fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Sebastian, Irumpakachola 
Photo
Name:
St.Sebastian
Place: Irumpakachola
Status:
Parish
Forane:
Kanjirapuzha
Founded:
1974
Sunday Mass:
07.30 A.M., 10.00 A.M.
Strengh:
190
Belongs To:
   
Vicar / Dir : Fr. Paramby Thomas
  Asst.Dir/Vic:
Contact Office :
Kanjirapuzha, Palakkad - 678591
Telephone:
04924238216
 
E-Mail:
Website:
 
History of the of St.Sebastian
സ്ഥലനാമം

പ്രകൃതിയിലെ കുളം, കര, നദി, ചോല, മല, കാട്, പാറ എന്നിവയും വൃക്ഷസസ്യാദികളും യുക്തമായ സഹായപദത്തിന്റെ പിൻബലത്തോടെയാണ് സ്ഥലനാമങ്ങൾ രൂപപ്പെട്ടിട്ടുള്ളത്. ഇൗ പ്രദേശത്തെ മലയിൽനിന്ന് ഒലിച്ചിറങ്ങുന്ന ഉറവകളുടെ (ചോല) ഒാരങ്ങളിൽ ഇരുമ്പകം എന്ന വൃക്ഷം സമൃദ്ധിയായി വളർന്നിരുന്നതുകൊണ്ടാണ് ഇരുമ്പകച്ചോല എന്ന പേരുണ്ടായത്. ഇതിനടുത്ത് കാട്ടിഞ്ചി സമൃദ്ധിയായി വളർന്നിരുന്ന പ്രദേശമാണ് ഇഞ്ചിക്കുന്ന്. കാട്ടുവെറ്റില സുലഭമായി വളരുന്ന ഇവിടുത്തെ മറ്റൊരു പ്രദേശമാണ് വെറ്റിലച്ചോല.
ആദ്യനാളുകൾ
കാഞ്ഞിരപ്പുഴ ഡാമിൽനിന്ന് മൂന്നര കി. മീ വടക്കുകിഴക്കായി മൂന്നു വശവും മലകളാൽ ചുറ്റപ്പെട്ട് ഒരുവശത്ത് ഡാം റിസർവോയർ ജലമുള്ളതും പ്രകൃതിമനോഹാരിത നിറഞ്ഞ് നിൽക്കുന്നതുമായ പ്രദേശമാണ് ഇരുമ്പകച്ചോല. 1950 കളിൽ ഇരുമ്പകച്ചോലയിൽ കുടിയേറിയ കത്തോലിക്കർ ആദ്യം മണ്ണാർക്കാട് ലത്തീൻ പള്ളിയിലും പിന്നീട് കാഞ്ഞിരപ്പുഴ (പൊറ്റശ്ശേരി) പള്ളിയിലുമാണ് വി. കുർബാനക്ക് പോയിരുന്നത്. അന്ന് ഇൗ പ്രദേശം തലശ്ശേരി രുപതയുടെ കീഴിലായിരുന്നു. ശ്രീ തോമസ്സ് കിഴക്കേക്കര പളളിക്കുവേണ്ടി വാങ്ങിച്ച് ദാനം ചെയ്ത സ്ഥലത്ത്് തലശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് 1972 ്രെബഫുവരി 14-ന് ദൈവാലയത്തിന് തറക്കല്ലിട്ടു. വി. സെബാസ്ത്യനോസിന്റെ നാമത്തിലുളള ഇൗ പളളി 1974 ഏപ്രിൽ 6-ന് കൈതോലിൽ ബഹു. മത്തായിച്ചൻ വെഞ്ചെരിക്കുകയും കാഞ്ഞിരപ്പുഴ പളളിവികാരി മഞ്ചുവളളിൽ ബഹു. ജോസഫച്ചൻ ആദ്യമായി ദിവ്യബലി അർപ്പിക്കുകയും ചെയ്തു. തലശ്ശേരി രൂപതാംഗമായിരുന്ന ബഹു. ജോർജ്ജ് കഴിക്കച്ചാലിലച്ചനാണ് ഇൗ ഇടവകയിൽ ആദ്യം വൈദിക ശുശ്രൂഷ നടത്തിയത്. 1974 ജൂൺ 20-ന് പാലക്കാട് രൂപത സ്ഥാപിതമായപ്പോൾ ഇൗ ഇടവക പാലക്കാട് രൂപതയുടെ ഭാഗമായി. 
