fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Holy Spirit Forane, Mannarkkad 
Photo
Name:
Holy Spirit Forane
Place: Mannarkkad
Status:
Parish
Forane:
Mannarkkad
Founded:
1976
Sunday Mass:
07.15 A.M., 09.45 A.M.
Strengh:
338
Belongs To:
   
Vicar / Dir : Fr. Pulickathazha Raju
  Asst.Dir/Vic: Fr. Chiramel Meljo
Contact Office :
Perimbadary, Palakkad - 678762
Telephone:
04924222560
 
E-Mail:
Website:
 
History of the of Holy Spirit Forane
ഹോളി സ്പിരിറ്റ് ഫോറോന ചർച്ച് 
മണ്ണാർക്കാട്

സ്ഥലനാമം
വനനിബിഢമായ ഇൗ പ്രദേശങ്ങൾ വള്ളുവകോനാതിരിയുടെ അധീനതയിലായിരുന്നു. ദേശവാസികൾ (കാട്ടിൽ ജീവിച്ചിരുന്ന ആദിവാസികൾ) മന്നാർ എന്നാണ് വിളിച്ചിരുന്നത്. മന്നാർകാട് കാലാന്തരിത്തിൽ രൂപപ്പെട്ട നാമമാണ് മണ്ണാർക്കാട്. പാലക്കാട് ചുരം തുടങ്ങുന്ന ഏറ്റവും ഉയർന്ന മലനിരകൾ മണ്ണാർക്കാട് താലൂക്കിലെ പുതൂർ വില്ലേജിലും തെക്കുഭാഗം മലമ്പുഴ വില്ലേജിലുമാണ്. ഭാരതപ്പുഴയുടെ കൈവഴിയായ തൂതപ്പുഴയുടെ വൃഷ്ടിപ്രദേശം ഇവിടെയാണ്. മണ്ണ്+ആറ്+കാട് ചേർന്നതാണ് മണ്ണാർക്കാടെന്ന പഴമക്കാരുടെ വാമൊഴി അപ്പാടെ അവഗണിക്കേണ്ടതില്ല. 
ആദ്യനാളുകൾ
മണ്ണാർക്കാട് പെരിമ്പടാരി ഫൊറോനപള്ളിയുടെ ചരിത്രം, ഇൗപ്രദേശത്തുള്ള സുറിയാനി കത്തോലിക്കാസമൂഹങ്ങളുടെ വികസന ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത് 1974-ൽ പാലക്കാട് രൂപതനിലവിൽ വന്നതോടെ ഇൗ പ്രദേശത്ത് 12 ഒാളം ഇടവകസമൂഹങ്ങൾ സ്ഥാപിക്കപ്പെട്ടു. ഇതിൽ ശ്രീകൃഷ്ണപുരം, ആനമൂളി എന്നീ പള്ളികൾ ഒഴികെ മറ്റെല്ലാ ഇടവകസമൂഹങ്ങൾക്കും നേതൃത്വം നല്കിയത് മണ്ണാർക്കാട് നിന്നാണ്.
ഇൗ പ്രദേശങ്ങളിലെ ആരാധനാ സമൂഹങ്ങളുടെ ആരംഭകൻ പരേതനായ ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചനാണ്. കാഞ്ഞിരപ്പള്ളി സ്വദേശികളായ ശ്രീ. ജേക്കബ് തോമസ് കരിപ്പാപ്പറമ്പിൽ, ശ്രീ. ജോസഫ് കല്ലറയ്ക്കൽ മാളിയേക്കലുമാണ് ആദ്യമായി മണ്ണാർക്കാട് പ്രദേശത്ത് എത്തിയ സുറിയാനികത്തോലിക്കർ. 1925-ൽ അവർ ഇവിടെ സ്ഥലം വാങ്ങി കൃഷികൾ ആരംഭിച്ചു. പിന്നീട് ചില കുടുംബങ്ങൾകൂടി ഇൗ പ്രദേശത്ത് എത്തി. ആദ്ധ്യാത്മിക കാര്യങ്ങൾക്ക് മററു സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ അവർ കോഴിക്കോട് ലത്തീൻ രൂപതയുമായി ബന്ധപ്പെടുകയും മണ്ണാർക്കാട് ടൗണിൽ പള്ളി പണിയുന്നതിനാവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.
