fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Mary, Karimkayam 
Photo
Name:
St.Mary
Place: Karimkayam
Status:
Parish
Forane:
Mangalam Dam
Founded:
1975
Sunday Mass:
10.30 A.M.
Strengh:
42
Belongs To:
   
Vicar / Dir : Fr. Pathiyan Leeras
  Asst.Dir/Vic:
Contact Office :
Karimkayam , Palakkad - 678706
Telephone:
04922263080
 
E-Mail:
Website:
 
History of the of St.Mary
 സെന്റ് മേരീസ് ചർച്ച്
കരിങ്കയം
സ്ഥലനാമം
മംഗലംഡാമിൽ നിന്നും 4 കിലോമീറ്റർ തെക്കോട്ട് മാറി കിഴക്കഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമാണ് കരിങ്കയം. ഢഞഠ മലയിൽനിന്നൊഴുകിവരുന്ന വെള്ളം ശക്തിയോടെ ആഴത്തിൽപതിക്കുന്ന പ്രദേശത്ത് ചുഴികളും അതിനോടനുബന്ധിച്ച് ആഴമേറിയ കയങ്ങളും കാണാവുന്നതാണ്. കരി = കടുത്ത അപകട സാദ്ധ്യത കൂടുതലുള്ളതും അഗാധവുമായ കുറെയധികം കയങ്ങൾ കാലക്രമേണ നിരന്നുവെങ്കിലും കരിങ്കയം എന്ന സ്ഥലനാമത്തിന് ഇന്നും മാറ്റമില്ല.
ആദ്യനാളുകൾ
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടെ വന്ന കുടിയേറ്റക്കാരിൽ അധികവും കോട്ടയം ഇടുക്കി ജില്ലകളിൽ നിന്ന് വന്നവരാണ്. അവർ ഇളവമ്പാടം പളളിയിലാണ് ആത്മീക കാര്യങ്ങൾക്കായി പോയിരുന്നത്. അദ്ധ്വാനശീലരായ വിശ്വാസികളുടെ ആത്മീകമായ വളർച്ചയെ ലക്ഷ്യമാക്കി നീതിപുരം, വട്ടപ്പാറ, ഒാടംതോട്, കരിങ്കയം, ബാലേശ്വരം, പതിനാറാം ബ്ലോക്ക് പ്രദേശങ്ങളിൽ താമസിച്ചിരുന്ന നാൽപതോളം കുടുംബങ്ങളെ ഒരുമിച്ചുകൂട്ടി കരിങ്കയം ഭാഗത്ത് മാതാവിന്റെ നാമത്തിൽ ഒരു ദൈവാലയം പണിയുന്നതിനെ സംബന്ധിച്ച് ഇളവമ്പാടം വികാരി ബഹു. സെബാസ്റ്റ്യൻ ഇരുമ്പൻ അച്ചന്റെ നേതൃത്വത്തിൽ തൃശ്ശൂർ രൂപതാദ്ധ്യക്ഷനുമായി കൂടിയാലോചിച്ച് തീരുമാനമെടുത്തു. പിന്നീട് 1974 സെപ്റ്റംബർ മാസത്തിൽ ഇളവമ്പാടം വികാരിയായിരുന്ന ബഹു. ജേക്കബ് പനയ്ക്കൽ അച്ചൻ ഇവിടുത്തെ ജനങ്ങളെ ഒന്നിച്ചുകൂട്ടി കരിങ്കയത്ത് പള്ളി നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള പ്രായോഗിക മാർഗ്ഗങ്ങൾ ചർച്ച ചെയ്തപ്പോൾ ശ്രീ. നീലിയറ ചെറിയാൻ മകൻ ജേക്കബ് (ചാക്കോച്ചൻ) പള്ളിക്കുവേണ്ടി ഒരേക്കർ സ്ഥലം ദാനം നൽകി. അരമനയിൽ നിന്ന് 7/19.1.76 പള്ളി പണിയുന്നതിനുള്ള അനുവാദം ലഭിച്ചു. അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് 1975 ഡിസംബർ 7-ന് പള്ളിയുടെ ശിലാസ്ഥാപനകർമ്മവും 1976 ഡിസംബർ 5-ന് വെഞ്ചരിപ്പുകർമ്മവും നിർവ്വഹിച്ചു. പ്രഥമവികാരിയായി ബഹു. ജേക്കബ് പനയ്ക്കലച്ചനെ നിയമിച്ചു. പിന്നീട് രൂപതയിൽനിന്ന് 27/24.2.77 ലെ കല്പന പ്രകാരം കരിങ്കയം പള്ളിക്ക് പള്ളിമുറി പണിയുന്നതിനുള്ള അനുവാദം ലഭിച്ചു. പണിതീർന്ന ഹാൾ 1980 മെയ് 3-ന് അഭിവന്ദ്യ ഇരിമ്പൻ പിതാവ് വെഞ്ചെരിച്ചു. ബഹു. ജോസഫ് ചിറ്റിലപ്പിളളി അച്ചൻ വികാരിയായിരുന്നപ്പോൾ ഇവിടെ പൈ്രമറി സ്കൂൾ നടത്തുവാൻ ഏർപ്പാട് ചെയ്തെങ്കിലും പിന്നീടത് നിർത്തലാക്കി. 
കരിങ്കയം ഇടവകയിൽ നിന്നും 1998-ൽ ബാലേശ്വരം വി. ആർ.ടി ഭാഗത്ത് താമസിച്ചിരുന്ന 56 ഒാളം കുടുംബങ്ങൾക്കുവേണ്ടി വി.ആർ.ടി യിൽ പുതിയൊരു ഇടവക രൂപം കൊണ്ടു. 2000 ഡിസംബർ 2-ന് ആയിരുന്നു പളളിയുടെ രജതജൂബിലി ആഘോഷം. ഒാടംതോട്, കവിളുപാറ, ചൂരുപാറ മേഖലകളിലെ വീട്ടുകാരുടെ സൗകര്യാർത്ഥം 2002-ൽ ഒാടംതോട് ഭാഗത്ത് പുതിയ ഇടവക സ്ഥാപിതമാവുകയും ചെയ്തു. കരിങ്കയം പള്ളിയുടെ സെമിത്തേരിയിൽ കല്ലറ നിർമ്മിച്ച് മനോഹരമാക്കിയത് ബഹു. പൊട്ടത്തുപറമ്പിലച്ചനാണ്. ഒാടംതോട്, ബാലേശ്വരം ഇടവകകൾക്ക് കൂടി ഇൗ സെമിത്തേരി ഉപയോഗിച്ചുവരുന്നു.