fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Antony, Sholayur 
Photo
Name:
St.Antony
Place: Sholayur
Status:
Parish
Forane:
Thavalam
Founded:
1962
Sunday Mass:
03.30 P.M.
Strengh:
52
Belongs To:
   
Vicar / Dir : Fr. Thuruthuvelil Nilesh
  Asst.Dir/Vic:
Contact Office :
Sholayur, Palakkad - 678581
Telephone:
04924209807
 
E-Mail:
Website:
 
History of the of St.Antony
 സെന്റ് ആന്റണീസ് ചർച്ച്
ഷോളയൂർ
സ്ഥലനാമം
മലനിരകളിൽനിന്നും ഒരുകിവരുന്ന നീർച്ചാലുകൾക്ക് "ചോലക്ക്'അരികിലാണ് ആദിവാസികൾ താമസകേന്ദ്രം "ഉൗര്' സ്ഥിതിചെയ്യുന്നത്. ചോലക്കരികിലെ ഉൗര് ചോലയൂരെന്നും പിന്നീടത് ഷോളയൂരെന്നുമായി. അട്ടപ്പാടി ബ്ലോക്കിലെ മൂന്നു വില്ലേജുകളിൽ ഒന്നായ ഷോളയൂർ തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്നു. അതിനാൽ ജനങ്ങളുടെ ജീവിത രീതിയും സ്ഥലത്തെ കാലാവസ്ഥയും, കൃഷിയും തമിഴ്നാടിനു സാമ്യമുണ്ട്. അട്ടപ്പാടിയിൽ ഷോളയൂർ ഭാഗത്താണ് നല്ല കാലാവസ്ഥ. 
ആദ്യനാളുകൾ
ശിരുവാണി, വരടിമല തോട്ടങ്ങളിൽ ജോലിക്കായി എത്തിയ കത്തോലിക്കരാണ് ഷോളയൂർ ഇടവകയിലെ പൂർവ്വികർ. ആദ്യകാലങ്ങളിൽ ദിവ്യബലിയിൽ സംബന്ധിക്കുവാൻ പലരും കോയമ്പത്തൂർ വരെ പോയിരുന്നു. 1955 ഡിസംബറിൽ കത്തോലിക്കർ ഒന്നിച്ചു കൂടി ഷോളയൂർ പള്ളിപണിയുന്നതിനെക്കുറിച്ച് തീരുമാനമെടുത്തെങ്കിലും തുടർ പ്രവർത്തനമുണ്ടായില്ല. 1959 ജൂൺ 9-ാം തീയ്യതി വീണ്ടും ശ്രീ. എൻ.എസ് രാജുവിന്റെ വസതിയിൽ യോഗം കൂടി ദൈവാലയകമ്മിറ്റി തെരഞ്ഞെടുത്തു. 1960-ൽ ശ്രീ. എൻ. എസ് രാജുവിന്റെ സ്ഥലത്ത് വി. അന്തോനീസിന്റെ നാമധേയത്തിലുള്ള കപ്പേള എല്ലാവരും ചേർന്ന് നിർമ്മിച്ചു. അവിടെ അവർ ഒന്നിച്ചുകൂടി പ്രാർത്ഥിക്കുകയും ചൊവ്വ, വെള്ളി ദിവസങ്ങളിൽ നൊവേന നടത്തുകയും ചെയ്തിരുന്നു. 1962 ജനുവരി 18-ാം തീയ്യതി വ്യാഴാഴ്ച തൃശൂർ രൂപത വികാരി ജനറാളായിരുന്ന ബഹു. മോൺ പോൾ ചിറ്റിലപ്പിള്ളി പ്രസ്തുത കപ്പേള വെഞ്ചെരിച്ച് ബലിയർപ്പിച്ചു.1963 മാർച്ച് 2-ാം തീയ്യതി ആധാര നമ്പർ 472 പ്രകാരം ദൈവാലയത്തിന് രണ്ടര ഏക്കർ സ്ഥലം വാങ്ങിച്ച് അതിൽ ബഹു. ചുങ്കത്തച്ചന്റെ നേതൃത്വത്തിൽ താൽക്കാലിക ഷെഡ് നിർമ്മിക്കുകയും 1964 ഡിസംബർ 24-ാം തീയ്യതി വെഞ്ചെരിച്ച് ബലിയർപ്പിക്കുകയും ചെയ്തു. 
താൽക്കാലിക ഷെഡിന് അറ്റകുറ്റപ്പണികൾ കൂടൂതലായി. അൽപ്പം ഉറപ്പുളള പളളി പണിയാൻ തീരുമാനിച്ചു. തൃശ്ശൂർ രൂപതാ കാര്യാലയത്തിൽ നിന്നുളള അനുവാദത്തോടെ ബഹു. ജോസഫ് ചുങ്കത്തച്ചന്റെ നേതൃത്വത്തിൽ പളളി പണി തീർത്തു. പുതിയ ദേവാലയം 1971 ജൂൺ 27-ാം തീയ്യതി അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവ് വെഞ്ചെരിച്ച് ബലിയർപ്പിക്കുകയുണ്ടായി. 1972 മുതൽ 1976 മെയ്മാസം വരെ ബഹു. ആന്റണി തോട്ടാൻ (ഖൃ) അച്ചനായിരുന്നു ഇവിടെ വികാരി.