കരിപ്പാപ്പറമ്പിൽ കുടുംബമാണ് നെല്ലിപ്പുഴ ഭാഗത്തെ സെന്റ് ജയിംസ് പള്ളിക്ക് ആവശ്യമായ സ്ഥലം നല്കിയത്. 1931-ൽ പള്ളി വെഞ്ചെരിച്ചതോടെ പ്രദേശവാസികൾ ആദ്ധ്യാത്മിക കാര്യങ്ങൾക്കായി ഇൗ പള്ളിയിലാണ് പോയിരുന്നത്. 1959 വരെ ഇൗ പ്രദേശത്തെ കൈ്രസ്തവരുടെ മുത്തശ്ശിപ്പള്ളിയാണ് സെന്റ് ജെയിംസ് പള്ളി.
1950 കളിൽ മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ, പാലക്കയം പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചു. 1953 ഡിസംബർ 31-ന് തലശ്ശേരി രൂപത നിലവിൽ വന്നതോടെ കാഞ്ഞിരപ്പുഴയിലും, പാലക്കയത്തും പള്ളികൾ സ്ഥാപിക്കപ്പെട്ടു. മണ്ണാർക്കാട് പ്രദേശം കാഞ്ഞിരപ്പുഴയുടെ കീഴിലായി. എന്നാൽ സൗകര്യാർത്ഥം ഭൂരിഭാഗം സുറിയാനികത്തോലിക്കരും സെന്റ് ജയിംസ് ലത്തീൻ പള്ളിയിലാണ് പോയിരുന്നത്. ഇൗ അവസ്ഥ 1975 ജൂൺ വരെ തുടർന്നു.
പ്രേഷിതവര്യനായ ബഹു. ഇരിമ്പനച്ചൻ
1974-ൽ പാലക്കാട് രൂപത നിലവിൽ വന്നതോടെ 1975 ജൂൺ 18-ന് ബഹു. സെബാസ്റ്റ്യൻ ഇരുമ്പനച്ചൻ മണ്ണാർക്കാട് പ്രദേശത്തിന്റെ അജപാലകനായി നിയമിക്കപ്പെട്ടു. ഇതേ അവസരത്തിൽ തന്നെ ഡൊമിനിക്കൻ കോൺഗ്രിഗേഷനിലെ ബഹു. സഹോദരിമാർ പെരിമ്പടാരിയിൽ കരിപ്പാപ്പറമ്പിൽ ചെറിയാന്റെ പക്കൽ നിന്ന് സ്ഥലവും വീടും വാങ്ങിയിരുന്നു. ഇതിൽ അരയേക്കർ സ്ഥലം അദ്ദേഹത്തിന്റെ പേരിൽ പളളിക്ക് ദാനമായി നൽകാമെന്ന ധാരണയിലാണ് സ്ഥലവിൽപ്പന നടന്നത്. ഇൗ സ്ഥലത്ത് നിർമ്മലദാസി സന്യാസിനികൾ 1975 ജൂൺ 1 മുതൽ താമസമാക്കി നേഴ്സറി സ്കൂൾ ആരംഭിച്ചു. ബഹു. സെബാസ്റ്റ്യനച്ചൻ പ്രസ്തുത കെട്ടിടത്തിന്റെ വരാന്ത ബലിയർപ്പണത്തിന് സജ്ജമാക്കുകയും ജൂൺ 18 മുതൽ ദിവ്യബലിയർപ്പണം ആരംഭിക്കുകയും ചെയ്തു. മുമ്പ് പറഞ്ഞു വെച്ചതനുസരിച്ച് ഡൊമിനിക്കൻ കോൺഗ്രിഗേഷൻ അരയേക്കർ സ്ഥലം ഇടവക പളളിക്കുവേണ്ടി ദാനമായി നല്കി. ഇൗ സ്ഥലത്താണ് പെരിമ്പടാരി പള്ളി സ്ഥിതിചെയ്യുന്നത്.
1975 ജൂൺ 29-നു തന്നെ പ്രഥമ പൊതുയോഗവും നടന്നു. പ്രസ്തുത യോഗത്തിൽ വച്ച് പള്ളിയും വൈദിക മന്ദിരവും പണിയുവാൻ തീരുമാനമായി. അതിനായി ചങ്ങലീരി, പെരിമ്പടാരി, കുമരംപുത്തൂർ, കണ്ടമംഗലം, പയ്യനേടം പ്രദേശങ്ങളിൽ നിന്നായി 21 പേരടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു. 