പാലക്കാട് രൂപതയുടെ ഭാഗമായപ്പോൾ
1976-ൽ പണി തീർത്തതും ആദ്യം ആരാധനാവശ്യങ്ങൾക്കുപയോഗിച്ചിരുന്നതുമായ പളളിക്കെട്ടിടം ബഹു. വർഗ്ഗിസ് വാഴപ്പിളളിയച്ചന്റെ നേതൃത്വത്തിൽ വൈദികഭവനമായി ഉപയോഗിച്ചു തുടങ്ങി. 1981-ൽ വികാരിയായിരുന്ന ബഹു. ക്ലാരൂസച്ചന്റെ നേതൃത്വത്തിൽ 2 ഏക്കർ 52 സെന്റ് സ്ഥലം സ്ക്കൂളിനും മറ്റുമായി വാങ്ങി. 1982-ൽ കർമ്മലിത്ത സന്യാസിനികളുടെ (സി.എം.സി) ഒരു ഭവനം ഇടവകയിൽ സ്ഥാപിതമായി. 1977-ൽ പള്ളി ആരംഭിച്ച ചെറിയ പള്ളിക്കൂടം ബഹു. ക്ലാരുസ് സി. എം എെ അച്ചന്റെ പ്രവർത്തനഫലമായി 1982-ൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന നിർമ്മല എയ്ഡഡ് ലോവർ പൈ്രമറി സ്ക്കൂളാക്കി. ഇൗ സ്ഥലത്തിനുളള ഇഞ്ചക്കുന്ന് എന്ന പേര് 290/ 10.11.82-ലെ കല്പ്പനപ്രകാരം ഇരുമ്പകച്ചോല എന്നാക്കി. രൂപതാ കാര്യാലയത്തിൽ നിന്നും 2002-ൽ 495/2002 കല്പ്പനപ്രകാരം സ്ക്കൂളിന്റെ നടത്തിപ്പിൽ സി. എം. സി സിസ്റ്റേഴ്സിന് പങ്കാളിത്വം നൽകി. ഇടവകയുടെ പരിപാടികൾക്കും ഇടവകക്കാരുടെ വിവാഹാഘോഷങ്ങൾക്കും ഉപകരിക്കുന്ന ഒരു പാരിഷ്ഹാൾ ബഹു. ജോസഫ് പുലവേലിലച്ചന്റെ നേതൃത്വത്തിൽ പണിതീർക്കുകയും, 1991 നവംമ്പർ 22-ന് അഭിവന്ദ്യ ഇരിമ്പൻ പിതാവ് വെഞ്ചെരിക്കുകയും ചെയ്തു. ഇടവകയുടെ രജതജൂബിലി ബഹു. റാഫേൽ വാഴപ്പറമ്പിലിന്റെ നേതൃത്വത്തിൽ 2000 ഏപ്രിൽ 30-ന് ആഘോഷിച്ചു.
അഭിവന്ദ്യ ഇരിമ്പൻ പിതാവിന്റെ നിർദ്ദേശപ്രകാരം ഒൗദ്യോഗിക വികാരിയായിരുന്നില്ലെങ്കിലും ബഹു. ഫ്രാൻസിസ്സ് പൊട്ടത്തുപറമ്പിലച്ചൻ 1994 ൽ കല്ലടിക്കോട് നിന്ന് ഇവിടെ വന്ന് ദിവ്യബലി അർപ്പിച്ചിരുന്നു. 
