fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Good Shepherd, Pothundy 
Photo
Name:
Good Shepherd
Place: Pothundy
Status:
Parish
Forane:
Melarkode
Founded:
1984
Sunday Mass:
08.00 A.M.
Strengh:
92
Belongs To:
   
Vicar / Dir : Fr. Edathala George
  Asst.Dir/Vic:
Contact Office :
Akambadam, Palakkad - 678508
Telephone:
04923244604
 
E-Mail:
Website:
 
History of the of Good Shepherd
 ഗുഡ് ഷെപ്പേഡ് ചർച്ച് 
പോത്തുണ്ടി
സ്ഥലനാമം
നെന്മാറയിൽ നിന്ന് നെല്ലിയാമ്പതി റോഡിൽ 5 കിലോമീറ്റർ അകലെയാണ് പോത്തുണ്ടി ഗ്രാമം. രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പിവിടെ വനമായിരുന്നു. ഇതിലൂടെ വേണമായിരുന്നു നെല്ലിയാമ്പതിയിലെത്താൻ. യാത്രാ സൗകര്യങ്ങൾ തെല്ലും ഇല്ലായിരുന്നിട്ടും നെല്ലിയാമ്പതിയുടെ മഹത്വം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഒരു കുതിരയ്ക്ക് പോകാൻ മാത്രം വീതിയുള്ള വഴിച്ചാലിലൂടെ നെല്ലിയാമ്പതിയിലെത്തിയിരുന്നു. അവിടെ തേയില, കാപ്പി എന്നിവ കൃഷി ചെയ്യുവാൻ ഉപയുക്തമെന്ന് അവർ മനസ്സിലാക്കി. യൂറോപ്പിലും അമേരിക്കയിലും ഇവിടുത്തെ കാപ്പിക്ക് നല്ല കമ്പോളമായിരുന്നു. ആരംഭ കാലങ്ങളിൽ നെല്ലിയാമ്പതിയിൽനിന്ന് മലഞ്ചരക്കുകൾ പുറത്തേയ്ക്ക് കൊണ്ടുപോകുവാൻ പോത്ത്, കാള എന്നീ മൃഗങ്ങളായിരുന്ന വാഹനം. ഇങ്ങനെ പോത്ത് + വണ്ടി -> കാലാന്തരത്തിൽ ഇൗ പ്രദേശത്തിന് പോത്തുണ്ടിയെന്ന് പേരുവന്നതായി അനുമാനിക്കാം. (രള. ഢഢഗ വാലത്ത്, പേജ് 167). 
ആദ്യനാളുകൾ
Old Church

കൃഷിക്ക് പറ്റിയ സ്ഥലമായതിനാൽ 1960 മുതൽ കുടിയേറ്റം ആരംഭിച്ചതായി പറയപ്പെടുന്നു. പോത്തുണ്ടി ഡാം വന്നതോടെ സമീപ പ്രദേശങ്ങളിൽ കൃഷി പുരോഗമിച്ചു. നിത്യവൃത്തിയ്ക്കുളള പോരാട്ടത്തോടൊപ്പം ആദ്ധ്യാത്മിക കാര്യങ്ങളിലും ക്രിസ്ത്യാനികൾ ശ്രദ്ധിച്ചിരുന്നു. ദിവ്യബലിക്കും കൂദാശാനുഷ്ഠാനങ്ങൾക്കും നെന്മാറിയിലെ അളുവശ്ശേരി ലത്തീൻ പള്ളിയിലാണ് അവർ പോയിരുന്നത്.
പോത്തുണ്ടിയിൽ ദൈവാലയം വേണമെന്ന ആഗ്രഹം ഏതാനും പ്രതിനിധികൾ പാലക്കാട് രൂപതാധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തി, ജനങ്ങളുടെ ആവശ്യം മനസ്സിലാക്കിയ മാർ ജോസഫ് ഇരിമ്പൻ പിതാവ് പള്ളി പണിയുന്നതിനുള്ള സ്ഥലം കണ്ടെത്തുന്നതിനും നാടിന്റെ സാംസ്കാരിക നിലവാരം ഉയർത്തുന്നതിന് മതപഠനം, വിദ്യാഭ്യാസം ഇവ ലക്ഷ്യമാക്കി സന്യാസഭവനം ആരംഭിക്കുന്നതിനും ബഹു. ജോൺ എലുവത്തിങ്കലച്ചനെ ചുമതലപ്പെടുത്തി, ബഹു. എലുവത്തിങ്കലച്ചൻ സ്വന്തം പേരിൽ വാങ്ങിയ രണ്ടേക്കർ സ്ഥലം സംഭാവനയായി പളളിക്ക് നൽകി. പ്രസ്തുത സ്ഥലത്ത് പള്ളിപ്പണി ആരംഭിച്ചു. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ പണി മുന്നോട്ടു പോയില്ല. പിന്നീട് പോത്തുണ്ടി ദൈവാലയത്തിന്റെ നിർമ്മാണ ചുമതല ബഹു. ജോസ് പി. ചിറ്റിലപ്പിള്ളി അച്ചനെ അഭിവന്ദ്യ പിതാവ് നിയോഗിച്ചു. ബഹു. അച്ചൻ പോത്തുണ്ടിയിലെ കത്തോലിക്ക വിശ്വാസികളെ വിളിച്ചു കൂട്ടി പള്ളിപ്പണി കമ്മിറ്റിക്ക് രൂപം നൽകി.
