fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St. Antony's, Valkulambu 
Photo
Name:
St. Antony's
Place: Valkulambu
Status:
Parish
Forane:
Vadakkenchery
Founded:
2006
Sunday Mass:
09.30.A.M.
Strengh:
47
Belongs To:
   
Vicar / Dir : Fr. Kalapurakkal Joseph
  Asst.Dir/Vic:
Contact Office :
Korenchira, Palakkad - 678684
Telephone:
 
E-Mail:
Website:
 
History of the of St. Antony's
 സെന്റ് ആന്റണീസ് പള്ളി
വാൽക്കുളമ്പ്
സ്ഥലനാമം
ഭൂമിയുടെ പ്രകൃതിയനുസരിച്ച് സ്ഥലനാമങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്ന് ചരിത്ര ഗവേഷകർ പറയുന്നു. രണ്ട് കുന്നുകളുടെ ഇടയ്ക്കുള്ള സ്ഥലത്തിന് കുളമ്പെന്നാണ് പറയുന്നത്. വീതി കുറഞ്ഞ് നീളത്തിൽ കിടക്കുന്നതിനാൽ വാൽ-കുളമ്പ് എന്ന പേരുണ്ടായി എന്നും കാലക്രമേണ വാൽക്കുളമ്പ് വാൽകുളമ്പായിയെന്നുമാണ് പറയപ്പെടുന്നത്.(രള.്്സ വാലത്ത് ു.14) പുത്തൻകുളമ്പ്, പിട്ടുകാരികുളമ്പ്, മൂച്ചിക്കൽകുളമ്പ്, മുണ്ടറോട്ട് കുളമ്പ്, പ്ലാച്ചിക്കുളമ്പ്, വെട്ടിയ്ക്കൽകുളമ്പ് എന്നീ സ്ഥലങ്ങൾക്കും ഒാരോ പ്രത്യേകതയുണ്ട്.
ആദ്യനാളുകൾ
കിഴക്കഞ്ചേരി വില്ലേജിൽപ്പെട്ട കുടിയേറ്റ ഗ്രാമമാണ് വാൽക്കുളമ്പ്. സീറോ മലബാർ സഭയിൽപ്പെട്ട 46 കുടുംബങ്ങൾ അവരുടെ ആത്മീയ കാര്യങ്ങൾക്ക് ആരോഗ്യപുരം, വചനഗിരി, രാജഗിരി എന്നീ പള്ളികളിലായിരുന്നു പോയിരുന്നത്. വിശ്വാസികൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഒരു പളളി കൂടി പണിയണമെന്ന് ഇടവകയോഗം വിലയിരുത്തി.2006 ഏപ്രിൽ 8-ന് രൂപതാ കാര്യാലയത്തിൽ നിന്നുള്ള 112/2006 കല്പന പ്രകരം മാർ ജേക്കബ് മനത്തോടത്ത് പിതാവ് വാൽക്കുളമ്പിൽ ദൈവാലയ നിർമ്മാണത്തിന് അനുമതി നൽകി. ശ്രീ. കേശവൻ എന്ന വ്യക്തിയിൽ നിന്ന് വാങ്ങിയ 50 സെന്റ് സ്ഥലത്ത് 2006 ജൂലൈ 30-ന് ബഹു. ജോസ് കൊച്ചുപറമ്പിലച്ചൻ പള്ളിക്ക് തറക്കല്ലിട്ടു. ദൈവാലയ നിർമ്മാണം കൂട്ടായ്മയോടും തീക്ഷണതയോടും കൂടി ഇടവകാംഗങ്ങൾ പൂർത്തിയാക്കി. വി. അന്തോണിസിന്റെ നാമത്തിൽ സ്ഥാപിതമായ ദൈവാലയത്തിന്റെ വെഞ്ചെിരിപ്പുകർമ്മം 2007 ആഗസ്റ്റ് 15-ന് അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. 
പുരോഗതിയിലൂടെ 
ഇടവകയുടെ ആവശ്യത്തിനായി 2008-ൽ കുഴൽ കിണർ കുഴിച്ചു.ഇടവക അതിർത്തിയിൽപ്പെട്ട വെള്ളിക്കുളമ്പിൽ പൊടിമറ്റത്തിൽ ജോസഫ് മകൻ സെബാസ്റ്റ്യൻ 2008-ൽ ദാനമായി നൽകിയ 3 സെന്റ് സ്ഥലത്ത് ഒരു കുരിശ്ശടി പണിയുകയും 2009 ്രെബഫുവരി 21-ാം തീയ്യതി വടക്കഞ്ചേരി ഫൊറോന വികാരി ബഹു. പീറ്റർ കുരുതുകുളങ്ങര അച്ചൻ വെഞ്ചെരിക്കുകയും ചെയ്തു.
2011-ൽ ഇടവക വികാരിയായിരുന്ന ബഹു. തോമസ് അരിശ്ശേരി അച്ചന്റെ കാലത്താണ് ഇടവക പളളിയോട് ചേർന്ന്കിടന്നിരുന്ന ഏഴ് സെന്റ് സ്ഥലവും വിടും വാങ്ങിയത്. 2012-ൽ ബഹു. ജിജോ പാറയിലച്ചന്റെ നേതൃത്വത്തിൽ സെമിത്തേരിക്കായി സ്ഥലം വാങ്ങുന്നതിനുളള ശ്രമങ്ങൾ ആരംഭിച്ചു. 2013-ൽ വികാരിയായി ചാർജ്ജെടുത്ത ബഹു. റോബി കൂന്താനിയിലച്ചൻ വാൽകുളമ്പ് - കോരഞ്ചിറ മലയോര ഹൈവേയിൽ ഏഴേമുക്കാൽ സെന്റ് സ്ഥലവും, വീടും സെമിത്തേരിയുടെ ആവശ്യത്തിനായി വാങ്ങിച്ചു. ഇപ്പോൾ ഇടവകയിൽ 54 കുടുംബങ്ങൾ ഉണ്ട്. ഭക്തസംഘടനകളുടെ കാര്യക്ഷമമായ പ്രവർത്തനവും ജനങ്ങളുടെ സഹകരണവും ഇടവകയുടെ വളർച്ചയിൽ പ്രധാന ഘടകമാണ്. വചനഗിരി പള്ളിയിലെ ബഹു. വൈദികരാണ് ഇവിടുത്തെ ആത്മീയ ശുശ്രൂഷകൾ ചെയ്തു വരുന്നത്.