പുതിയപളളി
1975 സെപ്റ്റംബർ 22-ന് വൈദിക മന്ദിരത്തിന്റെ പണി ആരംഭിച്ചു. പണിപൂർത്തിയായതോടെ വി. കുർബാന വൈദിക മന്ദിരത്തിലേയ്ക്ക് മാറ്റി.1976 ജൂൺ 6-ന് പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് നിർവ്വഹിച്ചു. സെപ്റ്റംബർ 7 മുതൽ സെമിത്തേരിയും സ്ഥാപിച്ചു. പണി പൂർത്തിയാക്കിയ ദൈവാലയം 1978 ജനുവരി 17-ന് അഭിവന്ദ്യ പിതാവ് ആശീർവദിച്ച് പ്രതിഷ്ഠിച്ചു. 1975 മുതൽ 81 വരെ മണ്ണാർക്കാട് മേഖലയിലെ ബഹു. ഇരുമ്പനച്ചന്റെ അജപാലനശുശ്രൂഷ സമീപപ്രദേശങ്ങളായ എടത്തനാട്ടുകര, കോട്ടപ്പുറം, അലനല്ലൂർ, കാരാപ്പാടം, തിരുവിഴാംകുന്ന് മെഴുകുംപാറ, പുറ്റാനിക്കാട് എന്നീ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു-ചെറിയ ഇടവക കൂട്ടായ്മകൾ രൂപംകൊണ്ടു. ചില സ്ഥലങ്ങളിൽ ദൈവാലയ നിർമ്മാണവും ആരംഭിച്ചു.
വളർച്ചയുടെ കാലം
ബഹു. സെബാസ്റ്റ്യൻ ഇരുമ്പനച്ചനുശേഷം ഫാ. അബ്ദിയാസ് ഇങക, മോൺ ജോസഫ് വെളിയത്തിൽ, ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ എന്നിവർ വികാരിമാരായി സേവനം ചെയ്തു. ബഹു. പഞ്ഞിക്കാരനച്ചന്റെ പത്തുവർഷത്തെ അജപാലന ശുശ്രൂഷാനാളുകൾ ഇടവകയുടെ വളർച്ചയുടെ കാലഘട്ടമായിരുന്നു. മണ്ണാർക്കാട് ആശുപത്രിജംഗ്ഷനിൽ 1986-ൽ ശ്രീ. കെ.ജെ ജോസഫ് കരിപ്പാപ്പറമ്പിൽ ദാനമായി നൽകിയ സ്ഥലത്ത് പണിതീർത്ത കപ്പേളയും പളളിയോടു ചേർന്നുളള ഒാഡിറ്റോറിയവും അതിന് ഉത്തമോദാഹരണമാണ്. 1988-ൽ കല്പന ഒാഡിറ്റോറിയം വന്നതോടെ കുട്ടികളുടെ വിശ്വാസ പരിശീലനക്ലാസുകൾക്കും സംഘടനാ യോഗങ്ങൾക്കും ഉപയുക്തമായി. 1989-ൽ പാവപ്പെട്ട വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത ഉപരിവിദ്യാഭ്യാസത്തിനായി ജ്യോതികോളേജ് ആരംഭിച്ചു. സങ്കീർത്തിയുടെ മുകളിലായി മണിമാളികയും പണികഴിക്കപ്പെട്ടു. മണ്ണാർക്കാട് ടൗണിന്റെ ഹൃദയഭാഗത്തു പ്രസാദമാത ദൈവാലയ സമുച്ചയം സ്ഥിതി ചെയ്യുന്നു. അച്ചന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ട പ്രസ്തുത പളളി 1991 മാർച്ച് 16 -ന് അഭിവന്ദ്യ ഇരിമ്പൻ പിതാവ് വെഞ്ചെരിച്ചു. ഇതിനിടയിൽ കോട്ടപ്പുറം, കൈതച്ചിറ പള്ളികളുടെ നിർമ്മാണത്തിനും ബഹു. അച്ചൻ നേതൃത്വം നൽകി.