1984 ജനുവരി 6-ന് ദനഹാ തിരുനാളിൽ ബഹുമാനപ്പെട്ട അച്ചൻ പളളിയുടെ തറക്കല്ലിട്ടു. ഏപ്രിൽ മാസാവസാനത്തോടെ ഇരുപത് അടി നീളം, പന്ത്രണ്ട് അടി വീതി - വിസ്തൃതിയിൽ -നല്ല ഇടയൻ ദൈവാലയം, അകംപാടത്ത് ഉയർന്നുവന്നു. 1984 ഏപ്രിൽ 4-ന് അഭിവന്ദ്യ മാർ ജോസഫ് ഇരുമ്പൻ പിതാവ് ദൈവാലയം വെഞ്ചരിക്കുകയും വിശുദ്ധബലി അർപ്പിക്കുകയും ചെയ്തു. പള്ളിപ്പറമ്പിന്റെ വടക്കുകിഴക്ക് ഭാഗത്ത് സിമിത്തേരിയും നിർമ്മിച്ചു.
1984 ഏപ്രിൽ 22-ന് ഫാ. എബ്രാഹം ചെമ്പോട്ടിക്കൽ വികാരിയായി ചുമതലയേറ്റു. ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ദിവ്യബലിയും ശുശ്രൂഷകളും നടത്തിവന്നിരുന്നു. ശ്രീ. എബ്രഹാം പഴംചിറയിൽ, മാത്യു തടത്തിൽ എന്നിവരായിരുന്നു ആദ്യത്തെ കൈക്കാരന്മാർ. 
സമർപ്പിത സമൂഹങ്ങൾ
ഇടവകയിൽ ദൈവാലയ ശുശ്രൂഷക്കും മതപഠനക്ലാസുകൾക്ക് നേതൃത്വം നൽകുന്നതിനും നെന്മാറ സെന്റ് റീത്താസ് കോൺവെന്റിലെ ബഹു. സഹോദരിമാർ ആത്മാർത്ഥമായി സഹകരിച്ചിരുന്നു.1985 ജൂൺ 2-ന് നെന്മാറ സെന്റ് റീത്താസ് മഠത്തിലെ സഹോദരിമാർ പോത്തുണ്ടിയിൽ നേഴ്സറി സ്കൂൾ ആരംഭിച്ചു. പള്ളി ഹോളിന്റെ ഒരു സ്ഥലത്താണ് ആദ്യ ക്ലാസുകൾ നടത്തിയിരുന്നത്.1986 നവം. 7-ന് ജോൺ ഇവാഞ്ചലിസ്റ്റ് മഠത്തിന്റെ (ചാരിറ്റി സിസ്റ്റേഴ്സ്) ശിലാസ്ഥാപനകർമ്മം ബഹു. ജോസ് കണ്ണംമ്പുഴയച്ചൻ നിർവഹിച്ചു. മഠത്തിന്റെ വെഞ്ചരിപ്പ് 1987 ഒക്ടോബർ 24-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് നിർവ്വഹിച്ചു.
പുതിയപളളി
ഇടവകക്കാരുടെ എണ്ണം കൂടിയപ്പോൾ ചെറിയ ദൈവാലയം അപര്യാപ്തമായി. 1988 നവംബർ 20-ന് പുതിയ പളളിക്ക് അഭിവന്ദ്യ ഇരുമ്പൻ പിതാവ് തറക്കല്ലിട്ടു. ശ്രമദാനത്തിലൂടെ ഇടവകജനം ദൈവാലയ നിർമ്മാണത്തിൽ പങ്കുചേർന്നു. ബഹു. അച്ചന്റെ ത്യാഗനിർഭരമായ നേതൃത്വത്തിൽ ഒരു കൊല്ലം കൊണ്ട് ദൈവാലയപണി പൂർത്തിയാക്കി. 1989 സെപ്റ്റംബർ 10-ന് അഭിവന്ദ്യ പിതാവ് ദൈവാലയം വെഞ്ചരിക്കുകയും വിശുദ്ധ ബലി അർപ്പിക്കുകയും ചെയ്തു. പഴയ പളളി മതബോധന ക്ലാസുകൾക്കായി ഉപയോഗിച്ചു.
1990 ജനുവരി ആറിന് ഇൗ ഇടവകയിൽ നിന്നും ആദ്യത്തെ പുരോഹിതനായി ഡീക്കൻ ഫ്രാൻസീസ് നീർണാൽ പാലക്കാട് കത്തീഡ്രൽ പള്ളിയിൽ വച്ച് മാർ. ജോസഫ് ഇരിമ്പൻ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. 
