fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Infant Jesus, Vayaloor 
Photo
Name:
Infant Jesus
Place: Vayaloor
Status:
Parish
Forane:
Thavalam
Founded:
1984
Sunday Mass:
08.30 A.M.
Strengh:
68
Belongs To:
   
Vicar / Dir : Fr. Arackal Joseph
  Asst.Dir/Vic:
Contact Office :
Sholayur, Palakkad - 678581
Telephone:
04924209002
 
E-Mail:
Website:
 
History of the of Infant Jesus
 ഉണ്ണിമിശിഹാ പള്ളി 
വയലൂർ
സ്ഥലനാമം 
വയൽ, പറമ്പ്, കര, കുണ്ട് എന്നിവയൊക്കെ കേരളത്തിന്റെ ഭൂ പ്രകൃതിയുടെ പ്രത്യേകതയാണ്. സ്ഥലനാമങ്ങളിൽ അവ ധാരാളമായി കണ്ടുവരുന്നുണ്ട്. ഭൂപ്രകൃതിയുടെ സ്വഭാവമനുസരിച്ചാണ് സ്ഥലനാമങ്ങൾ രൂപം കൊള്ളുന്നത്. പാടശേഖരത്തെ വയൽ എന്നും പ്രദേശത്തെ ഉൗരെന്നും വിളിച്ചിരുന്ന കാലത്ത് വയൽ+ ഉൗർ= വയലൂർ എന്ന പേര് ഇൗ പ്രദേശത്തിന് ലഭിച്ചു. 
ആദ്യനാളുകൾ
Old Church