സ്ക്കൂളിന്റെ കൈമാറ്റം
2005 ഏപ്രിൽ മാസത്തിൽ കൂടിയ പൊതുയോഗത്തിൽ പളളിയുടെ എയ്ഡഡ് സ്കൂൾ പളളിക്ക് നടത്തികൊണ്ടു പോകുന്നതിലുളള ബുദ്ധിമുട്ടുകൾ ചർച്ചചെയ്യുകയും അതിനെപറ്റി പഠിക്കാൻ ഏഴ് അംഗക്കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ബഹു. ബിജു പ്ലാത്തോട്ടത്തിൽ അച്ചന്റെ കാലത്ത് നിലവിലിരുന്ന പള്ളിമുറിയുടെ സ്ഥാനത്ത് പണി തീർത്ത സൗകര്യപ്രദമായ പുതിയ വൈദികമന്ദിരം 2007 ്രെബഫുവരി 18-ാം തീയ്യതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് വെഞ്ചിരിച്ചു.
2008 ൽബഹു. ജോഷി പുലിക്കോട്ടിലച്ചൻ വികാരിയായി വന്നപ്പോഴും സ്ക്കൂൾ പ്രശ്നം ചർച്ചക്കുവന്നു. 2005-ൽ നിയോഗിച്ച കമ്മറ്റിയുടെ തീരുമാനം കണക്കിലെടുത്ത് 1-6-2008ന് കൂടിയ പൊതുയോഗം സ്കൂളും അതോടനുബന്ധിച്ചുള്ള 1 ഏക്കർ സ്ഥലവും ഇടവകയിൽ സേവനം ചെയ്യുന്ന കർമ്മലീത്ത സിസ്റ്റേഴ്സിന് 40 ലക്ഷം രൂപക്ക് നൽകുന്നതിന് തീരുമാനമെടുത്തു.
പുതിയ പള്ളി
പ്രസ്തുത തീരുമാനത്തിൽ, സ്കൂൾ കൈമാറ്റത്തിൽ നിന്ന് ലഭിച്ച പണവും ജനങ്ങളുടെ സംഭാവനസംഖ്യയും ചേർത്ത് സൗകര്യപ്രദമായ ദൈവാലയം പണിയാൻ യോഗം തീരുമാനിച്ചു. രൂപതാ കാര്യാലയത്തിൽ നിന്ന് 449/2008 - 3.9.2008 കല്പ്പനപ്രകാരം പുതിയ പളളി പണിയുവാൻ അനുവാദം ലഭിച്ചു. പഴയ ദൈവാലയത്തിന്റെ സ്ഥാനത്ത് തന്നെ പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് 2008 ഒക്ടോബർ 4-ാം തീയ്യതി നിർവഹിച്ചു. പഴയ പാരിഷ്ഹാളിന്റെ മുകളിൽ ഹാൾ പണിതു. വി. കുർബാന അവിടേയ്ക്കുമാറ്റി താല്ക്കാലിക ദൈവാലയമാക്കി രൂപാന്തരപ്പെടുത്തി. ബഹു. ജോഷി പുലിക്കോട്ടിലച്ചന്റെ ശക്തമായ നേതൃത്വവും ഇടവക ജനങ്ങളുടെ ആത്മാർത്ഥമായ സഹായ സഹകരണവും ഒത്തുചേർന്നപ്പോൾ കേവലം 16 മാസത്തിനുളളിൽ മനോഹരവും വിശാലവുമായ ദൈവാലയം പണി തീർത്തു. പ്രസ്തുത ദൈവാലയത്തിന്റെ കൂദാശകർമ്മം 2010 മെയ് 1-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിർവഹിച്ചു. ഇരുമ്പകച്ചോല സെന്ററിൽ ശ്രീ. വർക്കി വട്ടക്കാനായിൽ കുരുശുപളളിക്കു വേണ്ടി ദാനമായി നൽകിയ 1.82 സെന്റ് സ്ഥലം നന്ദിയോടെ ഒാർക്കുന്നു. 