fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Joseph, Kannambra 
Photo
Name:
St.Joseph
Place: Kannambra
Status:
Parish
Forane:
Vadakkenchery
Founded:
1999
Sunday Mass:
07.00 A.M.
Strengh:
41
Belongs To:
   
Vicar / Dir : Fr. Kollannur Jaison
  Asst.Dir/Vic:
Contact Office :
Kannambra, Palakkad - 678686
Telephone:
 
E-Mail:
Website:
 
History of the of St.Joseph
 സെന്റ് ജോസഫ്സ് പള്ളി
കണ്ണമ്പ്ര
സ്ഥലനാമം
വൃക്ഷസസ്യാദികളുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട സ്ഥലനാമങ്ങളിൽ ഒന്നാണ് കണ്ണമ്പ്ര. നൂറ്റാണ്ടുകൾക്ക് മുമ്പ് കണിയാരം (മുള) സമൃദ്ധിയായി വളർന്നിരുന്ന ഇൗ പ്രദേശത്തിന് കണിയാംപുറം എന്ന് പേരുണ്ടായി. കാലക്രമത്തിലത് കണിയാമ്പ്രം ആയെന്നും പിന്നീടത് കണ്ണമ്പ്ര എന്ന ഇപ്പോഴത്തെ സ്ഥലനാമത്തിന്റെ നിഷ്പത്തിക്കും കാരണമായി.
ആദ്യനാളുകൾ
Old Church

വടക്കഞ്ചേരി ടൗണിൽനിന്നും ഏകദേശം 5 കി.മി. തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കണ്ണമ്പ്ര. ഇവിടെയുള്ള കത്തോലിക്കർ വടക്കഞ്ചേരി ലൂർദ്ദ് മാത ഫൊറോനാ പളളി ഇടവകക്കാരായിരുന്നു. കണ്ണമ്പ്രയുടെ പ്രാന്ത പ്രദേശങ്ങളിൽ താമസിച്ചിരുന്ന കത്തോലിക്കരുടെ ചിരകാല സ്വപ്നമായിരുന്നു ആ ഭാഗത്ത് ഒരു ദൈവാലയം വേണമെന്നത്. ഏറെ നാളത്തെ പ്രാർത്ഥനക്കും കാത്തിരിപ്പിനും ശേഷം 1992-ൽ ബഹു. ഡേവിസ് പി. തറയിൽ അച്ചൻ കണ്ണമ്പ്രയിൽ ദൈവാലയത്തിന് വേണ്ടി 43.5 സെന്റ് ഭൂമി വാങ്ങിച്ചു. 1993 മാർച്ച് 19-ന് താൽക്കാലിക ഷെഡ്ഡിന്റെ പണി പൂർത്തികരിച്ചതിൽ ദിവ്യബലി അർപ്പിച്ചുതുടങ്ങി. പുതിയ ഒരു പളളി വേണമെന്ന് എല്ലാവരും ആഗ്രഹിച്ചു. 
പുതിയപളളി
സൗകര്യപ്രദമായ പുതിയ പള്ളി പണിയണമെന്ന് ഇടവകക്കാർ ആഗ്രഹിച്ചു. 301/5.5.1996 കല്പ്പന പ്രകാരം 1996-ൽ ആഗസ്റ്റ് 15-ന് ദൈവാലയത്തിന് രൂപത അഡ്മിനിസ്റ്ററേറ്റർ റവ. മോൺ. ജോസഫ് വെളിയത്തിലച്ചൻ ശിലാ സ്ഥാപന കർമ്മം നിർവ്വഹിച്ചു. ദൈവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വടക്കഞ്ചേരി ഫൊറോന വികാരിയായിരുന്ന ഫാ. ജോൺ മൈലംവേലിയിൽ, ഫാ. ജോസ് പൊട്ടേപറമ്പിൽ എന്നിവർ അതതു കാലങ്ങളിൽ നേതൃത്വം നൽകി. വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിൽ പണി തീർത്ത ദൈവാലയം 1999 ഡിസംബർ 19-ാം തിയ്യതി പാലക്കാട് രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ്് മനത്തോടത്ത് പിതാവ് വെഞ്ചെരിച്ചു. 
നഴ്സറി സ്ക്കൂൾ
2002 ജനുവരി 28-ന് ബഹു. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അച്ചൻ ഇടവകയുടെ വികാരിയായി ചുമതലയേറ്റു. മതബോധന ക്ലാസുകൾ നടത്തുന്നതിന് സങ്കീർത്തിയുടെ മുകളിൽ മുറി പണി തീർത്തു. 2003 ജനുവരി മാസത്തിൽ ഇൗ ദൈവാലയത്തിൽ വി. യൗസേപ്പിതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ ആദ്യമായി ആഘോഷിച്ചു. ബഹു. വികാരിയച്ചന്റെ ശ്രമഫലമായി 2003-ൽ 29 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാൻ കഴിഞ്ഞു. 320/20.6.2003 കല്പ്പനപ്രകാരം ദൈവാലയാങ്കണത്തിൽ നഴ്സറിസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. സാൻജോസ് പ്ലേ സ്ക്കൂൾ എന്ന പേരിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്ന ഇൗ സ്ഥാപനത്തിന് രാജിവ് ഗാന്ധി നാഷണൽ ക്രഷിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 
2005 ജൂലൈ മാസത്തിൽ 2 സെന്റ് സ്ഥലം കുരിശുപളളിക്കായി വാങ്ങിക്കുകയും 439/ 29.10.2005 കല്പ്പനപ്രകാരം അതിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പണി പൂർത്തിയാക്കിയ കുരുശുപള്ളി 2006 ഏപ്രിൽ 22-ന് അഭിവന്ദ്യ പിതാവ് കുരിശുപളളി ആശീർവദിച്ചു. 
2006 മുതൽ ബഹു. ജോബി തരണിയലച്ചനും 2010 മുതൽ വരെ ്രെബഫുവരി ബഹു. ടോം വടക്കേക്കരയച്ചനും സേവനം ചെയ്തു. 2011-ൽ വടക്കഞ്ചേരി ഫൊറോന വികാരിയായ ബഹു. ജോർജ്ജ് തെരുവൻകുന്നേലച്ചൻ കണ്ണമ്പ്ര വികാരിയായി ചുമതലയേറ്റു. പളളിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ ഡീസൈനിൽ മദ്ബഹ നവീകരിക്കുകയും പുതിയ അൾത്താരയും മാമ്മോദീസത്തൊട്ടിയും പ്രതിഷ്ഠിക്കുകയും പളളിക്കുളളിൽ ടൈൽസ് വിരിക്കുകയും സീലിംഗ് നടത്തുകയും ചെയ്തു. 2012 നവംബർ 18-ന് അഭിവന്ദ്യ പിതാവ് നവീകരിച്ച പളളി വെഞ്ചെരിച്ചു. 2013 മുതൽ കുടുംബ സമ്മേളന വാർഷികങ്ങൾ ആരംഭിച്ചു. നാനാ ജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന ഒരു ഗ്രാമം മത മൈത്രിക്ക്് പേരുകേട്ട സ്ഥലമാണ്