fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Devamatha, Puttanikkad 
Photo
Name:
Devamatha
Place: Puttanikkad
Status:
Parish
Forane:
Mannarkkad
Founded:
1980
Sunday Mass:
08.00 A.M.
Strengh:
21
Belongs To:
   
Vicar / Dir : Fr. Thekkumkattil Jomy
  Asst.Dir/Vic:
Contact Office :
Kottopadam, Palakkad - 678583
Telephone:
04924231684
 
E-Mail:
Website:
 
History of the of Devamatha
 ദേവമാതാ ചർച്ച്, പുറ്റാനിക്കാട്
സ്ഥലനാമം
ടിപ്പുവിന്റെ വരവിന് മുമ്പിവിടെ പുറ്റാനിയിൽ എന്ന പ്രബലരായ മുസ്ലീം കുടുംബങ്ങളായിരുന്നു അധികവും. ചുറ്റും വൻ മരക്കാടുകളും. പള്ളിയുടെ താഴെയുള്ള റോഡ് അന്ന് ഒറ്റയടി കാട്ടുപാതയായിരുന്നു. സായ്പ് വേട്ടയായാൻ ഇൗ വഴിയാണ് പോയിരുന്നത്. എന്നാണ് കേട്ടുകേൾവി. ഏതായാലും അന്നത്തെ പ്രബലമായ വീട്ടുകാരോട് ചേർന്ന് ഇൗ പ്രദേശത്തിന് പുറ്റാനിക്കാട് എന്ന പേരുണ്ടായി. ഇന്ന് പുറ്റാനിയിൽ എന്ന പേരിൽ ചുരുക്കം ചില വീട്ടുകാർ ഇവിടെയുണ്ട്. തൊട്ടടുത്ത സ്ഥലമായ അമ്പാഴക്കോടിൽ അമ്പാഴക്കോടൻ എന്നാണ് വീട്ടുകാർക്ക് പേര് ലഭിച്ചത്. 
മണ്ണാർക്കാടിന്റെ വടക്ക്, പടിഞ്ഞാറു ഭാഗത്തെ ഗ്രാമപ്രദേശമാണ് പുറ്റാനിക്കാട്. 1970-കളിൽ കോട്ടയം, പാലാ, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടിയേറിയ സുറിയാനി കൈ്രസ്തവർക്ക് ആത്മീക കാര്യങ്ങൾ സാധിക്കുന്നതിന് മണ്ണാർക്കാട് പളളിയിൽ പോകേണ്ടിയിരുന്നു. മണ്ണാർക്കാട് ഇടവക വികാരിയായിരുന്ന ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ ഇൗ പ്രദേശത്തുളള കൈ്രസ്തവരുടെ ഏതാനും പ്രതിനിധികളെയും കൂട്ടി പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ഇരിമ്പൻ പിതാവിനെ സന്ദർശിച്ച് പുറ്റാനിക്കാട് സമൂഹത്തിന്റെ രൂപരേഖ അവതരിപ്പിച്ചു. കാര്യങ്ങൾ പഠിച്ചറിഞ്ഞ പിതാവ് 1977 സെപ്തംബർ 2- ന് ഇൗ പ്രദേശത്ത് ദൈവാലയം നിർമ്മിക്കുവാൻ അനുമതി നല്കി. 
നിർമ്മാണം പൂർത്തിയായ ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കുവാൻ അനുവാദം ലഭിച്ചതോടെ 1981 ആഗസ്റ്റ് 9-ന് ബഹു. സെബാസ്റ്റ്യൻ ഇരുമ്പനച്ചൻ ദിവ്യബലി അർപ്പിച്ചു. 1981 ആഗസ്റ്റ് 13 മുതൽ എല്ലാ ഞായറാഴ്ചകളിലും ദിവ്യബലി അർപ്പണം ആരംഭിക്കുകയും ചെയ്തു. 1983 സെപ്തംബർ 21 മുതൽ ബഹു. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ അച്ചൻ വികാരി ആയി ചാർജ്ജെടുത്തു. ഇൗ കാലഘട്ടത്തിൽ ദൈവാലയം പുതുക്കി പണിതു. 1993 ജനുവരി മുതൽ 1996 ജനുവരി 17 വരെ ഫാ. ജോർജ്ജ് നരിക്കുഴി അച്ചനും 1996 ജനുവരി 17 മുതൽ 2000 മെയ് 29 വരെ ഫാ. ജോസ് അങ്ങേവീട്ടിൽ അച്ചനും ഇടവകയുടെ പുരോഗതിയ്ക്കുവേണ്ടി സ്തുത്യർഹമായ സേവനം കാഴ്ച വച്ചു. ബഹു. നരിക്കുഴിയച്ചന്റെ കാലഘട്ടത്തിൽ കണ്ടമംഗലത്ത് ക്രിസ്തുരാജപളളി രൂപം കൊണ്ടതിനാൽ ഇടവകക്കാരിൽ ഭൂരിഭാഗം പേർ അവിടെ അംഗങ്ങളായി. അതിനാൽ 1994 മുതൽ വികാരിയച്ചൻ കണ്ടമംഗലം പളളിയിൽ താമസിച്ച്, Old Church