ബഹു. പഞ്ഞിക്കാരനച്ചന്റെ പിൻഗാമിയായ ബഹു. ജോർജ് നരിക്കുഴിയച്ചൻ ഇടവകയുടെ കൂട്ടായ്മ പോഷിപ്പിക്കുന്നതിൽ അതീവ ശ്രദ്ധചെലുത്തി. കുടുംബ സമ്മേളന ങ്ങളും വാർഷികങ്ങളും ഇടവക ദിനാഘോഷവും നിയതമായി സംഘടിപ്പിക്കപ്പെട്ടു. പുല്ലിശ്ശേരി വാർഡിൽ 1996 ഒക്ടോബർ 10-ന് പരിശുദ്ധ മാതാവിന്റെ നാമത്തിൽ പളളിയുടെ പണി ആരംഭിക്കുകയും 1997 സെപ്തംബർ 8-ന് മാർ. ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെരിക്കുകയും ചെയ്തു.
രൂപതാ കാര്യാലയത്തിൽ നിന്ന് 537/97 കല്പന പ്രകാരം 1998 ജനുവരി 6-ന് ദനഹാതിരുനാളിൽ പെരിമ്പടാരി ഇടവക പള്ളി മണ്ണാർക്കാട് ഫൊറോനയായി ഉയർത്തപ്പെട്ടു. കല്പന ഒാഡിറ്റോറിയത്തിന്റെ മുകളിൽ ഒരു നിലകൂടി പണിയുകയും 1997 മെയ് 9ന് വെഞ്ചെരിക്കുകയും ചെയ്തു.
രജതജൂബിലി
1999 മെയ് 20-ന് ബഹു. പീറ്റർ കുരുതുകുളങ്ങരയച്ചൻ ഫൊറോനവികാരിയായി സ്ഥാനം ഏറ്റു. 1999 ജൂൺ 17-ന് ആഘോഷമായ വി കുർബാനയോടെ ഇടവകയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 2000 മെയ് 27-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ജൂബിലി സമാപനാഘോഷങ്ങൾ നടന്നു.
2006 ഒക്ടോബർ 23-ന് പെരിമ്പടാരി ഇടവകയെ വിഭജിച്ച് പ്രസാദമാതാ പള്ളി കേന്ദ്രമാക്കി പുതിയ ഇടവകയ്ക്ക് രൂപം കൊടുത്തു കൊണ്ടുള്ള കല്പന രൂപതാ കേന്ദ്രത്തിൽ നിന്നും ലഭിച്ചു. എന്നാൽ ചില സാങ്കേതിക കാരണങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് പ്രസ്തുത തീരുമാനം നീട്ടിവച്ചുകൊണ്ട് അറിയിപ്പ് ലഭിച്ചു.
2002 ജനുവരി 28-ാം തീയ്യതി ബഹു. ജോർജ്ജ് തെരുവൻകുന്നേലച്ചൻ ഫൊറോന വികാരിയായി സ്ഥാനമേറ്റു. അച്ചന്റെ നേതൃത്വത്തിൽ നിലവിലുളള വൈദികമന്ദിരം സൗകര്യ ്രപദമായി പുതുക്കി പണിയുകയും 2004 നവംബർ 27 -ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിക്കുകയും ചെയ്തു. 2005 മുതൽ എല്ലാവർഷവും സെപ്റ്റംബർ 1-8 വരെ പ്രസാദമാതാ പള്ളിയിൽ എട്ടുനോമ്പാചരണവും മാതാവിന്റെ ജനനതിരുനാൾ ആഘോഷവും ഭക്തിനിർഭരമായി ആചരിച്ചു വരുന്നു. ഇൗ ഇടവകക്കാരായ ഫാ. ജെയ്മോൻ പള്ളിനീരാക്കൽ 2008 സെപ്റ്റംബർ 10-ലും ഫാ. ജോൺസൺ വലിയകുളത്തിൽ ഇങക..... ലും പൗരോഹിത്യം സ്വീകരിച്ച് പ്രഥമദിവ്യബലിയർപ്പിച്ചു.