പാലക്കാട് ജില്ലയുടെ വടക്കുകിഴക്കു ഭാഗത്തുളള അട്ടപ്പാടിയിൽ ഷോളയൂർ പഞ്ചായത്തിൽ പെടുന്ന സ്ഥലമാണ് വയലൂർ. പെട്ടിക്കൽ, പന്നിക്കുഴി, കോഴിക്കൂടം എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഇപ്പോഴത്തെ വയലൂർ ഇടവക. ഇവർക്ക് ഷോളയൂർ, കുറുവമ്പാടി, എന്നീ ഇടവകപളളികളിലേക്ക് ദൂരം കൂടുതലായതിനാൽ വയലൂർ ഭാഗത്ത് ഒരു പളളി വേണമെന്ന ആഗ്രഹം വികാരി ബഹു. തോമസ് മുളങ്ങാട്ടിലച്ചനെ അറിയിച്ചു. പെട്ടിക്കൽ, വയലൂർ ഭാഗങ്ങളിൽ താമസിച്ചിരുന്ന 34 കത്തോലിക്ക കുടുംബങ്ങളും 17 യാക്കോബായ കുടുംബങ്ങളും ചേർന്ന് അഭിവന്ദ്യ ഇരിമ്പൻ പിതാവിന് ഒപ്പിട്ട് സമർപ്പിച്ച അപേക്ഷ പിതാവ് അനുഭാവപൂർവ്വം പരിഗണിച്ചു. 1981 ഡിസംബർ 18-ന് 358/81 കല്പ്പന പ്രകാരം ഞായറാഴ്ചകളിലും മറ്റ് പ്രധാന ദിവസങ്ങളിലും വയലൂർ സ്ക്കൂളിൽ ദിവ്യബലി അർപ്പിക്കുവാൻ അനുവാദം ലഭിച്ചു. അതുപ്രകാരം 1981 ഡിസംബർ 25 മുതൽ ബഹു. തോമസ് മുളങ്ങാട്ടിലച്ചൻ ദിവ്യബലി അർപ്പിച്ചതോടെ വയലൂർ പളളിയുടെ തുടക്കം കുറിച്ചു. 
332/82 ലെ അനുവാദപ്രകാരം പെട്ടിക്കല്ലിൽ കണ്ണാട്ട് ലോനപ്പൻ ദാനമായി നൽകിയ സ്ഥലത്ത് മാതാവിന്റെ നാമത്തിൽ കുരിശ്ശടി സ്ഥാപിച്ച് എട്ടുനോമ്പ് ആചരണത്തിനും മാതൃ വണക്കത്തിനും സൗകര്യം ഒരുക്കി. 
വയലൂർ സ്റ്റേഷൻ പളളി 
1983 ഡിസംബർ 16-ന് 340/83 കല്പ്പനപ്രകാരം വയലൂർ സ്റ്റേഷൻ പളളിക്കുളള അനുവാദം ലഭിച്ചു. 1984 സെപ്റ്റംബർ 8-ാം തീയ്യതി മുതൽ വയലൂർ സ്റ്റേഷൻ പളളി ഉണ്ണീശോയുടെ നാമത്തിലുളള ഇടവകയായി ഉയർത്തപ്പെട്ടു. ഇടവകാതിർത്തിയിൽ സി.എസ്.ടി സഭയുടെ ശാന്തിഗ്രാം ആശ്രമം 1989 ഡിസംബർ 8-ന് പ്രവർത്തനം ആരംഭിച്ചു. 
സാമൂഹ്യ പ്രതിബന്ധതയോടെ
രൂപതാ കാര്യാലയത്തിൽ നിന്ന് 1990 ൽ കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആദിവാസി വീടുകളിൽ സാമൂഹ്യ പ്രവർത്തനങ്ങളും സായാഹ്ന ക്ലാസുകളും നടത്തുവാൻ വികാരി ഫാ. തോമസ് മുളങ്ങാട്ടിൽ നേതൃത്വം നൽകി. 1991-ൽ വികാരിയച്ചന്റെ നേതൃത്വത്തിൽ പൊതു ജനങ്ങളും ഇടവകക്കാരും സംഘടിച്ച് പഞ്ചായത്തിന്റെ സഹകരണത്തോടെ ചിറ്റൂർ വയലൂർ റോഡ് സോളിങ്ങ് നടത്തി ഗതാഗതസൗകര്യം ഒരുക്കി. ഇടവകക്കാരുടെ ആവശ്യപ്രകാരം സെന്റ് മാർത്താ സന്ന്യാസിനികൾ 1991 ജൂൺ 26-ന് കരുണാലയം എന്ന പേരിൽ മഠം ആരംഭിച്ചു. രൂപതാ കാര്യാലയത്തിൽ നിന്ന് 140/92 നൽകിയ അനുവാദപ്രകാരം മഠത്തിന് പളളിയുടെ ഒരേക്കർ സ്ഥലം 1000 രൂപ പ്രതിഫലം വാങ്ങി റജിസ്റ്റർ ചെയ്ത് കൊടുത്തു. 
പുതിയ ഇടവക സമൂഹത്തിന് രൂപം നൽകുവാനും സാമൂഹിക സാംസ്കാരിക ഉന്നമനത്തിന് മുന്നിൽ പ്രവർത്തിക്കുവാനും 1981 ജൂലൈ മുതൽ 1991 വരെ അക്ഷീണം യത്നിച്ച ഇടവകയിലെ പ്രഥമ വികാരി ഫാ. തോമസ് മുളങ്ങാട്ടിൽ 10 കൊല്ലത്തെ സേവനത്തിന് ശേഷം 1991 ജൂലൈ നാലിന് വയനാട്ടിലെ മാനന്തവാടി രൂപതയിലേക്ക് സ്ഥലം മാറി.
1991 ജൂലൈ മുതൽ ബഹു.ജോർജ്ജ് കൊരട്ടിയിൽ സി.എസ്.ടി വികാരിയായി നിയമിക്കപ്പെട്ടു. 1992 ചിറ്റൂർ പെട്ടിക്കൽ റോഡിന്റെ ടാറിങ്ങിന് അച്ചൻ നേതൃത്വം നൽകി. ഇടവക അതിർത്തിക്കുളളിൻ 40 വീടുകൾ പണിത് നൽകി. കമ്മ്യൂണിറ്റി സെന്ററും ക്ഷീരോത്പാദക സംഘവും തുടങ്ങുന്നതിന് അച്ചൻ നേതൃത്വം നൽകി.
22.06.1998-ൽ ബഹു. തോമസ് നെടുങ്കനാൽ വികാരിയായി നിയമിതനായി. 9.4.1999 ൽ പാരീഷ് ഹാളിന്റെ അറ്റകുറ്റപണികൾ നടത്തി തൽക്കാലം പളളിയായി ഉപയോഗിക്കാൻ തുടങ്ങി. 
പുതിയ പളളിയും മുൻവികാരിയും
15.06.2000 ത്തിൽ ബഹു. ജെയിംസ് വാളിമലയിലച്ചൻ വികാരിയായി ചാർജ്ജെടുത്തു. 2003 ൽ പുതിയ പളളിയുടെ പണികൾ ആരംഭിച്ചു. രൂപതയിൽ നിന്നും സി.എസ്.ടി. സഭയിൽ നിന്നും നിർലോഭമായ സഹായ സഹകരണം പളളിപ്പണിക്ക് ലഭിച്ചു. ഇടവകാംഗങ്ങൾ പണമായും ശ്രമദാനമായും സഹകരിച്ചു. മറ്റ് ഇടവകകളിൽ നിന്നും ഉപകാരികളിൽ നിന്നും സംഭാവനകൾ ലഭിച്ചു. 22 ലക്ഷത്തോളം രൂപ സമാഹരിച്ച് 2005 ആഗസ്റ്റ് 27-ാം തീയ്യതി ഇടവക ദൈവാലയത്തിന്റെ പണി വളരെ സ്തുത്യർഹമായി പൂർത്തിയാക്കി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പുതിയ ദൈവാലയം 2005 ആഗസ്റ്റ് 27-ാം തീയ്യതി കൂദാശ ചെയ്ത് ദിവ്യബലി അർപ്പിച്ചു. പുതിയ സെമിത്തേരി പണിയുന്നതിനും ജെയിംസച്ചൻ നേതൃത്വം നൽകി.