പുറ്റാനിക്കാട് ഇടവക കൂടി നടത്തുന്ന രീതി നിലവിൽ വന്നു. അതിനാൽ മതബോധനവും സംഘടനാപ്രവർത്തനങ്ങളും കണ്ടമംഗലം കേന്ദ്രീകരിച്ചാണ് നടത്തുന്നത്. 2000 മെയ് 29 മുതൽ 2004 ്രെബഫുവരി 18 വരെ ബഹു. ഫാ. ആന്റണി പെരുമാട്ടിയും 2004 ്രെബഫുവരി 18 മുതൽ 2008 ്രെബഫുവരി 12 വരെ ബഹു. ഫാ. ജോർജ്ജ് പെരുമ്പളളിലച്ചനും സേവനം അനുഷ്ഠിച്ചു. 2006 ഏപ്രിൽ 23-ന് പുറ്റാനിക്കാട് ദേവമാതാ ഇടവകയുടെ രജത ജൂബിലി ആഘോഷിച്ചു. അഭിവന്ദ്യ മനത്തോടത്ത് പിതാവിന്റെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 2008 ൽ പളളി മോടിപിടിപ്പിച്ച് അറ്റകുറ്റപണികൾ ചെയ്തു. ജൂബിലി സ്മാരകമെന്നോണം ഇടവക ജനത്തിന്റെ സൗകര്യം കണക്കിലെടുത്ത് കൂടുതൽ കുടുംബങ്ങൾ ഉളള പ്രദേശമായ അരിയൂരിൽ വാങ്ങിയ പുതിയ സ്ഥലത്ത് (40 സെന്റ്) പളളി പണിയുവാനുളള ശ്രമത്തിലാണ് ഇടവക ജനങ്ങൾ രൂപതയിൽനിന്നുള്ള അനുവാദവും സാമ്പത്തിക സഹായവും നന്ദിയോടെ സ്മരിക്കുന്നു. ബഹു. ഫാ. ജോർജ്ജ് പെരുമ്പിള്ളിലച്ചന്റെ ശ്രമത്താലും ഇടവകാംഗങ്ങളുടെ അകമഴിഞ്ഞ സഹകരണത്താലും സാമ്പത്തിക സഹായത്താലുമാണ് ഇൗ സ്ഥലം വാങ്ങിച്ചത്. വട്ടമ്പലം, കൊപ്പം, കരിങ്കല്ലത്താണി വരെയും അലനല്ലൂരിലടുത്തുവരെയും സ്ഥലങ്ങൾ ഉൾപ്പെടുത്തി ഇടവക വിപുലീകരിക്കാൻ മഞ്ചേരി ഹൈവേ റൂട്ടിലെ ഇൗ സ്ഥലം ഫലപ്രദമാണ്. മതബോധനക്ലാസ്സുകൾ 7 വരെ ഇവിടെ നടത്തിയിരുന്നു.
2008 ്രെബഫുവരി 12 മുതൽ 2011 ്രെബഫുവരി 28 വരെ വികാരിയായിരുന്ന ബഹു. ജോസ് ചെത്തിയറയച്ചനുശേഷം 2011 ്രെബഫുവരി 28 മുതൽ ബഹു. ടോണി കോഴിപ്പാടനച്ചൻ വികാരിയായി ശുശ്രൂഷ ചെയ്തുവരുന്നു. പള്ളിയുടെ ഉയരം കൂട്ടുകയും മേൽകൂര അലുമിനിയം ഷീറ്റിട്ട് ഭംഗിയാക്കുകയും അൾത്താര നവീകരിക്കുകയും ചെയ്തു. സംഘടനാ പ്രവർത്തനങ്ങൾ കണ്ടമംഗലം ഇടവകയോട് ചേർന്നാണെങ്കിലും ഇടവകയിലെ മാതൃസംഘാംഗങ്ങൾ ഇവിടെ നന്നായി പ്രവർത്തിക്കുന്നുണ്ട്.