28.2.2011-ന് ബഹു. വികാരി ജോഷി പുലിക്കോട്ടിൽ സ്ഥലം മാറിപോകുകയും ബഹു. ഫ്രാൻസിസ് തോട്ടങ്കര അച്ചൻ പുതിയ വികാരിയായി ചാർജ്ജെടുക്കുകയും ചെയ്തു. 2012 ്രെബഫുവരി 22 മുതൽ ബഹു. പെരുമ്പളളിയച്ചൻ വികാരിയാവുകയും കാഞ്ഞിരപ്പുഴ അസംപ്ഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ക്ലിനിക്കും കൗൺസിലിംഗ് സെന്ററും ഇവിടെ ആരംഭിക്കുകയും ചെയ്തു. പി.എസ് എസ് പി. യുടെയും ജെ.എസ്. എസ്. ന്റെയും വിവിധ പരിശീലനപരിപാടികൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്. വിശ്വാസ വർഷ സ്മാരകമായി 2013 ഒക്ടോബർ 21-ന് പളളിമുറ്റത്ത് കൽവിളക്ക് സ്ഥാപിച്ചു. ഇരുമ്പകച്ചോല സെന്ററിൽ കുരിശ്ശുപളളി സ്ഥാപിക്കുന്നതിന് രൂപതാ കാര്യാലയത്തിൽ നിന്ന് 364/2013 കല്പ്പനപ്രകാരം അനുവാദം ലഭിച്ചു. കുരിശുപളളിയുടെ ശിലാ സ്ഥാപനം 2013 ജൂലൈ 28-നും 2014 മെയ് 11-ന് അതിന്റെ വെഞ്ചെരിപ്പ് കർമ്മവും അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. ഇടവക ആത്മീയ ഉണർവ്വുള്ള വിശ്വാസ സമൂഹമായി വളർന്നുവരുന്നു. 2013 മെയ് 9 മുതൽ യുവതീയുവാക്കളുടെ പ്രാർത്ഥനാഗ്രൂപ്പ് സജീവമായി എല്ലാ ഞായറാഴ്ചകളിലും നടത്തപ്പെടുന്നു. കുടുംബസമ്മേളനങ്ങൾ ക്രമമായും സജീവമായും ക്രമീകരിക്കപ്പെട്ടു. 
സാമൂഹ്യ പ്രതിബദ്ധതയോടെ
പ്രദേശവാസികൾക്ക് വിവിധ മേഖലയിൽ സാങ്കേതിക പരിശീലനം നൽകുന്നതിലൂടെ ഇടവക നാനാ ജാതി മതസ്ഥർക്ക് അഭയകേന്ദ്രമായിരിക്കുന്നു. ഗഘങ ന്റെ വിവിധ ഇൻഷുറൻസ്, ക്ഷേമനിധി പദ്ധതികളും ആരംഭിച്ചു. പളളിപ്പറമ്പിൽ തരിശായി കിടന്ന കുറച്ചുസ്ഥലത്ത് കൃഷിയും ആരംഭിച്ചിട്ടുണ്ട്. 2014 മെയ് 11-ന് ഇടവകദിനത്തിൽ ഖടട ന്റെ കീഴിൽ നടത്തിയ 6 ട്രെയിനിങ്ങുകളുടെ (ഡൈ്രവിങ്ങ് ലൈസൻസ് ഉൾപ്പെടെ) സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബ സമ്മേളന യുണിറ്റുകളുടെ ഇടവക യൂണിറ്റ് കേന്ദ്ര കമ്മിറ്റി (ഏകോപനസമിതി)-യുടെ പ്രവർത്തനത്താൽ ഇടവക കൂടുതൽ ഉണർന്നുകഴിഞ്ഞു.