നല്കിയ സ്ഥലത്ത് ബഹു. ഏറ്റുമാനൂക്കാരൻ മാർട്ടിനച്ചന്റെ നേതൃത്വത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിൽ കുരിശുപളളി നിർമ്മിച്ചു. ബഹു. പൊന്മാണി ജോസച്ചൻ 2007 ആഗസ്റ്റ് 3-ന് കുരിശുപളളിയുടെ വെഞ്ചെിരിപ്പ് നടത്തുകണ്ടായി. അതേ വർഷംതന്നെ പളളിയോട് ചേർന്ന് സങ്കീർത്തിയും ചെറിയ പളളിമുറിയും പണി കഴിച്ചു. ആദ്യകാലങ്ങളിൽ 2010 വരെ മുണ്ടൂർ സെന്റ് ജോസഫ്സ് കോൺവെന്റ് സിസ്റ്റേഴ്സും മൈലംപുള്ളി ഹോളി ഫാമിലി സിസ്റ്റേഴ്സുമാണ് പള്ളിജോലി, കുടംബസമ്മേളനം, മതബോധനം എന്നിവയിൽ സഹായിച്ചിരുന്നത്. 
സ്വന്തം സെമിത്തേരി
2009 ആഗസ്റ്റ് 16-ന് കൂടിയ പൊതുയോഗത്തിൽ ബഹു. പെരുമ്പിളളിൽ ജോർജ്ജച്ചന്റെ നേതൃത്വത്തിൽ സെമിത്തേരി നിർമ്മാണത്തിന്റെ നടപടികൾ ആരംഭിച്ചു. ബഹു. പീറ്റർ കൊച്ചുപുരയ്ക്കൽ അച്ചനാണ് സെമിത്തേരി പണിക്കൊപ്പം പളളി, സങ്കീർത്തി, പളളിമുറി എന്നിവ കൂടി പുതുക്കിപ്പണിതു. 2010 ്രെബഫുവരി 17-ന് പീറ്ററച്ചന് സ്ഥലം മാറ്റം ലഭിച്ചുവെങ്കിലും പളളിയുടെയും സെമിത്തേരിയുടേയും വെഞ്ചെിരിപ്പ് നടത്തുന്നതുവരെ പീറ്ററച്ചനോട് ഇടവകയുടെ നടത്തിപ്പ് തുടരുവാൻ അഭിവന്ദ്യപിതാവ് നിർദ്ദേശിച്ചു. 2010 മെയ് 13-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പളളിയുടെയും സെമിത്തേരിയുടെയും വെഞ്ചെരിപ്പ് കർമ്മം നടത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സെമിത്തേരിയിൽ ശ്രീ. ചാക്കോ കണിച്ചേരിയെയാണ് ആദ്യമായി കബറടക്കിയിരിക്കുന്നത്. 
ബഹു. പുളിക്കത്താഴ രാജു അച്ചൻ 17.02.2010-ൽ നിയമിതനായെങ്കിലും ബഹു. പീറ്റർ അച്ചൻ പണി പൂർത്തീകരിച്ചതിന് ശേഷം മെയ് 17-ന് ചുമതലയേറ്റെടുത്തു. പളളിയുടെ തുടർന്നുളള പണികൾ ബഹു. അച്ചൻ പൂർത്തിയാക്കി. 2011 മെയ് 31 മുതൽ ബഹു. ജോഷി പുലിക്കോട്ടിലച്ചനാണ് വികാരി. 
ബഹു. സിസ്റ്റേഴ്സ് അജപാലന ശുശ്രൂഷയിൽ
മുൻകാലങ്ങളിൽ മൈലംപുളളിയിൽ നിന്ന് ഹോളിഫാമിലി സിസ്റ്റേഴ്സും മുണ്ടൂർ നിന്ന് സെന്റ് ജോസഫ് സിസ്റ്റേഴ്സും ഇവിടെ ഭവന സന്ദർശനം നടത്തുകയും കുടുംബസമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വിശ്വാസ പരിശീലനരംഗവും സംഘടനാ പ്രവർത്തനങ്ങളും സജീവമാക്കുവാൻ ബഹു. സിസ്റ്റർമാർ ചെയ്ത സേവനങ്ങൾ നന്ദിയോടെ ഒാർക്കുന്നു. 2010 ജൂൺ മാസം മുതൽ മുണ്ടൂർ ആരാധനാ മഠത്തിലെ ബഹു. സിസ്റ്റേഴ്സാണിവിടെ സേവനം ചെയ്യുന്നത്. മാസം തോറുമുളള കുടുംബസമ്മേളനങ്ങൾ ഇടവകക്ക് പുത്തൻ ഉണർവ്വ് നൽകുന്നുണ്ട്. പൊതുവിൽ സാമ്പത്തികമായി പാവപ്പെട്ടവരാണെങ്കിലും ഇടവകക്കാര്യത്തിൽ ആത്മാർത്ഥമായി സഹകരിക്കുന്നവരാണ് ഇടവകാംഗങ്ങൾ.