വയലൂർപളളി
1976 ഡിസംബർ 30-നു കപ്പൂച്ചിൻ സഭയിലെ ഫാ. ജോസഫ് പൊയ്യക്കര ഷോളയൂർ വികാരിയായി ചാർജ് എടുക്കുകയും വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 254/22-08-1981 കല്പന പ്രകാരം വയലൂരിൽ സ്കൂളിന് സ്ഥലം വാങ്ങുകയും ആ സ്ഥലത്ത് ഒരു അൺ എയ്ഡഡ് എൽ. പി സ്കൂൾ ആരംഭിക്കുകയും ചെയ്തു. 358/18-12-1981 ലെ കല്പനപ്രകാരം പ്രസ്തുത സ്കൂളിൽ ദിവ്യബലി ആരംഭിക്കുവാൻ പിതാവ് അനുവദിച്ചു. 1983-ൽ 340/16-12-83 ലെ കല്പന പ്രകാരം വയലൂരിൽ ഒരു സ്റ്റേഷൻ പള്ളിക്ക് ഉത്തരവാകുകയും ഷോളയൂർ ഇടവകയിൽ നിന്നും ചിറ്റൂർ ഇടവകയിൽ നിന്നും ഏകദേശം 50 കുടുംബങ്ങളെ ചേർത്ത് ഇൻഫന്റ് ജീസസ,് വയലൂർ ഇടവക രൂപീകരിക്കുകയും ചെയ്തു.
1981 മുതൽ 2002 ജനുവരി വരെ സി.എസ്.ടി അച്ചന്മാർ ഇടവക സമൂഹത്തെ ആത്മീയമായി വളർത്തുകയും തീക്ഷണതയോടെ നയിക്കുകയും ചെയ്തു. 128/2002 കല്പന പ്രകാരം ചന്തക്കടയിൽ ദാനമായി ലഭിച്ച സ്ഥലത്ത് കപ്പേള സ്ഥാപിച്ചു. പള്ളിപ്പറമ്പിൽ റബ്ബർ കൃഷി ആരംഭിച്ചതും ഇക്കാലത്താണ്.
വൈദികമന്ദിരവും പുതിയ പളളിയും
2002 ഒക്ടോബർ 28 (ഒാർഡർ ന. 498/2002) ബഹു. ജോസഫ് ആലപ്പാടൻ അച്ചന്റെ നേതൃത്വത്തിൽ പണി തീർത്ത വൈദിക മന്ദിരം 2003 ഏപ്രിൽ 25-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ആശീർവദിച്ചു. ബഹു. ബിജോയി ചോതിരിക്കോട്ട് അച്ചൻ വികാരിയായിരിക്കുമ്പോൾ ദൈവാലയം പുതുക്കിപണിയുന്നതിനെപ്പറ്റി ആലോചനയുണ്ടായി, പ്രാരംഭ പിരിവുകൾ ഏർപ്പെടുത്തുകയും ചെയ്തു. ബഹു. കൊടകശ്ശേരിൽ ജോമിസച്ചന്റെ നേതൃത്വത്തിൽ ദൈവാലയ നിർമ്മാണത്തിനുളള കർമ്മ പരിപാടികൾ ആരംഭിച്ചു. 2008 മെയ് 25-ന് അഭിവന്ദ്യ പിതാവ് പുതിയ പളളിക്ക് ശിലാസ്ഥാപനം നടത്തി. 2009 ഡിസംബർ 5-ന് ദൈവാലയം കൂദാശ ചെയ്ത് ബലിയർപ്പിക്കുകയും ചെയ്തു. ഫാ. ജെയ്സൺ വടക്കന്റെ നേതൃത്വത്തിൽ 2011 മെയ് 8-ന് ഇടവകയുടെ സുവർണ്ണ ജൂബിലിക്ക് ആരംഭം കുറിച്ചു. 2011 ജൂൺ 12-ന് പുതുതായി പണിതീർത്ത കപ്പേള പിതാവ് വെഞ്ചെിരിച്ചു. സെമിത്തേരി പുനരുദ്ധാരണമാണ് തുടർന്ന് ചെയ്തത്. 2012 മെയ് 6-നു അഭിവന്ദ്യ മനത്തോടത്ത് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ജൂബിലി സമാപന പരിപാടികളും നടന്നു. 1993-ൽ ഇവിടെ ആരംഭിച്ച ദീപ്തിഭവൻ (മർത്തമഠം) കോൺവെന്റിലെ ബഹു. സിസ്റ്റേഴ്സ് ഇടവകയുടെ എല്ലാ കാര്യങ്ങളും തിക്ഷ്ണതയോടെ ചെയ്തുവരുന്നു.