പോക്കാമടയിൽ നിർമ്മിച്ച കുരിശടിയുടെ ആശീർവാദം 1997 ആഗസ്റ്റ് 19-ന് ബഹു. ജോർജ് തുരുത്തിപ്പള്ളി അച്ചൻ നിർവഹിച്ചു. 2001 ഒക്ടോബറിൽ ആരംഭിച്ച സാധു സഹായപദ്ധതി ഇടവക സമൂഹത്തിന് സാമ്പത്തിക ഭദ്രതയ്ക്ക് സഹായമേകി. 2004 ഏപ്രിൽ 24-ന് അകംപാടത്ത് നിർമ്മിച്ച കപ്പേള ബഹു. വർഗ്ഗീസ് പുത്തനങ്ങാടി അച്ചൻ ആശീർവദിച്ചു.
രജതജൂബിലി
ബഹു. ആൻസൻ മേച്ചേരി അച്ചൻ വികാരിയായിരുന്നപ്പോഴാണ് രജത ജൂബിലി ആഘോഷത്തിന് പ്രാരംഭം കുറിച്ചത്. 2008 മെയ് 3-ന് പാലക്കാട് രൂപതാ വികാരിജനറാൾ ജോസഫ് ചിറ്റിലപ്പിള്ളിയച്ചൻ ദിവ്യബലി മദ്ധ്യേ ജൂബിലി ഭദ്രദീപം തെളിച്ചുകൊണ്ട് ജൂബിലി വർഷത്തിന് തുടക്കം കുറിച്ചു. 
2009 ്രെബഫുവരി 26-ന് ബഹു. ഫ്രാൻസീസ് തോട്ടങ്കര അച്ചൻ ചാർജ്ജെടുത്തു. മഠത്തിൽ നിന്നും രണ്ട് സെന്റ് സ്ഥലം ദാനമായി ലഭിച്ചതിനാൽ പള്ളിയുടെ പ്രധാനകവാടത്തിനഭിമുഖമായി പ്രധാനഗേറ്റ് സ്ഥാപിക്കുവാൻ കഴിഞ്ഞു. ഇടവക്കാരുടെ നിർലോഭമായ സഹായത്തോടെ സെമിത്തേരിയിൽ സ്ഥിരംകല്ലറകളും പൊതുകല്ലറകളും സജ്ജമാക്കി ബഹു. അച്ചൻ നേതൃത്വം നൽകി. ഇടവക മക്കളുടെ കൂട്ടായ സഹകരണത്തോടെ പള്ളിയുടെ എതിർ വശത്തുളള 43 സെന്റ് സ്ഥലം വാങ്ങിക്കുവാൻ ബഹു. തോട്ടങ്കരയച്ചന് സാധിച്ചു. പള്ളിയുടെ ഉടമസ്ഥതയിൽപ്പെട്ട ദൈവാലയത്തിലേക്കുള്ള പാത ടാറിംഗ് ചെയ്യുന്നതിനും വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും വേണ്ടി വഴി പഞ്ചായത്തിനു കൈമാറി. 2010 ഏപ്രിൽ 17-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ രജതജൂബിലി ബലി അർപ്പിക്കുകയും നവീകരിച്ച സിമിത്തേരി വെഞ്ചരിക്കുകയും ചെയ്തു. 
വൈദികമന്ദിരവും പളളി നവീകരണവും
2011 ്രെബഫുവരി 28-ന് പുതിയ വികാരിയായി ഫാ. ജെയ്ജിൻ വെള്ളിയാംകണ്ടത്തിൽ ചാർജെടുത്തു. ഇപ്പോഴത്തെ പുതിയ വൈദിക മന്ദിരത്തിന്റെ നിർമ്മാണത്തിന് നിർദ്ദിഷ്ട സ്ഥലം മതിയാകാത്തതിനാൽ ഇടവകക്കാരുടെ അഭ്യർത്ഥനയിന്മേൽ ബഹു. സിസ്റ്റേഴ്സ് ഒന്നര സെന്റ് സ്ഥലം ദാനമായി നല്കിയത് നന്ദിയോടെ ഒാർക്കുന്നു. വൈദികമന്ദിരത്തിന്റെ നിർമ്മാണം ബഹു. അച്ചന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. പളളി പുതുക്കിപണിയുന്ന കാര്യത്തിൽ ഇടവകക്കാർ വ്യാപൃതരാകുകയും മനോഹരമായ പള്ളി അഭിവന്ദ്യ പിതാവ് കൂദാശ ചെയ്ത് വി. കുർബാനയർപ്പിച്ചു. ഒാരോ കാലത്തും ഇവിടെ ശുശ്രൂഷ ചെയ്ത ബഹു. വൈദികരും സിസ്റ്റേഴ്സും അത്മായ സഹോദരങ്ങളും ജനത്തിന്റെ സർവ്വതോമുഖമായ വളർച്ചയ്ക്കായി നിർവ്വഹിച്ച കാര്യങ്ങൾ അക്കമിട്ട് കുറിക്കാൻ സാധിക്കുകയില്ലല്ലോ.