fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St. Mary, Seetharkundu 
Photo
Name:
St. Mary
Place: Seetharkundu
Status:
Parish
Forane:
Melarkode
Founded:
Sunday Mass:
Strengh:
Belongs To:
   
Vicar / Dir : Fr. Koikkattil Cris
  Asst.Dir/Vic:
Contact Office :
Nelliampathy, Palakkad - 678511
Telephone:
 
E-Mail:
Website:
 
History of the of St. Mary
 സെന്റ് മേരീസ് ചർച്ച് 
സീതാർക്കുണ്ട്
സ്ഥലവിശേഷം
നെല്ലിയാമ്പതിയിൽ തമിഴ്സംഘകാലത്ത് ജനവാസമുണ്ടായിരുന്നുവെന്നും കാലാന്തരത്തിൽ ജനങ്ങൾ സമതലങ്ങളിലേക്ക് കുടിയിറങ്ങിയെന്നുമാണ് നിരീക്ഷണ പഠനങ്ങൾ വ്യക്തമാക്കുന്നത്. നെല്ലിയാമ്പതിയിൽ നിന്ന് മേലോട്ടുകയറിയാൽ വിശാലമായ പാറപ്പരപ്പു കാണാം, താഴോട്ടു നോക്കിയാൽ അഗാധ കൊക്കകളും. മലയുടെ മടിത്തട്ടിൽ പോത്തുണ്ടി അണക്കെട്ടും കാണാനാവും, ദ്രാവിഡ, ബൗദ്ധ, ജൈന, ശൈവ, വൈഷ്ണവ സംസ്ക്കാരങ്ങളിൽ നിന്ന് ഉയിർക്കൊണ്ടതായിരിക്കണം സീതാർക്കുണ്ട് എന്ന സ്ഥലനാമമെന്ന് ചരിത്രകാരന്മാർ സങ്കൽപ്പിക്കുന്നു. നെല്ലിയാമ്പതിയിൽ സീതാർക്കുണ്ട് എന്ന സ്ഥലത്ത് 1961-ലാണ് കൈ്രസ്തവരുടെ ആദ്ധ്യാത്മികാവശ്യങ്ങൾക്കായി പളളിയും അതിനോട് ചേർന്ന് സെമിത്തേരിയും രൂപപ്പെടുത്തിയത്. പിന്നീട് വീട്ടുകാരുടെ എണ്ണം കുറഞ്ഞപ്പോൾ വൈദികരുടെ സേവനം പ്രത്യേക അവസരങ്ങളിലായി ചുരുങ്ങി. ബഹു. ജോൺ എലുവത്തിങ്കൽ അച്ചൻ മേലാർകോട് നിന്ന് നെല്ലിയാമ്പതിയിൽ വന്ന് കൈ്രസ്തവരുടെ കാര്യത്തിൽ താല്പര്യം എടുത്തു. തുടർന്ന് സീറോമലബാർ വിശ്വാസികൾക്കുവേണ്ടി 1979 ൽ നെല്ലിയാമ്പതിയിലെ പുലയമ്പാറയിൽ പളളി സ്ഥാപിച്ചു. ഇക്കാലത്താണ് സീതാർക്കുണ്ട് ഭാഗത്തു അനാഥമായി കിടന്നിരുന്ന ദൈവാലയം അദ്ദേഹം കണ്ടെത്തിയത്. ഇൗ സ്ഥാപനത്തിന്റെ ബന്ധപ്പെട്ടവരെ കണ്ട് അവിടെ ബലിയർപ്പിക്കുന്നതിനുള്ള അനുവാദം വാങ്ങി. പള്ളിയുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി ഞായറാഴ്ചകളിൽ ദിവ്യബലി അർപ്പിച്ചുവരുന്നു. ആ പ്രദേശത്തുളള അകത്തോലിക്കരും ഇടവകയിലെ എല്ലാ കാര്യങ്ങളിലും പങ്കെടുക്കുന്നുണ്ട്. 
അന്നുമിന്നും ഒരുപോലെ
ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ദിവ്യബലിയർപ്പണം മുടങ്ങാറില്ല. മറ്റ് വികസന പ്രവർത്തന സാധ്യതകൾ ഇല്ലെന്നു പറയാം. ഇപ്പോൾ ഇടവകയിൽ 6 കുടുംബങ്ങളും 24 വിശ്വാസികളും ഉണ്ട്. നെല്ലിയാമ്പതി കർമ്മലനാഥ പളളിയിലെ വികാരിയാണ് ഇവിടുത്തെ വിശ്വാസികളുടെ ആദ്ധ്യാത്മിക കാര്യങ്ങൾ നിർവ്വഹിക്കുന്നത്.