fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Peter, Mankurissy 
Photo
Name:
St.Peter
Place: Mankurissy
Status:
Parish
Forane:
Mangalam Dam
Founded:
1995
Sunday Mass:
06.30 A.M.
Strengh:
43
Belongs To:
   
Vicar / Dir : Fr. Thoonickavil Jose Prakash
  Asst.Dir/Vic:
Contact Office :
Kairady, Palakkad - 678510
Telephone:
04923210123
 
E-Mail:
Website:
 
History of the of St.Peter
 സെന്റ് പീറ്റേഴ്സ് ചർച്ച്
മാങ്കുറിശ്ശി
സ്ഥലനാമം
സ്ഥലത്തിന്റെ പേരുകേൾക്കുന്ന മാത്രയിൽ, ഏത് തരം ഭൂപ്രകൃതിയിൽ പെട്ടതാണ് പ്രസ്തുത പ്രദേശമെന്ന് മനസിലാക്കുന്ന വിധത്തിൽ സ്ഥലനാമങ്ങൾ രൂപം കൊണ്ടിട്ടുണ്ട്. ഉദാ: ചെറിയ ഉൗര് ചിറ്റൂരെന്നും പെരിയ ഉൗര് പേരൂരെന്നും അറിയപ്പെടുന്നു. അതുപോലെത്തന്നെയാണ് തമിഴിൽ മല ചേർന്നയിടത്തിന്”"കുറിഞ്ചി' അഥവാ "കുറുശ്ശി' എന്നുപറയുന്നത്. ചുരുക്കത്തിൽ മലയും അതിനോട് ചേർന്ന സ്ഥലവും ആയതിനാലാണ്് മാങ്കുറിശ്ശി എന്ന് വിളിക്കുന്നത്. 
ആദ്യനാളുകൾ
ഒലിപ്പാറപ്പള്ളിയുടെ ഭാഗമായിരുന്ന മാങ്കുറിശ്ശി പ്രദേശത്തുളള 17 കുടുംബങ്ങൾക്ക് ഇടവക പള്ളി അകലെയായിരുന്നതിനാൽ അവർ അന്നത്തെ വികാരി ബഹു. തോമസ് പാംബ്ലാനിയച്ചനെ സമീപിച്ച് മാങ്കുറിശ്ശി പ്രദേശത്ത് പള്ളി വേണമെന്ന ആഗ്രഹം അറിയിച്ചു. ഇടവകാംഗങ്ങളുടെ ആവശ്യം മനസ്സിലാക്കിയ ബഹു. അച്ചൻ രൂപതയിൽ നിന്നുള്ള അനുവാദത്തോടെ സ്ഥലം തെരഞ്ഞെടുക്കാൻ അംഗങ്ങളെ ചുമതലപ്പെടുത്തി. നെന്മാറ പതിയാം വീട്ടിൽ ശ്രീ. സുരേന്ദ്രനാഥമേനോനിൽ നിന്ന് രണ്ടേക്കർ 12 സെന്റ് സ്ഥലം ആധാര നമ്പർ 2043/1991 പ്രകാരം 1991 ഡിസംബർ 4-ന് റജിസ്റ്റർ ചെയ്ത് വാങ്ങിച്ചു. അതിൽ 1 ഏക്കർ സ്ഥലം റബ്ബർ വച്ച് പിടിപ്പിക്കുകയും റോഡിനടുത്തുള്ള ഭാഗം പള്ളിക്കായി മാറ്റിവയ്ക്കുകയും ചെയ്തു. 
പുതിയപളളി
1993 ഏപ്രിൽ 24-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പള്ളിക്ക് തറക്കല്ലിട്ടു. ഒലിപ്പാറ വികാരി ബഹു. ജേക്കബ് പനക്കലച്ചന്റെ മേൽനോട്ടത്തിൽ പള്ളി പണി ആരംഭിച്ചു. മാങ്കുറിശ്ശി, ഒലിപ്പാറ ഇടവകാംഗങ്ങളുടേയും സന്ന്യാസസഭകളുടെയും പൊതുജനങ്ങളുടേയും സംഭാവനകളും രൂപതയിൽ നിന്നുള്ള സഹായവും കൂടിയായപ്പോൾ പള്ളിയുടെ പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. 1995 ഒക്ടോബർ മൂന്നാം തീയ്യതി അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് പള്ളി കൂദാശ ചെയ്ത് ദിവ്യബലി അർപ്പിച്ചു. ഒലിപ്പാറ പള്ളിയുടെ സ്റ്റേഷൻ പള്ളിയായി മാങ്കുറിശ്ശി പള്ളി തുടർന്നു. 
