fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Joseph, Katambazhipuram 
Photo
Name:
St.Joseph
Place: Katambazhipuram
Status:
Parish
Forane:
Ottapalam
Founded:
1977
Sunday Mass:
08.00 A.M.
Strengh:
130
Belongs To:
   
Vicar / Dir : Fr. Vazhayil Mathew
  Asst.Dir/Vic: Fr. Arisseriyil Thomas
Contact Office :
Punchapadam, Palakkad - 678634
Telephone:
04662267062
 
E-Mail:
Website:
 
History of the of St.Joseph
സെന്റ് ജോസഫ് ചർച്ച്
കടമ്പഴിപ്പുറം

ആദ്യനാളുകൾ
1970 കളോടെയാണ് കടമ്പഴിപ്പുറം പ്രദേശത്ത് കത്തോലിക്കരുടെ കുടിയേറ്റം ആരംഭിച്ചത്. ഇവർ ഒലവക്കോട് പളളിയിലാണ് ആദ്ധ്യാത്മിക കാര്യങ്ങൾക്കായി പോയിരുന്നത്. ഒലവക്കോട് വികാരിയായിരുന്ന ബഹു. സെബാസ്റ്റ്യൻ മംഗലനച്ചൻ പ്രേഷിത ചൈതന്യത്തോടെ ഇവിടുത്തെ കുടുംബങ്ങൾ കണ്ടെത്തി കൈ്രസ്തവ സമൂഹത്തിന് രൂപം നൽകി. ഇവരുടെ പരിശ്രമവും രൂപതയിൽ നിന്നുളള സഹായവും കൂട്ടിച്ചേർത്ത് പളളിക്ക് വേണ്ടി ഒന്നര ഏക്കർ സ്ഥലം വാങ്ങി പളളിപണി ആരംഭിച്ചു. 1977 ഡിസംബർ 25-ാം തിയ്യതി അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള പ്രസ്തുത ദൈവാലയം ആശീർവ്വദിച്ചു. 
അജപാലനശുശ്രൂഷയിൽ ബഹു. സിറ്റേഴ്സ്
1981-ൽ ബഹു. ജോസഫ് ചിറ്റിലപ്പിള്ളി അച്ചൻ വികാരിയായിരുന്നപ്പോഴാണ് ദൈവാലയത്തോട് ചേർന്നുകിടന്ന ഒന്നര ഏക്കർ സ്ഥലം കൂടി വാങ്ങിച്ചതും അതിൽ സെമിത്തേരി നിർമ്മിച്ചതും. ദൈവാലയത്തിന്റെ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിനും കുട്ടികളെ വേദപാഠം പഠിപ്പിക്കുന്നതിനുമായി മുണ്ടൂർ സെന്റ് ജോസഫ് മഠത്തിലെ സിസ്റ്റേഴ്സ് (ടഖടങ)മുടങ്ങാതെ വന്ന് ചെയ്തുതന്ന സേവനങ്ങൾ എന്നും നന്ദിയോടെ ഒാർമ്മിക്കേണ്ടതാണ്. 1985-ൽ ബഹു. ജോസഫ് പൊട്ടേപറമ്പിലച്ചൻ വികാരിയായിരുന്ന കാലത്ത് 83 സെന്റ് സ്ഥലം കർമ്മലീത്ത സന്ന്യാസിനികൾക്ക് വിൽക്കുകയുണ്ടായി. ആ സ്ഥലത്ത് അവർ മഠം പണി തീർത്ത് 1986 മെയ് 10-ന് അഭിവന്ദ്യ പിതാവ് ആശിർവദിക്കുകയം ചെയ്തു. 
ഇടവകയിൽ വീടുകൾ വർദ്ധിച്ചതോടെ നിലവിലുളള ദൈവാലയം അപര്യാപ്തമായി. ബഹു. ജോൺസൺ കട്ട്യേക്കാരൻ അച്ചന്റെ നേതൃത്വത്തിൽ ദൈവാലയം പുതുക്കി പണിയുവാൻ തീരുമാനമെടുത്തു. 1994 മാർച്ച് 25-ന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. 1996 ഏപ്രിൽ 23-ന് ഇൗ ദൈവാലയത്തിന്റെ വെഞ്ചെരിപ്പ് കർമ്മം അഭിവന്ദ്യ പിതാവ് നിർവഹിച്ചു. 1997 ഏപ്രിൽ 30 മുതലാണ് ഇവിടെ വികാരിമാർ സ്ഥിരതാമസം തുടങ്ങിയത്. ബഹു. ജോൺസൺ കണ്ണാമ്പാടത്തിൽ അച്ചനായിരുന്നു അതിനാരംഭം കുറിച്ചത്. ബഹു. വിൽസൺ പ്ലാക്കലച്ചൻ വികാരിയായിരുന്ന കാലഘട്ടത്തിൽ നിർമ്മിച്ച പാരീഷ് ഹാൾ ഇന്നും ഇടവകയിൽ വിശ്വാസ പരിശീലനത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. 
