fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Infant Jesus, Unnimala 
Photo
Name:
Infant Jesus
Place: Unnimala
Status:
Parish
Forane:
Thavalam
Founded:
1999
Sunday Mass:
03.45 A.M.
Strengh:
23
Belongs To:
   
Vicar / Dir : Fr. Ambooken Ananad
  Asst.Dir/Vic:
Contact Office :
Chittur, Palakkad - 678581
Telephone:
04924327728
 
E-Mail:
Website:
 
History of the of Infant Jesus
ഇൻഫെന്റ് ജീസസ് ചർച്ച്
ഉണ്ണിമല

ആദ്യനാളുകൾ
അട്ടപ്പാടിയിലെ കുറവൻപാടി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ ഭാഗമായിരുന്നു ഉണ്ണിമല. വർഷക്കാലങ്ങളിൽ പുഴ കടന്ന് പളളിയിലെത്തിച്ചേരുക ദുഷ്കരമായിരുന്നു. അതിനാൽ ഉണ്ണിമല ഭാഗത്ത് പുതിയ പളളി വേണമെന്ന് ആ ഭാഗത്തുളളവർ ഇടവക യോഗത്തിൽ താൽപര്യപ്പെട്ടു. 1998 നവംമ്പർ 28-ന് കുറുവമ്പാടി ഇടവകയോഗം ഇക്കാര്യം താൽപര്യത്തോടെ പരിഗണിച്ചു. പളളിക്കുവേണ്ടി വാങ്ങിയ 17 സെന്റ് സ്ഥലത്ത് ചെറിയ താൽക്കാലികഹാൾ പണിയുവാൻ തീരുമാനിച്ചു. 1998 ഡിസംബർ 19-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പ്രസ്തുത ഹാളിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. പണി തീർത്ത ഹാൾ 1999 ജൂലൈ 18-ന് താവളം ഫൊറോന വികാരി പെരി. ബഹു. ജോസ് കൊച്ചുപറമ്പിലച്ചൻ ആശീർവദിച്ച് ദിവ്യബലി ആരംഭിച്ചു. 
പുതിയ പളളിയുടെ തുടക്കം
പുതിയൊരു പളളി പണിയണമെന്ന ഉല്ക്കടമായ ആഗ്രഹം ഇടവകക്കാർക്കുണ്ടായിരുന്നു. വികാരി ബഹു മാവുങ്കലച്ചൻ അതിനുളള എല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്തു. 2001 നവമ്പർ 24-ന് പുതിയ പളളിയുടെ ശിലാസ്ഥാപന കർമ്മം അഭിവന്ദ്യ പിതാവ് നിർവഹിച്ചു. ഉത്സാഹത്തോടെ എല്ലാവരും സഹകരിച്ച് പണി ആരംഭിച്ചു. 2002 ജനുവരി 28-ന് ബഹു. മാവുങ്കലച്ചൻ സ്ഥലം മാറിയപ്പോൾ ബഹു. ആന്റോ തൈക്കാട്ടിലച്ചനാണ് പളളിയുടെ പണി പൂർത്തിയാക്കിയത്. 2004 ജനുവരി 29-ന് പുതിയ പളളിയുടെ കൂദാശകർമ്മം അഭിവന്ദ്യ പിതാവ് നിർവഹിച്ചു. ബാലനായ ശേയുവിന്റെ നാമത്തിലുള്ള ദൈവാലയത്തിന് മധുരിമ നല്കുന്ന പേരാണ് ഉണ്ണിമല. 
വളർച്ചയുടെ നാളുകൾ
പളളിയുടെ ഒൗദ്യോഗിക കാര്യങ്ങൾക്കും വൈദികർക്ക് താമസിക്കുവാനും സങ്കീർത്തിയുടെ മുകളിൽ മുറികൾ തയ്യാറാക്കി. 2010 ഡിസംബർ 31-ന് അഭിവന്ദ്യ പിതാവ് ഇൗ മുറികൾ വെഞ്ചെരിച്ചു. 2000-ത്തിൽ ആരാധനമഠക്കാരുടെ ശാഖാമഠം ഉണ്ണിമലയിൽ ആരംഭിച്ചു. മഠത്തോട് ചേർന്ന് പൈ്രമറി സ്ക്കൂളും പ്രവർത്തിക്കുന്നുണ്ട്. ഇടവകയുടെഎല്ലാ കാര്യങ്ങളിലും ബഹു. സിസ്റ്റേഴ്സിന്റെ പങ്കാളിത്തം എടുത്ത് പറയേണ്ടിയിരിക്കുന്നു. ഇടവകയിൽ 24 വീട്ടുകാർ മാത്രമെയുളളുവെങ്കിലും എല്ലാവർക്കും നല്ല കൂട്ടായ്മയിലും സൗഹൃദത്തിലുമാണ് കഴിയുന്നുവെന്നതാണ് ഇൗ ഇടവകയുടെ വളർച്ചക്ക് നിദാനം . നാല് ആധാരങ്ങളിലൂടെ 1 ഏക്കർ 96 സെന്റ് സ്ഥലം പളളിയുടെ കൈവശമുണ്ട്. ഇടവകക്ക് സ്വന്തമായി സെമിത്തേരിയുണ്ട്.