1999-ൽ ബഹു. ജോൺ ആളൂരച്ചൻ സെമിത്തേരിയുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി 418/2004 കല്പനപ്രകാരം സെമിത്തേരിയിൽ സ്ഥിരം കല്ലറ സംവിധാനം ആരംഭിച്ചു. ശ്രീ. അഗസ്റ്റിൻ മാന്നാത്ത് ആധാര നമ്പർ 768/ 22.03.2003 പ്രകാരം സംഭാവനയായി നല്കിയ ഒരു സെന്റ് സ്ഥലത്ത് കുരിശ്ശടി സ്ഥാപിച്ചു. ബഹു. ജോസ് കണ്ണമ്പുഴയച്ചൻ വികാരിയായിരുന്നപ്പോഴാണ് 345 /2001 കല്പനപ്രകാരം 2001 ആഗസ്റ്റ് 15-ന് അഭിവന്ദ്യ മനത്തോടത്ത് പിതാവ് മാങ്കുറിശ്ശി സെന്റ് പീറ്റേഴ്സ് പള്ളിയെ ഇടവകയായി പ്രഖ്യാപിച്ചത്.
2001-ൽ ബഹു. ആന്റോ അരിക്കാട്ട് അച്ചൻ എളവംപാടം പള്ളിയിൽ നിന്നും ബഹു. ജോസ് കുളമ്പിൽ അച്ചൻ മംഗലംഡാം പള്ളിയിൽ നിന്നും ഇവിടെ വന്ന് ശുശ്രൂഷ ചെയ്തിരുന്നു. ഇൗ കാലഘട്ടത്തിൽ മംഗലംഡാം അസി. വികാരിമാരായിരുന്ന ഫാ. ബിനോയ്, ഫാ. റോയി കിഴക്കേക്കര, ഫാ. ജിനോ പൂമഠം, ഫാ. ബിജു മുരിങ്ങക്കുടിയിൽ എന്നിവർ വിവിധ സമയങ്ങളിലായി വികാരി അച്ചന്മാരോടു ചേർന്ന് ഇടവകയിൽ സേവനം ചെയ്തു. 2001 ഡിസംബർ 31-ന് ബഹു. ആന്റണി നെടുംപുറം അച്ചന്റെയും 2002 ഡിസംബർ 31-ന് ബഹു. പോൾ തരണിയിൽ അച്ചന്റെയും വൈദിക പട്ടം ഇൗ ദൈവാലയത്തിൽവെച്ചാണ് നടത്തപ്പെട്ടത്. 335/2001 കല്പനപ്രകാരം കപ്പേള പണിയുവാനുളള അനുവാദം ലഭിച്ചു.
2010 ജനുവരി മുതൽ മംഗലംഡാമിൽ നിന്നും ഇവിടെ വന്ന് സേവനം ചെയ്തിരുന്നത് ബഹു. ജോസ് ആക്കക്കുന്നേൽ അച്ചനും അസി. വികാരി സനൽ കുറ്റിപ്പുഴക്കാരനച്ചനുമാണ്. നിലവിലുണ്ടായിരുന്ന സംഘടനകളിലൂടെ ഇടവകയിലെ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കി. ബഹു. ജോർജ്ജ് മാളിയേക്കലച്ചൻ 2011 ്രെബഫുവരി 28 മുതൽ മെയ് 31 വരെ മാങ്കുറിശ്ശി പളളിയിൽ ശുശ്രൂഷ ചെയ്തു.
പ്രതീക്ഷയോടെ
2011 മെയ് മാസത്തിൽ ഫാ. സനൽ കുറ്റിപ്പുഴക്കാരൻ ഇടവക വികാരിയായി ചുമതലയേറ്റു. 399/2011 കല്പനപ്രകാരം ബഹു. അച്ചൻ താമസ്സിക്കുന്ന മുറിയോട് ചേർന്ന് ഗസ്റ്റ് റൂം പണിയുകയും വൈദികമന്ദിരത്തിന്റെ മുകളിൽ ഷീറ്റ് മേഞ്ഞ് കുട്ടികളുടെ മതബോധനക്ലാസ്സുകൾ നടത്തുവാൻ സൗകര്യപ്പെടുത്തുകയും ചെയ്തു. പാരിഷ് ഹാൾ പണിയണമെന്ന ആഗ്രഹം യഥാസമയം സാക്ഷാൽക്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
ഇൗ ഇടവകയുടെ ഭാഗമായി എഫ്.സി.സി. കോൺഗ്രിഗേഷൻ ബഹു. മരിയഗൊരേത്തി മഠത്തിലെ സിസ്റ്റേഴ്സ് അൾത്താരാ ശുശ്രൂഷയ്ക്കും ഭക്തസംഘടനാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നു.