നിത്യാരാധന കപ്പേള
2006 സെപ്റ്റംബർ 8-ന് പ്രസാദമാതാപള്ളി നിത്യാരാധന ചാപ്പലായി രൂപാന്തരപ്പെടുത്തി. കടമുളള ദിവസങ്ങൾ ഒഴികെ മറ്റ് ദിവസങ്ങളിൽ 8.30 മുതൽ വൈകുന്നേരം 5 മണിവരെ ആരാധനയും തുടർന്ന് 5 മണിക്ക് വി. കുർബാനയും നടത്തിവരുന്നു. ബഹു. ഡൊമിനിക്കൻ സിസ്റ്റേഴ്സാണ് ആരാധനയ്ക്ക് നേതൃത്വം നൽകുന്നത്. 2006 ഡിസംബർ 28-ന് ബഹു. ജോയ്സൺ ആക്കപ്പറമ്പിൽ, ബഹു. റെനി കാഞ്ഞിരത്തിങ്കൽ എന്നിവരുടെ തിരുപ്പട്ടം പെരിമ്പടാരി പളളിയിൽ വെച്ച് നടത്തപ്പെട്ടു. ഇടവക ദൈവാലയം നവീകരിക്കാനുള്ള യജ്ഞം 2008 സെപ്റ്റംബർ 15-ന് ആരംഭിച്ചു. പുതുക്കിയ ദൈവാലയത്തിന്റെ പ്രതിഷ്ഠാകർമ്മം 2009 ഏപ്രിൽ 26-ന് അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. 
2010 ്രെബഫുവരി 17-ന് ബഹു. അബ്രാഹം പാലത്തിങ്കലച്ചൻ ഫൊറോന വികാരിയായി നിയമിതനായി. ഇടവകയുടെ സമഗ്രവികസനത്തെ ലക്ഷ്യമാക്കി പല പദ്ധതികൾക്കും ബഹു. അച്ചൻ രൂപകൽപ്പന ചെയ്തു. ഇടവക സെമിത്തേരിയുടെ സ്ഥലപരിമിതി കണക്കിലെടുത്ത് അത് വികസിപ്പിച്ച് മനോഹരമാംവിധം പണിതീർക്കുവാൻ അച്ചൻ നേതൃത്വം നൽകി. ഇൗ മഹനീയ യജ്ഞത്തിൽ ഇടവകാംഗങ്ങളും ബഹു. കന്യാസ്ത്രീകളും സന്തോഷത്തോടെ സഹകരിച്ചു. കാഞ്ഞിരപ്പുഴ, പൊന്നങ്കോട്, മണ്ണാർക്കാട് ഫൊറോനകളുടെ ആഭിമുഖ്യത്തിൽ 2012 ഒക്ടോബർ 12 മുതൽ 5 ദിവസം മണ്ണാർക്കാട് നെല്ലിപ്പുഴ ഗ്രൗണ്ടിൽ നടന്ന അഭിഷേകാഗ്നി കൺവെൻഷൻ ചരിത്ര സംഭവം തന്നയാണ്.
"അമ്മയും കുഞ്ഞും' പദ്ധതിയിലൂടെ അനേകർക്ക് പോഷകാഹാരവും ആരോഗ്യ പരിപാലനവും നടത്തിവന്നു. "ഫുഡ് ഫോർ വർക്ക്' എന്ന പ്രോജക്ടിന്റെ സഹായത്തോടെ 50 ൽ പരം വീടുകൾ നിർമ്മിച്ചു നൽകി. കല്പന പാരിഷ്ഹാളിന്റെ വരുമാനത്തിന്റെ 10% ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചുവരുന്നു. കൂടാതെ വിൻസെന്റ് ഡി പോൾ സൊസൈറ്റി, മാതൃസംഘം, കെ.സി.വൈ.എം എന്നീ സംഘടനകളിലൂടെ പാവപ്പെട്ടവർക്കായി ഒാരോ വർഷവും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നു. മണ്ണാർക്കാട് സേവനകേന്ദ്രയുടെ (ങടഗ) പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കി 2010 സെപ്റ്റംബർ മാസം മുതൽ 12 സ്വയം സഹായസംഘങ്ങൾ ഇതിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു.
ഇടവകയുടെ ആരംഭം മുതൽ എല്ലാത്തരത്തിലും അജപാലന ശുശ്രൂഷയിലും, ദൈവാലയ ശുശ്രൂഷയിലും നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന ഡൊമിനിക്കൻ സിസ്റ്റേഴ്സിന്റെയും അജപാലകരോടൊത്ത് പ്രവർത്തിച്ച കൈക്കാരന്മാരുടെയും, കമ്മറ്റി അംഗങ്ങളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഇടവകയെ വളർത്തുന്നു.