ബഹു. കുര്യൻ പണ്ടാരപ്പറമ്പിലച്ചൻ വികാരിയായിരുന്നപ്പോൾ നിലവിലിരുന്ന സെമിത്തേരി പുതുക്കി കല്ലറകൾ പണിയുകയും ചുറ്റുമതിൽ കെട്ടി മനോഹരമാക്കുകയും ചെയ്തു. 230/2000 നമ്പർ കല്പ്പനപ്രകാരം 20.5.2000 ത്തിൽ കടമ്പഴിപ്പുറം സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. 2002 ്രെബഫുവരി 21-ന് ഇടവകയുടെ സിൽവർ ജൂബിലി ആഘോഷിച്ചു. ബഹു. ഒല്ലൂക്കാരനച്ചൻ വികാരിയായിരിക്കുമ്പോൾ 2005 ഏപ്രിൽ 10-ന് അഭിവന്ദ്യ പിതാവ് പളളിമുറ്റത്തുളള കപ്പേളക്ക് ശിലാ സ്ഥാപനം നടത്തുകയും 2007 ജനുവരി 18-ാം തിയ്യതി കപ്പേള വെഞ്ചെരിക്കുകയും ചെയ്തു. 
വൈദികമന്ദിരം
സങ്കീർത്തിയുടെ മുകളിലുളള ഇടുങ്ങിയ മുറിയാണ് വൈദിക മന്ദിരമായി ഉപയോഗിച്ചിരുന്നത്. ഇടവക വളർന്നതോടെ കൂടുതൽ സൗകര്യത്തിന് പുതിയ വൈദികമന്ദിരം പണിയുവാൻ തീരുമാനിച്ചു. 2007 ഡിസംബർ 8-ന് വൈദികമന്ദിരത്തിന് അഭിവന്ദ്യ പിതാവ് ശിലാസ്ഥാപനം നടത്തുകയും 2009 ഒക്ടോബർ 31-ന് ആശിർവദിക്കുകയും ചെയ്തു. കപ്പേളയുടെയും വൈദികമന്ദിരത്തിന്റെയും നിർമ്മാണത്തിന് വികാരി ബഹു. വിൻസന്റ് ഒല്ലൂക്കാരനച്ചൻ നൽകിയ നേതൃത്വം എടുത്തു പറയേണ്ടതു തന്നെയാണ്. തുടർന്ന് ബഹു. ജോസ് കുളമ്പിലച്ചനും ബഹു. നിലേഷ് തുരുത്തിവേലിലച്ചനും ബഹു. ജോൺ ആളുരച്ചനും നിർവഹിച്ചിട്ടുളള ആത്മീയ ശുശ്രൂഷകൾ ഇടവകജനം നന്ദിയോടെ ഒാർമ്മിക്കുന്നു. 1980-ൽ കടമ്പൂർ പളളിയും 1989-ൽ കുളക്കാട്ടുകുറുശ്ശി പളളിയും 1994-ൽ ആലങ്ങാട് പളളിയും ഇവിടെനിന്ന് രൂപം പ്രാപിച്ച ഇടവകകളാണ്. മൈലംപുള്ളി പള്ളിവികാരി ഫാ. റെജി മാത്യു പെരുമ്പിള്ളിയച്ചന്റെ ദീർഘവീക്ഷണത്തോടുള്ള ശ്രമഫലമായി രൂപതയിൽനിന്ന് പണം കൊടുത്തുവാങ്ങിയ 90 സെന്റ് സ്ഥലം കോങ്ങാട്-മാഞ്ചിരിക്കാവിനടുത്ത് സർക്കാർ വിത്തുല്പാദന കേന്ദ്രത്തോട് ചേർന്നതാണ്. കോങ്ങാട് ഭാഗത്ത് പണിയുന്ന പളളിയുടെ ശിലാസ്ഥാപനകർമ്മം 2014 മാർച്ച് 16-ന് അഭിവന്ദ്യ പിതാവ് നിർവഹിച്ചു. 140 വിട്ടുകാരുളള ഇപ്പോഴത്തെ പളളിയും സൗകര്യപ്രദമല്ലാത്ത സ്ഥിതിയിലാണ്. അതിനാൽ പുതിയ പളളിയുടെ നിർമ്മാണം അനിവാര്യമായിരിക്കുന്നു.